/sathyam/media/media_files/2025/07/26/vellappally-natesan-vd-satheesan-2025-07-26-22-13-28.jpg)
നടേശൻ മുതലാളിയും സതീശൻ നേതാവും അങ്കം വെട്ട് തുടങ്ങിയിട്ട് നാളേറെയായി. ഓരോ തവണയും അങ്കം വെട്ടുമ്പോഴും വിജയം സതീശൻ നേതാവിലാണ് എത്തിപ്പെടുന്നത് എന്നതാണ് ഇതുവരെ കണ്ടുവന്ന പ്രവണതകൾ.
വെള്ളാപ്പള്ളിയുടെ അനുഗ്രഹാശിസ്സുകൾ നിറഞ്ഞ പറവൂരിൽ കന്നിയങ്കത്തിൽ തോൽവിയുടെ രുചി അറിഞ്ഞ സതീശൻ ഓരോ തവണയും മത്സരിക്കുമ്പോഴും വെള്ളാപ്പള്ളി തോൽപ്പിക്കുവാൻ ഫത്‍വ പുറപ്പെടുവിക്കുകയും ഓരോ തവണയും ഭൂരിപക്ഷം ഇരട്ടിയിലധികമാക്കിക്കൊണ്ട് സതീശന്‍ ജയിച്ചുകയറുന്ന കാഴ്ചകളാണ് നാം കണ്ടുവരുന്നത്.
അതിന്റെയർത്ഥം ഒരൊറ്റ ഈഴവനും തിയ്യനും അഥവാ ചോവോനായി പിറന്നവനും വെള്ളാപ്പള്ളിയെ അനുസരിക്കുന്നില്ല എന്നതാണ് സത്യം.
കേരളത്തിലെ 26 ശതമാനം വരുന്ന ഈഴവരിലെ 16 ശതമാനവും കമ്മ്യുണിസ്റ്റ് പാർട്ടികളിൽ അടിയുറച്ചു വിശ്വസിക്കുന്നവരാണ്. വെറും നാല് ശതമാനം മാത്രമേ കോൺഗ്രസ്സ് പാർട്ടിയെ ഇഷ്ടപെടുന്നുള്ളൂ. ബാക്കിയുള്ളവർ താമരയിലും ബിഡിജെഎസിലുമൊക്കെയായി വോട്ട് ചെയ്യുന്നു.
പക്ഷെ അവരെ എങ്ങോട്ട് വേണേലും ആകർഷിപ്പിക്കാം എന്നതാണ് ഒരു വസ്തുത. സ്ഥാനാർത്ഥിയെ മാത്രം നോക്കി വോട്ട് ചെയുന്ന നായർ സ്വഭാവക്കാരാണ് അവരിൽ ഏറെയും. പഴയ കാരണവന്മാർ പറയുന്നത് പോലെ നായർ നശിച്ചാൽ കമ്മ്യുണിസ്റ്റും, ഈഴവൻ മുതലാളിയാൽ കോൺഗ്രസ്സും എന്നതാണ് നാട്ടുനടപ്പ്.
അതിലിപ്പോൾ മുസ്ലിം ഗൾഫിലേക്ക് പോകുമ്പോൾ യുഡിഎഫും ഗൾഫ് മടങ്ങിയെത്തിയാൽ എൽഡിഎഫും എന്നതും കൂട്ടി ചേർക്കേണ്ടതാണ്. ക്രിസ്ത്യാനികൾ പള്ളിയിൽ പോകുന്നവർ യുഡിഎഫും പോകാത്തവർ എൽഡിഎഫും ആയിരുന്നു. അതിപ്പോൾ നേരെ തല തിരിച്ചാണ് കണ്ടുവരുന്നത്.
വെള്ളാപ്പള്ളിയെകൊണ്ട് കേരളത്തിന് ആകെയുണ്ടായ ഗുണം, നല്ല രീതിയിൽ വിഭാഗീയത പടർത്തുവാൻ സാധിച്ചു എന്നതാണ്. പണ്ടും അതൊക്കെ ഉണ്ടായിരുന്നു എങ്കിലും എല്ലാം മേലേത്തട്ടിൽ മാത്രമായിരുന്നു.
