/sathyam/media/media_files/2025/08/16/mohan-bhagawat-narendra-modi-2025-08-16-20-37-13.jpg)
സെപ്തംബർ മാസം ഇന്ത്യൻ ജനാധിപത്യത്തിൽ ഒട്ടേറെ അട്ടിമറികൾ നടക്കുവാൻ സാധ്യതകൾ തെളിഞ്ഞുവരുന്നു. സെപ്തംബർ പതിനേഴിന് നമ്മുടെ പ്രധാനമന്ത്രിക്ക് എഴുപത്തിയഞ്ച് വയസ്സ് തികയുകയാണ്.
സെപ്തംബർ പതിനൊന്നിന് ആർഎസ്എസ് മേധാവി മോഹൻഭാഗവതിനും എഴുപത്തിയഞ്ച് വയസ്സ് തികയുന്നു.
ആർഎസ്എസ് നിയമാവലി അനുസരിച്ചാൽ വയസ്സ് എഴുത്തപത്തിയഞ്ചായാൽ യാതൊരു പദവിയും വഹിക്കുവാൻ പാടില്ല എന്നുള്ളത് കർശ്ശനമാണ്. എങ്കിൽ പിന്നെ നരേന്ദ്രമോഡി പതിനേഴിന് മുൻപേ സ്ഥാനമൊഴിഞ്ഞേ മതിയാകൂ.
അതിന്റെ മുന്നോടിയെന്നോണം സെപ്തംബർ ആദ്യവാരം സകലമാന ബിജെപി എംപിമാരെയും നേതാക്കളെയും ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അപ്പോൾ അതിന്റെ അർത്ഥം സ്ഥാനമൊഴിയുവാൻ പോകുന്നു എന്നാകണമെന്നില്ല.
ചിലപ്പോൾ ചില വലിയ തീരുമാനങ്ങളും ആകാം. ആർഎസ്എസ് അവരുടെ നിലപാട് കടുപ്പിച്ചാൽ ബിജെപിയും അവരുടെ നിലപാട് കടുപ്പിച്ചേക്കാം.
കാരണം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് പറയുന്നത് കേൾക്കാതെ വന്നപ്പോൾ ബിജെപിയെ പലയിടത്തും തഴഞ്ഞിരുന്നു.
ഉദാഹരണമായി മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ബിജെപിയെ ഞെട്ടിക്കുന്ന അവസ്ഥയിൽ ആർഎസ്എസ് എത്തിച്ചിരുന്നു. അയോദ്ധ്യയിൽ വരെ ബിജെപി തോറ്റ് തുന്നംപാടി.
ശരിക്കും പറഞ്ഞാൽ ബിജെപിയെ ഇത്രത്തോളം വലുതാക്കിയതിലും അധികാരത്തിൽ എത്തിച്ചതിലും ആർഎസ്എസ് മഹാരാഷ്ട്ര ലോബിക്കുള്ള പങ്കിനെ ആർക്കും അവഗണിക്കുവാനാകില്ല.
2009 -ൽ ബിജെപി എന്ന പാർട്ടിയെ ഒരു മൂലക്കിരുത്തിക്കൊണ്ട് രണ്ടാം യുപിഎ സോണിയഗാന്ധി രൂപീകരിച്ചപ്പോൾ ബിജെപിയും ആർഎസ്എസും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിക്കുകയായിരുന്നു.
അവിടെ സംഭവിച്ചത് പ്രമോദ് മഹാജൻ എന്ന പോരാളിയുടെ അകാലത്തിൽ മരണമായിരുന്നു. വാജ്‌പേയിക്ക് ശേഷം ബിജെപിയുടെ മുഖവും ഫണ്ട് മാനേജരും പ്രമോദ് മഹാജൻ ആയിരുന്നു.
അന്നാരും ഗഡ്കരിയെന്ന പേര് കേട്ടിരുന്നില്ല. മഹാരാഷ്ട്ര അസംബ്ലിയിൽ മന്ത്രിയായും പ്രതിപക്ഷ നേതാവായിരുന്നിട്ട് കൂടി ഗഡ്കരി മാധ്യമങ്ങളിൽ നിറഞ്ഞിരുന്നില്ല.
