/sathyam/media/media_files/2025/03/07/tmHTqERg1o5CHK6MIvro.jpg)
കേരളത്തിൽ ഇത്രയധികം ലഹരി എത്തിക്കുന്നതിലും ഇത്രേം ഉപഭോക്താക്കളുടെ നാടാക്കി ഇതിനെ മാറ്റുന്നതിലും കഴിഞ്ഞ 9 വര്‍ഷമായി കേരളം ഭരിക്കുന്നവർക്കുള്ള പങ്കിനെ നിസ്സാരമാക്കി എഴുതിത്തള്ളാനാവില്ല.
പണമുണ്ടാക്കാനോ, നാടിനെ നശിപ്പിക്കാനോ ഇത് രണ്ടിനും കൂടിയോ വലിയ വലിയ ഗ്രൂപ്പുകൾ കേരളത്തെ ലക്‌ഷ്യം വെക്കുമ്പോൾ അതിനെ പിടിച്ചുകെട്ടുവാൻ ഭരണക്കാർക്ക് ആവുന്നില്ല എന്നതാണ് ഈ നാടിന്റെ ഗതികേടായി പരിണമിക്കുന്നത്.
പണ്ടൊക്കെ ഇത്തരക്കാർ സമൂഹത്തിൽ ഒറ്റപ്പെട്ടായിരുന്നു കാര്യങ്ങൾ നീക്കിയിരുന്നതെങ്കിൽ ഇപ്പോൾ അവരെല്ലാം ലഹരി വ്യാപനത്തിനും വിഹാരത്തിനും ഒരു സുരക്ഷിതത്വം തേടി ഭരിക്കുന്നവരുടെ പാർട്ടികളിൽ ചേക്കേറിയിരിക്കുകയാണ്.
ഒരു കാലത്ത് സ്വർണ്ണക്കള്ളക്കടത്തുകാർ ഒന്നടങ്കം ലീഗുകാർ ആയിരുന്നുവെങ്കിൽ ഇന്നിപ്പോൾ അവരൊക്കെ സാഹചര്യങ്ങൾ അനുസരിച്ചു സിപിഎമ്മിലോ സിപിഎം സ്വതന്ത്ര വേഷത്തിലോ കൂടുമാറി അത്യാവശ്യം എംഎൽഎ എങ്കിലും ആകുമ്പോൾ അവരെ ആർക്കും പിടിച്ചു കെട്ടുവാനാകുന്നില്ല.
അതുപോലെ തന്നെയാണ് കേരളത്തിലെ ഒട്ടുമിക്ക മയക്കുമരുന്ന് വ്യാപാരികളും പ്രത്യേകിച്ച് കൊച്ചി ആസ്ഥാനമാക്കിയിട്ടുള്ള മരുന്ന് കച്ചവടക്കാർ അവരവരുടെ സുരക്ഷിത താവളങ്ങളിൽ ചേക്കേറിയിരിക്കുകയാണ്.
എത്രയെത്ര മയക്കുമരുന്ന് പാർട്ടികൾ, റെയ്ഡുകൾ നാം പത്രങ്ങളിൽ വായിച്ചു. കൊക്കയിനും എംഡിഎംഎയും ക്രിസ്റ്റലും ഒക്കെ പിടിക്കപ്പെട്ടതായി നമ്മൾ ചാനലിൽ കണ്ടു. ആ കേസുകൾ ഒക്കെ ഇപ്പോൾ തെളിവുകളുടെ അഭാവത്തിലോ 'സ്റ്റേഷനില്‍ എത്തികഴിഞ്ഞപ്പോള്‍ തൂക്കം കുറഞ്ഞുപോയി' എന്ന നിലയിലോ ഒക്കെ തള്ളപ്പെട്ടതായി കാണുന്നു.
ഒരാളുടെ പക്കല്‍ നിന്നും ബോംബ് പിടിച്ചാല്‍ അത് എവിടെനിന്ന് അയാള്‍ക്ക് കിട്ടി എന്ന് പോലീസ് അന്വേഷിക്കാറുണ്ട്. പക്ഷേ മയക്കുമരുന്ന് പിടിച്ചാല്‍ ഉള്ള ലഹരി വസ്തുവിന്‍റെ അളവുകൂടി കുറച്ചു കാണിച്ച് കേസ് ഒതുക്കും. എവിടുന്ന് കിട്ടി, എങ്ങനെ കിട്ടി എന്ന് ചോദ്യവുമില്ല, അന്വേഷണവുമില്ല. അതുണ്ടാകാതിരിക്കാനാണ് അളവ് കുറച്ചു കാണിക്കുന്നത്.
