/sathyam/media/media_files/2025/07/21/athulya-2025-07-21-19-32-17.jpg)
കഴിഞ്ഞ വേനൽക്കാലത്ത് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങിയുള്ള മനുഷ്യ വേട്ടക്ക് ശേഷം കേരളത്തിൽ ഇക്കഴിഞ്ഞ സീസണിൽ ലഹരിക്കടിമപ്പെട്ടവർ അച്ഛനെയും അമ്മയെയും ബന്ധുക്കളെയും തലക്കടിച്ചു കൊല്ലുന്ന കാഴ്ചകൾ ആയിരുന്നു.
ഏകദേശം രണ്ടുമൂന്നു മാസങ്ങൾ ആ കളികൾ തുടർന്ന് കൊണ്ടിരുന്നപ്പോഴാണ് പന്നിക്കെണിയിലും വൈദ്യുതി കമ്പിയിലും ഒട്ടേറെ ജീവനുകൾ പൊലിഞ്ഞത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലോ അഞ്ചോ ആളുകൾ മരണപ്പെട്ടാൽ പിന്നെ ആ ഒന്ന് രണ്ടു മാസം വാർത്തകൾ അതുപോലെയുള്ളവ ആയിരിക്കും.
അതുപോലെ കുടുംബം ഒന്നടങ്കം ആത്മഹത്യാ ചെയുന്ന വാർത്തകൾ വന്നാൽ പിന്നെ കുറേക്കാലം അത്തരം വാർത്തകൾ നിറഞ്ഞുനിൽക്കും. രാഷ്ട്രീയ കൊലപാതകങ്ങൾ ആണെങ്കിൽ അതുപോലെ തന്നെ.
ഇപ്പോൾ കേരളത്തെ വല്ലാതെ വേദനിപ്പിക്കുന്നത് ഗൾഫിലും ബംഗളൂരുവിലും മുംബൈയിലും ഒക്കെയായി നവവധുമാരുടെ ആത്മഹത്യകളാണ് ചിലതിൽ മക്കളെയടക്കം കൊന്നതിനുശേഷമാണ് അമ്മമാർ ലോകത്തോട് വിടപറയുന്നത്.
ഇക്കഴിഞ്ഞ ആഴ്ചയിൽ യുഎഇയിലെ ഷാർജയിൽ ഒരു പെൺകുട്ടി മകളെ കൊന്നതിനുശേഷം കെട്ടിത്തൂങ്ങി മരിച്ചു. ഭർത്താവിനെയും അവരുടെ കുടുംബക്കാരെയും പരമാവധി കുറ്റാരോപിതരാക്കിയാണ് ലോകത്തോട് വിട പറഞ്ഞത്.
ഭർത്താവിന്റെ രതിവൈകൃതവും നാത്തൂന്റെ അസൂയക്കളികളും അമ്മായിയപ്പന്റെ ഞരമ്പ് രോഗവും വളരെ ഭംഗിയായി അവതരിപ്പിച്ചുകൊണ്ട് ആ കുഞ്ഞിന്റെ ജീവനെടുത്തുകൊണ്ട് ആ പെൺകുട്ടി സ്വയം മരണം വരിച്ചു.
പിന്നെ, അതിന്റെ സംസ്ക്കാര ചടങ്ങുകൾ കഴിഞ്ഞപ്പോൾ മറ്റൊരു പെൺകുട്ടി ഭർത്താവിന്റെ വീരശൂര പരാക്രമങ്ങൾ വീഡിയോയിൽ പകർത്തിക്കൊണ്ട് ആത്മഹത്യ ചെയ്യുകയുണ്ടായി.
മരണപ്പെടുന്നവർ ജീവിച്ചിരിക്കുന്നവരെ കൂടി കുരിശിൽ കയറ്റിക്കൊണ്ടാണ് ഇത്തരം പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചില കേസുകളില്‍ അത് അനിവാര്യവുമാണ്. ഈ ആത്മഹത്യാ എന്ന് പറയുന്നത്, പ്രത്യേകിച്ച് പെൺകുട്ടികളിൽ അധികമായും കണ്ടുവരുന്നത് അവരുടെ ആർത്തവത്തിന്റെ തുടക്കം ദിവസങ്ങളിലാണ്.
