/sathyam/media/media_files/2025/03/11/HY6vSl8VB08zyvO027uX.jpg)
പിണറായി വിജയൻറെ ആവേശം നാം നിയമസഭയിൽ കണ്ടു. ഡാ മോനെ എന്ന് വിളിക്കുന്ന 'ആവേശം' സിനിമയേക്കുറിച്ചു അദ്ദേഹം നിയമസഭയിൽ ലേശം പുഞ്ചിരിയോടെ പ്രസംഗിച്ചപ്പോൾ ആ സിനിമ കണ്ടവരുടെയെല്ലാം മുഖത്ത് ആവേശം തുളുമ്പി.
ശരിക്കും പറഞ്ഞാൽ ഈ പിണറായി വിജയനെ മുഖ്യമന്ത്രി പദത്തിൽ എത്തിച്ചത് തന്നെ ഈ സിനിമാ കമ്പമാണ്. മമ്മുട്ടിയുമായി തുടങ്ങിയ ആത്മബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മമ്മുട്ടിയിലെ എസ്എഫ്ഐക്കാരനെ കണ്ടെത്തി അദ്ദേഹത്തെ കൈരളിയിൽ ഇട്ടു പൂട്ടിയപ്പോൾ തന്നെ ആ കസേര ദീർഘവീക്ഷണത്തിലൂടെ തന്നെ ഉറപ്പാക്കിയിരുന്നു.
മമ്മുട്ടിയാണെങ്കിൽ ഇതുവരെ ഒരു ഇടതുപക്ഷക്കാരനെയും കൂടെ കൊണ്ടുനടക്കുന്നില്ല. എപ്പോൾ നോക്കിയാലും ഒരു ആന്റോ ജോസഫും ഒരു പിഷാരടിയും സ്റ്റെപ്പിനികൾ പോലെ കൂട്ടിനുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കൾ കോൺഗ്രസുകാർ, സിനിമയിൽ കോൺഗ്രസുകാരൻ സിദ്ധിഖ്, മാനേജരും പിആർഒയും ഒക്കെ കോൺഗ്രസ്സ് തീവ്രവാദികൾ.
എറണാകുളം പാർലമെന്റിലെ വോട്ടും ഹൈബിക്ക് എന്നാണ് പറച്ചില്‍. പക്ഷെ പിണറായിയുടെ മാസ്മരിക വലയത്തിൽ പെട്ട മമ്മുട്ടി ജനങ്ങളുടെ ഇടയിൽ ഇപ്പോഴും ഒരു സഖാവായി ജീവിക്കുന്നു എങ്കിലും മനസ്സിന്റെ ഉള്ളിൽ അദ്ദേഹം കറ കളഞ്ഞ കോൺഗ്രസുകാരൻ തന്നെ. ഇന്നസെന്റിനെ ചാലക്കുടിക്ക് ഇട്ടുകൊടുത്തത് ഒഴിച്ചാൽ !
എൺപതുകളിൽ സഖാവ് ഇഎംഎസിന്റെ ബുദ്ധിയിൽ കേരളത്തിലെ സാംസ്‌കാരിക സിനിമ പ്രവർത്തകരെ ഒന്നടങ്കം കമ്മ്യുണിസ്റ്റ് വരുതിയിൽ ആക്കുവാൻ തിരുവനന്തപുരം പാര്ലമെന്റിൽ ഒഎൻവി കുറുപ്പിനും ഒറ്റപ്പാലത്ത് ലെനിൻ രാജേന്ദ്രനും എറണാകുളത്ത് സുബ്രഹ്മണ്യൻ പോറ്റിക്കും സീറ്റുകൾ കൊടുത്തുവെങ്കിലും എല്ലാവരും എട്ടുനിലയിൽ പൊട്ടിയപ്പോൾ സിനിമാക്കാർക്കും കലാകാരന്മാർക്കും യോജിച്ച മണ്ണല്ല കേരളം എന്ന് വിധിയെഴുതി.
കെ കരുണാകരൻ പ്രേംനസീറിനെ ഇറക്കിയെങ്കിലും 1987 ൽ ആ പരീക്ഷണവും പാളി. പിന്നീട് ആലപ്പുഴയിൽ ഇടതര്‍ നടൻ മുരളി ഇറക്കിയെങ്കിലും അതും പാളി. വീണ്ടും കരുണാകരൻ സുരേഷ് ഗോപിക്ക് കൊല്ലം ലോക്സഭാ സീറ്റ് കൊടുക്കുവാൻ ശ്രമിച്ചെങ്കിലും ബാലകൃഷ്ണ പിള്ള സമ്മതിച്ചില്ല. പകരം ഗണേഷിന് കൊട്ടാരക്കര സീറ്റ് വാങ്ങിക്കൊടുക്കുകയും ചെയ്തു.
