/sathyam/media/media_files/2025/06/26/k-muralidharan-ramesh-chennithala-vd-satheesan-sasi-tharoor-kc-venugopal-2025-06-26-19-35-29.jpg)
ബഹുമാനപ്പെട്ട കോൺഗ്രസ്സ് നേതാക്കളോട്, പ്രത്യേകിച്ചും അൻപത് വയസ്സ് കഴിഞ്ഞ താക്കോൽ സ്ഥാനക്കാരായ കേരളത്തിലെ നേതാക്കളോട്; നിങ്ങൾ ലേശം ബുദ്ധിയും ബോധവും ഉള്ളവരാണെങ്കിൽ കുറച്ചു നേരം സോഷ്യൽ മീഡിയയിൽ ഒരു ദിവസം ഒരു മണിക്കൂർ നേരം ചിലവഴിക്കാൻ മറക്കരുത്. ചാനലുകളിലെ വൈകീട്ടത്തെ പരിപാടികൾ കണ്ടില്ലെങ്കിലും സോഷ്യൽ മീഡിയയും ഓൺലൈൻ വാർത്തകളും വായിക്കുവാൻ മടിക്കരുത്.
ഇല്ലെങ്കിൽ ഇസ്രായേലിന് ഇറാനിൽ പറ്റിയ തിരിച്ചടി നിങ്ങളുടെ ഇനിയുള്ള ജീവിതത്തിലും നേരിടേണ്ടിവരും. അവർ എല്ലാം സി.എൻ.എൻ, ബി.ബി.സി സ്റ്റാർന്യൂസ് ചാനലുകളെ വിശ്വസിച്ചുകൊണ്ട് അടി തുടങ്ങിയപ്പോൾ തിരിച്ചടി ഇത്രേം കെങ്കേമമാകുമെന്ന് സ്വപ്നത്തിൽ കരുതിക്കാണില്ല !
ആദ്യം പറയുവാനുള്ളത് വിശ്വ പൗരനായി വിലസുന്ന ശശി തരൂരിനോടാണ്. എ.ഐ.സി.സി കേരളത്തിൽ പഠിക്കാൻ പറഞ്ഞയച്ച സുനിൽ കനഗുലു നിർദേശിച്ച പ്രകാരം താങ്കളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവരോധിച്ചാൽ കേരളം തൂത്തുവാരാം എന്നായിരുന്നു റിപ്പോർട്ട് എന്ന് കേട്ടിരുന്നു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ താങ്കൾ പറഞ്ഞത് ആലത്തൂരിലെ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതിയെന്നായിരുന്നു. അത് കിറു കൃത്യമായ സ്ഥിതിക്ക് ശശി തരൂരിന്റെ കാര്യവും കിറു കൃത്യമായിരുന്നു.
പക്ഷെ തരൂരിന് എവിടെയോ തെറ്റുപറ്റി അല്ലെങ്കിൽ തരൂരിനെ ആരോ ഭയപ്പെടുന്നു. കെ സി വേണുഗോപാലാണ് താങ്കളെ ഭയപ്പെടുന്നത് എന്നൊക്കെയാണ് പരക്കെ സംസാരം എങ്കിലും എന്തുകൊണ്ട് കെസി താങ്കളെ ഭയപ്പെടണം എന്നത് മനസ്സിലാകുന്നില്ല ? കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇരിക്കുവാനുള്ള ആ ഗൗരവം തരൂർജിക്ക് ഇല്ലാതെ പോയത് മറ്റുള്ളവർക്ക് ആശ്വാസത്തിന് വക നൽകുന്നു.
താങ്കളുടെ പേര് ഇന്ത്യൻ സർക്കാരിന്റെ വിദേശ പര്യടനത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താഞ്ഞത് മണ്ടത്തരമായിപ്പോയി. ആ ചുളുവിൽ പ്രധാനമന്ത്രി താങ്കളുടെ പേര് ഉൾപ്പെടുത്തിയപ്പോൾ താങ്കളെ ഒഴിവാക്കിയവർ യഥാർത്ഥത്തിൽ ചമ്മിപ്പോയി.
