/sathyam/media/media_files/2025/06/25/iran-isreyel-fignt-2025-06-25-20-21-36.jpg)
അഹങ്കാരത്തിലും അധികാരത്തിൽ കടിച്ചുതൂങ്ങാനുള്ള കാഞ്ഞ ബുദ്ധിയിലും തുടങ്ങിവെച്ച ഒരു യുദ്ധത്തിനെ കുറിച്ച്, വെടി നിർത്തൽ ആയിട്ട് എന്തെങ്കിലുമൊക്കെ പറയാമെന്ന് കരുതി ലേശം മാറി നിന്ന് കളികൾ കാണുകയായിരുന്നു.
അവിടെ 'ടെൽഅവീവി' നെക്കാൾ 'ടെഹ്‌റാനെ'ക്കാൾ കൂടുതൽ കുത്തിത്തിരുപ്പ് വാർത്തകൾ അരങ്ങേറിയത് ഇവിടെ ഈ ദൈവപുത്രന്മാരുടെ കണ്ണൂരിലെ 'ടെല്ലിച്ചേരി' യിലും കാസർഗോട്ടെ 'ടെക്കില'യിലും (ഒരു സ്ഥലപ്പേരാണ് തെറ്റിദ്ധരിക്കരുത്) ഒക്കെയായിരുന്നു.
ഇവിടത്തെ ചില ചാനൽ പ്രമാണിമാരും ഓൺലൈൻ പുണ്യാളന്മാരും ഒക്കെ പറയുന്നത് കേട്ടാൽ ലോകം ഇന്നോ നാളെയോ അവസാനിക്കും എന്നുള്ള മട്ടിലായിരുന്നു.
കണ്ടൻ കത്രികയിൽ കാലു കുടുങ്ങിയ അവസ്ഥയിലായപ്പോഴാണ് യുദ്ധം നിർത്തിയാൽ കൊള്ളാമെന്ന് പാവപ്പെട്ട നല്ലവനായ സ്നേഹമുള്ള നന്മയുള്ള നെതന്യാഹുവിന് തോന്നിയത്.
ജീവിതത്തിൽ എന്നും ചതിക്കളികളിലൂടെ ജയിച്ചു പോന്നിരുന്ന ഇസ്രായേൽ ഇങ്ങനെ ഒരു അപകടം മണത്തറിഞ്ഞില്ല എന്നതിൽ മൊസാദിനെ പിരിച്ചുവിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ശരിക്കും പണക്കാരായ ബ്രുക്ക്‌ലിൻ ജ്യുതന്മാർ ഒന്നടങ്കം അമേരിക്കയിലും ജർമ്മനിയിലും അതുപോലെയുള്ള വികസിത രാജ്യങ്ങളിൽ ബാൽക്കണിയിൽ ഇരുന്നു കളി കാണുമ്പൊൾ ടെൽ അവീവിലും, ഹൈഫയിലും, ബീർ ഷേബായിലും ഒക്കെയുള്ള പാവപ്പെട്ട സാധാരണ ജ്യുതന്മാരുടെ വീടുകളും സ്ഥാപനങ്ങളുമാണ് ഇറാന്റെ
ഫത്തയും കൂട്ടരും ചേർന്ന് തവിട് പൊടിയാക്കിയത്.
ഇറാനെ സംബന്ധിച്ചിടത്തോളം മേലെ ആകാശം താഴെ ഭൂമി എന്ന ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ ഇസ്രായേലിൽ ഉള്ളവർ ഒരു ബലൂൺ പൊട്ടിയാൽ ഞെട്ടുന്നവരാണ്.
അപ്പോൾ തന്നെ ബങ്കറിൽ പോയി കിടന്നു നിലവിളിക്കാൻ മാത്രമേ അവർക്കറിയൂ. ഇറാന്റെ ഏറ്റവും വലിയ ആയുധം മിസൈലുകൾ ഒന്നുമല്ല, അവരുടെ സ്ലീപ്പിങ് ആർമിയാണ്. അവർ ഒറ്റയാൾ പട്ടാളമാണ്.
