/sathyam/media/media_files/2025/03/01/ugZ4h6M5cN5AOloGiQD6.jpg)
ആശ്രമത്തിൽ പോയി അമ്മയെ കെട്ടിപ്പിടിച്ചപ്പോൾ 'അമ്മ പറയുന്നു' ലോകത്തിലെ ഏറ്റവും വലിയ വേദന പ്രസവ വേദനയാണെന്ന്, ഇതെല്ലാം വൃദ്ധസദനത്തിലെ ടിവിയിൽ കണ്ടുകൊണ്ട് സ്വന്തം 'അമ്മ പറയുന്നു 'അവന് ദൈവം ഒരു വേദനയും നൽകല്ലേ' എന്ന്. കേരളത്തിൽ ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ് അമ്മയും മക്കളും തമ്മിലുള്ള ബന്ധങ്ങൾ.
വെഞ്ഞാറമ്മൂട്ടിലെ ആ പയ്യൻ സ്വന്തം അമ്മയുടെ കഴുത്തിൽ ഞെരിച്ചുകൊണ്ട് തല നിലത്തടിച്ചു മരിച്ചുവെന്ന് ഉറപ്പുവരുത്തിയെങ്കിലും ദൈവം എന്തോ കരുണ ആ അമ്മയോട് കാണിച്ചപ്പോൾ അവർക്കിപ്പോൾ ബോധം വന്നുതുടങ്ങി, കട്ടിലിൽ നിന്നും താഴെ വീണതാണ് എന്ന് ആ അമ്മ പറഞ്ഞപ്പോൾ ആ മകനെ രക്ഷപ്പെടുത്താൻ മാത്രമാണത്. അതാണ് മാതൃസ്‌നേഹം. ആ സ്നേഹം കൂടിയതിനാലാകാം അവൻ ഇത്തരം അക്രമത്തിലേക്ക് നീങ്ങിയതും.
എല്ലാ കേസുകളും കള്ളും കഞ്ചാവും മയക്കുമരുന്നും ഒക്കെയാണെന്ന് പറഞ്ഞുപരത്തി നിസ്സാരമായി തള്ളരുത്. ചെറുപ്പക്കാരിൽ കുറെ നാളുകളായി കണ്ടുവരുന്ന ഈ പ്രവണതകൾക്ക് കാരണക്കാർ ആയിട്ടുള്ളത് നൂറു ശതമാനവും സമൂഹമാണ്.
കഞ്ചാവ് കേസില്‍ അകപ്പെട്ട മകനെ അടികൊടുത്ത് അനുസരിപ്പിക്കേണ്ട എംഎല്‍എയാണെങ്കില്‍ മകനെ കേസില്‍ നിന്നും ഊരാനും അറസ്റ്റ് ചെയ്തവനെ കുറ്റക്കാരനാക്കാനും വേണ്ടി പാഞ്ഞുനടക്കുകയാണ്. ഇവരൊക്കെയാണ് നാട് ഭരിക്കുന്നത്.
വേറൊരു രാജ്യത്തും വേറൊരു സംസ്ഥാനത്തിലും കണ്ടുവരാത്ത കുറെയധികം മോശം പ്രവണതകൾ നമ്മുടെ സമൂഹത്തിൽ ധാരാളമായി കണ്ടുവരുന്നത് കൊണ്ടാണ് ഇങ്ങനെ എഴുതേണ്ടി വന്നത്.
കഴിഞ്ഞ പത്തിരുപത് വർഷമായി കേരളത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ രാഷ്ട്രീയത്തിലും, മതത്തിലും, പ്രകൃതിയിലും, കാലാവസ്ഥയിലും വരെ പ്രകടമാണ് .
നിങ്ങളുടെ കുടുംബങ്ങളിലോ ബന്ധുക്കളിലോ അയൽവക്കത്തോ കൂട്ടുകാരിലോ അവരുടെയൊക്കെ വീടുകളിൽ ഒക്കെ കാണുവാൻ സാധിക്കുന്ന
'മക്കൾപ്രശ്നങ്ങൾ' പലരും ആരെയും അറിയിക്കാതെ പൂഴ്ത്തിവെക്കുന്നു.
