/sathyam/media/media_files/2025/02/28/qmjWRAmih8Q6I1iMVazB.jpg)
കാള പെറ്റു എന്ന് പറയുമ്പോൾ കയറെടുക്കുന്ന വിഭാഗമായി കോൺഗ്രസ്സ് മാറാതിരുന്നാൽ അവർക്ക് അടുത്ത ഭരണം വേണേൽ പിടിക്കാം. കേരളത്തിലെ പത്രക്കാരിലും ചാനലുകാരിലും ഏറിയ പങ്കും കമ്മ്യുണിസ്റ്റ് അനുഭാവികളാണ്.
അത് കേന്ദ്രത്തിൽ ആണെങ്കിൽ ആർഎസ്എസ് അനുഭാവികളും. അവർ ഒരു തരത്തിൽ അല്ലെങ്കിൽ വേറൊരു തരത്തിൽ കുത്തിത്തിരുപ്പുകൾ ഉണ്ടാക്കിയേക്കാം. അതൊക്കെ മനസിലാക്കി ബുദ്ധി പ്രയോഗിച്ചുകൊണ്ട് കാര്യങ്ങൾ നീക്കേണ്ടത് കോൺഗ്രസ്സുകാരാണ്.
രമേശ് ചെന്നിത്തല - വിഡി സതീശൻ പോര് എന്ന് ചാനലുകാരിൽ ചിലർ, പ്രത്യേകിച്ചും മരംമുറി ചാനൽ ഫ്ലാഷ് ന്യുസ് വിട്ടപ്പോൾ അതിൽ കോൺഗ്രസുകാർ കയറി കൊത്തി. അതുകഴിഞ്ഞു കെ സുധാകരൻ - വിഡി തമ്മിൽ കണ്ടാൽ മിണ്ടില്ല എന്ന് അവർ വാർത്ത പടച്ചുവിട്ടപ്പോൾ അതിലും അവർ കയറി കൊത്തി.
കെസി വേണുഗോപാൽ കേന്ദ്രം ഉപേക്ഷിച്ചുകൊണ്ട് കേരളത്തിലേക്കുള്ള കുപ്പായം തയ്പ്പിക്കുന്നു എന്ന വാര്‍ത്ത അതേ ചാനൽ ഇറക്കി വിട്ടപ്പോൾ അതിലും കോൺഗ്രസുകാർ പതറി. ഇന്നിപ്പോൾ ശശി തരൂർ വിഷയത്തിലും കെ സുധാകരൻ വിഷയത്തിലും അവർ കളിക്കുകയാണ് എന്ന് കോൺഗ്രസുകാർക്ക് മനസിലാകുന്നില്ല എന്നതിൽ ദുഖമുണ്ട്.
കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ ട്രോളായിരുന്നു ശശി തരൂർ കേരളത്തിലെ വ്യവസായവകുപ്പിനിട്ടു പണിതത്. അത് മനസിലാക്കുവാൻ കോൺഗ്രസുകാർക്ക് കഴിയാത്തത് തരൂരിന്റെ കുറ്റമല്ല. കേന്ദ്രത്തിൽ ഇന്ത്യൻ എക്സ്പ്രസ്സും ഹിന്ദുവും കേരളത്തിൽ ഇടതു മാധ്യമങ്ങളും അതെല്ലാം ഏറ്റെടുത്ത് വാർത്തയാക്കുമ്പോൾ അതിനെ പ്രതിരോധിക്കുവാൻ കോൺഗ്രസ്സുകാർക്ക് ആകുന്നില്ല.
ഇപ്പോൾ കെപിസിസി പ്രസിഡണ്ട് ആയി ബെന്നി ബെഹനാൻ, അടൂർ പ്രകാശ്, സണ്ണി ജോസഫ് എന്നൊക്കെ പേരുകൾ ചാനലുകാർ വീശുമ്പോൾ പാർട്ടി ഇതൊന്നും ചിന്തിച്ചിട്ടേയില്ല എന്നതാണ് വസ്തുത.
അവരൊക്കെ കേരളത്തിലെ കോൺഗ്രസ്സ് അണികളിൽ ആവേശം പടർത്തുന്നവരല്ല എന്നറിഞ്ഞിട്ടു തന്നെയാണ് ഇടതു മാധ്യമങ്ങൾ ഇങ്ങനെയൊക്കെ പടച്ചു വിടുന്നത്. അതിന്നായി ആർക്കും വേണ്ടാത്ത ആ വെള്ളാപ്പള്ളിയെ കൂടെ കൂട്ടിയിട്ടുമുണ്ട്.