എന്തൊക്കെ സംഭവിച്ചാലും പിണറായി വിജയൻ സിനിമ കാണുന്നത് നിർത്തിയില്ല. സിനിമകൾ കണ്ടുകൊണ്ടേയിരുന്നു. വാർത്തയും ആവനാഴിയും കിങ്ങും കമ്മീഷണറും ഒക്കെ കണ്ടുകൊണ്ട് നിർവൃതിയടഞ്ഞു. പക്ഷെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരു കളി മാത്രമേ കളിപ്പിച്ചുള്ളൂ.
ദിലീപിന്റെ രാമലീലയുമൊക്കെ അത്ര കണ്ട് ഇഷ്ടപ്പെട്ടില്ല. പണ്ട് കരുണാകരനും എകെ ആന്റണിയും ഒക്കെ വിലസുന്ന സമയത്തെ എല്ലാ സിനിമകളും സിനിമാലകളും കണ്ടുകൊണ്ട് ആർത്തു രസിച്ചെങ്കിലും ഇന്നിപ്പോൾ സിനിമാലക്കാർ ജീവിച്ചിരുപ്പുണ്ടോ ആവോ ?
താടിയുള്ള അപ്പൂപ്പനെ പേടിക്കുന്നവർ എക്കാലത്തും കാണുമല്ലോ. പിണറായിയും വിഎസും തമ്മിലുള്ള രൗദ്രവും പുള്ളിക്ക് ബോധിച്ചില്ല. ആ സിനിമാലക്കാരൊക്കെ വാർക്കപ്പണിക്കും തട്ടുകട കച്ചവടവുമൊക്കെയായി ജീവിതം തള്ളിനീക്കുന്നു.
ശരിക്കും പിണറായി വിജയൻ മുഖ്യമന്ത്രി ആകേണ്ടത് 2006 ലായിരുന്നു. അന്ന് അപ്രതീക്ഷിതമായി വിഎസിന് നറുക്കു വീഴുവാൻ കാരണമായത് മനോരമയിൽ ഒന്നാം പേജിലെ '' പുറത്തേക്ക് '' എന്ന ചിത്രമായിരുന്നു. പിണറായിവിജയന്റെ ദീർഘവീക്ഷണം പാളിയതും അന്നായിരുന്നു.
അന്ന് പിണറായി മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ ഇന്ന് കേരളത്തിൽ കോൺഗ്രസ്സ് പാർട്ടി എന്നൊന്ന് ബാക്കി വെക്കില്ലായിരുന്നു. അതുകഴിഞ്ഞു പത്തുകൊല്ലം കൂടി കാത്തിരിക്കേണ്ടി വന്നു ആ കസേരയിലെത്താൻ.
അപ്പോഴേക്കും അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ വേട്ടയാടി തുടങ്ങിയിരുന്നു. 2016 ൽ അധികാരത്തിലെത്തുവാൻ അദ്ദേഹം കാണാത്ത സിനിമാക്കാരില്ല, കച്ചവടക്കാരില്ല, അച്ചന്മാരില്ല, മൗല്യാക്കമാരില്ല, എന്തിനധികം പറയുന്നു ആ വെള്ളാപ്പള്ളിയെ വരെ സുഖിപ്പിക്കേണ്ടി വന്നു.
ഫാസിലും, സത്യൻ അന്തിക്കാടും, സിബി മലയിലും, പ്രിയദർശനും, റോഷൻ ആൻഡ്രുസും മുതൽ ബ്ലെസ്സിയും ജിത്തുവും എന്തിനധികം പറയുന്നു സകമലമന സിനിമാക്കാരെയും നേരിൽ പോയിക്കണ്ടും, ഫോണിൽ വിളിച്ചും പിന്നീട് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചും അത് കഴിഞ്ഞു വീട്ടിൽ ഉച്ചയൂണിനു ക്ഷണിച്ചുമൊക്കെ സിനിമാക്കാരെ ഒന്നടങ്കം കയ്യിലെടുത്തു.