മൊസാദ്, സിഐഎ എന്നൊക്കെ ഉറക്കെ പറഞ്ഞുകൊണ്ട് ഇസ്രയേലും അമേരിക്കയും ഒക്കെ ഊതി വീർപ്പിച്ച പ്രൊപ്പോഗാണ്ട മാത്രമാണ്.
അവരെക്കാൾ ബുദ്ധിയുള്ളവരാണ് വത്തിക്കാൻ സിറ്റി നിയന്ത്രിക്കുന്ന 'ദി എന്റിറ്റി' അഥവാ 'ഹോളി അലയൻസ് '. അവരെ കഴിഞ്ഞാൽ ചൈനയുടെ ''സി ഇ എൽ ഡി'' യും ഇന്ത്യയുടെ ''റോ'' ഒക്കെ തന്നെയാണ്.
ഒരു കാലത്ത് മൊസാദ് ഒക്കെ വലിയ പുലികൾ ആയിരുന്നു. കാരണം അന്ന് ലോകത്തിലെ മീഡിയ ഒന്നടങ്കം നിയന്ത്രിച്ചിരുന്നത് സിഎൻഎൻ, ബിബിസി, സ്റ്റാർ തുടങ്ങിയ ഇസ്രായേൽ കമ്പനികൾ ആയിരുന്നു.
അവർക്ക് ഇഷ്ടമുള്ളവരെ പൊക്കി പറയുവാനും ഇഷ്ടമില്ലാത്തവരെ തീവ്രവാദികൾ ആക്കുവാനും ഒരു അളവ് വരെ അത് ജനങ്ങളിൽ അടിച്ചേൽപ്പിക്കുവാനും ഈ മാധ്യമങ്ങൾക്ക് സാധിച്ചു.
പക്ഷെ അൽ ജസീറ പോലെയുള്ള ചാനലുകളും റ്റിക്റ്റോക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും ജനങ്ങളിൽ കൂടുതൽ അവബോധം വളർത്തി. ബിബിസി, സിഎൻഎൻ, സ്റ്റാർ കുത്തക ഒക്കെ ഏകദേശം അവസാനിച്ച അവസ്ഥയിലാണ്.
ഉദാഹരണമായി അവരൊക്കെ ഇന്ത്യയെ കാണിക്കുമ്പോൾ ജനങ്ങൾ എലിയെ തിന്നുന്നതും കുട്ടികൾ റോഡുവക്കിൽ അപ്പി ഇടുന്നതുമൊക്കെയാണ് കാണിച്ചിരുന്നത്.
പണ്ട് ജ്യുതന്മാരെ എവിടെ കണ്ടാലും ജനം ഓടിച്ചിട്ട് അടിക്കുകയും കൊല്ലുകയുമായിരുന്നു. ഹിറ്റ്ലർ മുതൽ റഷ്യക്കാരും ഉക്രയിൻകാരും അതുപോലെ ലോകത്ത് ഒട്ടുമിക്ക സ്ഥലങ്ങളിലും ഇതായിരുന്നു ഗതി.
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ജീവിച്ചിരുന്ന ജ്യുതന്മാർക്കാണ് അത്യാവശ്യം മനഃസമാധാനം കിട്ടിയിരുന്നത്. ഇവിടെ നിന്നും ഇസ്രായേലിലേക്ക് പോയ ജ്യുതന്മാർക്കാണ് പിന്നീട് സർക്കാരിലും നയതന്ത്ര വിഭാഗങ്ങളിലും നല്ല പദവികൾ ലഭിച്ചിരുന്നത്.
ഇറ്റലിയിൽ നിന്നും വന്ന ജ്യുതന്മാർ സാധാരണ കൃഷിപ്പണിക്കാരും ജർമ്മനിയിൽ നിന്നും വന്നവർ മെക്കാനിക്കുകളും ഒക്കെ ആയിരുന്നു. ഏറ്റവും ബുദ്ധി കേരളത്തിൽ നിന്നും എത്തിയവരിലായിരുന്നു. പണം സമ്പാദിക്കുന്നതിൽ മുൻപന്തിയിൽ അമേരിക്കൻ ബ്രുക്ക്‌ലിൻ ജ്യുതന്മാരും ബ്രിട്ടീഷ് ജർമ്മൻ ജ്യുതൻമാരും ആയിരുന്നു.