ശരിക്കും പറഞ്ഞാൽ താങ്കളുടെ പേര് ഉൾപ്പെടുത്തി അതിന്റെ ക്രെഡിറ്റ് കോൺഗ്രസ്സ് പാർട്ടി എടുക്കണമായിരുന്നു. ഇന്ത്യക്ക് വേണ്ടി അന്തർദേശീയ തലത്തിൽ സംസാരിക്കുവാൻ ഒരു കോൺഗ്രസുകാരനെ വേണ്ടിവന്നു എന്നുള്ള പ്രൊപോഗണ്ട വേണേൽ ഇറക്കാമായിരുന്നു.
അതുപോലെ ഒരു സാഹചര്യം വന്നപ്പോൾ താങ്കൾ മോഡി സ്തുതി നടത്തിയതും ബുദ്ധിശൂന്യമാണ്. താങ്കൾക്ക് അഭിപ്രായം പറയാതെ ഇരിക്കാമായിരുന്നു. പക്ഷെ രണ്ടുമൂന്നു തവണ മോദിസ്തുതി തുടർന്നപ്പോൾ താങ്കളെ തിരഞ്ഞെടുപ്പ് ക്യാമ്പയിനിലേക്ക് വിളിച്ചു വരുത്താൻ വരെ പാർട്ടിക്കാർക്ക് പേടിയായതിൽ അത്ഭുതവുമില്ല.
ആ ഒരൊറ്റ കാരണത്താൽ താങ്കളോടുള്ള ഇഷ്ടവും ബഹുമാനവും കോൺഗ്രസ്സ് പാർട്ടിയെ സ്നേഹിക്കുന്നവർക്ക് കുറഞ്ഞതിൽ വിഷമിച്ചിട്ട് കാര്യവുമില്ല ! താങ്കളെ താങ്കളാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അത് മറന്നാല്‍ താങ്കളും ടോം വടക്കനും തമ്മില്‍ ഒരു വ്യത്യാസവുമില്ല.
കെസി വേണുഗോപാലിനെ ശരിക്കും ആർക്കും ഒരു പിടിയും കിട്ടുന്നില്ല. പലരും പല രീതിയില്‍ താങ്കളെ വ്യാഖ്യാനിക്കുന്നുവെന്ന് മാത്രം. താങ്കളുടെ തീരുമാനങ്ങളിൽ പാർട്ടിക്ക് ദോഷമായി ഒന്നും കാണുന്നില്ലെങ്കിലും ചിലര്‍ക്കെങ്കിലും ചില ആശയക്കുഴപ്പങ്ങള്‍ ഇല്ലാതെയില്ല.
ഇക്കഴിഞ്ഞ നിലമ്പൂർ തിരഞ്ഞെടുപ്പിൽ താങ്കൾ അൻവറിനെ കാണാതെ പോയപ്പോൾ താങ്കളോടുള്ള ബഹുമാനം കൂടിയതേയുള്ളൂ. അതുപോലെ പ്രശാന്ത് കിഷോറിന്റെ ചില തന്ത്രങ്ങൾ അടിച്ചുമാറ്റി, വിലപേശല്‍ തള്ളി അദ്ദേഹത്തെ കൂടെ കൂട്ടാതെ നിന്നതും താങ്കളുടെ ബുദ്ധി വൈഭവം തന്നെ എന്ന് കരുതാം.
നമ്മുടെ സ്വന്തം കെ മുരളീധരൻ. അദ്ദേഹത്തെ പണ്ടേ ഇഷ്ടമായിരുന്നു എങ്കിലും ഇക്കഴിഞ്ഞ നിലമ്പൂർ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിച്ചത് എല്ലാവരിലും ബഹുമാനം കൂട്ടിയതേയുള്ളൂ.
കേരളത്തിൽ പിണറായിയെ തളയ്ക്കാൻ ഒരേ ഒരു നേതാവേ ഉണ്ടായിരുന്നുള്ളൂ. അത് താങ്കൾ മാത്രമായിരുന്നു. പക്ഷെ 40 പേരുടെ ഫിക്സഡ് ഡെപ്പോസിറ്റ് കാണിച്ചുള്ള ചതിക്കുഴിയിൽ താങ്കൾ വീണപ്പോൾ വളർന്നത് പിണറായി വിജയനായിരുന്നു.
