നമ്മെ കുടുകുടെ ചിരിപ്പിച്ച നന്മ നിറഞ്ഞ കുറെയധികം സിനിമ, മിമിക്രി താരങ്ങളാണ് അടുത്തിടെ വിട്ടുപിരിയുന്നവരെല്ലാം. കൊച്ചിന്‍ ഹനീഫ മുതല്‍ കലാഭവന്‍ സിദ്ദിഖ്, സുബി, സുധി, ഇന്നസെന്‍റ്, മാമുക്കോയ എന്നിങ്ങനെ നീളുന്നു ആ നിര. നല്ലവര്‍ പെട്ടെന്ന് വിട്ടുപോകുമ്പോള്‍ ദുഷ്ടര്‍ താരങ്ങളായും എംഎല്‍എമാരായും മന്ത്രിമാരായുമൊക്കെ പനപോലെ വളരുന്നു - ദാസനും വിജയനും

സന്തോഷവും ചിരിയുമാണ് അവരുടെ മുഖം മുന്നിൽ കാണിക്കുന്നതെങ്കിലും, പലപ്പോഴും അവർ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാറില്ല. കാലത്തെ രോഗങ്ങൾ അവഗണിച്ച് രോഗം ഗുരുതരമാകുന്നു. 

New Update
kalabhavan navas dasanum vijayanum
Listen to this article
0.75x 1x 1.5x
00:00 / 00:00

കലാഭവനിൽ നിന്നും ഒരാൾ കൂടി തമാശകൾ നിറഞ്ഞ ലോകത്തിൽ നിന്നും വിട പറഞ്ഞിരിക്കുന്നു. നവാസിനെ നമ്മുക്ക് ഇഷ്ടം അവരുടെ പിതാവിനോടുള്ള ബഹുമാനമാണ്. 

Advertisment

വാത്സല്യത്തിലെ അമ്മാവൻ അത്രയധികം ആഴത്തിൽ പതിഞ്ഞിരുന്നു. ഏകദേശം പത്തു വർഷത്തോളമായി നവാസിനെ നാമാരും അധികം കണ്ടിരുന്നില്ല. 

ചാനലുകളിൽ നിന്നൊക്കെ ലേശം അപ്രത്യക്ഷമായിരുന്നു. പക്ഷെ ആ വിടവ് അദ്ദേഹത്തിന്റെ സഹോദരൻ നിയാസ് മറിമായത്തിലൂടെ നികത്തിയിരുന്നു. 

കാണുവാൻ സുന്ദരനായ മിമിക്രിക്കാരിൽ ഒരാളായിരുന്ന നവാസ് പാട്ടും മിമിക്രിയും ഒരുമിച്ചു കൈകാര്യം ചെയ്യുന്നതിൽ മിടുക്കനായിരുന്നു.


മലയാള സിനിമയിലും മിമിക്രി രംഗത്തും ഒട്ടേറെ ശോഭിക്കുന്ന തമാശക്കാർ എന്തുകൊണ്ടാണ് വളരെ പെട്ടെന്ന് ഈ ലോകത്തുനിന്നും അപ്രത്യക്ഷമാകുന്നത് എന്നത് ഒരു ചോദ്യചിഹ്നമാക്കിയാണ് നവാസിന്റെ വേർപാട്. 


കുറെ നല്ല നടന്മാർ മദ്യത്തിൽ മയങ്ങി ആരോഗ്യം നഷ്ടപ്പെട്ട് മരണത്തെ വരിച്ചിട്ടുണ്ടെങ്കിലും തമാശക്കാരുടെ മരണത്തിൽ മദ്യം ഒരു കാരണമായിരുന്നില്ല.

sainudeen

പലരും കോവിഡ് വാക്സിനുകളുടെ പരിണിത ഫലമെന്നൊക്കെ പറയുന്നുണ്ടെങ്കിലും നമ്മുടെ സൈനുദ്ദീനും, കൊച്ചിൻ ഹനീഫ്ക്കയും, അബിയും, എൻ എഫ് വർഗീസും, സംവിധായകൻ സിദ്ധിക്കും, ഷാഫിയും, സുബിയും ഒക്കെ എങ്ങനെ ഇത്രയും ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു എന്നത് ഏറെ ദുഖകരമാണ്.