റഷ്യയിലെ സാമ്രാജ്യത്തിൽ, പ്രത്യേകിച്ച് യുക്രെയിൻ പ്രദേശങ്ങളിൽ, വലിയ തോതിലുള്ള പൊഗ്രോം (പൊതുജനങ്ങളാൽ നടത്തുന്ന ജ്യുവിഷ് വർഗീയ ആക്രമണം) ആരംഭിച്ചു. സർ അലക്സാണ്ടർ രണ്ടാമൻ വധിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അത്.
ജ്യുവിഷുകാരെ കുറ്റപ്പെടുത്തിയാണ് ഇത്തരം ആക്രമണങ്ങൾ ഉണ്ടായത്. വീട്ടുവസ്തുക്കൾ നശിപ്പിക്കപ്പെട്ടു, ആളുകൾ കൊല്ലപ്പെട്ടു, സ്ത്രീകൾ ആക്രമിക്കപ്പെട്ടു - ഈ സംഭവങ്ങൾ യഹൂദ സമുദായത്തിന്റെ മനസ്സിൽ വലിയ ഭയം വിതറിച്ചു.
ഇങ്ങനെ ഒരു ആക്രമണത്തിന് പ്രതികരണമായി ഹായിം നഹ്മാൻ ബിയാലിക് എന്ന ഹീബ്രു കവി 1903-ലെ കിഷിനെവ് പൊഗ്രോമിന്റെ പശ്ചാത്തലത്തിൽ ഒരു പ്രശസ്തമായ കവിത എഴുതുന്നു - "In the City of Slaughter" എന്ന പേരിൽ. ഈ കവിത വേദനയും കോപവും നിറഞ്ഞതായിരുന്നു, മാത്രമല്ല ജ്യുവിഷ് പുരുഷന്മാർക്ക് ധൈര്യമില്ലെന്ന് കടുത്ത വിമർശനവും അതിൽ ഉണ്ടായിരുന്നു.
ഈ കവിത ജ്യുവിഷ് സമൂഹത്തെ ചിന്തിപ്പിക്കുകയും, ഒരു രാജ്യത്തിന്റെ ആവശ്യകതയുണ്ടെന്നും, സ്വയംരക്ഷയും ആത്മാഭിമാനവും നിർബന്ധമാണെന്നും അവരെ ഓർമിപ്പിച്ചു. കവിതയിലെ ചില വരികൾ ഇവിടെ കുറിക്കുന്നു.
കൂടാരങ്ങൾ നിലംപൊത്തി, ദൈവം മൗനത്തിലാണ്.
പുരുഷന്മാർ ഉറങ്ങുന്നു, അവർക്കു തീരുവയ്ക്കാനുള്ള ഓർമ മാത്രം.
അവർ പോരാടിയില്ല, അവർ വിളിച്ചില്ല.
അവർ നിലനിൽക്കുകയും ചെറുതായി ഓറിയും ഇല്ല.
അതാണ് എന്റെ ദുഃഖം -
അവരുടെ മരണം അല്ല,
അവരുടെ മൌനം, അവരുടെ പിഞ്ചുമനസ്സും പേടിയും
- അതാണ് എന്റെ കൊതും, എന്റെ അലച്ചിൽ !
ദൈവമേ, ഇവിടെ നീ ഇല്ല
കഷ്ടതയിലും നിമിഷത്തിലുമെല്ലാം
നീ ഒരിക്കലും കണ്ടിട്ടില്ല,
ഈ രക്തം പാടുകൾ അത്രയുമാത്രം അല്ല,
ഇത് നിന്റെ സദാചാരത്തിന്റെ തകർച്ചയാണ് .
അന്നൊക്കെ അതുപോലെ പഴികളും ശകാരങ്ങളും അടിയും കൂട്ടക്കൊലകളും അനുഭവിക്കേണ്ടി വന്നപ്പോൾ പ്രതിരോധങ്ങൾക്കായി അവർ അവരുടെ ബുദ്ധിയെ ഉപയോഗിച്ചു.