അന്ന് പെട്ടെന്നുള്ള ഒരു തീരുമാനത്തിൽ തെന്നല ബാലകൃഷ്ണപിള്ളയെ മാറ്റി താങ്കളെ കെപിസിസി പ്രസിഡണ്ട് ആക്കിയപ്പോൾ ആ പാവം മനുഷ്യന്റെ മനസ്സ് വിഷമിച്ചു കാണും. അതാണ് പിന്നീട് താങ്കൾ അനുഭവിച്ച തിക്താനുഭവങ്ങൾ. തൃശൂർ മണ്ഡലത്തിൽ താങ്കൾ ഒരു ടീം വർക്കിൽ ഉൾപ്പെട്ടിരുന്നുവെങ്കിൽ അവിടെ പരാജയപ്പെടില്ലായിരുന്നു. ഇലക്ഷന്‍ മാനേജ് ചെയ്യേണ്ടത് മക്കളും മരുമക്കളും ഒന്നുമല്ല, അത് നാടറിയുന്ന രാഷ്ട്രീയക്കാര്‍ തന്നെ ആകണം. അല്ലെങ്കില്‍ പണി കിട്ടും.
രമേശ് ചെന്നിത്തല എന്ന താക്കോൽക്കാരൻ സോഷ്യൽ മീഡിയ ലേശം വീക്ഷിക്കുന്നില്ല എന്ന് വേണം കരുതുവാൻ. അദ്ദേഹം കേരളത്തിലെ കോണ്‍ഗ്രസിലെ ഏറ്റവും തലമൂത്ത നേതാവാണ്, കരുണാകരനും ആന്റണിയും ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞാലുള്ള സ്ഥാനക്കാരനാണ് ചെന്നിത്തല.
പക്ഷേ, അദ്ദേഹത്തിന്റെ ഫേസ്‌ബുക്കിൽ അതിന്റെ നടത്തിപ്പുകാർ അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ കൂടെ നടന്നു തെറ്റിദ്ധരിപ്പിക്കുന്നവർ എങ്ങനെയോ ലൈക്ക് വാങ്ങി ഒരു മില്യൺ എത്തിയപ്പോൾ തന്നെ അവര്‍ വിചാരിച്ചു അടുത്ത മുഖ്യമന്ത്രി താങ്കളാണെന്ന്.
ഖത്തറിലെ ഉസ്മാൻ വിവാദത്തിനു ശേഷമാണ് ഈ ഒരു മില്യൺ താങ്കൾക്ക് കിട്ടിയത് എന്നതും മറന്നു. ഏതെങ്കിലും കൺസൾട്ടൻസി കമ്പനിയെ ഏല്പിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നേരിടുവാൻ ഉപദേശിച്ചപ്പോൾ അഞ്ചുകൊല്ലം മാറി വീഴുന്ന മന്ത്രിസഭയിൽ വിശ്വസിച്ചുകൊണ്ടിരുന്നു.
കേരളത്തിൽ ഒരു പ്രതിപക്ഷ നേതാവിന് ഏറ്റവും കൂടുതൽ അവസരങ്ങൾ വീണു കിട്ടിയത് താങ്കൾക്ക് മാത്രമായിരുന്നു. സ്വർണ്ണം - ഡോളർ - സ്പ്രിങ്കളെർ - കടൽ - കരിമണൽ - കള്ളവോട്ട് മുതൽ നൂറു കണക്കിന് വിഷയങ്ങൾ താങ്കൾക്ക് വീണു കിട്ടിയിട്ടും ഒറ്റയാൾ പോരാട്ടത്തിലൂടെ നേടാമെന്ന് കരുതി ഒന്നും എവിടെയും എത്തിച്ചില്ല. തിരിച്ചായിരുന്നെങ്കില്‍ ഇതിൽ ഒരു വിഷയം മതിയായിരുന്നു കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് ഒരു ഭരണം മറിച്ചിടാൻ !
