/sathyam/media/media_files/2025/08/11/rahul-gandhi-parliament-2025-08-11-20-27-18.jpg)
തീർച്ചയായും മലയാളി പറഞ്ഞുകൊടുത്ത ആശയമാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിലും, മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും പരീക്ഷിച്ചു വിജയിപ്പിച്ചത്.
1984 മുതൽ 1998 വരെ തുടർച്ചയായി അഞ്ചു തവണ നല്ല ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ 1999 ലെ തിരഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടിയെ ഇറക്കി വിജയിപ്പിച്ചെടുത്തതിൽ സിപിഎം പുറത്തെടുത്ത വോട്ടിംഗ് കളികൾ ആണ് ഇന്നിപ്പോൾ ഇന്ത്യ മുഴുവൻ പരീക്ഷിച്ചു വിജയിച്ചത്.
അന്ന് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലേക്ക് 80000 പുതിയ വോട്ടർമാരെ ചേർക്കുകയും, അതും കണ്ണൂരിൽ നിന്നും കെട്ടിച്ചുവിട്ട പെണ്ണുങ്ങളെയും അതുപോലെ കാസര്ഗോട്ടെയും വടകരയിലെയും സിപിഎം വോട്ടർമാരെയും കണ്ണൂരിലേക്ക് കൊണ്ടുവന്നു ചേർക്കുകയും അതിൽ പകുതിയോളം കള്ളവോട്ടുകൾ ചെയ്യുകയും പലയിടങ്ങളിലും കോൺഗ്രസ്സ് കുടുംബങ്ങളെ വോട്ടു ചെയ്യുവാൻ അനുവദിക്കാതെ തടഞ്ഞു വെക്കുകയും മറ്റും ചെയ്തപ്പോൾ അബ്ദുള്ളക്കുട്ടി കേവലം 10247 വോട്ടുകൾക്ക് വിജയിച്ചു കയറുകയായിരുന്നു.
പിന്നീട് അദ്ദേഹത്തെ സിപിഎം പുറത്താക്കിയപ്പോൾ രണ്ടു കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അതിലൊന്ന് കള്ളവോട്ടുകൾ എങ്ങനെ സിപിഎം ചേർത്തു എന്നതും എതിരാളികളെ വകവരുത്തുവാൻ ബംഗാൾ മോഡൽ കൊന്നു ഉപ്പിട്ട് കുഴിച്ചിടുന്ന രീതികളും ആയിരുന്നു.
2009 ൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും കെ സുധാകരൻ മത്സരിച്ചപ്പോൾ അബ്ദുള്ളക്കുട്ടി പറഞ്ഞുകൊടുത്ത ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ കോൺഗ്രസ്സ് തിരഞ്ഞെടുപ്പിനെ നേരിട്ടതും സുധാകരൻ 43151 വോട്ടുകൾക്ക് മണ്ഡലം തിരിച്ചുപിടിക്കുകയും ചെയ്തത്.
ഈ കളികൾ അബ്ദുള്ളക്കുട്ടി തൃശൂരിൽ പരീക്ഷിക്കുവാൻ കൂട്ടുപിടിച്ചത് ജോർജ്ജ് കുര്യനെയും ലോക്കൽ നേതാക്കന്മാരെയുമാണ്.
സംസ്ഥാന ബിജെപിയിലെ കുതികാൽ വെട്ടുകൾ ഭയന്നാണ് അവർ നാട്ടികയിലും മണലൂരും തൃശൂരും ഒക്കെ പരീക്ഷിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹാവികാസ് അഗാഡി സഖ്യം നല്ല പ്രകടനം കാഴ്ചവെച്ചപ്പോൾ തന്നെ ബിജെപി മുന്നണി കാര്യങ്ങൾ പ്ലാൻ ചെയ്തുകഴിഞ്ഞിരുന്നു.
അതിന്നായി ആദ്യം മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് മാറ്റിവെച്ചു കുറേക്കൂടി സമയം കണ്ടെത്തി. കളികൾ നടന്നു എന്ന് മനസ്സിലാക്കണമെങ്കിൽ ആ സമയത്ത് മഹാരാഷ്ട്രയുടെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തിരുന്നുവെങ്കിൽ ആർക്കും കണ്ടെത്താവുന്ന സംഗതികളാണ്.
