/sathyam/media/media_files/2025/04/12/Alr6UMKNiihlTzTmEc1z.jpg)
വാട്സ് ആപ്പ് ഗ്രൂപ്പുകളും ഇന്റൻർനെറ്റ് ഫ്രീ കോളുകളും ഇന്നത്തെ ലോകത്തിന്റെ പൊതുവായ ജീവിതരീതികളെ വളരെയധികം മാറ്റി മറിച്ചിരിക്കുന്നു എന്ന വസ്തുത കാണാതെ പോയാൽ ഇവിടെ നഷ്ടപ്പെടുക ഒരു നല്ല സംസ്കാരവും ജീവിത ഗുണനിലവാരങ്ങളുമാണ് .
പണ്ടൊക്കെ മെസ്സേജ് അയച്ചിരുന്ന നാളുകളിൽ ആവശ്യത്തിനുമാത്രമായിരുന്നു അതൊക്കെ ഉപയോഗിച്ചിരുന്നത്. ഇന്നിപ്പോൾ ഏറ്റവും ശല്യമായിരിക്കുന്നത് ഫ്രീ കോളുകളും വീഡിയോ ചാറ്റുമാണ്.
ഏതൊരു എയർപോർട്ടിൽ പോയാലും റെയിൽവേ സ്റ്റേഷനിൽ പോയാലും ബസ്റ്റാന്റിൽ പോയാലും ഒട്ടുമിക്ക ആളുകളെല്ലാം വീഡിയോ ചാറ്റിൽ മുഴുകിയിരിക്കുന്നത് കാണാം.
കാമുകീ കാമുകന്മാർ തമ്മിലും അമ്മയും മക്കളും തമ്മിലും കൂട്ടുകാർ തമ്മിലും ഒക്കെ വീഡിയോ ചാറ്റുകൾ.. ആ ഫ്ലൈറ്റ് വന്നു, ഈ തീവണ്ടി വരുന്നു, ഒരു ബസ് പോയി എന്നുള്ള നിസ്സാര വിഷയങ്ങളാണ് മിക്കവാറും വീഡിയോ ചാറ്റുകൾ.
അതിൽ ഏറ്റവും കുറവായി കാണുന്നത് ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള വീഡിയോ ചാറ്റുകളാണ്. എന്തേലും എമെർജെൻസി കാര്യമുണ്ടെങ്കിൽ വെറും രണ്ടു മിനിറ്റിൽ അവസാനിപ്പിക്കും.
പിന്നത്തെ ഏറ്റവും ശല്യം റീൽസ് ആണ്. പരിസരത്തു ഇരിക്കുന്ന അല്ലെങ്കിൽ നിൽക്കുന്ന ആളുകളെ ഗൗനിക്കാതെ അവർ വളരെ ഉച്ചത്തിൽ തറ
കോമഡികളും, ചാനൽ ചർച്ചകളും, മറിമായം ഷോയും പിന്നെ തൊലിഞ്ഞ കുറെ യാത്ര ട്രിപ്പുകളും ഓഞ്ഞ ഭക്ഷണ റിവ്യൂകളും കണ്ടു രസിക്കുന്ന ഒരു കൂട്ടർ.
ദുബായിലാണെങ്കിൽ ഈ ടിക് ടോക്‌കാരെ കൊണ്ടുള്ള ശല്യം അസഹനീയം തന്നെ. ഒട്ടുമിക്ക ടിക് ടോക്, റീൽസ് താരങ്ങളും ട്രാൻസ് ജെൻഡേർസും, ബൈകളും ആയതുകൊണ്ട് അവരുടെ പിന്നാമ്പുറം നോക്കിയിരുന്നു കമന്റിട്ടു ദീർഘ നിശ്വാസം തേടുന്ന കുറെ ഞരമ്പ് രോഗികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു.
റീൽസിൽ പെണ്ണുങ്ങളെ നോക്കിയിരുന്നു കച്ചവടം തുലച്ചവരും ജോലി കളഞ്ഞവരും സ്വന്തം ഭാര്യയെ ഉപേക്ഷിച്ചവരും ഒട്ടനവധി !