അതിപ്പോൾ താഴെ തട്ടിലേക്ക് എത്തിക്കുന്നതിൽ വെള്ളാപ്പള്ളിയുടെ നാവിന്റെ ഗുണം കുറച്ചൊന്നുമല്ല. അന്ന് ഒരു ഭാഗത്ത് മദനിയും കൂടി തിരികൊളുത്തി വിട്ടപ്പോൾ കാലം കഴിഞ്ഞപ്പോൾ എല്ലാം ഏതാണ്ടൊക്കെ പൂർണ്ണാവസ്ഥയിലേക്ക് എത്തിക്കുവാൻ ഇവർ രണ്ടുപേർക്കും ആയി എന്നുള്ളത് മലയാളിക്ക് മറക്കുവാനാകാത്ത വസ്തുതകളാണ്.
ഈഴവർ അവരവരുടെ ഗ്രാമങ്ങളിൽ കാവടി സംഘങ്ങളും തൈപ്പൂയ കമ്മറ്റികളും മരണസംഘങ്ങളും ഒക്കെയായി സേവനം ചെയ്തിരുന്നവരെ രണ്ടുംമൂന്നും തട്ടുകളിൽ ആക്കുവാൻ വെള്ളാപ്പള്ളി സ്വാമിക്ക് ആയി എന്നതാണ് അദ്ദേഹത്തിന്റെ നാവിന്റെ മറ്റൊരു ഗുണം.
മകൻ തുഷാർ നാലക്കത്തിൽ പാർട്ടി രൂപീകരിച്ചപ്പോൾ ലേശം ബുദ്ധിയും ബോധവുമുള്ള ഈഴവ സുഹൃത്തുക്കൾ അദ്ദേഹത്തെ ഉപദേശിച്ചു, പാർട്ടി എപ്പോഴും മൂന്നക്കത്തിൽ മതിയെന്ന്. ഉദാഹരണമായി ബിഡിജെഎസ് എന്നത് കേരളത്തിൽ ഏശില്ല എന്നത്.
പക്ഷെ അതൊന്നും മുഖവിലക്കെടുക്കാതെ തുഷാർ ബിഡിജെഎസുമായി മുന്നോട്ട് പോകുമ്പോഴാണ് അജ്മാനിൽ പോയി കുടുങ്ങുന്നതും യുസഫലിക്ക ഇറക്കി കൊടുക്കുന്നതും.
രാശിയില്ലാത്ത ആ പേര് ഉടനെ മാറ്റിയില്ലെങ്കിൽ അച്ഛന്റെ കാലശേഷം ഒരു ഓട്ടോറിക്ഷക്കാരൻ വരെ തുഷാറിനെ ഗൗനിക്കില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥകൾ. ഇടക്കിടക്ക് കേന്ദ്രമന്ത്രി കുപ്പായം തയ്പ്പിക്കുമെങ്കിലും അതിന്നിടയിൽ ജോർജ്ജ് കുര്യൻമാരും സുരേഷ് ഗോപിമാരും ഒക്കെ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് തിരിച്ചുവരുന്നതും തുഷാർ കണ്ടുകൊണ്ടിരിക്കുന്നു.
വെള്ളാപ്പള്ളി, 2004 ലെ തിരഞ്ഞെടുപ്പിൽ ഇടതിന് 18 സീറ്റ് കിട്ടും എന്ന് പ്രവചിച്ചപ്പോഴും, 2011 ൽ യുഡിഎഫിന് 72 സീറ്റുകൾ കിട്ടും എന്ന് പ്രവചിച്ചപ്പോഴും കേരളം ചെറുതായിട്ട് ഒന്ന് ഞെട്ടിയിരുന്നു.
ആ അഹങ്കാരത്തിൽ പലതരം വിലപേശൽ നാടകങ്ങൾ അരങ്ങേറിയെങ്കിലും പിണറായി വിജയൻ വെള്ളാപ്പള്ളിയെ ശ്വാശ്വതീകാന്ദ താഴിട്ട് പൂട്ടിയപ്പോൾ ആണ് പുള്ളി ഒന്ന് ഒതുങ്ങിയത്.