എന്താണതിന് കാരണം ? ആരാണ് അതിനൊക്കെ പിറകിൽ എന്നുള്ളത് ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതികരിച്ചുകൊണ്ട് അന്വേഷണം പുനരാരംഭിപ്പിച്ചാൽ വെളിയിൽ കൊണ്ടുവരാന്‍ കഴിയും.
നടൻ ഷൈൻ ടോം ചാക്കോ മുഖ്യപ്രതിയായ കൊക്കൈയ്ൻ കേസ് ഈയിടെ തള്ളിപ്പോയിരുന്നു. ആരായിരുന്നു ആ കേസ് ഒതുക്കിത്തീർത്തത് ? ആരാണ് ഇവർക്കൊക്കെ സഹായങ്ങൾ നൽകുന്നത് എന്നത് അന്വേഷിച്ചാൽ കേരളം ഭരിക്കുന്നവരുടെ ഏറ്റവും അടുത്ത സ്നേഹിതര്‍ എന്ന് ഉത്തരം പറയേണ്ടതായി വരും.
സ്വന്തം മകന്റെയും കൂട്ടുകാരനായ സംവിധായകന്റെ മകന്റെയും പേരുകൾ കേസിൽ പെടാതിരിക്കുവാൻ കൊച്ചിയിലെ ബന്ധങ്ങളും തലസ്ഥാനത്തെ ബന്ധങ്ങളും ഉപയോഗിച്ചുകൊണ്ട് ആ കേസൊക്കെ ആവിയാക്കി മാറ്റിയിരിക്കുന്നു.
കേസിൽ പേര് നഷ്ടപ്പെട്ട നടന് ഏകദേശം പത്തോളം സിനിമകളിൽ ശുപാർശ ചെയ്തുകൊണ്ട് അവനെയും സുഖിപ്പിക്കുവാൻ മഹാനടൻ കൂട്ടുനിന്നു. അദ്ദേഹം എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രിക്കോ കൊച്ചിയിലെ രാഷ്ട്രീയ ലോബികൾക്കോ അത് കേൾക്കാതിരിക്കുവാൻ സാധ്യമല്ല.
അതുപോലെ മിസ് കേരള വിജയികളായിരുന്ന മാളക്കടുത്ത ആളൂരിലെ അഞ്ജന ഷാജനും ആൻസി കബീറും കൊച്ചിയിലെ നമ്പർ 18 എന്ന ദുരൂഹ ഹോട്ടലിൽ ഡിന്നർ കഴിച്ചിരിക്കുമ്പോൾ ലഹരി മാഫിയ അവരുടെ പിന്നാലെ കൂടുകയും, പന്തികേട് മണത്തപ്പോൾ അവർ കാറെടുത്ത് അവിടെനിന്നും സ്ക്രൂട്ടാകാൻ ശ്രമിച്ചപ്പോൾ ഓഡി കാറിൽ പിന്തുടർന്ന വില്ലന്മാരെ ഭയന്ന് കാറോടിച്ചവൻ വേഗത കൂട്ടിയപ്പോൾ വൈറ്റിലയിൽ വെച്ചുള്ള അപകടത്തിൽ മൂന്നു പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അതെല്ലാം മയക്കുമരുന്ന് മാഫിയയുടെ കളികൾ ആണെന്നറിഞ്ഞിട്ടും അവരുടെ സിസിടിവി ഹാർഡ്‍ഡിസ്ക്ക് കായലിൽ എറിഞ്ഞുകളയുന്നതുവരെ അധികൃതർ കാത്തുനിന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥകൾ. എന്നിട്ട് നമ്മൾ മെക്സിക്കോ മാഫിയ, കൊളമ്പിയ മാഫിയ എന്നിവരെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കും.
പണ്ടൊക്കെ നമ്മുടെ നാട്ടിലെ ബസ് കണ്ടക്ടർമാർ, ടാക്സി ഡ്രൈവർ ചേട്ടന്മാർ, നാട്ടിലെ കാരണവന്മാർ, അയൽവാസികൾ, അകന്ന ബന്ധുക്കൾ, അച്ഛന്റെ കൂട്ടുകാർ, ലോഡിങ് തൊഴിലാളികൾ എല്ലാം നാട്ടിലെ കുട്ടികളെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപദേശിച്ചിരുന്നു.
