/sathyam/media/media_files/2025/07/26/vs-achuthanandan-14-2025-07-26-20-22-19.jpg)
'സമരനായകന് വിട' എന്നായിരുന്നു വിഎസ് സഖാവിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള ട്രാൻസ്‌പോർട്ട് ബസ്സിന്റെ പിറകിലെ ചില്ലിൽ ഒട്ടിച്ചുവെച്ചിരുന്ന ഫ്ലെക്സിലെ വാചകം. അത്രക്കും വേണ്ടായിരുന്നു, അത് വേണമെങ്കിൽ അവർക്ക് ഒഴിവാക്കാമായിരുന്നു എന്നാണ് സാധാരണക്കാരായ ജനങ്ങൾ റോഡ് വക്കിൽ നിന്നും പിറുപിറുത്തുകൊണ്ടിരുന്നത്.
സുകുമാർ അഴീക്കോട് പറഞ്ഞതുപോലെ 'പുള്ളി' ഇല്ലാത്ത പുള്ളിപ്പുലി പോലെയാണ് സമരം ഇല്ലാത്ത വിഎസ് എന്ന്. എന്നാൽ വെട്ടിനിരത്തൽ സമരത്തിനും, മൂന്നാർ തച്ചുടക്കൽ സമരത്തിലും ഏറ്റ തിരിച്ചടിയാൽ സമരം എന്ന വാക്കിനെ അവസാന കാലഘട്ടത്തിൽ അദ്ദേഹം വെറുത്തിരുന്നു എന്നാണ് പറഞ്ഞു കേട്ടത്.
'വികസന നായകന് വിട' എന്ന് ഉമ്മൻചാണ്ടിയുടെ ബസ്സിൽ എഴുതി വെച്ചിരുന്നില്ല എങ്കിലും അദ്ദേഹം തുടങ്ങിവെച്ച പല പദ്ധതികളും ഉത്‌ഘാടനം ചെയ്യുവാൻ പിന്നീട് വന്ന പിണറായി സർക്കാറിനായി എന്നതിൽ പിണറായി വിജയനും ലേശം സന്തോഷം ബാക്കി ഇല്ലാതില്ല.
കൂടാതെ ഉമ്മൻചാണ്ടിയുടെ അവസാന യാത്ര കണ്ടപ്പോൾ സോളാറിൽ അദ്ദേഹത്തെ വലിച്ചിഴച്ച സാക്ഷാൽ പിസി ജോർജ്ജിനും ഗണേഷ് കുമാറിനും നികേഷ്‌കുമാറിനും ശ്രീധരൻ നായർക്കും ആ സമയത്തെ ആഭ്യന്തര മന്ത്രി ആയിരുന്നയാൾക്കും അതിന്റെ പേരിൽ ഒരു ഭരണം കിട്ടിയ പിണറായി വിജയനും മനസ്സിൽ തോന്നിയത് തന്നെയാണ് വിനായകനിലൂടെ പുറത്തുവന്നത്.
നമ്മൾ കണ്ടതിൽ വെച്ചേറ്റവും അധികം ജനക്കൂട്ടത്തെ ആകർഷിച്ചവരിൽ ഇകെ നായനാർ, കെ കരുണാകരൻ, ശിഹാബ് തങ്ങൾ കൂടാതെ അണ്ണാദുരൈ - എംജിആർ - ജയലളിത - ഇന്ദിരാഗാന്ധി - രാജീവ്ഗാന്ധി - വൈഎസ്ആർ എന്നിവരൊക്കെയായിരുന്നു.
അപ്പോഴും നരസിംഹ റാവുവിനോ സഖാവ് ഇഎംഎസിനോ, വിപി സിങ്ങിനോ, വാജ്പേയിക്കോ ഇത്രയധികം സ്വീകാര്യത കിട്ടിയിരുന്നില്ല എന്നതും നാം ഓർക്കേണ്ടതാണ്. അതിനും ഒരു നിമിത്തം അത്യവശ്യമാണ്.
കേരളത്തിൽ ഒട്ടും പ്രതീക്ഷിക്കാതെ യാതൊരു മുൻകരുതലുകളും ഇല്ലാതെ ജനം ഇരച്ചു കയറിയവരിൽ ഒരാൾ ഉമ്മൻചാണ്ടിയും മറ്റൊരാൾ കലാഭവൻ മണിയും ആയിരുന്നു.
പല ചാനൽ കുത്തിതിരുപ്പന്മാരും ചീ-മുട്ടകളും ഉമ്മൻചാണ്ടിയുടെ അന്ത്യയാത്രയെയും വിഎസിന്റെ അന്ത്യയാത്രയെയും വിലയിരുത്തുമ്പോൾ ഉള്ളിൽ ഒളിഞ്ഞു കിടന്നിരുന്ന വർഗീയതയും വംശീയതയും അസൂയയും നിറഞ്ഞു തുളുമ്പുന്നത് നാം കണ്ടു.
കോൺഗ്രസ്സിന് അണികൾ അധികം ഇല്ലാത്ത കൊട്ടാരക്കര വാളകം പോലുള്ള സ്ഥലങ്ങളിലൂടെ പുലർച്ചെ മൂന്നര മണിക്ക് ഉമ്മൻചാണ്ടിയുടെ യാത്ര കടന്നുവന്നപ്പോൾ കോരിച്ചൊരിയുന്ന മഴയത്ത് പോലും ബസ്സിന്റെ ഡ്രൈവർക്ക് റോഡ് കാണുവാനാകാതെ മുന്നിൽ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു എന്നത് ഡ്രൈവർമാർ തന്നെ അതിശയോക്തിയാൽ പറഞ്ഞതും നാം കണ്ടതുമായ കാഴ്ചകൾ ആയിരുന്നു.