ജീവിതശൈലികളിലെ കടിഞ്ഞാണില്ലായ്മയിൽ നമ്മുടെ ചാലക്കുടിക്കാരൻ ചങ്ങാതി നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അതും വളരെ ചെറുപ്രായത്തിൽ എന്നതാണ് മറ്റൊരു വസ്തുത.


അദ്ദേഹത്തിന്റെ ചങ്ങാതിയായിരുന്ന കലാഭവൻ കബീർ ഏകദേശം അമ്പത് വയസ്സിനുള്ളിൽ
ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കുമ്പോളാണ് കുഴഞ്ഞുവീണ് മരണപ്പെട്ടത്.

kochin hanifa

അന്നും പലരും കോവിഡിനായി ഇറക്കിയ വാക്സിനെ കുറ്റപ്പെടുത്തിയിരുന്നു. ഏറ്റവും കൂടുതൽ തമാശ വേഷങ്ങൾ അഭിനയിച്ച ജഗതി ശ്രീകുമാറിനെ ഒരു മൂലക്കിരുത്തിയതും നാം കണ്ടു. സലിം കുമാർ ആരോഗ്യപരമായ കാരണങ്ങളാൽ അഭിനയിക്കുവാനാകാതെ വിഷമിക്കുകയാണ്.


എന്തുകൊണ്ടാണ് തമാശക്കാരിൽ നിന്ന് മാത്രം ഇത്രയും വേദനയുളവാക്കുന്ന വാർത്തകൾ നാം കേൾക്കേണ്ടിവരുന്നത്. നമ്മൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇന്നസെന്റും ഒടുവിലും മാമുക്കോയയും എല്ലാം നല്ലവണ്ണം വേദന സഹിച്ചുതന്നെയാണ് ഈ ലോകത്തോട് വിട പറഞ്ഞത്.


എന്തുകൊണ്ടാണ് തമാശക്കാർക്ക് മാത്രമായി ഇങ്ങനെ ഒരു ദുര്യോഗം വന്നു ചേരുന്നത് എന്നത് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല. 

innocent

നമ്മുടെ നാട്ടിൻ പുറങ്ങളിൽ ആയിരുന്നാലും ഏറ്റവും നന്നായി തമാശ പറഞ്ഞിരുന്നവരും, ഹാസ്യാത്മകമായി കാര്യങ്ങൾ അവതരിപ്പിച്ചിരുന്നവരും, സ്വന്തം ദുഖങ്ങളെ കടിച്ചമർത്തി മറ്റുള്ളവരെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിരുന്നവർ എന്നെന്നേക്കുമായി വിടവാങ്ങുന്നു.

ദുഷ്ടന്മാർ ഇപ്പോഴും പനപോലെ വളർന്നുകൊണ്ട് നാടിനും വീടിനും വീട്ടുകാർക്കും നാട്ടുകാർക്കും ബാധ്യതയായി വിലസിക്കൊണ്ടിരിക്കുന്നു.

mamukoya


അതിപ്പോൾ നാം ഓരോരുത്തരെയായി എടുത്തു നോക്കിയാൽ രാഷ്ട്രീയത്തിലും കലാ - സാഹിത്യ - മാധ്യമ - സാംസ്‌കാരിക രംഗങ്ങളിൽ ആയാലും നല്ലവർ എന്നെന്നേക്കുമായി മണ്മറഞ്ഞു പോകുന്ന കാഴ്ചകൾ.


രാഷ്ട്രീയംകൊണ്ട് അധികമൊന്നും സമ്പാദിക്കുവാൻ കഴിയാതിരുന്ന നല്ല കുറെ ചെറുപ്പക്കാർ ഇക്കാലയളവിൽ നടന്നകന്നു.