വാട്സാപ്പ് വന്ന കാലഘട്ടങ്ങളിൽ ഏറ്റവും അപകടകരമായ കാര്യം, ഇട്ട മുതൽ തിരിച്ചെടുക്കുവാനോ ഡിലീറ്റ് ചെയ്യുവാനോ ആകില്ല എന്നദുഖകരമായ അവസ്ഥയായിരുന്നു.
ഒരു പോലീസുകാരൻ അങ്ങേരുടെ പോലീസ് ഗ്രൂപ്പിൽ അശ്ലീല വിഡിയോകൾ അറിയാതെ പോസ്റ്റ് ചെയുകയും പിന്നീടത് ചർച്ചയപ്പോൾ ആത്മഹത്യ ചെയ്തതും നാം കേട്ടതാണ്.
അതുപോലെ ഓരോരുത്തർക്കും അനവധി തവണ ഇത്തരം അനുഭവങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. പിന്നീട് അക്കാര്യം സോൾവ് ആയെങ്കിലും ഓരോരോ പുതിയ പ്രശ്നങ്ങൾ നുരഞ്ഞു പൊന്തി കൊണ്ടിരുന്നു.
വളരെ മാന്യമായി പോയിരുന്ന പല സംഘടനകളിലും ക്ളബ്ബുകളിലും പള്ളി കമ്മറ്റികളിലും അമ്പല കമ്മറ്റികളിലും കുടുംബ കൂട്ടായ്മകളിലും കോളേജ് സ്‌കൂൾ അലുംനികളിലും അയൽവാസികളുടെ കൂട്ടായ്മകളിലും വിഭാഗീയത വളർത്തുകയല്ലാതെ നല്ലതൊന്നും നടന്നതായി നമ്മുടെ അറിവിൽ ഇല്ല.
കോളേജ് സ്‌കൂൾ അലുംനികളിൽ ഒപ്പം പഠിച്ച കുറെ ആണുങ്ങളും പെണ്ണുങ്ങളും കയറിവരുമ്പോൾ അതിൽ നന്നായി സംസാരിക്കുന്നവർ, നന്നായി ടൈപ്പ് ചെയ്യുന്നവർ, നന്നായി പാട്ടുകൾ പാടുന്നവർ, നന്നായി പോസ്റ്റുകൾ ചെയ്യുന്നവർ അങ്ങനെയെങ്ങനെ മധുവിധു കാലഘട്ടം വളരെ മോശമല്ലാത്ത രീതിയിൽ തുടങ്ങും.
പിന്നെ പിന്നെ ഓരോരുത്തർ കൂടുതൽ ആക്റ്റീവ് ആകുമ്പോൾ അവർ മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കുമ്പോൾ അനങ്ങാതെ കിടക്കുന്നവർക്കും നേരെ ചൊവ്വേ മിണ്ടാൻ അറിയാത്തവർക്കും കൃമികടി ആരംഭിക്കും.
പിന്നെ പിന്നെ അവർ ഓരോരുത്തരെ പ്രൈവറ്റിൽ പോയി സംസാരിച്ചുകൊണ്ട് കുത്തിത്തിരിപ്പുകൾ ആരംഭിക്കും. കാണാൻ ചൊവ്വുള്ള പെൺപിള്ളേർ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ പറയാതിരിക്കുന്നതാണ് നല്ലത്. പിന്നെ അസൂയയുടെ വലുപ്പം കൂടും.
ഗ്രൂപ്പിലെ മുൻപന്തിയിൽ നിൽക്കുന്നവരെ പുകച്ചു ചാടിക്കുവാൻ മറ്റുള്ളവർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കും. ഒരുനാൾ അതൊരു കലാപമായി മാറുകയും ചെയ്യും !
