/sathyam/media/media_files/2025/07/25/nimishapriya-govindachami-sherin-2025-07-25-16-29-38.jpg)
മലയാളം വാർത്തകളിൽ ഒരു വശത്ത് നിമിഷപ്രിയയും മറ്റൊരു വശത്ത് ചാർളി തോമസ് എന്ന ഗോവിന്ദചാമിയും അതിനൊപ്പം ഷെറിനും കേരളത്തിൽ തിളച്ചു മറിയുമ്പോൾ നാം കാണാതെ പോകുന്ന വസ്തുതകൾ അല്ലെങ്കിൽ നമ്മളിലുള്ള അവസരവാദങ്ങൾ ചെറുതൊന്നുമല്ല.
തമിഴ്‍നാട്ടിലെ കടലൂരിൽ നിന്നും കേരളത്തിലെത്തി കൊച്ചി - ഷൊർണൂർ പാസഞ്ചർ തീവണ്ടിയിൽ നിന്നും ഷൊര്‍ണൂര്‍ സ്വദേശിനിയായ പാവം കൊച്ചിനെ ഒറ്റക്കയ്യാൽ തള്ളിയിട്ട് കൊലപ്പെടുത്തിയവനെ വധശിക്ഷക്ക് വിധിച്ചെങ്കിലും ഒറ്റക്കയ്യൻ കണ്ണൂർ ജയിലിൽ സുഖവാസത്തിലായിരുന്നു. അതിന്നിടക്ക് ആ ഒറ്റക്കയ്യാൽ അവൻ ജയിൽ ചാടുകയും പിന്നീട് താളാപ്പിലെ കിണറ്റിൽ നിന്നും പിടികൂടുകയും ചെയ്തു.
ഗോവിന്ദച്ചാമി ഒരു പ്രത്യേക സാഹചര്യത്തിൽ 23 വയസുള്ള പെണ്‍കൂട്ടിയില്‍ ആകൃഷ്ടനാകുകയും വടക്കാഞ്ചേരി കഴിഞ്ഞപ്പോൾ ട്രെയിനിൽ ആളൊഴിഞ്ഞ തക്കത്തിൽ അവളെ കയറി പിടിക്കുകയും അവളെ പിടിച്ച് അവളുടെ തല കംപാർട്ട്മെന്റിന്റെ ഭിത്തിയിൽ വീണ്ടും വീണ്ടും ഇടിക്കുകയുമായിരുന്നു.
അതുമൂലം ഗുരുതരമായ മുറിവുകൾ പറ്റി, ബോധം നഷ്ടപ്പട്ടു. ട്രെയിൻ ഓടിക്കൊണ്ടിരിക്കുന്നപ്പോഴാണ് പ്രതി അവളെ തള്ളിയിട്ട് റെയിൽവേ പാളത്തിൽ വീഴ്ത്തിയത്. അവളുടെ മുഖം പാളത്തിലെ ഇരുവശത്തെ ക്രോസ്സ് ഓവറിൽ ഇടിച്ചു.
അത് കഴിഞ്ഞ്, പ്രതി ട്രെയിനിൽ നിന്ന്ചാടി തൽക്ഷണത്തിൽ അവളുടെ അടുത്തേക്ക് ഓടിക്കയറി. അവളെ പാളത്തിനരികിലെ ഒരു ഇരുണ്ട ആളില്ലായ്മയുള്ള സ്ഥലത്തേക്ക് വലിച്ചു കൊണ്ടുപോയി. അവളുടെ വസ്ത്രങ്ങൾ കീറിമാറ്റി. തലയും മുഖവും മുറിവുകളും രക്തവും നിറഞ്ഞതായ ആ പെൺകുട്ടിയെ പ്രതി ബലാത്സംഗം ചെയ്തു.