നവ്യാനായരോടുള്ള പിതൃതുല്യ സ്നേഹം നവ്യതന്നെ പറഞ്ഞിട്ടുണ്ട്. ആരൊക്കെയോ പറയുന്നത് കേട്ടു, മകൾ വീണയുടെ ഇഷ്ടപ്രകാരമാണ് ഈ സിനിമ പ്രാന്ത് എന്നൊക്കെ. അതൊന്നുമല്ല സത്യം. മമ്മുട്ടിയെ കൂടെ കൂട്ടിയത് പിണറായിയുടെ ഇഷ്ടം മാത്രമാണ്. സ്മാർട്ടായ ആരെക്കണ്ടാലും പിണറായി വിടില്ല.
ജോൺ ബ്രിട്ടാസിനെയും വീണയെയും നികേഷിനെയും ഒക്കെ കൂടെ കൂട്ടി. മന്ത്രി വീണയുടെ കഴിവുകൾ ചാനലിൽ കണ്ടപ്പോൾ ഞെട്ടിയ പിണറായി ഇപ്പോൾ അതിൽ ദുഖിക്കുന്നു. അതുകൊണ്ടാണ് നികേഷിനെ ഒരു കമ്മറ്റിയിലും എടുക്കാതെ മാറ്റി നിർത്തിയത്. ഇപ്പോൾ ചാനലുകാർ എന്ന് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തിന് ചതുർത്ഥിയാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സിനിമാക്കാർക്ക് ചറ പറ സീറ്റുകൾ വാരിക്കോരി കൊടുത്ത പിണറായി വിജയന് കൊല്ലത്തെ മഹാൻ മുകേഷിന്റെ കാര്യത്തിലും പാളിച്ച പറ്റിയെന്നു സമ്മതിച്ചു. കൊല്ലത്തെ സമ്മേളനത്തിന് വരെ ക്ഷണിച്ചില്ല എന്നാണറിവ്.
അവസാനം ഗോവിന്ദനെ പത്രക്കാർ തോണ്ടിയപ്പോഴാണ് മുകേഷിനെ വിളിച്ചു വരുത്തേണ്ടിവന്നത്. ഗണേഷിന്റെ കാര്യത്തിൽ ഇഷ്ടമുണ്ടായിട്ടൊന്നുമല്ല മന്ത്രിപദം കൊടുത്തത്.
ഉദ്ദിഷ്ട കാര്യത്തിന്റെ ഉപകാര സ്മരണ മാത്രമെന്ന് ഉമ്മൻചാണ്ടി ഭക്തർക്ക് നന്നായറിയാം. ഇനിയുള്ള കാലം സിനിമക്കാരെയും ചാനലുകാരെയും കണ്ടാൽ പത്തലുവെട്ടി അടിക്കണമെന്നു ഗോവിന്ദനോട് പറയാനും മടിക്കില്ല.
സംസ്ഥാന സമ്മേളനം കഴിഞ്ഞപ്പോൾ തീവ്രത അളന്നിരുന്നവർ പുറത്തായി. ബാലേട്ടൻ കുടുംബക്കാരുടെ കേസുകൾ കുത്തിപ്പൊക്കുവാൻ മാത്യു കുഴൽനാടനെ ഇളക്കി വിടുന്നതുകൊണ്ടാണ് എന്ന് ഒരുകൂട്ടർ പറയുന്നു. അന്നത്തെ ലോക്സഭയിലെ ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗം ആരോ റീൽസിൽ പിണറായി വിജയനെ കാണിച്ചുകൊടുത്തതാണ് കാരണം എന്നും കേൾക്കുന്നു.
എംബി രാജേഷ് നീലപ്പെട്ടിയിൽ പാളിയത് കൊണ്ടാണെന്നു ഒരു കൂട്ടരും റിയാസിന് തടസ്സമാകുന്ന രാജേഷും സ്വരാജും ഒക്കെ എന്നെന്നേക്കുമായി ഇല്ലാതാകുന്നുവെന്നു മറ്റൊരു കൂട്ടർ. മമ്മുട്ടിയാണോ റിയാസാണോ അടുത്ത മുഖ്യമന്ത്രി എന്ന് കണക്കുകൂട്ടുമ്പോൾ ദേ വരുന്നു സാക്ഷാൽ ടീച്ചറമ്മ. എല്ലാവർക്കും ഉള്ളിൽ പൂതി കാണില്ലേ !! ല്ലേ ല്ലേ !!
സിനിമാക്കാരുടെ കഥകൾ കേൾക്കുന്ന പിണറായി ആശാവർക്കാമാരെ കാണുന്നില്ലെന്ന് സഖാവ് ദാസനും പി ജയരാജനെ വെട്ടിയത് ഒരിക്കലും ശരിയായില്ലെന്ന് കണ്ണൂരിലെ സഖാവ് വിജയനും