കേവലം ഇരുപത്തിയേഴു വയസ്സിൽ തെന്നല ബാലകൃഷ്ണ പിള്ളയെ മന്ത്രിയാക്കാതെ ലീഡർ കെ കരുണാകരൻ താങ്കളെ മന്ത്രിയാക്കിയത് മുതൽ എംഎൽഎ- എംപി - കെപിസിസി പ്രസിഡണ്ട് - ആഭ്യന്തര മന്ത്രി എന്ന നിലയിൽ താങ്കൾ എത്തി. അതിന്നിടയിൽ കൈപിടിച്ചുയർത്തിയ ലീഡറെ തിരുത്തൽവാദികൾ എന്ന പേരിൽ മുറിവേല്‍പ്പിച്ചു.
ആ മുറിവ് ഏതാണ്ട് ഉണങ്ങിയപ്പോൾ ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെ ഇറക്കുവാൻ ഒരു ചാനലുമായി ചേർന്നുകൊണ്ട് ശ്രീധരൻ നായരുടെ കത്തു മുതൽ കോയമ്പത്തൂർ സിഡി വരെയുള്ള വിഷയങ്ങളിൽ സോളാർ വിഷയം ആളിക്കത്തിച്ചുവെന്ന ആരോപണം അന്തരീക്ഷത്തില്‍ ഉയര്‍ന്നു.
കൂടാതെ ദൈവം കയ്യിലേക്ക് വെച്ചുതന്ന ആ ടിപി കേസ് അനാവശ്യമായി കോമ്പ്രമൈസ് ചെയ്യുവാനായി തിരുവഞ്ചൂരിനെ ഒരു സുപ്രഭാതത്തിൽ മാറ്റിക്കൊണ്ട് ആഭ്യന്തര മന്ത്രിക്കുപ്പായം അണിഞ്ഞുവെന്നതും മറ്റൊരാരോപണം.
അങ്ങനെ അനാവശ്യ ഇടപെടലുകള്‍ കൂടിയപ്പോൾ തനിക്ക് വീണ് കിട്ടിയ മുഖ്യമന്ത്രിക്കുപ്പായം കപ്പിനും ചുണ്ടിനും ഇടക്ക് നഷ്ടപ്പെടുത്തി. മുഖ്യമന്ത്രി കസേരയിൽ താങ്കളെ ഇരുത്തുവാൻ കരുണാകരന്റെ ആത്മാവും ഉമ്മൻചാണ്ടിയുടെ ആത്മാവും അതുപോലെ താങ്കൾ ഒതുക്കിയ പലരുടെയും ആത്മാക്കൾ സമ്മതിക്കുമോ ആവോ !
വിഡി സതീശൻ, അർഹത ഉണ്ടായിട്ടും എന്നും തഴയപ്പെട്ട ഒരു താക്കോൽ സ്ഥാനക്കാരൻ - സ്ഥാനമാനങ്ങൾക്കായി അത്ര പെട്ടെന്നൊന്നും ആരുടെയും അരമനയിലും തിണ്ണയിലും തീറ്റമേശക്കരിക്കലും ഞരങ്ങുന്ന ഒരാളല്ല എന്ന് പറവൂരിൽ തെളിയിച്ച ആളാണ്.
ആദ്യം തോറ്റമ്പി എങ്കിലും പിന്നീട് ഓരോരോ തവണയും ഭൂരിപക്ഷം കൂട്ടി കൂട്ടി ജനങ്ങളിലേക്ക് ഇറങ്ങിവരുന്ന ഒരു നേതാവ്. എനിക്ക് ഒരു വർഗീയ വാദിയുടെയും വെള്ളാപ്പള്ളിയുടെയും വോട്ടുകൾ വേണ്ട എന്ന് പറഞ്ഞപ്പോൾ തന്നെ മൂന്നിരട്ടി ഭൂരിപക്ഷം കൂടിയ പാടവം.
2011 ഉമ്മൻചാണ്ടി മന്ത്രിസഭ രണ്ടു സീറ്റിൽ മാത്രം ഭൂരിപക്ഷം കിട്ടിയതിൽ ഈ മനുഷ്യന്റെ അദ്ധ്വാനവും ഉണ്ടായിരുന്നു. അന്ന് ലോട്ടറിക്കേസിൽ ധനകാര്യ മന്ത്രി ഐസക്ക് ന്യുട്ടൺ ആയ തോമസ് ഐസകിനെ ചാനലിലും നിയമസഭയിലും ഇരുത്തി പൊരിച്ചത് കേരളം മറന്നിട്ടില്ല.
