മുന്‍പ് ഗൂഗിളില്‍ ലോകത്തേറ്റവും കൂടുതൽ സേർച്ച് ചെയ്ത 'മല്ലു ആന്റി''എന്ന വാക്കിന്‍റെ തിരയല്‍ വിദഗ്ദ്ധന്മാരുടെ പിന്മുറക്കാരാണ് ഇന്നത്തെ മലയാളികള്‍. പഴയ കുളിക്കടവ് ഒളിഞ്ഞുനോട്ട ടീമുകളുടെ പിൻതുടർച്ചക്കാരിപ്പോള്‍ ഒളിക്യാമറ ഓപ്പറേഷന്‍ തിരക്കിലാണ്. പണ്ടത്തെ ബസിലെ തോണ്ടലും ജാക്കി വയ്ക്കലുമൊക്കെ വംശനാശം സംഭവിച്ചിരിക്കുന്നു. അതിന്‍റെയൊക്കെ ബാക്കിയാണ് ഇപ്പോള്‍ ചില എംഎല്‍എമാരുടെ പ്രണയച്ചതികള്‍ നാടാകെ വിളിച്ച് പറഞ്ഞുനടക്കുന്നവര്‍. കോൺഗ്രസിലെ കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാർ ജാഗ്രതൈ ! ദാസനും വിജയനും

പണ്ടൊക്കെ കണ്ണൂരിൽ എല്ലാം ഓരോരോ കമ്മ്യുണിസ്റ്റ് അനുഭാവികളുടെ വീടുകളിലെ വിവരങ്ങൾ അന്വേഷിച്ചുകൊണ്ട് ആ വീടുകളിൽ ഒളിച്ചു താമസിക്കുവാൻ പോയിരുന്ന വിരുതന്മാർ ഉണ്ടായിരുന്നത്രേ.

New Update
hidden camera
Listen to this article
0.75x 1x 1.5x
00:00 / 00:00

''എതിർപാർട്ടിയിലെ കൊള്ളാവുന്ന ചെറുപ്പക്കാരെ കണ്ടുപിടിച്ചു അവരുടെ മേലെ പെണ്ണുകേസോ, കള്ളു കേസോ, കഞ്ചാവ് കേസോ ചാർത്തി അവന്മാരെ നാറ്റിക്കണം'' എന്ന് ശങ്കരാടിയെക്കൊണ്ട് സത്യൻ അന്തിക്കാടും ശ്രീനിവാസനും 1991 സന്ദേശമായി പറയിച്ചപ്പോൾ മുതൽ നിങ്ങൾ അവരെ കുറിച്ച് മനസ്സിലാക്കേണ്ടിയിരുന്നു.

Advertisment

അന്ന് തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാട്ടും നിലമ്പൂരും വണ്ടിയിൽ കയറി നിന്ന് റോഡ് ഷോ നടത്തുമ്പോഴും റീൽസ് ചെയ്യുമ്പോഴും ടിവി ചാനലിൽ വന്നിരുന്നു എതിരാളികൾക്ക് അണ്ണാക്കിൽ കൊടുക്കുമ്പോഴും നിങ്ങൾ ഓർക്കണമായിരുന്നു. ഒരു നാൾ ഇതെല്ലാം കേൾക്കേണ്ടി വരുമെന്ന് !


തെക്കൻ ജില്ലയിലെ ഒരു യുവ നേതാവ് വടക്കൻ ജില്ലയിൽ പോയി ഉപതെരഞ്ഞെടുപ്പിൽ ജയിച്ചയാൾ ഒരു ചാനൽ അവതാരികയെയോ റിപ്പോർട്ടറെയോ പ്രണയിച്ചെന്നോ പ്രണയം അതിരുകടന്നെന്നോ ഒക്കെ പുതുതായി രൂപം കൊണ്ട കുറെ ഓൺലൈൻ യുട്യൂബ് ചാനലുകാർ കൊട്ടിഘോഷിക്കുമ്പോൾ അവരറിയുന്നില്ല കേരളത്തിലെ വേറെ കുറെ ചീഞ്ഞ കഥകൾ.


