ഒരു കൊലപാതകത്തില്‍ പൊതുജനം ഇത്രയധികം കൈയ്യടിച്ച ഒരു സംഭവം വേറെ ഉണ്ടാകില്ല ! അത് പ്രമേയമാക്കി പല സിനിമകളിറങ്ങി. ആ കൊലക്കേസ് പ്രതിക്ക് ജയിലില്‍ കിട്ടിയതുപോലും വന്‍ വരവേല്‍പ് ! ഒടുവില്‍ ഹൈക്കോടതി വെറുതെ വിട്ടപ്പോഴും ജനം കൈയ്യടിച്ചു ! വേദനിക്കുന്ന മലയാളികളുടെ യഥാര്‍ഥ ഹീറോ, കൃഷ്ണപ്രിയയുടെ അച്ഛന്‍ എന്ന ശങ്കരനാരായണന്‍ ചരിത്രമാകുമ്പോള്‍ - ദാസനും വിജയനും

നേരെ പോലീസ് സ്‌റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ കൃഷ്ണദാസ് കൂട്ടുകാരുടെ പേരുകൾ പറഞ്ഞില്ല. പക്ഷെ കേസന്വേഷിച്ചപ്പോഴാണ് കൂട്ടുകാരുടെ പങ്ക് പൊലീസിന് മനസിലായത്.

New Update
sankaranarayanan
Listen to this article
0.75x 1x 1.5x
00:00 / 00:00

കേരളത്തിലെ ഒരു ജയിലിലേക്ക് ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങിക്കൊണ്ട് ഒരു പാവം മനുഷ്യൻ കയറി ചെല്ലുമ്പോൾ ആ ജയിലിലെ എല്ലാ അന്തേവാസികളും കൂപ്പുകൈകളോടെ സ്വീകരിക്കുന്ന നിമിഷങ്ങൾ. 

Advertisment

താഴേക്കോടതി ജീവപര്യന്തം ജയിൽശിക്ഷ വിധിക്കുമ്പോൾ മലയാളിയുടെ മനസ്സാക്ഷിക്ക് കോടതിയിൽ വീര നായക പരിവേഷം കിട്ടുന്നു. ആ മനുഷ്യനെ കഥാപാത്രമാക്കി സിനിമകൾ ഇറങ്ങുന്നു. 

ഒരു നാൾ ഹൈക്കോടതി ആ മനുഷ്യനെ വെറുതെ വിടുന്നു. മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേ വീട്ടിൽ ശങ്കരനാരായണൻ അഥവാ വിഷ്ണുപ്രിയയുടെ അച്ഛന്‍ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു !!!


2001 ഫെബ്രുവരി ഒമ്പതിനായിരുന്നു നാടിനെ വേദനിപ്പിച്ച ആ സംഭവം നടന്നത്. സ്‌കൂൾ വിട്ടു വരുന്ന വഴിക്ക് കൃഷ്ണപ്രിയ എന്ന പതിമൂന്നു വയസ്സുകാരിയെ അച്ഛന്റെ സുഹൃത്തും അയൽവാസിയുമായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ കോയ എന്ന ചെറുപ്പക്കാരൻ ലഹരിയുടെ ആധിക്യത്തിൽ പിച്ചി ചീന്തിയ വിവരം കൂട്ടുകാർ അറിയിച്ചപ്പോൾ ആ മനുഷ്യൻ പ്രതികരിച്ചില്ല. 


പിന്നീട് അദ്ദേഹം ഒരു പ്രത്യേക മനസികാവസ്ഥയിലായിരുന്നു. കൊലപാതകിയെ പോലീസ് പിടിച്ചുകൊണ്ടുപോകുന്നത് അകലെ നിന്നും വീക്ഷിച്ചു. പിന്നീട് താടിയും മുടിയും വെട്ടുവാൻ വരെ സമയം കണ്ടെത്തിയില്ല. ആരോടും ഒന്നും സംസാരിച്ചില്ല.

sankaranarayanan-2

2002 ജൂലൈ 27 നു ജാമ്യത്തിലിറങ്ങി വിലസുകയായിരുന്നു പ്രതി. എല്ലാവരും എല്ലാം മറന്നുവെന്ന തോന്നലുകളുമായി അവന്റെ ശീലങ്ങൾ നിർബാധം തുടർന്നുകൊണ്ടിരുന്നു. ശങ്കരനാരായണും കൂട്ടുകാരും ചേർന്നൊരുക്കിയ പദ്ധതിയിൽ പ്രതി കുടുങ്ങി. 


കൂട്ടുകാർ പ്രതിയെ മദ്യസേവക്ക് ക്ഷണിച്ചു. അവനെക്കൊണ്ട് അടിപ്പിച്ചു പാമ്പാക്കി. ഈ തക്കത്തിൽ ശങ്കരനാരായണൻ നായാട്ടു തോക്കുകൊണ്ട് പ്രതിയുടെ ഹൃദയത്തിലേക്ക് വെടി ഉതിർത്തു. ആരാണ് ആദ്യം വെടിവെച്ചത് എന്നത് അവർ മൂന്നുപേർക്ക് മാത്രമറിയാവുന്ന ഒരു സത്യമായി ഇപ്പോഴും അവശേഷിക്കുന്നു.


