കേരളം അപൂര്‍വ്വമായ ചില മനുഷ്യരുടെ നാടാണെന്ന് തെളിയിക്കുന്ന നിരവധി കഥകളുണ്ട്. ഒരു കോടിപതിയന്‍ തന്റെ വൃക്ക സാധാരണ ജീവിതം നയിക്കുന്ന ഒരാള്‍ക്ക് ദാനം ചെയ്തു.
ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് എടുത്ത് കൈവശം വെക്കാതെ അതിന്റെ ഉടമയ്ക്ക് തിരികെ നല്‍കിയ ഒരു പെണ്‍കുട്ടിയുണ്ട് നമുക്കിടയില്‍. ഉരുൾപൊട്ടൽ എന്ന ദുരന്തത്തിന് വിധേയരായവര്‍ക്ക് വേണ്ടി തന്റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളും നല്‍കിയ ഒരു ഉദ്ദേശശുദ്ധിയുള്ള വ്യാപാരിയും.
ഈ അതിമനോഹരമായ മനുഷ്യവാത്സല്യങ്ങളുടെ കഥകള്‍ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു - മനുഷ്യത്വം ഇപ്പോഴും ജീവിച്ചിരിക്കുന്നു.
ഇങ്ങനെ ഒക്കെ ആണെങ്കിലും അതൊന്നും കൂസാത്ത കുറെ ആളുകളാണ് കേരളം ഭരിക്കുന്നത് എന്നതാണ് നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതവും ദുരന്തവും.
മഴയിൽ തകർന്നു വീണ ഒരു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരു മനുഷ്യ ജീവി സ്വന്തം ജീവനുവേണ്ടി കേഴുമ്പോൾ അവരുടെ ജീവൻ വകവെക്കാതെ അവരുടെ ജീവൻ രക്ഷിക്കാൻ മുതിരാതെ ലോകത്തോട് നുണ പറഞ്ഞ ഒരു മന്ത്രി ആ സമയം സ്വന്തം മന്ത്രിസഭയെ കിഫ്‌ബി കൊണ്ട് പുകഴ്ത്തുവാൻ സമയം കണ്ടെത്തിയ വീണ ജോർജ്ജ് എങ്ങനെ ഉറങ്ങുന്നു എന്ന് മനസ്സിലാകുന്നില്ല.
/filters:format(webp)/sathyam/media/media_files/2025/07/04/medical-college-accident-bindu-2025-07-04-18-55-57.jpg)
യു എൻ - സിഎൻ എൻ - ബിബിസി - വോഗ് തുടങ്ങിയ കമ്പനികളുടെ പേരുകൾ ദുരുപയോഗം ചെയ്തുകൊണ്ട് കഴിഞ്ഞ ഭരണത്തിൽ ഒരു ആരോഗ്യമന്ത്രിയെ വാനോളം ഉയർത്തി ജനങ്ങളെ പറ്റിച്ചപ്പോൾ അതിന്ന് ദൈവം വീണ ജോർജ്ജിലൂടെ പണി കൊടുക്കുമെന്ന് പിണറായി വിജയാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല.
കഴിഞ്ഞ നിയസഭയിൽ പിണറായി വിജയൻ മുങ്ങി കൊണ്ടിരുന്നപ്പോൾ ആ മുങ്ങുന്ന കപ്പലിനെ പൊക്കിയെടുക്കാൻ ക്യാപ്റ്റനെ അവതരിപ്പിച്ചതിനാണ്
ഒരു മന്ത്രിസ്ഥാനം പണയം വെച്ചത്. അതിപ്പോൾ പൊനിൻ കുരിശ്ശായി മാറുകയും ചെയ്തു.
കേരളം കണ്ടതിൽ വെച്ചേറ്റവും നശിച്ച ഭരണം കാഴ്ചവെച്ചിട്ടും പ്രതിപക്ഷത്തിന്റെ കഴിവ് കേടിലും കേന്ദ്രം ഭരിക്കുന്നവരുടെ കോംപ്രമൈസുകളിലും വീണ്ടും ഭരണം കിട്ടിയപ്പോൾ അഹങ്കാരം തലക്ക് കയറുകയായിരുന്നു.
അതിന്റെ മുഖ്യ കാരണക്കാർ നമ്മൾ മലയാളികൾ തന്നെ. മഹാ പ്രളയവും പണ്ടാരമടങ്ങിയ കോവിഡും വന്നപ്പോൾ കാരണഭൂതൻ കേരളത്തിലെ ചിലരുടെ കണ്ണിലുണ്ണിയായി സ്വയം മാറുകയായിരുന്നു.