അസമയത്ത് വെളിയിൽ കണ്ടാലോ, ബാറിന്റെ പരിസരങ്ങളിൽ കണ്ടാലോ, ദുരൂഹമായി എന്തേലും തോന്നിയാലോ അവരുടെ ക്യാമറക്കണ്ണുകൾ നമ്മിൽ പതിഞ്ഞിരുന്നു. അവരെല്ലാം ഒരുവിധത്തില്‍ നാട്ടിലെ കുട്ടികളുടെയെല്ലാം രക്ഷിതാക്കളായിരുന്നു.
പക്ഷെ ഇന്നത്തെ ഒരു ആവറേജ് ചെറുപ്പക്കാരനെയോ ചെറുപ്പക്കാരിയെയോ ആരെങ്കിലും ഒന്ന് ഉപദേശിക്കുവാൻ ശ്രമിച്ചാൽ എപ്പോ കത്തി പള്ളക്ക് കയറി എന്ന് ചോദിച്ചാൽ മതി.
കൊടുങ്ങല്ലൂരിലെ മുൻ എംഎൽഎ, മന്ത്രിയായിരുന്ന വികെ രാജൻ തൃശൂരിൽ പാർട്ടി മീറ്റിംഗ് കഴിഞ്ഞു പാതിരാക്ക് വരുന്ന വഴിയിൽ ചെറുപ്പക്കാരെ അസമയത്ത് കണ്ടാൽ വീട്ടിലേക്ക് പറഞ്ഞയക്കുമായിരുന്നു.
അസമയത്ത് കറങ്ങി നടന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളും അദ്ദേഹം പറഞ്ഞു കൊടുക്കുമായിരുന്നു. ഇന്നാണെങ്കിൽ ആ കുട്ടികള്‍ നീയാരാടാ ചോദിക്കാന്‍ എന്നും പറഞ്ഞ് അങ്ങേരുടെ തന്തക്ക് വിളിക്കും !!
മുൻപ് നമ്മൾ പറഞ്ഞതുപോലെ അന്നൊക്കെ നാലോ അതിനധികമോ മക്കൾ ഉണ്ടായിരുന്ന സമയത്ത് ഒരു പെങ്ങളോ ചേട്ടനോ അനുജനോ വീട്ടിൽ വാർത്തകൾ എത്തിച്ചു കൊടുക്കുമായിരുന്നു. കൂടപ്പിറപ്പുകളുടെ പെരുമാറ്റത്തിലോ കൂട്ടുകെട്ടുകളിലോ ഒരു മാറ്റം നിരീക്ഷിച്ചാൽ സഹോദരങ്ങള്‍ സ്വയം പോലീസായി മാറുമായിരുന്നു.
ഇന്നിപ്പോൾ ഒറ്റമകൻ ഒറ്റപുത്രര്‍, കൂടിവന്നാൽ രണ്ട് എന്ന നിലയിലേക്ക് എത്തിയപ്പോൾ നിരീക്ഷണവും നിന്നു. അതുപോലെ അന്നൊക്കെ വീടിനടുത്ത സ്‌കൂളിലോ കോളേജിലോ പോയി പഠിക്കുമ്പോൾ കൂട്ടുകെട്ടും ആ ഭാഗത്തുള്ളവർ തന്നെയായിരുന്നു .
ഇന്നിപ്പോൾ സ്‌കൂൾ, കോളേജ് ജീവിതം പാലായിലോ കൊച്ചിയിലോ കോയമ്പത്തൂരിലോ ബെംഗളുരിലോ ഒക്കെ ആയപ്പോൾ കൂട്ടുകെട്ടിലും ട്രാക്കിങ് ചെയ്യുവാൻ പറ്റാതായി.
ഇപ്പോഴും കൊച്ചിയിലെ പല വില്ലകളിലും അപ്പാർട്മെന്റുകളിലും റിസോർട്ടുകളിലും ആഡംബര ബോട്ടുകളിലും വളരെ മോശമല്ലാത്ത രീതിയിൽ കൊക്കൈയ്ൻ പാർട്ടികൾ നടക്കുന്നു എന്നതാണ് നമ്മൾ സർക്കാരിനെതീരെ പറയേണ്ടി വരുന്നത്.
അക്കാര്യത്തിൽ കൊച്ചിയിലെ സകലമാന രാഷ്ട്രീയക്കാരും സിനിമാക്കാരും പോലീസുകാരും ഒറ്റക്കെട്ടാണ്. അക്കാര്യത്തില്‍ നേതാക്കള്‍ക്ക് രാഷ്ട്രീയമേയില്ല.