ആ സമയത്ത് അവരുടെ ശരീരത്തിലും മനസ്സിലും ഉരുണ്ടുകയറുന്ന ചില പ്രത്യേക ചെകുത്താന്മാരാണ് അവരെ ഇത്തരം പ്രവർത്തികളിലേക്ക് നയിക്കുന്നത്.
ആ ദിവസങ്ങളിൽ നിന്നും മുക്തി നേടുന്ന ദിവസങ്ങളിൽ അവർ ഭർത്താക്കന്മാരുടെ പിന്നാലെ തന്നെയായിരിക്കും. അപ്പോഴാണ് നല്ല ലൈംഗിക ബന്ധങ്ങളും സംതൃപ്തിയുമൊക്കെ നേടുന്നത്.
ആയതിനാലാണ് ബൈബിളിലും മറ്റുള്ള വിശിഷ്ട ഗ്രന്ഥങ്ങളിലും ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കടിച്ചാൽ അഞ്ചോ ആറോ നാളുകൾ അവരെ പരസ്പരം മാറ്റിനിർത്തണം എന്ന് പ്രതിപാദിക്കുന്നത്.
പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ വലിയ കുടുംബങ്ങളിലും ചെറിയ കുടുംബങ്ങളിലും ഭാര്യമാർ അവരുടെ വീടുകളിലേക്ക് പോകുന്നത് ഈ ദിവസങ്ങളിൽ ആയിരിക്കും. ശരിക്കും ആ നാളുകൾ അവർക്ക് വിശ്രമ വേളകളാണ്.
വലിയ തറവാടുകളിൽ അവർക്ക് മാറി താമസിക്കുവാൻ പ്രത്യേക അറകൾ ഉണ്ടാക്കിയിരുന്നു. അവർക്കുള്ള ഭക്ഷണവും മരുന്നും എല്ലാം ജോലിക്കാർ അവിടെ എത്തിച്ചുകൊടുക്കും. പിന്നീട് മാസക്കുളി കഴിഞ്ഞാൽ മാത്രമേ അവരെ ഭർത്താവിന്റെ അടുത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
ഇന്നിപ്പോൾ ഗൾഫിലും മറ്റുള്ള നഗരങ്ങളിലും ഒരു സ്റ്റുഡിയോ മുറിയിലോ, ബെഡ്‌റൂം അപ്പാർട്മെന്റുകളിലോ ജീവിക്കുന്നവർ ഈ ദിവസങ്ങളിൽ അടികൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
എത്ര സൽസ്വഭാവിയായ ഭാര്യമാരിലും ഭർത്താവിനെക്കുറിച്ചുള്ള ആശങ്കകൾ, അവർക്ക് മറ്റു പെണ്ണുങ്ങളുമായി അവിഹിതങ്ങൾ എന്നിങ്ങനെയുള്ള സംശയങ്ങൾ വിടരുന്നത് ആർത്തവത്തിന്റെ ആദ്യ ദിനങ്ങളിൽ ആയിരിക്കും.
മൊബൈലിൽ ഒരു മെസേജ് വന്നാൽ സംശയം, ഒരു നല്ല മെലഡി പാട്ട് കേട്ടാൽ സംശയം, ഫോൺ കോളുകളിൽ സംശയം എന്തിനധികം പറയുന്നു ഭർത്താവിനെ സ്വന്തം അമ്മയുടെ പേരിലും പെങ്ങളുടെ പേരിലും ചേട്ടത്തി അമ്മയുടെ പേരിലുമൊക്കെ കൂട്ടിവെച്ചു പറയുന്ന ഒരു സ്വഭാവം അവരിൽ സംജാതമാകുന്നു.
കൂടാതെ അനാവശ്യമായി ചുവരില്ലാതെ അവർ ചിത്രങ്ങൾ വരച്ചുകൂട്ടുന്നു. ഭർത്താക്കന്മാർ സ്വപ്നത്തിൽ ചിന്തിക്കാത്തവ അവർ മെനഞ്ഞു കൂട്ടുന്നു.