മുംബൈയിലും പുണെയിലും റോഡുവക്കുകളിൽ ഏറ്റവും കൂടുതൽ കണ്ടിരുന്ന കൊടികളും ബോർഡുകളും ഉദ്ധവ് താക്കറെ പക്ഷക്കാരുടെ ആയിരുന്നു.
എന്നാൽ മുംബൈ - പുണെ ഹൈവേയിൽ കൂറ്റൻ സൈൻ ബോർഡുകൾ ബിജെപി - ശിവസേന ഷിൻഡെ -
അജിത്പവാർ വിഭാഗത്തിന്റേത് ആയിരുന്നു. എല്ലാറ്റിലും മോഡി - അമിത്ഷാ - ഷിൻഡെ - ഫഡ്‌നാവിസ് - അജിത് പവാർ എന്നിവരുടെ തലകൾ വലുതിൽ നിന്നും ചെറുതായി പ്രിന്റ് ചെയ്തു വെച്ചിരുന്നു, അതുപോലെ സകലമാന സർക്കാർ ബസുകളിലും.
എന്നാൽ പുണെ വിട്ട് നമ്മൾ നാസിക്ക്, ഔറംഗബാദ്, മഹാബലേശ്വർ, കോലാപ്പൂർ വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ ആകെ കാണാനായത് എൻസിപി ശരദ്പവാർ - കോൺഗ്രസ്സ് - ഉദ്ധവ് താക്കറെ കൊടികളും ബാനറുകളും മാത്രം.
ബിജെപിയുടെ കൊടിയും പൊടിയും പോലും ഗ്രാമങ്ങളിൽ ഉണ്ടായിരുന്നില്ല. ഏറ്റവും കൂടുതൽ പ്രവർത്തനക്ഷമമായി കണ്ടിരുന്നത് എൻസിപി പവാറും, കോൺഗ്രസ്സും ഉദ്ധവ് താക്കരെയുമായിരുന്നു. ഔരംഗാബാദ് പ്രദേശങ്ങളിൽ എഐഎംഎം പോലുള്ള കക്ഷികളും മാത്രം.
എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത് എന്നത് അന്നത്തെ കോൺഗ്രസ്സ് ഇലക്ഷൻ മേൽനോട്ടക്കാർ വീക്ഷിക്കണമായിരുന്നു. വെറുതെ വീട്ടിൽ ഇരുന്നാലോ സോഷ്യൽ മീഡിയയിൽ നോക്കിയിരുന്നാലോ തിരഞ്ഞെടുപ്പുകൾ ജയിക്കണമെന്നില്ല.
കേരളത്തിൽ മണ്ഡല പുനർനിർണ്ണയം നടത്തിക്കൊണ്ട് ഏകദേശം 60 ഓളം നിയമസഭാ സീറ്റുകൾ കമ്മ്യുണിസ്റ്റ് പാർട്ടികൾ അവർക്ക് അനുകൂലമാക്കി മാറ്റിയപ്പോൾ ഉമ്മൻചാണ്ടിക്ക് കേവലം രണ്ടു സീറ്റുകളിൽ മാത്രമേ മേൽക്കോയ്മ ലഭിച്ചുളളൂ.
അക്കളികൾ ഇപ്പോൾ പഞ്ചായത്ത് മുൻസിപ്പൽ കോർപ്പറേഷനിൽ കളിച്ചപ്പോൾ അത് ഏറ്റെടുത്ത് നിർത്തിവെപ്പിക്കുവാൻ ഇവിടത്തെ യുഡിഎഫ്കാര്ക്കും ആയില്ല എന്നതാണ് മുഖ്യ വിഷയം.
കോൺഗ്രസ്സും സഖ്യകക്ഷികളും ഇത്രയും ശക്തിയുള്ള കേരളത്തിൽ അതൊന്നും തടുക്കുവാൻ ആയില്ലെങ്കിൽ പിന്നെങ്ങനെ ഗുജറാത്തിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഹരിയാനയിലും അവിടെയുള്ള പാവപ്പെട്ട കോൺഗ്രസ്സുകാർക്ക് സാധിക്കും എന്നതും ഒരു വിഷയമാണ്.
ഗുജറാത്തിൽ മുപ്പത് ശതമാനത്തോളം കോൺഗ്രസ്സ് അനുകൂല വോട്ടുകൾ വെട്ടിനിരത്തിയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപി നേരിട്ടത് എന്ന് അഹമ്മദാബാദിലെ ഒരു ബിജെപി നേതാവ് തന്നെ വെളിപ്പെടുത്തുകയുണ്ടായി.