ആ ഒരൊറ്റ കാരണത്താൽ ഒരു നാട് തന്നെ നാശത്തിലേക്ക് വീഴുകയും ചെയ്തു. അതിപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. നവകേരള സദസ്സ് എന്ന പേരിൽ കുറെ സർക്കസ്സ് കാണിച്ചു കൂട്ടി.
ചാനലിൽ വന്നിരുന്നു കൊണ്ട് എഡിറ്റർമാർ പറയുന്നത് അനുസരിച്ഛ് വൈകുന്നേരങ്ങളിൽ ബഹളം ഉണ്ടാക്കുന്നതല്ല ജീവിതം എന്ന് പിണറായി വിജയന് മനസ്സിലായി എങ്കിലും ഈ അഹങ്കാരിയായ മന്ത്രിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.
അതിന്റെ തെളിവായിരുന്നു ഇന്നലെ പത്രസമ്മേളനത്തിൽ കാണിച്ചു കൂട്ടിയത്. ഇത്രയും വൃത്തികെട്ട മന്ത്രിമാരാണ് കേരളം ഭരിക്കുന്നത് എന്ന് വിഎൻ വാസവനും നമ്മൾക്ക് കാണിച്ചു തന്നു.
/filters:format(webp)/sathyam/media/media_files/2025/07/04/bindu-sathyam-2025-07-04-18-57-00.jpg)
പിണറായി വിജയനെ സംബന്ധിച്ചിടത്തോളം തനിക്ക് ശേഷം പ്രളയം എന്ന തത്വത്തിലാണ് കാര്യങ്ങളുടെ പോക്ക് എന്നത് ബാക്കി നേതാക്കൾക്കൊക്കെ മനസിലായിരിക്കുന്നു.
ചാനലുകാരിൽ നിന്ന് വീണയും സിനിമാക്കാരിൽ നിന്നും മുകേഷും ഏകദേശം മലയാളിക്ക് അവരവരുടെ കഴിവുകളെ കാണിച്ചു തന്നു. വാചകമടിയും പ്രവർത്തിയും തമ്മിൽ അജഗജാന്തരം വ്യത്യസമുണ്ടെന്നു പിണറായിക്കും ഏകദേശം ബോധ്യമായി.
ഇവരെയെല്ലം പിൻ സീറ്റ് ഡ്രൈവിങ്ങിനു ഉപയോഗിക്കാതെ മുൻ നിരയിലേക്ക് കൊണ്ടുവന്നതും സ്വന്തക്കാരുടെ ഇഷ്ടപ്രകാരമാണെന്നാണ് അറിയുവാൻ കഴിയുന്നത്.
സിനിമയോടും സിനിമക്കാരോടും ഉള്ള അതിയായ താത്പര്യം സ്വന്തക്കാര്‍ കാണിച്ചു കൂട്ടുമ്പോൾ അച്ഛൻ അവര്‍ക്കായി കേരളം തീറെഴുതുകയായിരുന്നു. മറ്റൊരു മകളുടെ കരച്ചിൽ കേട്ടിരുന്നു എങ്കിൽ ഇന്നലെ ആ അമ്മയെ രക്ഷിക്കാമായിരുന്നു.
ഈ ഒരു മന്ത്രിയും ഈ ഒരു വിഷയവും മാത്രം മതി കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരു കോൺഗ്രസ് ഭരണം അട്ടിമറിക്കുവാൻ എന്നത് കേരളം കണ്ടതാണ്.
ആയതിനാൽ ഇപ്പോഴത്തെ പ്രതിപക്ഷത്തോടും പ്രതിപക്ഷ നേതാവിനോടും പറയുവാനുള്ളത് കഴിഞ്ഞ ഭരണത്തിൽ കാണിച്ച മണ്ടത്തരങ്ങൾ കാണിക്കാതെ പത്രസമ്മേളനങ്ങൾ മാത്രം നടത്തി ജീവിതം അവസാനിപ്പിക്കാതെ ചെറുപ്പക്കാരെ അണിനിരത്തി ഈ വൃത്തികെട്ട ഭരണത്തിനെതിരെ കേരളത്തെ ഉണർത്തുക !
ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിലും ടീമിലും കോൺഗ്രസ്സ് അണികളിൽ മാത്രമല്ല തുടർഭരണത്തിന് വോട്ടു ചെയ്ത ജനങ്ങളിലും ലേശം പ്രതീക്ഷ ബാക്കിയുണ്ട് !!
വിനാശകാലേ വിപരീത ബുദ്ധി !
കമ്മ്യുണിസ്റ്റുകാരായ ഞങ്ങൾക്കും എല്ലാം മതിയായി എന്ന വിഷമത്തിൽ സഖാവ് ദാസനും ക്യാപ്റ്റൻ മേജർ കളികൾ നിർത്തി കേരളത്തെ രക്ഷിക്കണമെന്ന് വോട്ടർ വിജയനും