/sathyam/media/media_files/2025/05/17/ZWOVSXDEDHrBdrdUPAS0.jpg)
പാവം മെസി, ഇപ്പോൾ ആകപ്പാടെ മെസ്സിയായിരിക്കുകയാണ് കേരളത്തിൽ. മലയാളി മെസ്സിയെ തൊടാൻ ശ്രമിക്കുമ്പോൾ ഒക്കെ ഒരു ഗുരുത്വക്കേട് കിടന്നു കളിക്കുന്നു.
പാവം ബൈജൂസ് മെസിയെ തൊട്ടു പിന്നെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ. ഇന്നിപ്പോൾ പാവം ആന്റോ അഗസ്റ്റിൻ മെസ്സിയെ തൊടാൻ ശ്രമിച്ചതേ ഓർമ്മയുള്ളൂ, ആകപ്പാടെ അഴകൊഴമ്പൻ രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
മെസ്സിയുടെയും അർജന്റീനയുടെയും ലിസ്റ്റിൽ കേരളത്തിന് പകരം ചൈനയാണ് കാണിക്കുന്നത്.
മലയാളിക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ആ നല്ല മറഡോണയെ കേരളത്തിലെ ഒരു സ്വർണ്ണ വ്യാപാരി ദുബായിൽ നിന്നും നാട്ടിലെത്തിച്ചുകൊണ്ടുണ്ടാക്കിയ പുകിൽ കണ്ടപ്പോൾ ചാനൽ മുതലാളിക്കും തോന്നിക്കാണും അതുപോലെ ഒരു കളി മെസ്സിയെ വെച്ചും കളിക്കാമെന്ന്.
അതുപോലെ മലബാറിലെ നല്ലവരായ ഫുട്‍ബോൾ പ്രേമികൾക്ക് മുന്നിൽ മെസ്സിയെ എത്തിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരിക്കളയാം എന്നും ഉപദേശകന്മാരിലെ ഒരു മണ്ടൻ ഉപദേശിച്ചും കാണും.
കേരളത്തിൽ 300 കോടിയൊക്കെ പിരിക്കാൻ വളരെ നിസ്സാരമാണ് എന്ന് അതേ സ്വർണ്ണക്കട മുതലാളി സൗദി ജയിൽ വിഷയത്തിൽ കാണിച്ചു തന്നതും ചാനലുകാരിൽ ആവേശം ഉണർത്തിക്കാണും.
അതിന്നായി കേരളത്തിലെ സകലമാന സ്വർണ്ണക്കട മുതലാളിമാരെയും സമീപിച്ചു എങ്കിലും ആരും ആ റിസ്ക് ഏറ്റെടുക്കാൻ തയാറായില്ല എന്നത് ആ ചാനലുകാരോടുള്ള അവരുടെ വിമ്മിഷ്ടം തന്നെയായിരിക്കാം.
ഇതിൽ പെട്ടുപോയത് ആ കച്ചവടക്കാരനായ മന്ത്രിയാണ്. യാതൊരു പേരുമോശവും ഇല്ലാതെ ഒരു റോഡ് വക്കിലൂടെ പോയിരുന്ന ആ മന്ത്രിയെ ഇപ്പോഴാണ് കേരളത്തിലെ ജനം അറിയുവാൻ തുടങ്ങിയത്.
മെസ്സി വരണമെങ്കിൽ, അർജന്റീന കളിക്കണമെങ്കിൽ ലോകോത്തര നിലവാരമുള്ള സ്റ്റേഡിയം വേണമെന്ന് അവർ കരാറിൽ വെച്ചപ്പോൾ അതിന്നായി എൺപത് കോടി രൂപ പാസ്സാക്കി കൊടുക്കാനും ആ നല്ല മന്ത്രി തയ്യാറായി.
എന്നിട്ടും സ്പോൺസർ ചെയ്തവരുടെ പിന്മാറ്റം അങ്ങേരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ചാനലുകാർ കരുതി ഇത് കേരളമല്ലേ, എല്ലാവരും ഉദാരമായി കയ്യയഞ്ഞു വാരിക്കോരി പണം എറിയുമോന്നൊക്കെ.
കഴിഞ്ഞ ഫിഫയിൽ ലോകത്തിലെ ഏറ്റവും വലിയ ഫ്ലെക്സ് വച്ചതും പുഴയിൽ മെസ്സിയുടെ ഏറ്റവും വലിയ കട്ടൗട്ട് വെച്ചതും ഒക്കെ കണ്ടു ചാനൽ മുതലാളിമാരും ചാനൽ ബുദ്ധി ജീവിയും ഒക്കെ മെനഞ്ഞുണ്ടാക്കിയ വലിയ പ്ലാനുകൾ ആണിന്നിപ്പോൾ പുഴയിൽ ഒഴുകിയത്.
വയനാട്ടിലെ മുണ്ടക്കൈ പ്രദേശത്തിൽ നൂറു വീടുകൾ വെച്ചുകൊണ്ട് ഒരു മഹത്തായ സിറ്റി വരെ പണിയുമെന്ന് പറഞ്ഞപ്പോൾ കിട്ടിയ ആ ആവേശം ഒന്നടങ്കം മെസ്സിയിലും കാണിക്കുവാൻ നോക്കിയപ്പോൾ പണിവന്നത് അവരുടെ തന്നെ കയ്യിലിരുപ്പ് ആണെന്ന് മനസിലാക്കുവാൻ ലേശം വൈകി.