മധ്യകേരളത്തിലെ ഒരു എംഎൽഎ മൂന്നു തവണ കല്യാണം കഴിച്ചുപേക്ഷിച്ച ഒരു പെണ്ണുമായി കെട്ടിമറിഞ്ഞുകൊണ്ട് സ്വന്തം ഭാര്യയെ നഷ്ടപ്പെടുത്തുകയും സ്വന്തം തറവാട് വരെ വിറ്റുപെറുക്കി ആ പെണ്ണിനെ തീറ്റിപ്പോറ്റി അവസാനം ഗത്യന്തരമില്ലാതെ അലഞ്ഞു നടക്കുന്ന അവസ്ഥകൾ. പാര്‍ട്ടി നേതാവ് മരിച്ചിട്ടില്ലായിരുന്നെങ്കിൽ അങ്ങേർക്ക് അറിയാമായിരുന്നു എല്ലാ കേസുകെട്ടുകളും !

ഇക്കാര്യം അദ്ദേഹത്തിനെതിരെ മത്സരിച്ചു തോറ്റ കോൺഗ്രസ്സ് നേതാവിനോടും പ്രതിപക്ഷ നേതാവിനോടും സൂചിപ്പിച്ചപ്പോൾ പറഞ്ഞത്, "വേണമെങ്കിൽ ഒരു പ്രക്ഷോഭമൊക്കെ നടത്തി അങ്ങേരെ രാജിവെപ്പിച്ചുകൊണ്ട് ഒരു ഉപതിരഞ്ഞെടുപ്പ് ഒക്കെ നടത്താം, പക്ഷെ നമ്മൾ അവരാകരുത്, അങ്ങനെ ഒരു സീറ്റ് നമ്മുക്ക് വേണ്ട, അങ്ങനെ ഒക്കെ ചെയ്താൽ എൽഡിഎഫും യുഡിഎഫും തമ്മില്‍ പിന്നെ എന്താണ് വ്യത്യാസം ? ''.

ഒന്നോര്‍ക്കുമ്പോൾ അതും ശരിയാണ്. കേരളത്തിലെ ഒട്ടുമിക്ക എംഎൽഎമാർക്കും അത്യാവശ്യം കള്ളക്കളികൾ ഇല്ലാതില്ല. പണ്ടത്തെ പുസ്തകം വായനക്കാരനായ ഒരു മുന്‍ എംഎൽഎയെ കാണാന്‍ ഒരു ചാനല്‍ പ്രവര്‍ത്തക ഫ്ലാറ്റിൽ പോയിരുന്നു എന്നൊക്കെ പറഞ്ഞും ചില കിംവദന്തികൾ കേട്ടതാണല്ലോ ?


അങ്കമാലിയിലെ മുൻ 'പ്രധാനമന്ത്രി'യും സ്വന്തം മകന്റെ കാമുകിയുമായുള്ള ലീലാവിലാസങ്ങൾ യുട്യൂബിൽ പടർന്നപ്പോൾ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു- '' അദ്ദേഹത്തെ കുറിച്ച് ഞാൻ കേട്ടതൊന്നും ശരിയാകല്ലേ ദൈവമേ എന്നാണ് പ്രാര്‍ഥന എന്ന് ".


അങ്ങേർക്കും മക്കളുണ്ട്, അവരൊക്കെ സമൂഹത്തിൽ ജീവിക്കേണ്ടവരല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. പക്ഷെ അതുകഴിഞ്ഞു സോളാർ വിഷയം വീണുകിട്ടിയപ്പോൾ ആ പാവപ്പെട്ട ഉമ്മൻചാണ്ടിയുടെ മേൽ അവർ ചാർത്തിയ പരിവേഷം കേരളജനത മറന്നിട്ടില്ല ! ഇത്രേയുള്ളൂ ഇവിടത്തെ രാഷ്ട്രീയവും മനോഭാവങ്ങളും !

കേരളത്തിൽ അരങ്ങേറിയ കമ്മ്യുണിസ്റ്റ് സമരങ്ങളും നേതാക്കളുടെ ഒളിവിലെ താമസങ്ങളും നാം കേട്ട് കേട്ട് മടുത്ത കഥകളാണ്. പണ്ടൊക്കെ കണ്ണൂരിൽ എല്ലാം ഓരോരോ കമ്മ്യുണിസ്റ്റ് അനുഭാവികളുടെ വീടുകളിലെ വിവരങ്ങൾ അന്വേഷിച്ചുകൊണ്ട് ആ വീടുകളിൽ ഒളിച്ചു താമസിക്കുവാൻ പോയിരുന്ന വിരുതന്മാർ ഉണ്ടായിരുന്നത്രേ.

അക്കാര്യമൊക്കെ പഴയ കണ്ണൂർ, കോഴിക്കോട് സഖാക്കളോട് ചോദിച്ചാൽ മനസ്സിലാക്കുവാനാകും. കേരളത്തിലെ ചില സെലിബ്രിറ്റി എംഎൽഎമാർ ഇപ്പോഴും പെണ്ണുകേസുകളുമായി മുന്നേറി കൊണ്ടിരിക്കുന്നവർ ആണല്ലോ.