മലയാളികളിൽ പകുതിയിലധികം ഭർത്താക്കന്മാരും ഒന്നും കണ്ടില്ല കേട്ടില്ല എന്ന രീതിയിൽ അവർക്ക് ജനിച്ചുപോയ മക്കൾക്ക് വേണ്ടി മാത്രം ജീവിതം തള്ളിനീക്കുന്നു.
ബാക്കി ചിലർ അത്യവശ്യം ക്ലബ്ബും രാഷ്ട്രീയവും കോളേജ് അലുംനികളും ഒക്കെയായി പരമാവധി വീട്ടിൽ കയറാതെ സമയം കളയുന്നു. പണക്കാർ കച്ചവടത്തിനെന്ന പേരിൽ വിദേശയാത്രകളിൽ സമയം കളയുന്നു.
പാവപ്പെട്ട ചിലർ എന്നും അടിയും പിടിയുമായി ജീവിതം മദ്യത്തിലും മയക്കുമരുന്നിലും ഒക്കെ സമർപ്പിക്കുന്നു. ആണായി പിറന്ന ഒരുത്തനും ഈ വക പെണ്ണുങ്ങൾ ഉണ്ടാക്കുന്ന ഈ വക അക്രമങ്ങൾ അല്ലെങ്കിൽ അവർ പറഞ്ഞുപരത്തുന്ന അനാവശ്യങ്ങൾ കേട്ടുനിൽക്കാനോ കണ്ടുനിൽക്കാനോ ആവില്ല.
അപ്പോൾ പിന്നെ രണ്ടെണ്ണം പൊട്ടിക്കും. അപ്പോൾ ഭാര്യ കയ്യിൽ കിട്ടുന്ന എന്തും വലിച്ചെറിയും. മുടിയിൽ പിടിച്ചുവലിക്കും. പിച്ചും മാന്തും കടിക്കും !!!
ഈയിടെ ഗൾഫിൽ വെച്ച് ഒരു പെൺകുട്ടി ഭർത്താവിനെ പേടിപ്പിക്കുവാൻ വേണ്ടി മാത്രമായി ഭക്ഷണത്തിൽ കീടനാശി ഒഴിച്ചുകൊണ്ട് കഴിക്കുവാൻ ശ്രമിച്ചു. പകുതി കഴിച്ചുകഴിഞ്ഞപ്പോൾ ബോധോദയം ഉണ്ടാകുകയും ഭർത്താവിനോട് പറയുകയും ചെയ്തു.
ഉടനെ ആംബുലൻസ് വിളിച്ചപ്പോൾ കൂടെ പോലീസും വന്നു. ഗൾഫ് നിയമപ്രകാരം ആത്മഹത്യാ ക്രിമിനൽ കുറ്റമാണ്. ചെയ്യുന്ന ആളിന്റെ പേരിൽ ആയിരിക്കും എല്ലാ കുറ്റങ്ങളും. മരണത്തിൽ നിന്നും രക്ഷപ്പെട്ടാൽ അവർ ശിക്ഷ ഏറ്റു വാങ്ങേണ്ടി വരും.
കോടതി ആ പെൺകുട്ടിയെ ജയിലിൽ ഇട്ടുകൊണ്ട് നാടുകടത്തി. ഒട്ടുമിക്ക പെൺകുട്ടികളും മരിക്കാൻ വേണ്ടിയല്ല ഇതൊക്കെ ചെയുന്നത്. ചുമ്മാ പേടിപ്പിക്കുവാൻ വേണ്ടി മാത്രമാണ്.
'ഞാൻ കുളിച്ചിട്ടു വരാം', 'ഞാൻ കഴിച്ചിട്ട് വരാം', 'ഞാൻ വസ്ത്രം കഴുകിയിട്ട് വരാം' എന്നൊക്കെ കരുതുന്നത് പോലെ 'ഞാൻ മരിച്ചിട്ട് വരാം' എന്ന ഉപബോധമനസ്സിന്റെ ആജ്ഞയിൽ സംഭവിക്കുന്നതാണ് ഒട്ടുമിക്ക ആത്മഹത്യകളും !!!