ചിലപ്പോൾ കുറേയാളുകൾ നല്ലത് പറയുമ്പോൾ അല്ലെങ്കിൽ ആളുകളെകൊണ്ട് നല്ലത് പറയിപ്പിക്കുമ്പോൾ അവരുടെ കരിനാവ് അല്ലെങ്കിൽ അവരുടെ കണ്ണേറ് കണ്ണീരായായി ഭവിക്കുന്നതായിരിക്കാം.

subi suresh

കുറേയാളുകളെ ചിരിപ്പിക്കുമ്പോൾ അതിന്റെ പ്രതിഫലനം നെഗറ്റീവായി അവരിൽ ഏൽക്കുന്നതായിരിക്കാം. അല്ലെങ്കിൽ ഇങ്ങനെയുണ്ടോ ദുരവസ്ഥകൾ !!

കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഹാസ്യതാരങ്ങളുടെ ജീവിതങ്ങളിൽ ചിലപ്പോൾ കാണപ്പെടുന്ന ഒരു സമാനതയുണ്ട് - അവർ പൊതുവിൽ എല്ലാവർക്കും ചിരിയും സന്തോഷവും നൽകുന്നവരായി അറിയപ്പെടുന്നുവെങ്കിലും, അവരുടെ സ്വന്തം സ്വകാര്യജീവിതം പലപ്പോഴും ആഴമേറിയ ദു:ഖങ്ങളും മാനസിക സംഘർഷങ്ങളുമാൽ നിറഞ്ഞതായിരിക്കും.

kalabhavan abi

കേരളത്തിലെ ഹാസ്യതാരങ്ങളിൽ ചിലരുടെ കാലക്കാലത്തെ ദുരന്തങ്ങളുടെയും മരണങ്ങളുടെയും പിന്നിൽ ചില പ്രധാന കാരണങ്ങൾ ഇതാകാം.


ഹാസ്യനടനെന്ന നിലയിൽ എപ്പോഴും ആളുകളെ ചിരിപ്പിക്കേണ്ടതും സുഖമുള്ളതും ആയിരിക്കണം എന്ന പ്രതീക്ഷ വലിയൊരു മാനസികഭാരം സൃഷ്ടിക്കുന്നു. സ്വന്തം ദു:ഖങ്ങൾ ഒളിച്ചുവെച്ച് മറ്റുള്ളവർക്കുവേണ്ടി ചിരിപ്പിക്കുന്നതിൽ നിന്ന് ദീർഘകാല മാനസിക ക്ഷീണം ഉണ്ടാകാം.


ചിലർക്കും കുടുംബത്തിൽ നിന്ന്, ചുറ്റുപാടുകളിൽ നിന്ന് സാന്ത്വനമോ മനസ്സറിഞ്ഞ സംഭാഷണമോ ലഭിക്കാറില്ല.

പ്രശസ്തിയുള്ളവരാണെന്നു കൊണ്ട് തന്നെ അവർക്ക് സഹായം ചോദിക്കാനോ തുറന്നുപറയാനോ കഴിയാതെ പോവാം. ചിലർക്ക് സ്ക്രീനിൽ വലിയ ഹാസ്യനടനായി അറിയപ്പെടുന്നതായിരുന്നാലും,

siddiq

ചിലർ വ്യക്തിജീവിതത്തിൽ സാമ്പത്തികമായി സ്ഥിരതയില്ലാത്തവരായിരിക്കും. സ്ഥിരം ജോലി ഇല്ലായ്മ, അതിനൊപ്പം ആരോഗ്യപരമായ ചെലവുകൾ ഇവയെല്ലാം ഒരു നിർണായക ഘടകമാണ്.


മാനസിക ബുദ്ധിമുട്ടുകൾ മറക്കാനായി ചിലർ മദ്യത്തിനോ മറ്റ് ലഹരിപദാർത്ഥങ്ങൾക്കോ അടിമയാകാറുണ്ട്. ഇത് അവരുടെ ആരോഗ്യത്തെ തകർക്കുകയും, ദൈർഘ്യമേറിയ രോഗങ്ങൾക്കും ത്വരിതമരണത്തിനും കാരണമാകാറുണ്ട്.