അവർ സിനിമക്കാരായതുകൊണ്ട് ആർക്കും ഛേദമില്ല. വിളിച്ചു ചോദിച്ചാൽ അവർക്ക് നല്ല തെറിയഭിഷേകം കിട്ടുന്നതുകൊണ്ട് ചാനലുകാരും ഓൺലൈൻകാരും അവരുടെ പിന്നാലെ പോകുന്നില്ല എന്ന് മാത്രം.


ഈ കേരളത്തിൽ ആരാണ് പുണ്യാളന്മാർ, ഇവിടെ ആരാണ് നല്ല രീതിയിൽ ജീവിതം കൊണ്ടുനടക്കുന്നത്. താപ്പ് കിട്ടിയാൽ തപ്പുന്നവരാണ് കേരളത്തിൽ ചാനലുകാരും പത്രക്കാരും സിനിമാക്കാരും രാഷ്ട്രീയക്കാരും ഡോക്ടർമാരും പൈലറ്റുമാരും എന്തിനധികം പറയുന്നു ബസിലെ ഡ്രൈവർമാരും ഓട്ടോറിക്ഷക്കാരും വരെ.

അതിൽ ഏറ്റവും മോശക്കാർ ബുദ്ധിജീവി കളിച്ചുനടക്കുന്ന സാഹിത്യകാരന്മാരും കാരികളും പിന്നെ ഫിലിം ഫെസ്റ്റിവൽ വന്നാൽ തോൾസഞ്ചിയും ലൂസ് ജൂബയും ഇട്ടു നടക്കുന്നവരും ഒക്കെയാണ്. അവരെയൊക്കെ വെച്ച് നോക്കുമ്പോൾ തമ്മിൽ ഭേദം രാഷ്ട്രീയക്കാർ തന്നെയാണ്. ധാരാളം അവസരങ്ങളും അതിലേറെ ക്യാമറകണ്ണുകളും അവരെ പിന്തുടരുന്നു.

പിന്നെ പാവം ചില ചേട്ടന്മാർ, ഉദ്യോഗസ്ഥർ ഒക്കെ അവരവരുടെ ചെറിയ കടി മാറ്റാൻ ബസിലും ട്രെയിനിലും സിനിമ തിയറ്ററിലും ഒക്കെ അടുത്തിരിക്കുന്നവരെ തോണ്ടലും മെല്ലെ മെല്ലെ പിന്നിൽ മുട്ടലും ഒക്കെയായി ജീവിതം തള്ളിനീക്കുന്നു.


പണ്ടൊക്കെ ജാക്കി എന്നൊക്കെ പറയാറുണ്ടെങ്കിലും ഇന്നത്തെ പെണ്ണുങ്ങൾ ക്യാമറയുമായി നടക്കുന്നത്തുകൊണ്ട് ആ തൊഴിലിനും ഇപ്പോൾ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. 


ആ ചേട്ടന്മാരുടെ അവസ്ഥ എന്തെന്നാൽ അവരുടെ വീട്ടിൽ അവർ വെറും പാഴ് ആണെന്നുള്ളതാണ്. ഓരോരോ സുഖങ്ങളും ഓരോരുത്തരുടെ സുഖങ്ങളും വ്യത്യസ്ത രീതിയിലാണ് എന്നതാണ് ഇതിന്റെയൊക്കെ അർത്ഥം.

ചിലർ മറ്റുള്ളവരുടെ കളികൾ അന്വേഷിച്ചുകൊണ്ട് അവർക്ക് പാരവെച്ചുകൊണ്ട് നാലാളോട് അറിയിച്ചുകൊണ്ട് നടക്കുന്നതിൽ ആണ് സംതൃപ്തി നേടുന്നത്. മറ്റു ചിലർക്ക് ഒളിക്യാമറ വെച്ചുകൊണ്ട് ഒളിച്ചുനോട്ടം, അവർ പഴയ കുളിക്കടവ് ടീമുകളുടെ പിൻ തുടർച്ചക്കാരാണ്. മറ്റു ചിലർ സ്ത്രീകള്‍ ഉപയോഗിച്ച വസ്ത്രങ്ങൾ മണത്തുകൊണ്ട് സുഖം പേറുന്നവർ, മറ്റു ചിലർ സുഖിക്കുന്നവരെ പിരിച്ചുകൊണ്ട് സുഖിക്കുന്നവർ.


