/sathyam/media/media_files/2025/03/10/xnTpeqhJCAeiDVARRtdB.jpg)
ഇപ്പോഴത്തെ കേരളത്തിലെ ലഹരിക്കടത്തിലും ഉപയോഗത്തിലും എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞുകിടക്കുന്നത് പോലെ തോന്നുന്നു. കാരണം കോൺഗ്രസ്സ് ഭരിച്ചിരുന്ന പഞ്ചാബിലാണ് ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ആളുകൾ ലഹരിക്ക് അടിമപ്പെട്ട് ഒന്നിനും കൊള്ളാത്ത അവസ്ഥയിൽ ആയിരിക്കുന്നത്.
എന്തിനും ഏതിനും പ്രതികരിക്കുന്നവരും, നല്ലതുപോലെ അധ്വാനിച്ചു പണം സമ്പാദിക്കുന്നവരും, ജോലി ചെയ്യാൻ മടിയില്ലാത്തവരുമാണ് പഞ്ചാബികൾ. വിദേശങ്ങളിൽ ആയാലും ട്രക്ക് ഓടിച്ചിട്ടാണെങ്കിലും അവർ അവരുടെ സംസ്ഥാനത്തെയും അവരുടെ ജീവിതത്തെയും വളരെ മുൻപന്തിയിൽ എത്തിച്ചു.
അതുപോലെ തന്നെയാണ് കേരളവും. ധാരാളം ചെറുപ്പക്കാർ ഗൾഫിലായാലും അമേരിക്കയിലായാലും ഐടി മേഖലകളിൽ ആയാലും ആണും പെണ്ണും ജോലിയെടുത്തുകൊണ്ട് ഒരു സംസ്ഥാനത്തെ ഒന്നടങ്കം ഒന്നാമതെത്തിച്ചു.
രാഷ്ട്രീയത്തിൽ ആയാലും സിനിമയിൽ ആയാലും കച്ചവടത്തിൽ ആയാലും ഏതൊരു മേഖലയിലും നമ്മുടെ കരുത്തു നമ്മൾ തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ ആരൊക്കെയോ ഈ നാടിനെ നശിപ്പിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടോ എന്ന് സംശയമില്ലാതെയില്ല.
രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടുകൾ എടുക്കുന്നതുകൊണ്ടും എത്ര വലിയവനെയും വിമർശിക്കുവാൻ മടിയില്ലാത്തവർ ആയതുകൊണ്ടും മലയാളി എന്നും കണ്ണിൽ കരടായിരിക്കുന്ന ചിലരെങ്കിലും ഇല്ലാതില്ല .
ഇപ്പോഴത്തെ വാർത്തകൾ എടുത്തുവെച്ചു നോക്കിയാൽ മദ്യവും, മയക്കുമരുന്നും, മദിരാക്ഷിയും ഏറ്റവും അധികം നിരോധിക്കപ്പെട്ട ഒരു മതത്തിൽപെട്ടവർ തന്നെയാണ് ഉപയോഗത്തിലും വിപണനത്തിലും വളരെയേറെ മുൻപന്തിയിൽ നിൽക്കുന്നത് എന്നത് കാണുമ്പോഴാണ് അതിന്റെ യഥാർത്ഥ കാരണങ്ങൾ നാം അന്വേഷിച്ചു കണ്ടെത്തേണ്ടത് .
ഒരു കാലത്ത് കൊച്ചിയിൽ നിന്നും മാത്രം കേട്ടിരുന്ന മയക്കുമരുന്ന് വാർത്തകൾ ഇപ്പോൾ കുറ്റിയാടിയിലും കുറ്റിപ്പുറത്തും വെഞ്ഞാറംമൂട്ടിലും ഒക്കെ നിന്നാകുമ്പോൾ കാര്യങ്ങളുടെ കിടപ്പുകൾ വളരെ സങ്കീർണ്ണമാണ്.
ഒന്നുകിൽ പണത്തിന്റെ സൗകര്യങ്ങൾ മാത്രം നോക്കി ലഹരിമാഫിയ അങ്ങോട്ട് ചേക്കേറിയതാകാം, അല്ലെങ്കിൽ ആരൊക്കെയോ മനപ്പൂർവം ചില പ്രദേശങ്ങൾ ലക്‌ഷ്യം വെച്ചിരിക്കുന്നതാകാം .