ശശി തരൂർ ഒരു നല്ല വ്യക്തിയാണ്. അറിവുണ്ടെങ്കിലും കേരളത്തിന്റെ പൊതുവായ ബുദ്ധി കുറവാണ്. വായിച്ചറിവും ഭാഷാപരിജ്ഞാനവും നല്ലതുതന്നെ. കാരണം കോൺഗ്രസ്സ് അദ്ദേഹത്തെ വളരെ കാര്യമായി ഏൽപ്പിച്ച ഒന്നായിരുന്നു പ്രൊഫഷണൽ കോൺഗ്രസ്.
കോൺഗ്രസ്സ് അനുഭവമുള്ള തിങ്ക് ടാങ്ക്‌സിനേയും റിട്ടയേർഡ് ബുദ്ധിജീവികളെയും ഐഐഎം ഐഐടി ചെറുപ്പക്കാരെയും ഒക്കെ ചേർത്തുകൊണ്ട് ഒരു നല്ല ആശയമായിരുന്നു പ്രൊഫഷണൽ കോൺഗ്രസ്സ്. അത് നന്നായി നടത്തുവാൻ അദ്ദേഹത്തിന് സാധിച്ചില്ല എന്നതാണ് ദുഃഖം. എന്നിട്ടിപ്പോൾ യൂത്ത് കോൺഗ്രസ്സിന്റെയും എൻഎസ്‌യുവിന്റെയും ചുമതല വേണമെന്ന് പറയുമ്പോൾ അതിലെന്തോ ദുരൂഹത ഇല്ലാതില്ല.
പ്രൊഫഷണൽ കോൺഗ്രസിന്റെ വഴിപിടിച്ചുകൊണ്ട് നാഗ്പൂരിലേത് ആർഎസ്എസ് ഭംഗിയായി നിറവേറ്റിയപ്പോൾ ബിജെപിക്ക് ഏറ്റവും ഗുണകരമായത് അതിലൂടെയാണ്. കോൺഗ്രസ്സ് രക്തം സിരകളിൽ ഓടിയിരുന്ന ഒട്ടുമിക്ക ബുദ്ധിജീവികളെയും ഉദ്യോഗസ്ഥരെയും പ്രൊഫഷണൽസിനെയും തങ്ങളുടെ വരുതിയിൽ കൊണ്ടുവരുവാൻ നിതിൻ ഗഡ്കരിക്ക് സാധിച്ചു എന്നതാണ് ബിജെപിയുടെ അഭൂതപൂർവമായ വിജയങ്ങൾക്ക് ആണിക്കല്ലിട്ടത്.
അവരത് വാട്സാപ്പിലൂടെയും അല്ലാത്ത സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെയും ഭംഗിയായി നിർവഹിച്ചു. അത് മനസ്സിലാക്കുവാനുള്ള കഴിവ് കോൺഗ്രസ്സ് നേതൃത്വത്തിന് ഇല്ലാതെ പോയപ്പോൾ ലക്ഷക്കണക്കിന് ബുദ്ധിജീവികൾ ബിജെപിക്ക് ഒപ്പം നിന്നു.
എകെ ആന്റണിയുടെ മകനെ പിടിച്ചുകൊണ്ട് കെപിസിസിയുടെ സോഷ്യൽ മീഡിയ ഏൽപ്പിച്ചപ്പോൾ തന്നെ ഏകദേശം കാര്യങ്ങൾ അണികൾക്ക് ബോധ്യമായി. അതുപോലെ ഉമ്മൻചാണ്ടിയുടെ മകളുടെ വാക്ക് കേട്ട് 2016 തിരഞ്ഞെടുപ്പിൽ ബിജെപി അനുഭവമുള്ള ഒരാൾക്ക് കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് ക്യാംപയിൻ ഏല്പിച്ചപ്പോൾ തന്നെ പരാജയം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
അതുകഴിഞ്ഞുള്ള 2021 തിരഞ്ഞെടുപ്പിൽ കേവലം നാലുപേർ മാത്രമുള്ള സോഷ്യൽ മീഡിയ കമ്പനിക്ക് ക്യാമ്പയിൽ ഏല്പിച്ചപ്പോൾ കോൺഗ്രസ്സിന് വേണ്ടി ആജീവനാന്തം സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്നവർക്ക് മടുപ്പ് വന്നുതുടങ്ങി.