പിന്നീട് ഈഴവ മുഖ്യമന്ത്രി പിണറായി എന്ന സൂത്രവാക്യം ഉച്ചരിച്ചുകൊണ്ട്, തന്റെ ലക്‌ഷ്യം പൂർത്തീകരിച്ചു എന്ന നിലയിലായി അണികളുടെ മുന്നിൽ പിടിച്ചു നിന്നിരുന്നത്.
പിന്നീട് ഏഷ്യാനെറ്റിന്റെ മേലെയും സതീശന്റെ മേലെയും മലപ്പുറത്തുകാരുടെ മേലെയും ''തൂറി മെഴുകുക'' എന്ന തത്വത്തിൽ ജീവിച്ചു തള്ളുകയാണ്. പിണറായിയെ പറഞ്ഞാൽ മൈക്രോ ഫിനാൻസ് ഓർമ്മിപ്പിക്കും എന്നതിനാൽ അങ്ങോട്ടുള്ള മെക്കിട്ട് കയറ്റം അവസാനിപ്പിച്ചു.
ഇപ്പോൾ പറയുന്നത് കേട്ടു, വിഎം സുധീരനെ ആലപ്പുഴയിൽ തോൽപ്പിച്ചു എന്നൊക്കെ. അവിടെ സുധീരനെ പെടുത്തിയത് ആ അപരനാണ്. അപരൻ അയ്യായിരത്തിൽ പരം വോട്ടുകൾ പിടിച്ചപ്പോൾ കേവലം 1009 വോട്ടുകൾക്കാണ് സുധീരൻ പരാജയം നുണഞ്ഞത്.
അതിൽ വെള്ളാപ്പള്ളിക്ക് യാതൊരു പങ്കുമില്ല എന്നത് എല്ലാവർക്കുമറിയാം. കേരളത്തിൽ ഇപ്പോൾ വേണേൽ വേടൻ പറഞ്ഞാൽ പത്തോ ഇരുപതോ സീറ്റുകൾ മാറ്റിമറിക്കുവാൻ സാധിച്ചേക്കാം, പക്ഷെ വെള്ളാപ്പള്ളി പറഞ്ഞാൽ കേൾക്കുന്ന ഒരു ഈഴവ കുഞ്ഞും കേരളത്തിൽ ഇല്ല എന്നുള്ളതാണ് ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ വോട്ടിങ് പാറ്റേൺ നോക്കിയാൽ മനസിലാക്കുവാൻ സാധിക്കുക. വിനാശകാലേ വിപരീത ബുദ്ധിയുമായി അദ്ദേഹം തട്ടിവിട്ടുകൊണ്ടിരിക്കുകയാണ്.
നൂറു സീറ്റ് യുഡിഎഫ് പിടിച്ചാൽ അദ്ദേഹം എസ്എൻഡിപി അധ്യക്ഷ സ്ഥാനം രാജിവെക്കും എന്നുപറഞ്ഞതിൽ നല്ലവരായ എസ്എൻഡിപിക്കാർ ഏറെ പ്രതീക്ഷിയിലാണ്. അത് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചത് വേറെ ആരുമല്ല.
കരുണാകരനെയും ഉമ്മൻചാണ്ടിയെയും പിന്നിൽ നിന്നും കുത്തിയവർ തന്നെയെന്ന് അദ്ദേഹം പറയാതെ പറയുകയും ചെയ്തു. എന്തായാലും യുഡിഎഫ് അണികൾ നടേശന്റേയും സതീശന്റെയും വെല്ലുവിളികൾ സ്വീകരിച്ചിരിക്കുകയാണ്.
ഇത്തവണ നൂറ്റിയൊന്ന് !
വെള്ളാപ്പള്ളി രാജിവെക്കേണ്ടിവരുമെന്നു ഉറപ്പിച്ചുകൊണ്ട് പോരാളി വാസുവിന്റെ ചേട്ടൻ പോരാളി ദാസൻ എസ്എൻഡിപിയെ സതീശൻ രക്ഷിക്കും എന്ന വിശ്വാസത്തിൽ സഖാവ് വിജയനും