എന്നിട്ടും ഭരണം കിട്ടിയപ്പോൾ മറ്റൊരു താക്കോൽ സ്ഥാനക്കാരൻ ഈ താക്കോൽ സ്ഥാനക്കാരനെ വളരെ ഭംഗിയായി ഒതുക്കി വേറെ ഒരു താക്കോൽ സ്ഥാനക്കാരന് അവസരം കൊടുത്തു ഒതുക്കി മൂലയ്ക്കിരുത്തി. അതിന് ദൈവം കൊടുത്ത അനുഗ്രഹമാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം. അര്‍ഹത ഉണ്ടെങ്കില്‍ ഏത് സ്ഥാനവും അരികിലെത്തുകതന്നെ ചെയ്യുമെന്ന് താങ്കള്‍ തെളിയിച്ചു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ എല്ലാ വിധത്തിലുള്ള ഖദർ ധാരികളോടും പറഞ്ഞു, ഇവിടെ വന്ന് സെൽഫി എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടു കളിയ്ക്കാൻ ഇങ്ങോട്ട് വരേണ്ട. ഓരോരോ ഫ്ലാറ്റുകൾ കയറി ഇറങ്ങുകയോ ഓരോരോ വീഥികളിൽ വോട്ടു ചോദിച്ചു പോകാൻ മാത്രം വരിക.
പുതുപ്പള്ളിയിൽ പോയി താമസിച്ചു ബൂത്ത് കമ്മറ്റികൾ വരെ ഇല്ലാത്തിടത്ത് കമ്മറ്റികൾ ഉണ്ടാക്കി യുവ നിരയെ അങ്ങോട്ട് വിളിച്ചുകൊണ്ട് പ്രചാരണം ഏൽപ്പിച്ചു. അതുകഴിഞ്ഞു പാലക്കാട്ട് അക്കളികൾ കുറച്ചുകൂടി ഭംഗിയായി നിർവഹിച്ചു.
നിലമ്പൂർ എത്തിയപ്പോൾ ഒരു നോട്ടം കൊണ്ട് എല്ലാം യുവതുർക്കികൾക്ക് മനസിലാകും വിധം പാർട്ടി ക്യാമ്പയിൻ സജ്ജീകരിച്ചു. പക്ഷെ ഏറ്റവും വലിയ തീരുമാനം അൻവർ തന്നെ.
ഇത്രേം ഭംഗിയായി അക്കാര്യം കൈകാര്യം ചെയ്തപ്പോൾ ഒമ്പത് സീറ്റിൽ നിന്നും 111 സീറ്റുകൾ ഉണ്ടാക്കിയെടുത്ത ലീഡറിനും 24 സീറ്റുകൾ ചോദിച്ചുവാങ്ങി 19 എണ്ണത്തിൽ ജയിപ്പിച്ച കുഞ്ഞാലിക്കുട്ടിക്കും ഒപ്പം വിഡി സതീശൻ എത്തിച്ചേർന്നതിൽ ചിലർക്ക് സഹിക്കുന്നില്ല എങ്കിലും യഥാർത്ഥ അണികൾ വിഡി യെ മനസ്സിൽ കുടിയിരുത്തി കഴിഞ്ഞിരിക്കുന്നു.
ഇപ്പോഴത്തെ പിണറായിയെ നേരിടുവാൻ വി.ഡി - സണ്ണി - വിഷ്ണു - ഷാഫി എന്നിവർ തന്നെ ധാരാളം ! തരൂരും വേണുവും ചെന്നിത്തലയും ക്യാമ്പയിൻ നയിക്കട്ടെ ! യു ഡി എഫ് തിരിച്ചുവരും !
അർഹതയുള്ളവർ കേരളം ഭരിക്കട്ടെ എന്ന ഉപദേശത്താൽ ദാസനും, നിലപാടുള്ളവർക്ക് സ്ഥാനം കൊടുക്കണം എന്ന അഭ്യർത്ഥനയാൽ വിജയനും