നേരെ പോലീസ് സ്‌റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞ കൃഷ്ണദാസ് കൂട്ടുകാരുടെ പേരുകൾ പറഞ്ഞില്ല. പക്ഷെ കേസന്വേഷിച്ചപ്പോഴാണ് കൂട്ടുകാരുടെ പങ്ക് പൊലീസിന് മനസിലായത്. പക്ഷെ ആദ്യമൊന്നും ശങ്കരനാരായണൻ അക്കാര്യം സമ്മതിച്ചിരുന്നില്ല. 

താൻ ഒറ്റക്കാണ് എല്ലാം പ്ലാൻ ചെയ്തതും ഇല്ലാതാക്കിയതും എന്നായിരുന്നു അദ്ദേഹം മൊഴി കൊടുത്തിരുന്നത്. അങ്ങനെ ഒടുവിൽ അദ്ദേഹത്തിന് എല്ലാം സമ്മതിക്കേണ്ടി വന്നു. കീഴ്‌ക്കോടതി അദ്ദേഹത്തിനും കൂട്ടുകാർക്കും എതിരായി ശിക്ഷ വിധിച്ചുവെങ്കിലും കേരളീയ മനസ്സുകളിൽ അവരായിരുന്നു അക്കാലത്തെ നായകന്മാർ. 


ശിക്ഷാവിധി ചെറു പുഞ്ചിരിയോടെ അവർ സ്വീകരിച്ചു ജയിലിലേക്ക് പോയി. ജയിലില്‍ അവർക്ക് കിട്ടിയ വരവേൽപ്പ് കേരളത്തിൽ ഇതുവരെ ഒരു പ്രതികള്‍ക്കും ലഭിക്കാത്ത അത്ര ഗംഭീരമായിരുന്നു !!!


പിന്നീട് കേസ് ഹൈക്കോടതിയിൽ എത്തിയപ്പോഴാണ് കേരളം കാത്തിരുന്ന ആ വിധി നാം കേട്ടത്. കേരളം അനുഭവിച്ചതിൽ ഏറ്റവും മനോഹരമായ കോടതിവിധി ശങ്കരനാരായണനെ തേടിയെത്തിയപ്പോൾ കോടതികളിലുള്ള നമ്മുടെ ബഹുമാനം ഇരട്ടിയായി. 

തെളിവുകളുടെ അഭാവത്താലും മൃതദേഹം കണ്ടെടുക്കുന്നതിൽ പൊലീസിന് പറ്റിയ വീഴ്ചകളും പ്രതിയുടെ ക്രിമിനൽ സ്വഭാവം കാരണം വേറെയും ശത്രുക്കൾ ഉണ്ടാകാം എന്ന കണ്ടെത്തലുകളും ഒക്കെയായി നീതിദേവത കൃഷ്ണപ്രിയക്കും പിതാവിനും അനുകൂലമായപ്പോൾ ഏറെ സന്തോഷിച്ചത് മലയാളി സുമനസ്സുകളാണ്. എല്ലാവരും സ്വീകരിച്ച ഒരു വിധി !!! അംഗീകരിച്ചത് കോടതിക്കും ഹൃദയമുണ്ടെന്ന യാഥാര്‍ഥ്യവും.

sankaranarayanan-3

''ഒരച്ഛന്റെ രോദനം'' എന്ന് സുരേഷ്‌ഗോപി തൊണ്ടയിടറി അഭിനയിച്ചുകാണിച്ച, മോഹൻലാൽ ആന്റണി പെരുമ്പാവൂർ സുദീപ് കാരാട്ട് എന്നിവരുടെ  ജനകൻ എന്ന സിനിമ, സൂരജ് വെഞ്ഞാറമ്മൂടിന്റെ പത്താം വളവ് എന്ന സിനിമയൊക്കെ ഈ സംഭവത്തിനെ ചുവട് പിടിച്ചു നിർമ്മിക്കപ്പെട്ടവയാണ്. എല്ലാം സൂപ്പർ ഹിറ്റുകളുമായിരുന്നു !!!

അകാലത്തിൽ വിട്ടു പിരിഞ്ഞ കൃഷ്ണപ്രിയക്കും പിതാവായ ശങ്കരനാരായണും ആദരാജ്ഞലികൾ അർപ്പിക്കുന്നതോടൊപ്പം ആ രണ്ടു കൂട്ടുകാരെയും, കേസിൽ വിധി പറഞ്ഞ ആ മഹാമനസ്കനെയും  നമ്മൾ ആദരിക്കുന്നു !!! ആത്മാർത്ഥതയുടെ ഭാഷയിൽ !!!

ശങ്കരനാരായണന്റെ ചിത്രത്തിൽ പുഷ്പാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ദാസപ്പനും ആ കൂട്ടുകാർക്ക് നന്മകൾ നേർന്നുകൊണ്ട് വിജയനും