മന്ത്രിണിമാർ മുതൽ സിനിമക്കാരികൾ വരെ. കേരളം ചർച്ച ചെയ്യുന്നതിപ്പോൾ പെണ്ണൊരുമ്പെട്ടാൽ എന്ത് ചെയ്യുമെന്നാണ്. മുഖ്യമന്ത്രിക്ക് മാത്രമല്ല മമ്മൂട്ടിക്കും മോഹൻ ലാലിനും പോലും കിടക്കപ്പൊറുതി ഇല്ലത്രെ. ഒടുവിൽ 'അമ്മ'യുടെ 'അപ്പ'നാകാൻ വന്ന നായികയ്‌ക്കുവരെ പണികിട്ടിയാലോ ? - ദാസനും വിജയനും

ഒരു പ്രശ്നം വന്നാൽ അവരൊക്കെ സഖാവും സഖാത്തിയും ഒക്കെയായി കേരളത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇടുന്നു. ഇവരെയൊക്കെ കൊച്ചിയിലെ സഖാക്കന്മാർ രാഷ്ട്രീയ ശശിമാർ മുഖേന എല്ലാ കേസുകെട്ടുകളിൽ നിന്നും രക്ഷപ്പെടുത്തിക്കൊടുക്കുന്നു. 

New Update
swetha memon veena george sandra thomas pushpavathi
Listen to this article
0.75x 1x 1.5x
00:00 / 00:00

പെണ്ണുങ്ങളാണ് ഇപ്പോൾ കേരളത്തിലെ താരങ്ങൾ. അന്ന് നടിയാക്രമണം ഉണ്ടായ കാലഘട്ടത്തിലേത് പോലെ പെണ്ണുങ്ങളെക്കൊണ്ടുള്ള ശല്യമാണ് ഇപ്പോൾ ഈയിടെയായി കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നത്.

Advertisment

അതിൽ മന്ത്രിണിമാർ മുതൽ സിനിമാക്കാരും സാഹിത്യകാരും വീട്ടമ്മമാരും ഇൻഫ്ളുവൻസർമാരും ഒക്കെ പെടുന്നുണ്ട്. 

ഒരു ഭരണം അട്ടിമറിക്കുവാൻ ഐസ്ക്രീം പാർലറിലെ ഇരയെ പാതിരാത്രിയിൽ കോഴിക്കോട്ടെ തെരുവിലേക്ക്  ഇറക്കിവിട്ട ചാനലിലെ അന്നത്തെ മുഖ്യ പ്രഭാഷകക്ക് ഉദ്ദിഷ്ട കാര്യസാധ്യത്തിന് ഉപകാരസ്മരണ പോലെ പാർട്ടിയുടെ എംഎൽഎ ആക്കിയപ്പോൾ നിയമസഭയിൽ ഉച്ചത്തിൽ വിളിച്ച കപ്പിത്താൻ വിളിയിൽ ആകൃഷ്ടനായ മുഖ്യമന്ത്രി അറിഞ്ഞോ അറിയാതെയോ പറ്റിയ അബദ്ധമായി അവരെ ഒരു മന്ത്രിണി ആക്കിയപ്പോൾ അവരുണ്ടാക്കിയ പുകിലുകളാണ് കേരളം ഒട്ടേറെ ചർച്ച ചെയ്തത്. 


ചാനലിൽ ഇരുന്ന് വീമ്പിളക്കുന്നതുപോലെ ഭരണത്തിൽ കയറിയാലും സാധിക്കുമെന്ന തോന്നലുകളിൽ പിണറായി വിജയന്‌ പറ്റിയ അബദ്ധമാണ് വീണയെന്ന മന്ത്രി. 


വിജയേട്ടൻ കർക്കശക്കാരൻ ആണെങ്കിലും ചില കാര്യങ്ങളിൽ അദ്ദേഹത്തിന് മൃദുസമീപനങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ട്.

സിനിമക്കാരിലും ചാനലുകാരിലും ഒക്കെ മോഹമുള്ളതുകൊണ്ടാണല്ലോ മമ്മുട്ടിയും ബ്രിട്ടാസും ഒക്കെ അദ്ദേഹത്തിന്റെ കൈക്കാരായി മാറിയത്.