നാട്ടിലാണ് ഇവർ ജീവിക്കുന്നത് എങ്കിൽ അപ്പുറത്തെ മുറികളിൽ അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെ കേൾക്കുന്നതുകൊണ്ട് അടിയും ഇടിയും ലേശം സൈലൻസർ വെച്ചുള്ളതായിരിക്കും.
ഒറ്റക്ക് താമസിക്കുമ്പോൾ മേലെ ആകാശവും താഴെ ഭൂമിയും എന്ന അവസ്ഥയിൽ എന്തും സംഭവിക്കും. കയ്യൂക്കുള്ള പെണ്ണുങ്ങൾ അടിച്ചും കടിച്ചും പിടിച്ചുനിൽക്കും. അല്ലാത്തവർ കെട്ടിതൂങ്ങും. വിഷമടിക്കും, കെട്ടിടത്തിൽ നിന്നും ചാടും.
ഒട്ടുമിക്ക വീടുകളിലും ഇപ്പോൾ ഒരു മകൻ ഒരു മകൾ രണ്ടുമക്കൾ സമ്പ്രദായം വന്നപ്പോൾ അവർ ജയിച്ചു മാത്രം വളർന്നത്കൊണ്ട് ''നോ കോമ്പ്രമൈസ് '' എന്ന അവസ്ഥയിലാണ് ഒട്ടുമിക്ക പ്രശ്നങ്ങളും നുരഞ്ഞുപൊങ്ങുന്നത്.
കൂടാതെ തൊണ്ണൂറ് ശതമാനം പ്രശ്നങ്ങൾക്കും തുടക്കം കുറിക്കുന്നത് ഭാര്യയുടെ അമ്മമാർ ആയിരിക്കും. ഭർത്താവിന്റെ അമ്മമാർ സമൂഹത്തെ പേടിച്ചുകൊണ്ട് ഈയിടെയായി വളരെ സൗഹൃദമായാണ് കാര്യങ്ങൾ കൈകാര്യം ചെയ്തു പോരുന്നത്.
കൊല്ലത്തെ ആയൂരിൽ ടെക്സ്റ്റൈൽ ഷോപ്പിൽ മുതലാളിയും മാനേജരും കെട്ടിത്തൂങ്ങിയ വാർത്തകളിലെ വില്ലൻ അവിഹിതമാണ്.
ഗൾഫിലൊക്കെ പലയിടത്തും പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നതിന്റെ മുഖ്യ കാരണം ഭർത്താവിന് ഒരു അവിഹിതവും ഭാര്യക്ക് വേറെ അവിഹിതവും ഉള്ളതുകൊണ്ട് രണ്ടുപേരും പരസ്പരം കണ്ണടച്ചുകൊണ്ട് മക്കൾക്ക് വേണ്ടി മാത്രമായി ജീവിക്കുന്നു.
ഈയിടെയായി മൊബൈൽ ഫോണുകളിൽ നിന്നും ലീക്കാകുന്ന ഒട്ടുമിക്ക നീലച്ചിത്രങ്ങളും അവിഹിതങ്ങളുടേതാണ്. അത് കാണുവാനാണ് ആളുകൾക്കും താത്പര്യം. ലക്ഷങ്ങൾ മുടക്കി ഉണ്ടാക്കിയെടുക്കുന്ന നീലച്ചിത്രങ്ങൾക്ക് ഡിമാൻഡ് ഇല്ല.
ബംഗളൂരുവിലും മറ്റു സംസ്ഥാനങ്ങളിലും പഠിക്കുവാൻ പോകുന്ന ചെറുപ്പക്കാരികൾ പണക്കാരുടെ പിന്നാലെ പോയി എടുക്കുന്ന വീഡിയോകളും മദ്യം മയക്കുമരുന്നിൽ പെട്ട് എടുക്കുന്ന വീഡിയോകളും കണ്ടുകൊണ്ടാണ് ഇപ്പോൾ ഒട്ടുമിക്ക ദമ്പതികളും അവരുടെ ബെഡ്‌റൂമുകളിൽ ലൈംഗിക ബന്ധങ്ങൾ ആസ്വദിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലും ഒക്കെ എത്രയോ ദമ്പതികളാണ് വർഷങ്ങളായി പരസ്പരം മിണ്ടാതെ ജീവിക്കുന്നത് എന്നറിയാമോ.