കെപിസിസി പ്രസിഡന്റ് ആയി ഇനിയും കുറെ പേരുകളെ അവന്മാർ വലിച്ചിഴക്കും, കുറെ ഗ്രൂപ്പുകളെ അവർ പുതിയതായി ഉണ്ടാക്കും. ഇപ്പോഴത്തെ കേരളഭരണത്തിൽ മനംനൊന്ത് ഒട്ടനവധി ആളുകൾ കോൺഗ്രസ്സ് പാർട്ടിയിലേക്ക് വരുവാൻ താല്പര്യം കാണിക്കുന്ന ഈ വേളയിൽ നേതാക്കൾക്ക് അവരെയൊന്നും സ്വീകരിച്ചിരുത്താൻ സമയമില്ലാതെ ഈ വക കുത്തിത്തിരുപ്പുകൾക്കു പിന്നാലേ നടക്കുകയാണ്.
കേരളത്തിലെ ചില ഇടത് പഞ്ചായത്ത് പ്രസിഡന്റുമാരും മെമ്പർമാരും കോൺഗ്രസിലേക്ക് അടുക്കുന്നത് ഇവർക്ക് മനസിലാക്കുവാൻ സാധിക്കുന്നില്ല. അവരെയൊക്കെ ഇപ്പോൾ ചേർത്തു നിർത്താനായാൽ പല നിയമസഭാ സീറ്റുകളിലും പാർട്ടിക്ക് ജയമുറപ്പിക്കാം.
അന്ന് വിഎം സുധീരനെയും പിന്നീട് മുല്ലപ്പള്ളിയെയും കെപിസിസിയുടെ പ്രസിഡണ്ട് ആക്കിയതിനു പകരം കെ സുധാകരനെ ആക്കിയിരുന്നെങ്കിൽ ഇന്നിപ്പോൾ പിണറായി വിജയൻ കേരളം ഭരിക്കില്ലായിരുന്നു. സുധാകരന്റെ രണ്ടു സഹോദരങ്ങളുടെ അകാല മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ സാരമായ പ്രശ്നങ്ങൾ കണ്ടു തുടങ്ങിയപ്പോഴാണ് അദ്ദേഹത്തെ പിടിച്ചു കെപിസിസി പ്രസിഡന്റാക്കിയത്.
ഇപ്പോൾ മാധ്യമങ്ങൾ പറയുന്ന ബെന്നി ബഹനാന്റെയും അടൂർ പ്രകാശിന്റെയും പേരുകൾ കേൾക്കുമ്പോൾ അണികളിൽ പിസി ചാക്കോ, കെവി തോമസ് എന്നിവരെയാണ് ഓർമ്മയിൽ വരുന്നത്.
നല്ല വിവരവും ബുദ്ധിയും ജന സ്വീകാര്യതയും ഉള്ള ചെറുപ്പക്കാർ പാർട്ടിയിൽ നിലകൊള്ളുമ്പോൾ അവരിൽ ഒരാളെ കെപിസിസി പ്രസിണ്ടന്റ് ആക്കിയാൽ കേരളത്തിൽ എഴുനൂറോളം പഞ്ചായത്തുകളും നാല്പതോളം മുനിസിപ്പാലിറ്റികളും മൂന്നോളം കോർപ്പറേഷനും എളുപ്പമായി പിടിക്കുവാൻ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യുഡിഎഫിനു സാധ്യമാകും.
ഇന്ത്യാടുഡേ സർവേ പ്രകാരം ഇപ്പോൾ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് വന്നാൽ യുഡിഎഫ് 110 സീറ്റുകൾ വരെ നേടും എന്നാണ്. ആയതിനാൽ റോജി എം ജോൺ പോലുള്ള ജനസ്വീകാര്യതയുള്ള ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരട്ടെ ! പണ്ട് 32 -ാം വയസില്‍ എ കെ ആന്‍റണിയെ കെപിസിസി പ്രസിഡണ്ടാക്കിയതിന്‍റെ ഗുണം അനുഭവിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് മറക്കരുത്. ചെറുപ്പക്കാര്‍ വരട്ടെ, പാര്‍ട്ടിയും നാടും വളരട്ടെ.
നല്ല ആളുകൾ വന്നാൽ ഞാൻ പാർട്ടിവിടും എന്ന് സഖാവ് ദാസനും ചെറുപ്പക്കാർ തന്നെ വരട്ടെയെന്ന് ഐഎൻടിയുസി വിജയനും