കൂടാതെ പാർട്ടിക്കുവേണ്ടി ചോരനീരാക്കിയവരെ ഒഴിവാക്കിക്കൊണ്ട് ഇന്നസെന്റും മുകേഷും ഗണേഷും ദലീമയും സ്ഥാനം പിടിച്ചതും അങ്ങനെ ഒക്കെയാണാല്ലോ.

health minister veena george

വീണ എന്ന പേരിനോടും വിവേക് എന്ന പേരിനോടും കമല എന്ന പേരിനോടും ലേശം താത്പര്യം ഉള്ളതുകൊണ്ടായിരിക്കാം വീണ മന്ത്രിയായതെന്ന് വിമർശിക്കുന്നവരും ഉണ്ട്.

ഇനി ജീവിതത്തിൽ ഒരിക്കലും ഒരു ചാനലുകാരനെ മന്ത്രിയാക്കില്ല എന്നദ്ദേഹം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ടാകണം. 

പിന്നെ വന്ന പ്രശ്നങ്ങളാണ് അടൂർ ഗോപാലകൃഷ്ണൻ പറത്തിവിട്ട പുഷ്പാവതി പൊയ്പ്പാടത്ത്. 


ഈ പുഷ്പാവതി ആരാണെന്ന് അദ്ദേഹം അറിഞ്ഞോ അറിയാതെയോ ചോദിച്ചത് വിവാദമായി. കോൺക്ലേവ് സംസാരിക്കുന്നതിനിടെ തന്റെ പ്രസംഗത്തിന് എതിരായി ശബ്ദം ഉയർത്തിയ ഗായിക പുഷ്പാവതിയെ വിമർശിച്ചുകൊണ്ടാണ് ഗോപാലകൃഷ്ണൻ പ്രതികരിച്ചത്. 


തന്റെ പ്രസംഗം തടയാനായി പുഷ്പവതി നടത്തിയ ഇടപെടലിനെ അദ്ദേഹം ഗുരുതരമായി വിമർശിച്ചു.

അതിനൊപ്പം, സമ്മേളനത്തിൽ ഹാജരായ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ആ ഇടപെടലിനെ തടയാൻ എന്തുകൊണ്ട് മുന്നോട്ടുവന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

pushpavathi

വിഷയത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞതോടെ സാമൂഹ്യവത്കരണവും രാഷ്ട്രീയപ്രാധാന്യവും ഈ സംഭവത്തിന് ലഭിച്ചു. 

ശരിക്കും പറഞ്ഞാൽ ഇപ്പോഴാണ് നമ്മളിൽ ചിലർക്കും ഈ പുഷ്പവതിയെ കുറിച്ചുള്ള കൂടുതൽ അറിവുകൾ ലഭിച്ചത്. വിവാദങ്ങൾ ചിലപ്പോൾ നല്ലതാണ് പുഷ്പവതിയേ !!


ഇനി വരുന്നത് നമ്മുടെ മങ്കി പെൺ സാന്ദ്ര തോമസ്. ഷാർജയിൽ വലിയ ഒരാളുടെ മകളായി ജനിച്ചുവളർന്നുള്ള അനുഭവപരിചയം സാന്ദ്ര കൊച്ചിയിൽ കയറിക്കളിച്ചു തെളിയിച്ചപ്പോൾ നമ്മുക്ക് ഏറ്റവും ഇഷ്ടമായത് ആമേൻ സിനിമയിലെ ആ അച്ചായത്തിയെ തന്നെയാണ്. 


ഭൂലോക പെരുച്ചാഴിമാരുടെ കൂടെ കൂടി സിനിമകൾ എടുത്തു നിറഞ്ഞപ്പോൾ വലിയൊരു പൊട്ടിത്തെറി നമ്മൾ അന്നേ പ്രതീക്ഷിച്ചതാണ്.