അവരാണ് കന്നിമാസത്തിൽ പട്ടികളെ കൂടുതൽ ശല്യപ്പെടുത്തുന്നവർ. അങ്ങനെ കേരളത്തിൽ മാത്രം ഇത്തരം സുഖങ്ങളുടെ മറ്റൊരു ലോകമാണ് കണ്ടെത്തുന്നത്. ''മല്ലു ആന്റി''എന്നതാണ് ലോകത്ത് ഏറ്റവും കൂടുതൽ സേർച്ച് ചെയ്ത വാക്ക് എന്നത് തന്നെ ഏറ്റവും ഉത്തമോദാഹരണം !


മരംമുറി ചാനലുകാർ അവരുടെ പാരമ്പര്യം കണക്കിലെടുത്താൽ 2006 പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ആ പാവം റെജീനയെ പാതിരാത്രിക്ക് റോട്ടിലിറക്കിവിട്ട് ഒരു ഭരണം പിടിച്ചെടുത്തു എന്ന അഹങ്കാരത്താലാണ് ഇക്കളികൾ കളിക്കുവാൻ ഇറങ്ങിയിരിക്കുന്നത്.

അവർക്ക് മറ്റൊരു ഭരണം കേരളത്തിൽ വന്നാൽ മുപ്പതും നാല്പതും കേസുകൾ നേരിടേണ്ടിവരുമെന്നതിനാൽ അതിന് തടയിടാനായി പത്തോളം യുട്യൂബ് ചാനലുകളാണ് പണിപ്പുരയിൽ തയാറാക്കിക്കൊണ്ടിരിക്കുന്നത്.  ആയതിനാൽ ഇനി കുറെയധികം ചെറ്റ പൊക്കിയ വാർത്തകളെക്കൊണ്ട് കേരളം സമ്പുഷ്ടമാകും.

പക്ഷെ ഈ വാർത്തകൾ കണ്ടാലൊന്നും ഇടതിനെ നിയന്ത്രിക്കുന്ന ശശിയും വലതിലെ ശശിയും ഇപ്പോൾ ഇടതിലും വലതിലും അല്ലാത്ത ശശിയും ഊറി ഊറി ചിരിക്കത്തേയുള്ളൂ. മുകേഷും ഗണേഷും ഇതറിഞ്ഞാൽ ഉറങ്ങത്തില്ല, അവർക്കിത് ഒത്തില്ലല്ലോ എന്നോർത്ത് !!

ആയതിനാൽ കോൺഗ്രസ്സ് പാർട്ടിയിലെ കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാർ ദയവുചെയ്ത് അവർക്ക് വരുന്ന കോളുകൾ, അവരുടെ പിന്നാലെ വരുന്ന പെണ്ണുങ്ങൾ (ആണുങ്ങളും വരാം - ഉദാഹരണം രഞ്ജിത്ത്) എല്ലാം ശ്രദ്ധിക്കുക.


കാരണം കുറെയധികം ഉശിരുള്ള ചെറുപ്പക്കാർ പോരാളിവാസുമാർ, പച്ചപ്പടക്കാർ, ത്രിവർണ്ണ പോരാളികൾ ഒക്കെ എങ്ങനെയെങ്കിലും ആ പാർട്ടിയെ ഭരണത്തിൽ വീണ്ടും എത്തിക്കുവാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.


അവരെ വിഷമിപ്പിക്കാതിരിക്കുക, അവരുടെ ആവേശത്തെ തളർത്താതിരിക്കുക, അവരുടെ മോഹങ്ങളിൽ ഭംഗം വരുത്താതിരിക്കുക, അത് റോജി ആയാലും മാത്യു ആയാലും രാഹുലായാലും ബലരാമൻ ആയാലും ചാണ്ടി ഉമ്മൻ ആയാലും ഷാഫിയായാലും ശബരിയായാലും !

കോൺഗ്രസ്സ് പാർട്ടിക്കും തീവ്രത അളക്കുവാനുള്ള മെഷീനുകൾ കണ്ണൂരിൽ നിന്നും ഇറക്കുമതി ചെയ്യവുന്നതേയുള്ളൂ !

ചക്കരക്കുടത്തിൽ കയ്യിട്ടാൽ നക്കാത്തവരായി ആരുണ്ട് എന്ന ചോദ്യവുമായി  റിപ്പോർട്ടർ ദാസനും ഈ ദുനിയാവിൽ തെറ്റ് ചെയ്യാത്തവരായി  ആരുണ്ട് ഗോപൂ.. എന്ന്  ഓർത്തുകൊണ്ട് സഖാവ് വിജയനും

 

Advertisment