പിന്നെ വാട്സാപ്പ് ഗ്രൂപ്പുകളുടെ മുഖ്യപ്രശ്നം രാഷ്ട്രീയം, മതം, വർഗീയം, ഒറ്റപ്പെടുത്തൽ എന്നിങ്ങനെയുള്ള വിഷ നിബിഡമായ പ്രവർത്തികൾ ആണ്. വളരെ മാന്യതയുടെ വേഷത്തിൽ ഓരോരോ ഗ്രൂപ്പിലും ഓരോരോ മൂന്നമാരും ഒളിഞ്ഞു കിടപ്പുണ്ടാകും.
അവർ ഗ്രൂപ്പിലുള്ള സാധാരണക്കാരിൽ വിഷം കുത്തി വെക്കുന്നത് അവർക്ക് തന്നെ മനസ്സിലാവാറില്ല. ഓരോ വിഷയത്തിലും വ്യക്തിപരമായും അല്ലാതെയും ആക്ഷേപങ്ങൾ അവരുടെ ജീവിത പ്രശ്നങ്ങൾ കുത്തിപ്പൊക്കൽ, മറ്റുള്ളവരെ മാനസികമായി വേദനിപ്പിക്കൽ, കഴിഞ്ഞകാല വിഷയങ്ങൾ തിരിച്ചു കൊണ്ടുവന്നുകൊണ്ടുള്ള കളിയാക്കലുകൾ നേരിട്ടോ അല്ലാതെയോ തുടങ്ങിവെക്കും.
നിലനിൽപ്പിന്റെ ഭാഗമായി മറ്റുള്ളവരും പ്രതികരിച്ചു തുടങ്ങുമ്പോൾ പിന്നെ അടിയായി, ബഹളമായി, സംഘട്ടനങ്ങളായി പിന്നെ ഗ്രൂപ്പിൽ നിന്നും പുറത്താക്കൽ നടപടികൾ, ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കൽ തുടങ്ങിയ കാര്യങ്ങളുമായി നീങ്ങും !
ഈയിടെ കേരളത്തിലെ ഒരു സ്‌കൂളിൽ ഗിന്നസ് റെക്കോർഡ് അലുംനി കൂടിക്കാഴ്ചകൾ വാട്സാപ്പ് കൂട്ടയ്മയിലൂടെ നടന്നുവെങ്കിലും അതുകഴിഞ്ഞപ്പോൾ മുൻപത്തെ ആവേശമൊന്നും ആരിലും കാണാതെയായി.
പണ്ടൊക്കെ ഷെയർ എടുത്തു നീലച്ചിത്രവും വിസിപിയും വാടകക്കെടുത്തു കണ്ടുകഴിഞ്ഞാല്‍ പിന്നെ തിരിച്ചു കൊടുക്കുവാനുള്ള ആവേശ കുറവ് ഇവിടെയും കണ്ടു.
ഒരു കൂട്ടർ പറയുന്നു പണപ്പിരിവിനാണ് ഈ കൂട്ടയ്മ നടത്തിയത്, വേറെ ഒരു കൂട്ടർ പറയുന്നു ചില രാഷ്ട്രീയ പാർട്ടിക്കാർ കൂട്ടായ്മയെ ഹൈജാക്ക് ചെയ്തു, ചിലർ പറയുന്നു ഈ കൂട്ടായ്മയുടെ ഡാറ്റ വെച്ചുകൊണ്ട് ഹൈറിച്ച് പോലുള്ള തട്ടിപ്പുകൾ നടത്തുവാനാണ് എന്നൊക്കെ.
എന്തൊക്കെ തന്നെയായാലും ഇതൊക്കെ നടത്തിയവർക്കേ അറിയുകയുള്ളൂ അതിന്നായി അനുഭവിച്ച വേദനകളും യാതനകളും. ഗാലറിയിലിരുന്ന് പലർക്കും അഭിപ്രായങ്ങൾ പറയാം !
ഏറ്റവും വലിയ ദുരന്തം അഡ്മിൻ എന്ന് പറയുന്ന കുളാണ്ടർമാരുടെതാണ്. അവരുടെ ധാരണ ഭൂമിയുടെ അച്ചുതണ്ട് തിരിക്കുന്നത് അവരാണ്, ഒരു വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആയാൽ ബിരുദാനന്ദ ബിരുദവും ഡോക്ടറേറ്റും ഒരുമിച്ചു കിട്ടുന്നതിന് തുല്യമാണ് എന്നൊക്കെയാണ്.