രാഷ്ട്രീയവും യുദ്ധവും ഒക്കെ നമ്മുടെ ചിന്താഗതികൾക്ക് അപ്പുറത്താണ്. ലക്‌ഷ്യം മാർഗങ്ങളെ സാധൂകരിക്കുമ്പോൾ എന്തും എവിടെയും സംഭവിക്കാം. ഇക്കഴിഞ്ഞ രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ നാം നൂറോളം കൊലപാതക വാർത്തകൾ ലഹരിക്കാരിൽ നിന്നും മാത്രം കേട്ടു.
അതിലൊക്കെ ഏറെ ചർച്ചാവിഷയം ആയി മാറിയത് വെഞ്ഞാറംമൂട്ടിലെ ആ കൊലപാതകങ്ങൾ തന്നെയാണ്.
ആ കൊലപാതകങ്ങളിൽ ലഹരി മാത്രമല്ല അടങ്ങിയിരുന്നത്, ഇന്നത്തെ അണുകുടുംബങ്ങളിലെ ചെറുപ്പക്കാർ അനുഭവിക്കുന്ന കുറെയധികം പ്രശ്നങ്ങൾ അതിൽ ഉണ്ടായിരുന്നു. പറവൂരിലെ തലക്കടിയും വെഞ്ഞാറംമൂട്ടിലെ തലക്കടിയും വ്യത്യസ്തമായി തന്നെ അവലോകനം ചെയ്യണം.
വളരെ മോശമല്ലാത്ത രീതിയിൽ പോയിക്കൊണ്ടിരുന്ന ഒരു ആവറേജ് കുടുംബത്തിൽ കടം കയറിയപ്പോൾ, അത് കൈകാര്യം ചെയ്യുവാൻ ആകാതെ സംഭവിച്ചത് എന്ന് വേണമെങ്കിൽ പറയാമെങ്കിലും അതിനുമപ്പുറം സമൂഹത്തിലെ വെല്ലുവിളികളും പ്രചോദനം നൽകുന്ന സിനിമകളും അനാവശ്യ കുഴിമന്തികളും എല്ലാം ചേർന്നുകൊണ്ട് ഒരു പുതിയ സംസ്കാരത്തിന് കേരളത്തിൽ അടിത്തറ പാകിയിരിക്കുകയാണ് .
പണ്ടൊക്കെ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത ഒരു ഗ്രാമത്തിൽ വെറും പതിനായിരം രൂപ കടത്തിന്റെ പേരിലൊക്കെ ആത്മഹത്യാ ചെയുന്ന പ്രവണത ഉണ്ടായിരുന്നു.
അന്നൊക്കെ എത്രയൊക്കെ കടം കയറിയാലും ചില സമുദായത്തിൽപെട്ടവർ ആത്മഹത്യാ ചെയ്തിരുന്നില്ല. കാരണം പരലോകം എന്ന വിശ്വാസം . ഇന്നിപ്പോൾ പരലോകം പോയിട്ട് ഇഹലോകം വരെ വിശ്വാസമില്ലാതായിരിക്കുന്നു .
കഴിഞ്ഞ കുറേക്കാലങ്ങളായി ഇടുക്കിയിലും വയനാട്ടിലും ഒക്കെ കഞ്ചാവുകാർ അതിക്രമങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അതൊക്കെ സാധാരണ ചായകുടിക്കുന്ന ലാഘവത്തോടെ മാത്രമേ എല്ലാവരും എടുത്തിരുന്നുള്ളൂ . പിന്നീട് കുറെ വക്കുപൊട്ടിയ കപ്പിൾസിനെ കേരളമെമ്പാടും പിടിക്കപ്പെട്ടു.
പെൺപിള്ളേരെ വലവീശി ഉപയോഗപ്പെടുത്തി ഫാമിലി എന്ന പേരിൽ കാറിൽ ഇരുത്തി അതേ പേരിൽ വീടും അപ്പാർട്മെന്റും വാടകക്ക് എടുത്തു കച്ചവടം നടത്തിയിരുന്നു കുറേപേർ.
ഈയിടെയായി നല്ല കാണാൻ ചൊരുക്കുള്ള പെൺപിള്ളേർ മയക്കുമരുന്നടിച്ചു പോലീസുകാരുടെയും നാട്ടുകാരുടെയുംനേരെ മെക്കിട്ട് കയറുന്ന കാഴ്ചകൾ റീൽസിലും യുട്യൂബിലും ഒക്കെ നിറഞ്ഞുവന്നു.
ഇപ്പോൾ വെഞ്ഞാറംമൂട്ടിലെ അഫാൻ കാരണം മലബാറിൽ നാട്ടുകാർ കഞ്ചാവ്- എംഡിഎംഎ ടീമുകളെ ഓടിച്ചിട്ട് അടിക്കുന്ന വിഡിയോകൾ കാണുമ്പോൾ കേരളത്തിൽ ലേശം നന്മ ബാക്കിയുണ്ട് എന്ന് തോന്നിപ്പോകുന്നു.