ഉമ്മൻചാണ്ടിക്കായി കാത്തു നിന്നിരുന്ന പലരും അദ്ദേഹത്തിൽ നിന്നും കിട്ടിയ സഹായത്തിന്റെ നന്ദി സൂചകമായിട്ടായിരുന്നു വഴിയിൽ അവസാന നോക്കിനായി കാത്തുനിന്നിരുന്നത്. അതൊക്കെ അവര്‍ ഏറ്റു പറഞ്ഞുകൊണ്ടിരുന്നു. വന്നവരിൽ വിവിധ പാർട്ടിക്കാരും ഉണ്ടായിരുന്നു എന്നതും മഹത്തരമായി നിലകൊള്ളുന്നു.
അവരുടെ കരച്ചിലിൽ അഭിനയമുണ്ടായിരുന്നില്ല. എസ് യു ടി ആശുപത്രി മുതല്‍ വലിയ ചൂടുകാട് വരെ നീണ്ട വിലാപയാത്രയില്‍ സഖാവ് വിഎസ് സഹായം ചെയ്തതിന്റെ പേരിൽ നന്ദിപറയുവാൻ വന്നതാണെന്ന് ഒരാളും പറഞ്ഞതായി കേട്ടില്ല.
അല്ലെങ്കിൽ ചാനലുകാർ അക്കാര്യം മനപ്പൂർവം ചോദിക്കാതിരുന്നതുമാകാം. കാരണം അവർക്ക് വേണ്ടത് കാരണവരെക്കാൾ കാരണഭൂതത്തെയാണല്ലോ. അടുത്ത തിരഞ്ഞെടുപ്പിലെ ഒരു സീറ്റ് എന്നതും മനസ്സിൽ ആശിച്ചു കാണും പലരും.
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോയി മെഴുകുതിരി കത്തിക്കുന്നത് പുണ്യാളൻ ആയതുകൊണ്ടല്ല, നല്ല പ്രവർത്തികൾ ആരൊക്കെ ചെയ്താലും ജനം അത് മനസ്സിലാക്കി തന്നെ പ്രവർത്തിക്കും.
അതിപ്പോൾ ബലികുടീരങ്ങളിൽ മുഷ്ടി ചുരുട്ടി ഇൻക്വിലാബ് വിളിക്കുന്നതും ഒരു തരം ദൈവ ഭക്തിതന്നെ. ഒരാൾ ഇടുമ്പോൾ നിക്കർ മറ്റെയാൾ ഇടുമ്പോൾ ബർമുഡ എന്ന രീതിയിൽ ആണ് കേരളത്തിലെ ഒട്ടുമിക്ക സാംസ്‌കാരിക നായകരുടെയും സോഷ്യൽ മീഡിയ എഴുത്തുകാരുടെയും രീതികൾ.
ഏതായാലും സോഷ്യൽ മീഡിയയിലെ ഇടതു സഹയാത്രികരായ എഴുത്തുകാരും ബുദ്ധിജീവി പെണ്ണെഴുത്തുകാരും ഈ രണ്ടാം ഭരണം വന്നതിൽ പിന്നെ ലീവെടുത്തു കുടുംബം നോക്കുകയാണ്. ആ ക്ഷീണം വിഎസിന്റെ അന്ത്യയാത്രയിൽ വരെ നിഴലിച്ചിരുന്നു. ധാരാളം തള്ളിമറിക്കലുകൾ കാണാതായിരുന്നു.
സാറ ജോസഫ് പറഞ്ഞതുപോലെ, 'തീർന്നു' എന്നത് സത്യമായി മാറിക്കൊണ്ടിരിക്കുന്നു. വെട്ടിനിരത്തലുകൾ സർവത്ര വ്യാപകമായിരിക്കുന്നു, പൂച്ചകൾ ഒക്കെ ഇരതേടി അലഞ്ഞുകൊണ്ടിരിക്കുന്നു, സമൂഹത്തിലെ കറിവേപ്പിലകൾക്ക് സ്ഥാനമില്ലാതായിരിക്കുന്നു, വെറുക്കപ്പെട്ടവർ പെരുകിക്കൊണ്ടിരിക്കുന്നു, ബക്കറ്റും വെള്ളവും തിരമാലകളും ഒക്കെ വിഴിഞ്ഞം പദ്ധതിയിൽ മുങ്ങിയിരിക്കുന്നു.
എന്തായാലും വിഎസിന്റെ അടുത്ത ബന്ധുവായ ടികെ സോമൻ എന്നയാൾ മാത്രം വിഎസ്സിനായി എന്നും പ്രാർത്ഥിച്ചേക്കാം, ഒന്നുമറിയാതെ ചെറുതുരുത്തിയിലെ രണ്ടോളം ഏക്കർ സർക്കാർ ഭൂമി തരപ്പെടുത്തി കൊടുത്തതിന് !
പ്രാർത്ഥിക്കാനും ചില കാരണങ്ങൾ വേണമെന്ന് വിശ്വസിച്ചുകൊണ്ട് സഖാവ് ദാസനും അച്ഛൻ മരിച്ചിട്ടും കരഞ്ഞിട്ടില്ല എന്ന് പറഞ്ഞു വാവിട്ടു കരഞ്ഞുകൊണ്ട് സഖാവ് വിജയനും