ലോകത്തിലെ നാനാഭാഗങ്ങളിലുള്ള ലൈബ്രറികൾ അടിച്ചുമാറ്റിയും അല്ലാതെയും കണ്ടുപിടുത്തങ്ങൾക്ക്
സമയം ചിലവഴിച്ചു. വലിയ വലിയ യുണിവേഴ്സിറ്റികളിലേക്ക് മക്കളെ അയച്ചു പഠിപ്പിച്ചു.
ജീവിക്കാൻ വേണ്ടിയുള്ള പടപുറപ്പാടിൽ അനേകം കണ്ടുപിടുത്തങ്ങൾ, ഹോളിവുഡ് സിനിമകൾ, യുദ്ധക്കോപ്പുകൾ എന്നിവയിൽ പണവും ബുദ്ധിയും സമയവും ചിലവഴിച്ചു. ഇതിൽ വിറളി പൂണ്ട
ബ്രിട്ടീഷുകാർ പലസ്തീനിൽ കണ്ണുവെച്ചു.
അക്കാലത്ത് പലസ്തീൻ പല നൂറ്റാണ്ടുകളായി ഒട്ടോമൻ ടർക്കിഷ് സാമ്രാജ്യത്തിന് കീഴിലായിരുന്നു. പ്രഥമ ലോകമഹായുദ്ധത്തിന് ശേഷം, ബ്രിട്ടൻ പലസ്തീൻ നിയന്ത്രിക്കാൻ തുടങ്ങി - ഇത് "British Mandate for Palestine" എന്നായി അറിയപ്പെട്ടു.
ബ്രിട്ടന്റെ ലോകമെമ്പാടുമുള്ള ''ഭിന്നിപ്പിച്ചു ഭരിക്കുക'' എന്ന തന്ത്രം വളരെ ഭംഗിയായി നിറവേറ്റിയപ്പോൾ അറബിയും ജ്യുതരും തമ്മിലുള്ള അടി ഇപ്പോഴും നിർബാധം തുടർന്ന് കൊണ്ടിരിക്കുന്നു.
അന്നത്തെ ജ്യുതന്മാർ മേലനങ്ങി പണിയെടുത്തും, ബുദ്ധി ഉപയോഗിച്ചും ആ രാജ്യത്തെ വളർത്തിയെടുത്തു. ഒരു പുല്ലും മുളക്കാത്ത മണ്ണിൽ സ്ട്രോബെറിയും ആപ്പിളും ഓറഞ്ചും അവകാഡോയും വിളയിപ്പിച്ചു.
പിന്നീട് വന്ന തലമുറക്ക് പഴയ ബുദ്ധി കിട്ടിയില്ല അല്ലെങ്കിൽ ഉപയോഗിച്ചില്ല അല്ലെങ്കിൽ അഹങ്കാരികളായി എന്ന് വേണം കരുതുവാൻ. ആ സമയം ഇറാൻ എന്ന രാജ്യം നൂറ്റാണ്ടുകളായി അമേരിക്കൻ യൂറോപ്പ്യൻ ഉപരോധങ്ങളിൽ അകപ്പെട്ട് വളരെ കഷ്ടത അനുഭവിച്ചു കൊണ്ടിരുന്നപ്പോൾ ജ്യുതന്മാരെക്കാൾ ഉണർന്നു പ്രവർത്തിച്ചു.
ഇറാനിയൻ സിനിമകൾ മാത്രം കണ്ടാൽ ഇക്കാര്യം ലോകത്തിന് ബോധ്യമാകും. ജ്യുതന്മാർ കരുതി, പാവപ്പെട്ട ഗാസക്കാരെ അടിച്ചോടിപ്പിച്ചത് പോലെ ഇറാനികളെയും രണ്ടു മൂന്നു ബോംബിട്ടു തീർത്തുകളയാം എന്ന്. അവർ തോണ്ടിയപ്പോൾ ഇറാനികൾ കയറി മാന്തി.
ഇസ്രയേലിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ ഇത്രേം നാണം കെട്ട ഒരു യുദ്ധം ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അവർ എന്നും ജയിച്ചു ജയിച്ചു പോകുകകയായിരുന്നു.