പലരുടെയും പ്രശ്നങ്ങൾ പൂഴ്ത്തി പൂഴ്ത്തി അവസാനം പൊട്ടിത്തെറിയിൽ അവസാനിക്കുന്നു. ഇപ്പോൾ എല്ലാവരും അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നം ഒന്നുകിൽ മക്കൾ ദൈവങ്ങളുമായി കൂടുതൽ അടുത്തുകൊണ്ട് വർഗീയതയിലും അതുപോലെയുള്ള സംഘടനകളിലും ചെന്ന് ചാടുന്നു.
അല്ലെങ്കിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ ആദ്യം ബിയറിലും പിന്നെ വീട്ടുകാരും പോലീസുകാരും മണം പിടിക്കുമ്പോൾ കഞ്ചാവിലും അത് പോരാതെ വരുമ്പോൾ എംഡിഎംഎയിലും പിന്നെ പണം കയ്യിൽ വരുമ്പോൾ കൊക്കൈയിനിലും ഒക്കെ പരീക്ഷണങ്ങൾ നടത്തുന്നു.
അഞ്ഞൂറോളം കോടി ആസ്തിയുണ്ടായിരുന്ന ഡോക്ടറായ അച്ഛനെയും അമ്മയെയും സഹോദരിയെയും വെട്ടിനുറുക്കി കത്തിച്ചുകളഞ്ഞ കേഡൽ ജിൻസണ്‍ രാജ എന്ന മുപ്പത് വയസുകാരൻ കമ്പ്യുട്ടറിൽ പേടിപ്പെടുത്തുന്ന ഗെയിമുകൾ ഉണ്ടാക്കി ഉണ്ടാക്കി അതുപോലെയുള്ള ഗ്രൂപ്പുകളുടെ സ്വാധീനത്തിൽ അകപ്പെട്ട് പണം മോഹിച്ചുമാത്രം നടത്തിയ കൊലപാതകമായിരുന്നു .
ഇപ്പോഴും കാരണം ബോധ്യപ്പെടാത്ത ഒരു ക്രിമിനൽ ചിന്താഗതി ആയിരുന്നത്. കഴിഞ്ഞ ജനുവരിയിൽ പറവൂരിലെ റിതു ജയൻ എന്ന 27 വയസുകാരൻ അയൽവാസികളായ മൂന്നുപേരെ തലക്ക് പൈപ്പുകൊണ്ടടിച്ചു ഇല്ലാതാക്കി. അയൽവക്കത്തുള്ളവരായ അവർ പുച്ഛിച്ചു കൊണ്ട് കളിയാക്കിയതിനാലാണ് അവരെ അങ്ങനെ ചെയ്തതെന്ന് പറയുമ്പോൾ അവിടെയും മാനസികാവസ്ഥ നമ്മുക്ക് മനസ്സിലാകുന്നില്ല.
പിതാവിന്റെ എഴുപത് ലക്ഷം രൂപ കടം വീട്ടുവാൻ പലരിൽ നിന്നും അറുപതോളം ലക്ഷം കടം വാങ്ങി ധൂര്‍ത്തടിക്കുകയും പിന്നെ ആ പണം പിതാവിന് അയച്ചുകൊടുത്തെന്ന് നുണപറയുകയും അതിനിടക്ക് പൊന്നുപോലെ നോക്കിയിരുന്ന മാതാവിന് ക്യാൻസർ രോഗം വരികയും അതിന്റെ ചികിത്സക്കായി ബൈക്ക് പണയം വെക്കുകയും അതിനിടക്ക് ഏറ്റവും ഇഷ്ടമുള്ള അനിയന്റെ സ്‌കൂൾ ഫീസ് അടക്കുവാൻ ആകാത്ത മാനസികാവസ്ഥയിൽ ആവുകയും കടം കൊടുത്തവർ തിരികെ ചോദിക്കുകയും കൂട്ടുകാരിയുടെ പണവും അതും തിരിച്ചു കൊടുക്കേണ്ടി വരികയുമൊക്കെ ചെയ്തപ്പോൾ ഒരു 24 വയസുകാരനിൽ ഉടലെടുത്ത വിഷാദരോഗം.