അവൻ ഒരു നെക്രോഫൈൽ (ശവത്തിൽ ലൈംഗിക ആഗ്രഹം കാണിക്കുന്നവൻ) ആയിരുന്നു. അതിനുശേഷം അവളുടെ ബാഗ് തിരഞ്ഞു , ഉള്ള സാധനങ്ങൾ എടുത്തു. അവളിൽ നിന്ന് മൊബൈൽ ഫോൺ കവർച്ച ചെയ്‌തു. അവസാനം, അവളെ ഉപേക്ഷിച്ച് അവിടെ നിന്നു രക്ഷപ്പെട്ടു. എന്നിട്ടും വധശിക്ഷ ഒഴിവായി അവന്‍ ജയിലിലെ സുഖവാസക്കാരനായി.
നിമിഷപ്രിയ എന്ന കൊല്ലങ്കോട്ട് കാരിയും അത്രക്ക് നിസ്സാരക്കാരിയൊന്നുമല്ല. വധശിക്ഷക്ക് ഗോവിന്ദച്ചാമിയെക്കാൾ അർഹത നിമിഷപ്രിയക്ക് തന്നെയാണ്. തന്റെ ജീവിതം കരുപ്പിടിക്കുന്നതിന് സഹായിച്ച വ്യക്തി.
സ്വന്തം നാട്ടിലേക്ക് വിളിച്ചുവരുത്തി ഭക്ഷണം വിളമ്പിയ ബന്ധം. കച്ചവടത്തിൽ പങ്കാളി. ഭാര്യാഭർത്താക്കന്മാർ ആണെന്നുള്ള കോടതിവിധിയുള്ള യെമനിലെ സ്പോൺസർ ആയ തലാൽ അബ്ദു മെഹ്ദിയെ തന്റെ പാസ്സ്‌പോർട്ട് പിടിച്ചുവച്ചു എന്ന പേരിൽ കെറ്റമിൻ എന്ന മയക്കുമരുന്ന് കുത്തിവെച്ചുകൊണ്ട് കൊലപ്പെടുത്തുകയും കൂട്ടുകാരിയും നിമിഷ പ്രിയയും ചേർന്നുകൊണ്ട് സർജിക്കൽ ബ്ലേഡ് കൊണ്ട് 114 കഷണങ്ങൾ ആക്കുകയും പിന്നീട് കവറിലാക്കി വാട്ടർ ടാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു.
ഇത്രമാത്രം ക്രൂരത ചെയ്യുവാൻ സാധാരണ ഒരാളിന് സാധിക്കയില്ല. ഗൾഫ് ജീവിതത്തിൽ പാസ്സ്‌പോർട്ട് സ്പോൺസർ കൈവശം വെക്കലും പിടിച്ചുവെക്കലും ഒക്കെ സാധാരണമാണ്.
മലയാളികളായ കമ്പനി മുതലാളിമാർ വരെ ചെയ്തുപോരുന്ന ഒരു സംഭവമാണ്. ആവശ്യമെങ്കിൽ പാസ്സ്‌പോർട്ട് തിരിച്ചുകിട്ടാൻ അന്തർദേശീയ നിയമങ്ങൾ അനുസരിച്ചുകൊണ്ട് നിരവധി വഴികൾ തുറന്നുകിടപ്പുണ്ട്.
അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയാൽ തന്നെ അവർ ഇടപെടുന്ന ഒരു വിഷയമാണ് പാസ്സ്‌പോർട്ട്. ഒരു വ്യക്തിയുടെ ഏറ്റവും സുപ്രധാനമായ രേഖ ആയതുകൊണ്ട് അതിന്നായി ഒരാളെ വെട്ടിനുറുക്കേണ്ട ആവശ്യകത ഇല്ല.
കേരളത്തിലെ കുറെയധികം ചാനലുകാരും പത്രക്കാരും സാമൂഹ്യ പ്രവർത്തകരും പ്രാഞ്ചിയേട്ടന്മാരും സമുദായ കുളാണ്ടർമാരും നിമിഷപ്രിയക്കായി ഒരു വശത്ത് മുറവിളി കൂട്ടുമ്പോൾ അയൽ സംസ്ഥാനക്കാരനായ ഗോവിന്ദച്ചാമിക്കെതിരെ പ്രതികരിക്കുവാനും മടിക്കുന്നില്ല.