കുടുംബങ്ങളിലെ ഇളയമക്കൾ പോലെ എല്ലാ കുത്തിത്തിരുപ്പുകൾ ഉണ്ടാക്കി അവസാനം അമ്മയെ കൊണ്ടുവരുന്നത് പോലെ അമേരിക്കയെ വലിച്ചിഴക്കാമെന്ന വ്യാമോഹവും ഇറാനികൾക്ക് മുൻപിൽ ചീറ്റിപ്പോയി.
ഇസ്രായേലിലെ ടെൽഅവീവിൽ, ഹൈഫയിൽ, ബീർ ഷേബായിൽ ഒക്കെ ഉണ്ടാക്കിയിരിക്കുന്ന നാശനഷ്ടങ്ങൾ കാണണമെങ്കിൽ ടിക് ടോക്, ജസീറ പോലുള്ള മീഡിയകൾ മാത്രം കണ്ടാൽ മതി അവിടെ ഉള്ളവരോട് മൊബൈൽ വീഡിയോ പകർത്തരുത് എന്നും ജസീറ കണ്ടാൽ അറസ്റ്റ് ചെയ്യും എന്നൊക്കെയാണ് നെതന്യാഹു എന്ന പെൺകോന്തൻ ഉത്തരവിട്ടിരിക്കുന്നത്.
വലിയ പ്രസ്താവനകൾ തട്ടിവിടുമെങ്കിലും ഭാര്യ ഒന്ന് നോക്കിയാൽ ട്രൗസറിൽ മുള്ളുന്ന ആളാണ് നെതന്യാഹു. അതുകൊണ്ടാണ് മകന്റെ കല്യാണം മാറ്റിവെക്കേണ്ടി വന്നതിൽ ദുഖമുണ്ടെന്ന് മീഡിയയിൽ പറഞ്ഞത്.
അതറിയാവുന്ന ആൾ പിന്നെന്തിനാണ് ഇറാനെ അങ്ങോട്ട് കയറി അടിച്ചത് ?, മകന്റെ കല്യാണത്തിന് മുൻപ് മനുഷ്യ ബലി കൊടുക്കാൻ ആയിരുന്നോ ?
എന്നും കുന്നും ഒരുപോലെ ആയിരിക്കില്ല എന്ന് കാരണവന്മാർ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആയതിനാൽ കേരളത്തിൽ ഒട്ടേറെ മാധ്യമ സുഹൃത്തുക്കളും ചാനലുകാരും ഇസ്രയേലിനെ ഭയങ്കര സംഭവമാക്കി വാർത്തകളും ചർച്ചകളും ചെയ്തിരുന്നു.
അങ്ങനെ ഒരു മഹാസംഭവം ഒന്നും അല്ലെന്നു അയേൺ ഡോമുകൾ നമ്മെ പഠിപ്പിച്ചു. പണ്ട് അമേരിക്ക ഇതുപോലെ പറയുമായിരുന്നു, പെന്റഗന്റെ മേലേക്കൂടി പരുന്തോ കാക്കയോ കൂടി പറക്കില്ല എന്ന്.
സെപ്തംബർ പതിനൊന്നിന് ഭീകരര്‍ അവിടേക്ക് തന്നെ വിമാനമിടിച്ചിറക്കിയപ്പോൾ ആ അഹങ്കാരവും മാറിക്കിട്ടി. അതുപോലെ യേശുദേവനെ കുരിശിലേറ്റിയ യഹൂദനോടുള്ള ക്രിസ്ത്യാനികളുടെ സ്നേഹവും എന്തുകൊണ്ടാണ് എന്നതും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു !!!
പാണ്ടൻ നായുടെ പല്ലിൻ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല !!
ഒരു യഹൂദൻ എന്നെ കാണാൻ വന്നിട്ട് രണ്ടുതവണ ഗൂഗിൾ മാപ്പിൽ വഴി തെറ്റിയാണ് എത്തിയതെന്ന് ശാസ്ത്രജ്ഞൻ ദാസപ്പനും തിരുവനന്തപുറത്തിറങ്ങിയ ബീമാനം ഇറാൻ തുരത്തി വിട്ട ഇസ്രയേലിന്റേത് ആണോ എന്ന നേരിയ സംശയത്താൽ കറുത്ത ജൂതൻ വിജയനും.