2009-ലെ തമിഴ്നാട്ടിലെ ശിവഗംഗ ലോക്സഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ മത്സരങ്ങളിൽ ഒന്നായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായ പി. ചിദംബരം വെറും 3,354 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എഐഎഡിഎംകെ സ്ഥാനാർത്ഥി രാജാ കണ്ണപ്പനെ പരാജയപ്പെടുത്തി.
ആദ്യ വോട്ടെണ്ണലിൽ രാജാ കണ്ണപ്പൻ മുന്നിലായിരുന്നെങ്കിലും, പിന്നീട് നടത്തിയ റീ-കൗണ്ടിംഗിൽ ചിദംബരത്തിന് വിജയം പ്രഖ്യാപിക്കപ്പെട്ടു. ഈ മാറ്റം എഐഎഡിഎംകെ പക്ഷം വോട്ടെണ്ണലിൽ കൃത്രിമം നടന്നുവെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകാൻ കാരണമായി.
ഏകദേശം 12 വർഷം നീണ്ടുനിന്ന കേസ് 2021 ഫെബ്രുവരി 15-ന് ഹൈക്കോടതി തള്ളി, “അഴിമതിപരമായ നടപടികൾ തെളിയിച്ചിട്ടില്ല” എന്ന് കോടതി വ്യക്തമാക്കി.
പക്ഷെ എതിർസ്ഥാനാർത്ഥിക്ക് പണം നൽകിയാണ് ചിദംബരം വിജയം വാങ്ങിയെടുത്തത് എന്നും ആരോപണം ഉണ്ടായിരുന്നു. അതുപോലെയാണ് വാരാണസിയിലും സംഭവിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം.
ഇവിഎം മെഷീൻ കളികൾ ആരോപണം ശക്തിയാക്കിയപ്പോൾ, അവയിൽ കൂടുതൽ ജനശ്രദ്ധ ആകര്ഷിച്ചപ്പോൾ, കൂടുതൽ ജനങ്ങൾ അതിൽ ജാഗരൂകരായപ്പോൾ ഉണ്ടാക്കിയ പുതിയ വേലത്തരമാണ് നാമിപ്പോൾ രാഹുൽഗാന്ധിയുടെ ആർജ്ജവത്തിലൂടെ മനസിലാക്കിയത്.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ രാഹുൽഗാന്ധി ഇക്കാര്യം ഉറക്കെ പറഞ്ഞിരുന്നുവെങ്കിലും ഇലക്ഷൻ കമ്മീഷൻ അതിനെ വകവെച്ചില്ല. ആറു മാസം പണിയെടുത്തുകൊണ്ട് ഓരോരോ കള്ളത്തരങ്ങൾ പൊളിച്ചടുക്കിയപ്പോൾ ജനത്തിനും ബിജെപി അനുകൂല ചാനലുകാർക്കും കൂലി എഴുത്തുകാർക്കും രണ്ടു വഞ്ചികളിൽ കാലുവെച്ചുകൊണ്ട് യുട്യൂബ് വീഡിയോകളിൽ വാചകമടിക്കുന്നവർക്കും സമ്മതിക്കാതെ നിർവ്വാഹമില്ലാതെയായി.
അച്ഛന്റെ പേര് 'എ എസ് ഡി എഫ് ജി എഫ് ', വീട്ട് നമ്പർ 0, വിലാസം കള്ളു ഷോപ്പ്, ഇങ്ങനെയാണ് ഇപ്പോൾ ഇന്ത്യയിലെ ജനാധിപത്യം അധഃപതിച്ചിരിക്കുന്നത്.
എന്തായാലും ഒരു കുടുസു മുറിയിൽ എൺപത് വോട്ടുകൾ, അതും ഇന്ത്യക്ക് മാത്രം സ്വന്തം !!
തൃശൂരിൽ വോട്ടുകൾ വന്നത് ചേലക്കരയിൽ നിന്നാണെന്ന് ചേലക്കരക്കാരൻ കാര്യവാഹ് ദാസനും
അങ്ങനെയെങ്കിലും തൃശൂർ എടുത്തതിൽ സന്തോഷിക്കുന്നു എന്ന് കാര്യവാഹ് വിജയനും