അതിന്നിടക്ക് വല്യച്ഛൻ എന്ന് പറയുന്ന മൂത്താപ്പ വക പരിഹാസങ്ങളും ഒക്കെ സഹിക്കാതെ വന്നപ്പോൾ അവൻ അത് തീരുമാനിച്ചു. അതിന്റെ തെളിവാണ് വലിയുമ്മയുടെ സ്വർണ്ണം പണയപ്പെടുത്തി കിട്ടിയ പണത്തിൽ പകുതിയിൽ അധികവും കടം വീട്ടുകയും അനിയന്റെ മൃതശരീരത്തിന്റെ സമീപം വിതറുകയും ചെയ്തതിൽ നിന്നും മനസിലാക്കേണ്ടത്.
മോഹൻലാലിൻറെ മീശ പിരി സിനിമകൾ ഇറങ്ങിയപ്പോൾ കേരളത്തിലെ ചെറുപ്പക്കാർ വൈകീട്ടായാൽ കരിക്കിൽ വോഡ്ക ഒഴിച്ചുള്ള വെള്ളമടി പാർട്ടികളും കാണുന്നവനെ മുഴുവൻ വെട്ടി വീഴ്‌ത്തുന്ന ഒരു കാലഘട്ടവും കേരളത്തിൽ ഉണ്ടായിരുന്നു .
ധൂം എന്ന സിനിമ കണ്ട ആവേശത്തിൽ കൊച്ചിയിലെ എടിഎം മോഷ്ടിച്ച് വീട്ടിലെത്തിയപ്പോൾ സ്വന്തം 'അമ്മ മകനെ പോലീസിൽ ഏൽപ്പിച്ചതും കേരളത്തിൽ തന്നെ.
ജോജുവിന്റെ അലമ്പ് സിനിമയായ 'പണി ' കണ്ടപ്പോൾ ചെറുപ്പക്കാരിൽ ആവേശം പടരുകയും അതുകഴിഞ്ഞുവന്ന 'മാർക്കോ ' എന്ന കോപ്പിയടി സിനിമ കണ്ടപ്പോൾ ചെറുപ്പക്കാരിലെ ക്രൂരതകൾ അതിന്റെ പാരമ്യതയിൽ എത്തുകയും ചെയ്തു. അവർക്കൊന്നും ചോരയെ ഭയമില്ലാതാക്കിയതിൽ ഈ വക വെടക്ക് സിനിമകൾക്കുള്ള പങ്ക് നിസ്സാരമല്ല .
ഇക്കഴിഞ്ഞ പത്തു വർഷങ്ങളായി കേരളത്തിൽ നിന്നും നല്ല വാർത്തകൾ ഒന്നും കേൾക്കുന്നില്ല. ഒന്നുകിൽ മഹാമാരികൾ, അല്ലെങ്കിൽ പ്രളയങ്ങൾ, അല്ലെങ്കിൽ ഉരുൾപൊട്ടലുകൾ, കൂട്ട ആത്മഹത്യകൾ, കൂട്ടകൊലപാതകങ്ങൾ എല്ലാം ആണ് വാര്‍ത്തകള്‍. ബലി ഇഷ്ടമുള്ള ഭരണാധികാരികൾക്ക് മുന്നിൽ ദൈവം ചോര വീഴ്ത്തുന്നത് പോലെ തോന്നിപോകുന്നു.
രാജാവ് മോശക്കാരാകുമ്പോൾ പ്രജകളും അത് അനുഭവിക്കേണ്ടി വരുന്നു .
മക്കളിൽ ഒരു കണ്ണ് വേണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഡോക്ടർ ദാസനും പണത്തിന്റെ പേരിൽ ആരെയും പരിഹസിക്കരുത് എന്ന അഭ്യർത്ഥനയുമായി ഡോക്ടർ വിജയനും