സദാചാര പോലീസിന്റെ പേരിൽ കണ്ണിൽകണ്ടവന്റെ ബെഡ് റൂം അന്വേഷിച്ചു നടക്കുന്നവർ കുറച്ചുനാൾ ഈ മയക്കുമരുന്ന് കച്ചവടക്കാരെ ഓടിച്ചിട്ടു അടിച്ചാൽ തീരാവുന്ന പ്രശ്നമേ കേരളത്തിലുള്ളൂ.
പക്ഷെ ഇങ്ങനെ ഒരവസരം വരുമ്പോൾ ഡിഫിക്കാർ കോൺഗ്രസുകാരനെ മകന്റെ കഞ്ചാവ് പിടിക്കാനും ലീഗുകാരന്റെ വീട്ടിലെ കഞ്ചാവ് പിടിക്കാനും കോൺഗ്രസുകാർ എസ്എഫ്ഐക്കാരന്റെ കഞ്ചാവ് പിടിക്കാനും പോയാൽ അവന്മാരെയും ഓടിച്ചിട്ട് അടിക്കണം. രാഷ്ട്രീയം, മതം ഒക്കെ മാറ്റിവെച്ചുള്ള സദാചാര പോലീസാണ് ആവശ്യം.
പാർട്ടി എംഎൽഎയുടെയോ എംപിയുടെയോ മകന്റെ കഞ്ചാവ് കളികൾ പിടിക്കപ്പെട്ടാൽ പോലീസിനെയും എക്സൈസിനെയും സ്ഥലം മാറ്റിയും
പിറ്റേ ദിവസം വാർത്തകൾ തിരിച്ചുവിടാൻ ഒരു കോൺഗ്രസ്സ് നേതാവിന്റെയോ എതിർപാർട്ടിക്കാരന്റെയോ മകനെ കേസിൽ പെടുത്തുന്ന നാറിയ കളികൾ ഭരിക്കുന്നവർ ഉപേക്ഷിക്കുവാൻ തയ്യാറായാൽ ഒരു വിധം പ്രശ്നങ്ങൾ അവസാനിക്കും .
നല്ല ചൂരലുകൾ പ്രയോഗിച്ചാൽ മാത്രം നന്നാക്കാവുന്ന ചെറുപ്പക്കാർ . കഞ്ചാവ് അടിക്കാത്ത ഏതൊരു ചെറുപ്പക്കാരനും നല്ലത് തന്നെ . അടിച്ചു കഴിഞ്ഞാണ് അവന്റെ ഉള്ളിലുള്ള സാധനങ്ങൾ വെളിയിൽ വരുന്നത് .
പൊലീസിന് ലാത്തിയും സ്‌കൂൾ അധ്യാപകർക്ക് ചൂരലും വീണ്ടും കൊടുത്താൽ ഒരളവ് വരെ നിയന്ത്രിക്കുവാനാകും .
ഇന്നിപ്പോൾ കുറെ സിനിമാക്കാരും രാഷ്ട്രീയക്കാരും സാംസ്‌കാരിക അവസരവാദികളും കൂടി ഒരു മ്യൂസിക്ക് ആൽബം ഒക്കെ ഇറക്കുന്നു എന്ന് കേട്ടു. അവരുടെ ആരുടെയെങ്കിലും മക്കൾ ഇതിൽ പെട്ടാൽ കേസുകൾ ഒതുക്കി തീർക്കാതിരുന്നാൽ തന്നെ കുറെയൊക്കെ നിയന്ത്രിക്കുവാനാകും .
ഇന്നത്തെ ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാന്റെയും മക്കൾ ഇതിന്റെ പിന്നാലെ തന്നെയാണ് . ആദ്യം ശുദ്ധികലശം സ്വന്തം വീടുകളിൽ നിന്നുതന്നെ തുടങ്ങട്ടെ !!!
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്താണ് ഇന്ത്യയിൽ ഏറ്റവുമധികം മയക്കുമരുന്നുകൾ ഇറങ്ങുന്നത് ! അതാർക്കും വാർത്തയാക്കുവാൻ ഇഷ്ടമില്ല !!!
ഒരു വെഞ്ഞാറമ്മൂടുകാരന്‍ കാരണം കേരളം രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെ എന്ന് ദാസനും വെഞ്ഞാറമ്മൂടും ചേർക്കുളത്തെ കഞ്ചാവ് വേട്ടക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സഖാവ് വിജയനും