അതിന്റെയൊക്കെ ഉറവിടം കണ്ടെത്തി ഒരു സിനിമ എടുക്കുവാൻ തയാറായ ഒരു സംവിധായകനെ ആസൂത്രിതമായി കോല ചെയ്തതും ഈ ലോബികൾ തന്നെ. ലേഡീസ് ഒൺലി യാത്രകളും, ഗോവ - ഹിമാലയ യാത്രകളും ഒക്കെ ഇവർ ആസൂത്രണം ചെയ്യുന്നു. അവർ താമസിക്കുന്ന റിസോർട്ടുകളിലേക്ക് ആളുകളെ ക്ഷണിക്കുകയും അവർക്കാവശ്യമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ചെയുന്നു.
ഇതൊക്കെയാണ് നമ്മുടെ കേരളത്തിൽ നടക്കുന്നത്. ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി സമൂഹത്തിൽ ഉന്നത നിലയിലുള്ള വീട്ടമ്മമാരെയും, അമേരിക്കൻ - ഗൾഫ് അമ്മായിമാരെയും, നാട്ടിലെ കോളേജ് കുമാരികളെയും, ഐടി പ്രൊഫണലുകളെയും കയ്യിലെടുത്തുകൊണ്ടാണ് ഇക്കൂട്ടരുടെ വിപണി .
കള്ളും ബിയറും വിസ്‌കിയുമൊക്കെ അടിച്ചാൽ സമൂഹത്തിൽ നോട്ടപ്പുള്ളികൾ ആകുന്നതുകൊണ്ടും, ആരോഗ്യപരമായ ലൈംഗിക ബന്ധത്തിന് കൊക്കൈയ്ൻ പോലുള്ള ലഹരികൾ കൂടുതൽ പ്രയോജനം ചെയ്യുന്നതുകൊണ്ടും, രതി വൈകൃതങ്ങൾക്ക് ഇവയില്ലാതെ പറ്റാത്തതുകൊണ്ടും ഇവരൊക്കെ ഇപ്പോൾ ആ വഴികളിലാണ്.
ദുബായിലെയും ഖത്തറിലേയും വേദനിക്കുന്ന കോടീശ്വരന്മാരെ തപ്പിയെടുത്തുകൊണ്ട് അവർക്ക് പെണ്ണുങ്ങളുടെ പേരിൽ മെസ്സേജുകൾ അയച്ചും ഫോൺ ചെയ്തും അവരെയൊക്കെ വശത്താക്കി ഗോവയിലേക്കും മൂന്നാറിലെയും കൊച്ചിയിലെ തന്നെ പനമ്പിള്ളി നഗറിലെയും കാക്കനാട്ടെയും ആഡംബര വസതികളിലേക്ക് ക്ഷണിക്കുകയും അവർക്കാവശ്യമുള്ള സുഖം നൽകുകയും ചെയുന്നു.
ഇത്തരം വീക്നെസ്സുകൾ ഉള്ളവരെ കണ്ടെത്താൻ ഏജന്റുമാർ വരെയുണ്ട്. ഇക്കഴിഞ്ഞ വർഷം ഒരു ഗൾഫ് കച്ചവടക്കാരനെ ഹണിട്രാപ്പിലൂടെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തി ഇക്കളികളുടെ ഒരു ഏജന്റ് കൂടിയാണ്.
ഓരോരോ പ്രദേശത്തും അവർ ഓരോരുത്തരെ ഏല്പിച്ചുകൊണ്ട് ഈ വക കെണികൾ ഒരുക്കുന്നു. പലരും പണം കൊടുത്തുകൊണ്ട് മാനഹാനിയിൽ നിന്നും രക്ഷപ്പെട്ടതുകൊണ്ടാണ് ഇവർക്ക് ഇത്രയും ധൈര്യം കിട്ടിയത് .
ഇവരെല്ലാം ഒരമ്മ പെറ്റ മക്കളാണ്, പെണ്ണ് - ലഹരി എന്നിവ ഉപയോഗിച്ചാണ് ഇവർ നാടിനെ നശിപ്പിക്കുന്നത് !!
ഇവരെ മാത്രമല്ല കൂട്ടുനിൽക്കുന്ന രാഷ്ട്രീയ - പോലീസ് ഏമാന്മാരെയും പൊക്കണമെന്ന് ദാസനും ഗോവയാണ് ഇവരുടെ സങ്കേതമെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് വിജയനും