/sathyam/media/media_files/2025/08/14/gyanesh-kumar-th-seshan-suresh-gopi-2025-08-14-19-02-06.jpg)
ഇന്ത്യയിൽ യാതൊരു വിലയും കൽപ്പിക്കാതിരുന്ന ഇലക്ഷൻ കമ്മീഷൻ എന്ന ഒരു പ്രതിസ്ഥാനത്തെ നാലാളെ അറിയിച്ചതും അതിന്റെ മഹത്വം രാജ്യത്തിന് കാണിച്ചുകൊടുത്തതും തിരുനെല്ലായ് നാരായണയ്യർ ശേഷൻ അഥവാ ടിഎൻ ശേഷൻ എന്ന പാലക്കാട്ടുകാരനാണ്.
ഇന്ത്യയുടെ കാബിനറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം 1990 ലാണ് ചീഫ് ഇലക്ഷൻ കമ്മീഷണറായി ചുമതലയേറ്റത്. പിന്നെ അവിടന്നങ്ങോട്ട് ഒരു ജൈത്രയാത്രയായിരുന്നു.
നരസിംഹ റാവുവിനെയും, ബാൽ താക്കറെയും, ശരത് പവാറിനെയും, മുലായം സിങ് - ലാലുപ്രസാദ് യാദവിനെയും സാക്ഷാൽ കെ കരുണാകരനെയും വരെ വിറപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
കൂടാതെ ചുമരെഴുത്തു പോലെ, റോഡിലെ കട്ടൗട്ടുകൾ, പോലുള്ള എല്ലാ പ്രചാരണങ്ങൾക്കും കടിഞ്ഞാൺ ഇടുവാൻ അദ്ദേഹത്തിന്റെ ഒറ്റയാൻ തീരുമാനങ്ങൾക്ക് സാധിച്ചു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉന്നതസ്ഥാനമായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ ഒടുവിലെ കാലഘട്ടം, രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ ആത്മാവിനെ സംബന്ധിച്ച പലവിധ ചര്‍ച്ചകള്‍ക്കും സംശയങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്.
അശോക് ലാവസ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം വഹിക്കുന്ന കാലത്ത് തന്നെ, ഭരണകൂടത്തിന്റെ ചില തീരുമാനങ്ങള്‍ക്കെതിരെ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതും തുടര്‍ന്ന് അന്താരാഷ്ട്ര സ്ഥാപനത്തില്‍ സ്ഥാനം സ്വീകരിക്കുന്നതിനായി രാജിവെച്ചതുമാണ് വലിയ ചര്‍ച്ചയായത്.
മോഡല്‍ കോഡ് ഓഫ് കണ്ടക്ട് ലംഘനവുമായി ബന്ധപ്പെട്ട പരാതികളില്‍ അദ്ദേഹം എടുത്ത ഉറച്ച നിലപാട്, കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധത്തില്‍ സംഘര്‍ഷത്തിനിടയാക്കി.
തുടര്‍ന്ന്, അരുൺ ഗോയൽ, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ, അപ്രതീക്ഷിതമായി രാജിവെച്ചത്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളുടെയും സ്ഥാപനത്തിനകത്തെ ഭിന്നതകളുടെയും തെളിവായി പലരും വിലയിരുത്തി.
രാജീവ് കുമാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ കാലത്ത്, ലോക്‌സഭാ തിരഞ്ഞെടുപ്പും ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പും വിജയകരമായി നടത്തപ്പെട്ടു.
എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പക്ഷപാതപരമായ പ്രവണതയുണ്ടെന്നാരോപിക്കുകയും ഇലക് ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു.
ഈ മൂന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും കാലഘട്ടത്തില്‍ ഉണ്ടായ സംഭവങ്ങള്‍ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സ്വാതന്ത്ര്യവും വിശ്വാസ്യതയും സംബന്ധിച്ച പൊതുചര്‍ച്ചകളെ ശക്തമാക്കി.
ജനാധിപത്യത്തിന്റെ രക്ഷാധികാരികളായ സ്ഥാപനങ്ങള്‍ പൂര്‍ണമായും രാഷ്ട്രീയ സ്വാധീനങ്ങളില്‍നിന്ന് സ്വതന്ത്രരായിരിക്കണമെന്ന ആവശ്യം, ഈ സംഭവങ്ങള്‍ വീണ്ടും മുന്നോട്ട് വച്ചിരിക്കുന്നു.