ഇന്നത്തെ കേരളഭരണത്തെ വെള്ളപൂശുവാൻ ക്വട്ടേഷൻ എടുത്തുകൊണ്ട് മുന്നോട്ട് പോകുന്നതിനിടയിൽ കാലിന്നടിയിലെ മണ്ണ് ചോർന്നു പോകുന്നത് അവർ കണ്ടില്ലെന്നു തോന്നുന്നു.
ഒരു ചാനൽ ലേശം എങ്കിലും നിക്പക്ഷമായി പ്രവർത്തിക്കാതെ നൂറു ശതമാനവും മറ്റുള്ള പാർട്ടികളിൽ കയറിച്ചെന്നു അവിടെ ഉള്ളതും ഇല്ലാത്തതുമായ വാർത്തകൾ പടച്ചുവിടുമ്പോൾ മലയാളി മണ്ടന്മാർ അല്ലെന്നു അവരും മുന്നിൽ കാണണമായിരുന്നു.
കേരളത്തിലെ ചാനൽ യുദ്ധത്തിൽ ഏറെ നാളുകളായി വല്യേട്ടൻ, വല്യച്ഛൻ ചാനലുകളെ പിന്നിലാക്കിക്കൊണ്ട് കുതിക്കുമ്പോൾ അവർ ഇന്ത്യയിലെ വിമാനത്താവളങ്ങൾ ഒന്നടങ്കം അടച്ചു പൂട്ടുക വരെ ചെയ്തു.
മറ്റുള്ള ചാനലുകാർക്കും ഈ വക കസർത്തുകൾ കളിയ്ക്കാൻ അറിയാഞ്ഞിട്ടല്ല, അവരിൽ ചിലർക്കെങ്കിലും കേരളം എന്താണെന്നും മലയാളി എന്താന്നെന്നും പലതരം അനുഭവങ്ങൾ കൊണ്ട് മനസിലാക്കിയത് കൊണ്ടാണ് അവരും വളരെ ഉത്തരവാദിത്വത്തോടെ വാർത്തകൾ പടച്ചുവിടുവാൻ തയ്യാറാകുന്നത്.
അല്ലാതെ ഇപ്പോൾ ഇവരൊക്കെ കാണിച്ചു കൂട്ടുന്ന ആ ആവേശവും ഗിമ്മിക്കുകളും അവർ കുറച്ചു വെച്ചിരിക്കുകയാണ് എന്നോർത്താൽ എല്ലാവര്ക്കും നന്ന്.
ഞങ്ങൾ ഇപ്പോഴും മെസ്സിയെ കൊണ്ടുവരുവാൻ തയ്യാറാണ്, പക്ഷെ അർജന്റീയനയുടെ കലണ്ടറിൽ കേരളത്തിലേക്ക് വരുവാൻ സമയമില്ലാത്തത് കൊണ്ടാണ് എന്നൊക്കെ വീട്ടിലിരുന്നു പറയാമെങ്കിലും അതൊക്കെ സ്വന്തം ഭാര്യം മക്കളും വരെ വിശ്വസിക്കണമെന്നില്ല.
എല്ലാ വാർത്തകളും എല്ലാവരും കേട്ടും കണ്ടും കൊണ്ടുതന്നെയാണ് ഇരിക്കുന്നത്. ആയതിനാൽ ഇനിയെങ്കിലും പ്രസ്താവനകൾ ഇറക്കുമ്പോൾ അതേക്കുറിച്ചു പഠിച്ചുതന്നെ പറയണം.
ചാനലിൽ കിടന്നു തുള്ളുന്നതുപോലെ, രാഷ്ട്രീയക്കാരുടെ മെക്കിട്ട് കയറുന്നതുപോലെ, ഇല്ലാത്ത വാർത്തകൾ പടച്ചു വിടുന്നതുപോലെ ഇനിയും പെരുമാറിയാൽ ജനം വലിച്ചെറിയും എന്നത് തീർച്ച.
ഇതിന്റെയൊക്കെ വാശിയിൽ എന്ത് വിലകൊടുത്തും, എന്തൊക്കെ റിസ്കുകൾ എടുത്തും മെസ്സിയെ കേരളത്തിൽ എത്തിക്കുക. കളിച്ചില്ലെങ്കിൽ വേണ്ട, ചുമ്മാ ഒരു റോഡ്ഷോ എങ്കിലും നടത്തി നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുവാൻ ശ്രമിക്കുക.
നിങ്ങൾക്ക് സാധിക്കും എന്നുതന്നെയാണ് മറ്റുള്ള ചാനലുകാരും ഫ്ലാഷ് ന്യൂസ് ആയി കാണിക്കുന്നത്. അല്ലെങ്കിൽ കോട്ടയം കുഞ്ഞച്ചനിൽ മോഹൻലാലിനെ കൊണ്ടുവരാമെന്ന് പറഞ്ഞ കുഞ്ഞച്ചന്റെ അവസ്ഥയാകും കാര്യങ്ങൾ. ജനം ചീമുട്ട എറിയും !
എന്തായാലും ചാനലിന്റെ പേരിന്റെ കൂടെ ട്രോളന്മാർ '' മെസ്സി'' യുടെ പേരും കൂട്ടി വായിക്കും. അതിപ്പോൾ പാവം മന്ത്രിക്കും സർക്കാരിനും ബാധകം !!!
മെസ്സി വരുമെന്ന പ്രത്യാശയിൽ മുണ്ടക്കൈയിൽ നിന്നും വീട് നഷ്ടപ്പെട്ട ദാസനും ഒക്ടോബറിൽ കളികാണാൻ സൗദിയിൽ നിന്നും നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത ഫുട്‍ബോളർ വിജയനും