ഒരു കെട്ടിടത്തിൽ അപ്പുറത്തെ ഫ്ലാറ്റിലും ഇപ്പുറത്തെ ഫ്ലാറ്റിലുമായി ജീവിക്കുന്നവർ, ഷാർജയിൽ ഭാര്യയും ദുബായിൽ ഭർത്താവും വേറെ വേറെ താമസിക്കുന്നവർ, മക്കളിലൂടെ മാത്രം കമ്മ്യുണിക്കേഷൻ നടത്തി ജീവിതം തള്ളിനീക്കുന്ന ഭാര്യ ഭർത്താക്കന്മാർ, ഭക്ഷണം കഴിക്കുന്ന സമയത്തുമാത്രം മുറികളിൽ നിന്നും പുറത്തു വരുന്നവർ, സോഷ്യൽ മീഡിയയിൽ ഒരുമിച്ചു പാട്ടുപാടി ഒരുമിച്ചു റീലുകൾ ഇട്ടുകൊണ്ട് പരസ്പരം മിണ്ടാതെ ജീവിക്കുന്നവർ.
പുറത്തുനിന്നും കാണുന്നവരിൽ അസൂയ ജനിപ്പിക്കും വിധം ഉടുത്തൊരുങ്ങി നടന്നാലും പിണങ്ങി നടക്കുന്നവർ !!!
ഒരു അളവ് വരെ സോഷ്യൽ മീഡിയ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം, ഗൾഫിൽ ടിക്‌ടോക്, യുട്യൂബ് വിഡിയോകൾ എല്ലാം ഒരു കാരണമായി ഭവിച്ചിട്ടുണ്ട്. അക്കരെ നിക്കുമ്പോൾ കാണുന്ന ഇക്കരപ്പച്ച മോഹിച്ചുകൊണ്ട് ഒട്ടനവധി പെൺകിടാങ്ങൾ സ്വന്തം കെട്ട്യോന്മാരെ തള്ളിപ്പറഞ്ഞു കൊണ്ട് വേറെ ആളുകളുമായി പോകുന്നവർ ഇപ്പോൾ ഫാഷനായി മാറിയിരിക്കുകയാണ്.
ലിവിങ് ടുഗെദർ അല്ലെങ്കിൽ രണ്ടാംകെട്ട് മൂന്നാം കെട്ട് ഒക്കെ ഇപ്പോൾ സർവവ്യാപിയായി മാറിയിരിക്കുന്നു. കൂടാതെ ലൈംഗിക ബന്ധങ്ങളിൽ വരെ രതിമൂർച്ഛ എന്നതൊക്കെ ഇപ്പോൾ മനസ്സിലാക്കി കൊണ്ട് പലരെയും ആശ്രയിക്കുന്ന പെൺകുട്ടികൾ. അതുപോലെ ആണുങ്ങളും.
എല്ലാം കൂടി നാട് ഇപ്പോൾ യൂറോപ്പിനെ കവച്ചു വെച്ചിരിക്കുന്നു. യൂറോപ്പിലും വിദേശങ്ങളിലും കൂടുതൽ ആളുകൾ ഹിന്ദു വിശ്വാസത്തോടും ഇസ്ലാം വിശ്വാസത്തോടും ബുദ്ധ മതത്തോടും യേശുവിലേക്കും കൂടുതൽ അടുക്കുമ്പോൾ നാം അടുക്കുന്നത് വാത്സ്യായനിലേക്കും കുജിമാര മുനിയിലേക്കും ഒക്കെയാണ്.
ഈ പോക്ക് പോയാൽ നാടിന്റെ ഗതി എന്താകും എന്ന ഭയപ്പാടിൽ ദാസനും ആത്മഹത്യ ഒന്നിനും പരിഹാരമാകില്ല എന്ന ഉപദേശത്താൽ വിജയനും
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number:1056, 0471-2552056)