മറ്റുള്ളവരെക്കൊണ്ട് എഴുതി പോസ്റ്റ് ചെയുന്ന കുറെ നിയമങ്ങൾ, അവരുടെ കുറെ അഭിപ്രായങ്ങൾ, മറ്റുള്ള ഗ്രൂപ്പുകളിൽ കാണുന്ന കുറെ നിയമനടപടികൾ എന്നുവേണ്ട ജീവിതം തന്നെ മതിയാക്കുവാൻ തോന്നിപ്പിക്കുന്ന പ്രവർത്തികളൊക്കെ കാണുമ്പോൾ എല്ലാം അവസാനിപ്പിക്കാൻ തോന്നിപ്പോകും.
അഡ്മിൻമാരുടെ കുറെ സിൽബന്ദികൾ തീരുമാനിക്കുന്ന കാര്യങ്ങൾ വ്യക്തികൾക്ക് മേലെ അടിച്ചേൽപ്പിക്കുന്ന കാഴ്ചകൾ എല്ലാം ഈ വക ഗ്രൂപ്പുകളിൽ കാണുവാൻ സാധിക്കും.
പിരിവിന്റെ കാര്യം വരുമ്പോൾ പിന്നെ എല്ലാരോടും അച്ചടക്കമായി, സ്നേഹമായി, അടുപ്പമായി, ഇവറ്റകൾക്ക്. എല്ലാം അഭിനയം !
അതുപോലെ കുറെ മൗല്യാക്കന്മാരും, അച്ചന്മാരും, സന്യാസിമാരും പണ്ടാരമടങ്ങിയ ആത്മീയപ്രഭാഷണങ്ങളുമായി വാട്സാപ്പ് ഗ്രൂപ്പുകൾ കൊണ്ട് ജീവിച്ചു പോകുന്നുണ്ട്.
ആദ്യം അടിക്കേണ്ടത് ആ വക ടീംസിനെയാണ്. അവരാണ് പകുതിയിലധികം ജനങ്ങളെയും വഴിതെറ്റിക്കുന്നത്. അവർ ഉണ്ടാക്കിയ കുറെ കഥകളും നിയമാവലികളും സമൂഹത്തിൽ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുന്നു.
അവരുടെ വാക്കുകൾ കേട്ടുകൊണ്ട് അയൽവാസികൾ തമ്മിൽ മിണ്ടാതാകുന്ന അവസ്ഥകൾ, ബന്ധുക്കൾ തമ്മിൽ പരസ്പരം പോരടിക്കുന്ന വിഷയങ്ങൾ അങ്ങനെയങ്ങനെ അവർക്ക് തോന്നിയത് അവർ പ്രചരിപ്പിക്കുന്നു.
അതുപോലെ വാട്സാപ്പ് യൂണിവേഴ്സിറ്റികൾ എന്ന് പറയുന്നവർ സമൂഹത്തിൽ പടർത്തിവിട്ടുകൊണ്ടിരിക്കുന്ന വിഷം നിസ്സാരമല്ല.
ഈ പോക്ക് പോയാൽ നാടിന്റെ അവസ്ഥ , ജനങ്ങൾ പരസ്പരം വെട്ടിക്കീറുന്ന രീതിയിലേക്ക് നീങ്ങുമ്പോൾ എല്ലാം തടയിടേണ്ടത് സമൂഹവും കൂടാതെ നമ്മുടെ സ്വയം വിലയിരുത്തലുകളുമാണ് !
ചന്ദനം ചാരിയാൽ ചന്ദനം മണക്കും ...
എന്തായാലും വാട്സാപ്പ് ഗ്രൂപുകളിൽ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട് പഴയകാല അഡ്മിൻ ദാസപ്പനും അഡ്മിൻ ആയാൽ എല്ലാം നേടിയെന്ന ആത്മവിശ്വാസത്താൽ ഗ്രൂപ്പ് ഓണർ വിജയനും