ഇന്നിപ്പോൾ ഒരാൾ അയാളുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചിരിക്കുകയാണ്.
രാഹുൽഗാന്ധി ഇതൊക്കെ ഇടക്കിടക്ക് പറയുമെങ്കിലും, മഹാരാഷ്ട്ര ഹരിയാന തിരഞ്ഞെടുപ്പുകൾ നടന്നു കഴിഞ്ഞപ്പോൾ ഒട്ടനവധി തെളിവുകൾ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ആ വാക്കുകളെ അവർ പുച്ഛിച്ചു തള്ളിയപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നേപ്യ നിരീച്ചതല്ല ആരും.
ഇപ്പോൾ ആ ഒരു മനുഷ്യൻ ഇന്ത്യൻ ജനതയെ ആഴത്തിൽ ചിന്തിപ്പിച്ചിരിക്കുന്നു. നിസ്സാരമായി കൈകാര്യം ചെയ്ത ഒരു വിഷയത്തെ ആഗോള മാധ്യമങ്ങളും ലോകരാജ്യങ്ങളും ചർച്ചക്ക് വെച്ചപ്പോൾ കേരളത്തിൽ ഒന്ന് രണ്ടു ചാനലുകളും കേന്ദ്രത്തിൽ മുഖ്യമായ എല്ലാം ചാനലുകളും മുക്കുവൻ ശ്രമിച്ചെങ്കിലും പകരം സോണിയാഗാന്ധിയുടെ 1980 കഥകൾ അവതരിപ്പിച്ചുകൊണ്ട് സംഘപരിവാർ ശക്തികളെ പ്രീണിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും അതൊക്കെ വൃഥാവിലായിരിക്കുകയാണ്.
തൃശൂരിൽ ഇക്കളികൾ നടക്കുന്നുണ്ടെന്ന് അന്നുതന്നെ പലരും സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും അന്നത്തെ ഡിസിസിക്കാർക്ക് പിരിക്കുവാൻ ആയിരുന്നു തിരക്ക്.
ഒറ്റയാനായ കെ മുരളീധരനും ഒരു വടകര സ്റ്റൈൽ ഈസി വാക്കോവർ പ്രതീക്ഷിച്ചെങ്കിലും ആലത്തൂരിൽ നിന്നും പാലക്കാട് നിന്നും വോട്ടു ചെയുവാൻ ഫ്ലാറ്റുകളിൽ വന്നു താമസിച്ചവർ അന്തസ്സായി പൂരവും കലക്കി വോട്ടും ചെയ്ത് മടങ്ങിപ്പോയി.
സുരേഷ്‌ഗോപി തൃശൂർ സൂത്രത്തിൽ എടുത്തുവെങ്കിലും അന്നുണ്ടാക്കിയ ആ പ്രതിച്ഛായ തകർന്നു തരിപ്പണമായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓഫീസിൽ കരിഓയിൽ ഒഴിച്ച ആ ചേട്ടന് നല്ല നമസ്കാരം പറഞ്ഞുകൊണ്ടാണ് കേരളം ഉറക്കമെണീറ്റത്.
എന്ത് തൃശൂർ, വാരാണസിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും കർണ്ണാടകയിലും വളരെ ഭംഗിയായി വോട്ടുതട്ടിപ്പുകൾ പയറ്റിക്കൊണ്ട് മൂന്നാം എൻഡിഎ അധികാരത്തിൽ തിരിച്ചെത്തിയത്.
ആയതിനാൽ സെപ്തംബർ ഒൻപതിന് 75 വയസ്സ് തികയുന്ന അന്ന് നമ്മുടെ പ്രധാനമന്ത്രി ആർഎസ്എസ് നേതൃത്വത്തെ മാനിച്ചുകൊണ്ട് ആ പദം ഒഴിഞ്ഞുകൊണ്ട് പകരം അടുത്ത അനുയായികളിൽ ഒരാളെ ആ സ്ഥാനം ഏൽപ്പിക്കുന്നത് നമ്മുക്ക് കാണാം !!!
തൃശൂരിൽ കള്ളവോട്ട് ചെയ്ത സന്തോഷത്തിൽ ആലത്തൂർ ദാസനും സോണിയാഗാന്ധി ഡൽഹിയിൽ വോട്ട് ചെയ്തതത് പൊക്കിപിടിച്ചുകൊണ്ട് വിജയനും