യെമൻ എന്ന മറ്റൊരു രാജ്യത്ത് ആ രാജ്യക്കാരനെ കൊടും ക്രൂരമായി കൊലചെയ്തു ഒളിച്ചോടിയ ഒരാളെ എന്തുകൊണ്ട് അന്നേരം തന്നെ ശിക്ഷിച്ചില്ല എന്നതാണ് ബന്ധുക്കളുടെ ചോദ്യം.
ഒരു കയ്യബദ്ധം ആയിരുന്നു നിമിഷപ്രിയക്ക് സംഭവിച്ചത് എങ്കിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകളും അതുപോലെയുള്ള സംഘടനകളും, ബ്ലഡ് മണി കൊടുത്തിട്ട് ആണെങ്കിൽ പോലും പുള്ളിക്കാരിയെ സംരക്ഷിക്കണമായിരുന്നു. പക്ഷെ നടന്നത് ആസൂത്രിത കൊലപാതകം തന്നെയായതിനാൽ ഇപ്പോൾ കാണിക്കുന്ന ഈ വ്യഗ്രതകൾക്ക് അർത്ഥമെത്രയുണ്ടെന്ന് സംശയം.
ഇനി സുന്ദരിയായ ഷെറിൻ, ചെങ്ങന്നൂർ ഭാസകര കാരണവരുടെ സ്വത്ത് തട്ടിയെടുക്കുവാൻ വേണ്ടി സ്വന്തം നിശാ കാമുകന്മാരേയും കൂട്ടുകാരെയും വിളിച്ചുവരുത്തി വാതിൽ തുറന്നിട്ട് കൊടുത്ത ഷെറിൻ അമേരിക്കയിൽ ആയിരിക്കുമ്പോൾ അമ്മായി അമ്മയുടെ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്തതിന്റെ പേരിൽ അമ്മായിമ്മയുമായി അങ്കം വെട്ടുകയും അവിചാരിതമായി അമ്മായി 'അമ്മ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
സുന്ദരികളായ സരിത-സ്വപ്ന എന്നിവരെ കേരളത്തിന് സമ്മാനിച്ച ഒരു മന്ത്രി (പുത്രൻ) ഷെറിൻ മറ്റൊരു സുന്ദരി ആയതുകൊണ്ട് ശിക്ഷാ കാലാവധി തീരും മുന്നേ ജയിൽ മോചിതയായിരിക്കുന്നതും കേരളത്തിൽ തന്നെ.
ഷെറിൻ എന്ന സുന്ദരിക്കും ടിപി കേസ് പ്രതികൾക്കുമാണ് കേരളത്തിൽ ഏറ്റവുമധികം പരോൾ അനുവദിച്ചിരിക്കുന്നത് എന്നത് മറ്റൊരു സത്യം. ഷെറിൻ പരോളിൽ പോയിരുന്നത് കൊടൈക്കനാൽ, മൂന്നാർ എന്നിവിടങ്ങളിലേക്ക് എന്ന് മാത്രം !! കൂടെ ആരായിരുന്നു എന്ന് മാത്രം ചോദിക്കരുത്. അത് മാത്രം പറയില്ല !
എന്തൊരു മാറ്റമാണ് കേരളം മാറിയിരിക്കുന്നത് ! ഇക്കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ ഒരുപാടുണ്ട് !
ഗോവിന്ദച്ചാമിയെ കിണറ്റിൽ നിന്നും പൊക്കുന്ന വീഡിയോ അടിച്ചുമാറ്റിക്കൊണ്ട് റിപ്പോർട്ടർ ദാസപ്പനും നിമിഷപ്രിയക്കായി ഡോളറുകൾ പിരിച്ചുകൊണ്ട് സാമൂഹ്യപ്രവർത്തകൻ വിജയപ്പനും