സന്തോഷവും ചിരിയുമാണ് അവരുടെ മുഖം മുന്നിൽ കാണിക്കുന്നതെങ്കിലും, പലപ്പോഴും അവർ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാറില്ല. കാലത്തെ രോഗങ്ങൾ അവഗണിച്ച് രോഗം ഗുരുതരമാകുന്നു. 

nf varghese

നമ്മുടെ സമൂഹം ഇപ്പോഴും മാനസികാരോഗ്യത്തെ പറ്റി തുറന്നുവായിക്കാൻ തയ്യാറായിട്ടില്ല. ചില ഹാസ്യതാരങ്ങൾ പിരിയുമ്പോൾ പിന്നീട് മനസ്സിലാവുന്നുണ്ടാകും അവരുടെ മാനസിക വിഷാദം - അതെല്ലാം അവരെ ആത്മഹത്യയിലേക്കോ ആത്മവിച്ഛേദത്തിലേക്കോ കൊണ്ടുപോകുന്നു.


ഹാസ്യതാരങ്ങൾ എന്നും "ചിരിപ്പിക്കാൻ ഉള്ളവർ" എന്ന അവഗണനയുള്ള സമീപനം. അവരുടെ ദു:ഖങ്ങൾ, അവർക്കുള്ള മാന്യത, അവരുടെ വ്യക്തിജീവിതം എന്നെല്ലാം സമൂഹം കുറവായി കാണുന്നു.


ചിലർ പതിവായി ചിരിപ്പിച്ചുവെങ്കിലും അവരുടെ സ്വന്തം മനസ്സിൽ കനത്ത മൗനം പാകപ്പെട്ടിരുന്നതാണ്.

"ചിരി" എന്നത് ഒരു പരിച്ഛന്നമായ കവിൾ മാത്രമാണ്. അതിന് പിന്നിൽ പലപ്പോഴും വലിയൊരു ആഴമുള്ള ക്ഷീണവും വികാരവുമുണ്ട്.

shafi

നമ്മൾ എല്ലാവരും, പ്രത്യേകിച്ചും ഹാസ്യതാരങ്ങളെ കാണുമ്പോൾ, അവർക്ക് ചിരി നൽകുന്നവരായി മാത്രം കാണാതെ ഒരു മനുഷ്യനായി കാണാൻ പഠിക്കണം.

അവരുടെ ആരോഗ്യവും മാനസികക്ഷേമവും സംരക്ഷിക്കാനുള്ള ഒരു സാമൂഹിക ഉത്തരവാദിത്വം നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്.


കൂടാതെ സാമ്പത്തിക ക്ലേശങ്ങൾ പുറത്തുപറയുവാനാകാതെ ഉള്ളിൽ ഒതുക്കിക്കൊണ്ട് മറ്റുള്ളവരുടെ മുന്നിൽ ചിരിയും കളിയുമായി നടക്കുന്ന ഒട്ടേറെ പേരുടെ ഇടയിലാണ് നാം ജീവിക്കുന്നത് !!!


നന്മചെയ്ത മനുഷ്യജീവനുകൾക്കും പ്രവാചകന്മാർക്കും ഇങ്ങനെയുള്ള ഭവിഷ്യത്തുകൾ അവരെ പിന്തുടർന്നുകൊണ്ടിരിക്കും !

നവാസിന്റെ ആ ഓർമ്മകളിൽ കണ്ണീർ പ്രണാമം ചെയ്തുകൊണ്ട് കലാഭവൻ ദാസനും നല്ല കലാകാരൻമാർ വേദനകൾ മറ്റുള്ളവരുമായി പങ്കുവെക്കണം എന്ന അഭ്യർത്ഥനയിൽ ഹരിശ്രീ വിജയനും 

Advertisment