കാരണം ആ കൂട്ടുകെട്ടിൽ നന്മകൾ ഉണ്ടായിരുന്നില്ല. പക്ഷെ ഒരു പെണ്ണ്, അതും നിർമ്മാതാവ് എന്ന നിലയിൽ കേരളത്തിൽ ഒരു ഓളം സൃഷ്ടിക്കുവാൻ സാന്ദ്രക്ക് ആയെങ്കിലും അതൊന്നും അംഗീകരിക്കുവാൻ കൊച്ചിയിലെ കോക്കർമാരും സ്റ്റീഫൻമാരും തലസ്ഥാനത്തെ വിശ്വനാഥന്മാരും സമ്മതിച്ചില്ല എന്ന് വേണം കരുതുവാൻ.

sandra thomass

മമ്മുട്ടിയുടെ ഷൂ ഇട്ടു കൊടുക്കുന്നയാളും കാറ് കഴുകുന്നയാളും ഒക്കെ സിനിമ നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിൽ മമ്മുട്ടിയിൽ നിന്നും നീതി ലഭിച്ചില്ല എന്നാണ് സാന്ദ്രയുടെ പരിഭവങ്ങളിൽ ഒന്ന്. 

മമ്മുട്ടിയുടെ മകൾക്കാണ് ഇത്തരം നീതി നിഷേധങ്ങൾ ഉണ്ടായത് എങ്കിൽ താങ്കൾ ഇടപെടില്ലേ എന്ന് ചോദിച്ചത് മമ്മുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ചോദ്യം ചെയ്യൽ തന്നെയാണ്.

അങ്ങനെ ഒരു ചോദ്യത്തിൽ ഞെട്ടിയ മമ്മുട്ടി ഉടനെ സാന്ദ്രയുമായുള്ള സിനിമകരാർ റദ്ദാക്കുവാനും മടി കാണിച്ചില്ല.


വർഷങ്ങൾക്ക് മുൻപ് മമ്മുട്ടിക്ക് വേണ്ടി ജോലിചെയ്ത ഒരു കൂട്ടം പാവപ്പെട്ട പണിക്കാർക്കുള്ള അഞ്ചുമാസത്തെ ശമ്പളം അദ്ദേഹത്തോട് ചോദിച്ചപ്പോഴും അദ്ദേഹം കൈമലർത്തിയ കാര്യം ഓർമ്മയിൽ വന്നു. അങ്ങനെയുള്ളവർക്കേ ദൈവാനുഗ്രഹം ഉള്ളൂ എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ മറ്റൊരു ഗതികേട്.


മുഖത്ത് ഒരു ഭാവവും മനസ്സിൽ വേറൊരു ഭാവവും കാത്തുസൂക്ഷിക്കുന്നവർ എന്നും ഉന്നതിയിൽ എത്തുമ്പോൾ അവരെക്കുറിച്ച് ആരെന്തു പറഞ്ഞാലും അവരെ ആരാധിക്കുന്നവർ സമ്മതിക്കണമെന്നില്ല !

കൂടെ കിടന്നവനും നടന്നവനും മാത്രമേ രാപ്പനിയും എലിപ്പനിയും മങ്കിപ്പനിയും ഒക്കെ അറിയൂ !!!

ഇനിയുള്ളത് നമ്മുടെ അനശ്വര നായികാ ശ്വേതാമേനോൻ എന്ന മുംബൈ കോഴിക്കോട്ടുകാരി.

അന്ന് അനശ്വരത്തിൽ ഒരു പെൻസിൽ മാർക്ക് പോലെ വന്നുകൊണ്ട് കേരളത്തിലെ രതിനിർവേദത്തിലെ രണ്ടാം രതിച്ചേച്ചി ആയി മാറിയ മേനോൻ ഇപ്പോൾ വലിയ ഒരു കേസുകെട്ടിൽ കുടുങ്ങി കിടക്കുകയാണ്. 


അമ്മ പ്രസിഡന്റ് സ്ഥാനത്തിന് മത്സരിക്കുന്ന നടി ശ്വേത മേനോന്റെ ചില പഴയ സിനിമാ ദൃശ്യങ്ങൾ ഇൻറർനെറ്റിൽ പ്രചരിച്ചതിനെ തുടർന്ന്, ഇലക്ട്ട്രോണിക്സ് മാർഗ്ഗത്തിലൂടെ ഫലപ്രദമല്ലാത്ത ഉള്ളടക്കം പ്രചരിപ്പിച്ചെന്ന അവകാശത്തിൽ ഐടി നിയമത്തിൻറെ സെക്ഷൻ  67-നും, Immoral Traffic (Prevention) Act-നും കീഴിൽ എറണാകുളം  സെൻട്രൽ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ  രജിസ്റ്റർ ചെയ്തു. 


ഈ വികാസം 'അമ്മ  തെരഞ്ഞെടുപ്പിലെ അവരുടെ സ്ഥാനാർത്ഥിത്വത്തിന് വലിയ വെല്ലുവിളിയായി മാറുകയാണ്.  

ശ്വേത മേനോന്റെ എതിരെയുള്ള എഫ്ഐആറിൽ നിയമപരമായ അടിസ്ഥാനങ്ങളില്ലെന്ന ആരോപണം പ്രമുഖ നിയമ വിദഗ്ധർ ഉയർത്തിയിട്ടുണ്ട്. 

swetha menon real

ആക്ഷേപത്തിനിരയായ ദൃശ്യങ്ങൾ സിനിമകളിലും പരസ്യങ്ങളിലും നിന്നുള്ളതായതിനാൽ, അവയെല്ലാം സെൻസർ ബോർഡ് സർട്ടിഫൈ ചെയ്തതുമൂലം നിയമപരമായ പരിശോധനകൾ ഇതിനകം തന്നെ നടന്നതാണ്.

അതിനാൽ തന്നെ, ഈ ദൃശ്യങ്ങളുടെ പ്രചരണം അശ്ലീല പ്രമേയമായി കണക്കാക്കുന്നത് തെറ്റായ സമീപനമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ഇതിനുപുറമെ, കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് അനിവാര്യമായ പ്രാഥമിക അന്വേഷണങ്ങളൊന്നും നടത്താതെയാണ് എഫ്ഐആർ തയ്യാറാക്കിയതെന്നത് ഒരു ഗൗരവമായ നടപടിക്രമത്തിലെ പിഴവാണ്. 

ഇത് നിയമപരമായി അസാധുവാക്കപ്പെടാവുന്ന ഒന്നാണ്. കൂടാതെ, കേസിൽ ഉൾപ്പെടുത്തിയിരിക്കുന്ന Immoral Traffic (Prevention) Act പോലുള്ള കർശനമായ വകുപ്പുകൾ ഈ സാഹചര്യത്തിൽ ബാധകമല്ലെന്നും അതിനാൽ അതിനെ “അയോജ്യമായത്” (absurd) എന്നും ചില അഭിഭാഷകർ വിലയിരുത്തുന്നു.

ഇതെല്ലാം കണ്ടും കേട്ടും കൊല്ലത്തുള്ള ആ  പീതാംബരക്കുറുപ്പ് ചിരിക്കുന്നുണ്ടാകാം !!!

അങ്ങനെയെങ്കിൽ കേരളത്തിൽ എസ്മ പോലെ എത്രയോ വീഡിയോ സീരിയലുകൾ മലയാളത്തിൽ വിലസുന്നു. ഭാര്യയും ഭർത്താവും എന്ന് കാണിച്ചുകൊണ്ട് അഭിനയിച്ചു വിലസുന്ന എത്രയോ ചുംബന സമരക്കാർ ഇപ്പോൾ കേരളത്തിൽ ബിഎംഡബ്ള്യു, ബെൻസ് ഒക്കെ വാങ്ങിക്കൂട്ടുന്നു.

ഒരു പ്രശ്നം വന്നാൽ അവരൊക്കെ സഖാവും സഖാത്തിയും ഒക്കെയായി കേരളത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇടുന്നു. ഇവരെയൊക്കെ കൊച്ചിയിലെ സഖാക്കന്മാർ രാഷ്ട്രീയ ശശിമാർ മുഖേന എല്ലാ കേസുകെട്ടുകളിൽ നിന്നും രക്ഷപ്പെടുത്തിക്കൊടുക്കുന്നു. 

ഇതൊക്കെ അറിഞ്ഞുതന്നെ എതിരാളികളികളുടെ മേലെ പെണ്ണുകേസും കഞ്ചാവ് കേസും കെട്ടിവെക്കുവാനും ഇവർ ജ്യുതനയം കൈക്കൊള്ളുന്നു . 

നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ !!!

പാവം ഡോക്ടറുടെ ഓഫീസിൽ കളവുപോയ ആ മെഷീൻ തിരിച്ചുവെച്ചുകൊണ്ട് സഖാവ് ദാസനും ശ്വേതാമേനോനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് പാവം പാവം വിജയനും.

Advertisment