2009 ലെ ദയനീയ തോൽവിക്ക് ശേഷം ആർഎസ്എസ് ബിജെപിയെ ഏറ്റെടുക്കുകയായിരുന്നു. ഉടനെ ഗഡ്കരിയെന്ന ആ വലിയ തലയുള്ള മനുഷ്യനെ പാർട്ടി പ്രസിഡണ്ട് ആക്കിയപ്പോൾ അക്ഷരാർത്ഥത്തിൽ പാർട്ടി പ്രവർത്തകർ വരെ ഞെട്ടിപ്പോയി.
എന്തിനധികം പറയുന്നു ഏറ്റവും കൂടുതൽ ഞെട്ടിയത് ഗോപിനാഥ് മുണ്ഡെയായിരുന്നു. പക്ഷെ മുണ്ഡെക്ക് ബിജെപിയുടെ സുവർണ്ണകാലം ആസ്വദിക്കുവാനുള്ള അവസരം ദൈവവവും പാർട്ടിയിലെ ചിലരും കൊടുത്തില്ല.
ആർഎസ്എസ് ഓരോരോ പ്രദേശത്തും അത്യാവശ്യം ജനപ്രീതിയുള്ള ആളുകളെ പാർട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. ഗുജറാത്തിലെ നരേന്ദ്രമോഡിയുമായുള്ള വിലപേശൽ ആരംഭിച്ചു.
ഇതിനോട് നല്ലവനായ മോഹൻ ഭാഗവതിന് താല്പര്യം ഉണ്ടായിരുന്നില്ല. ഗഡ്കരിയാണ് മോഡിയുമായുള്ള കൂടിക്കാഴ്ചകൾ ഉണ്ടാക്കിയിരുന്നത്.
അതും അഹമ്മദാബാദിലെ പാർട്ടി പ്രവർത്തകന്റെ വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ചകൾ, കാരണം മോഡി നാഗ്പൂരിലേക്ക് പോകുവാൻ സന്നദ്ധനായിരുന്നില്ല !!!
ആയിടക്കാണ് അമേരിക്കയുടെ ഫേസ്‌ബുക്ക് പോലുള്ള സോഷ്യൽ മീഡിയ മുഖേന ടുണിഷ്യയിലും, അൾജീരിയയിലും, ലിബിയയിലും, ഈജിപ്തിലും മുല്ലപ്പൂ വിപ്ലവം പോലുള്ള കലാപരിപാടികൾ ആരംഭിച്ചത്.
അക്കളികളിൽ കേണൽ ഗദ്ദാഫിയും ഹോസ്നി മുബാറക്കും ഒക്കെ നിലം പൊത്തിയപ്പോഴാണ് ചിലർ അമേരിക്കൻ പിആർ കമ്പനികളെയും ഏജൻസികളെയും ആശ്രയിച്ചത്.
ഇന്ത്യയിൽ ഡൽഹിയെയും മുംബൈയെയും സംബന്ധിച്ചിടത്തോളം ബലാൽസംഘം എന്നത് കൊക്കക്കോള കുടിക്കുന്നതുപോലെ ആയതുകൊണ്ട് അന്നവർക്ക് വീണുകിട്ടിയ കച്ചിത്തുമ്പായിരുന്നു നിർഭയ കേസ്.
രാത്രി കാമുകനുമായി സെക്കന്റ് ഷോ സിനിമ കഴിഞ്ഞുള്ള നേരത്ത് നിരവധി ആണുങ്ങൾ മദ്യപിച്ചുകൊണ്ടിരിക്കുന്ന ഒരു തല്ലിപ്പൊളി ബസ്സിൽ കയറിയപ്പോൾ ആ ചെറുപ്പക്കാർ അവളെ ബലാൽസംഘം ചെയ്തു പിച്ചിച്ചീന്തി.
പിന്നീട് മഹാരാഷ്ട്രയിലെ കാരണവർ അണ്ണാ ഹസാരെയും, കാൻഷിറാമിനെ ഇല്ലാതാക്കിയ മായാവതിയാകുവാൻ ഇറങ്ങി പുറപ്പെട്ട കിരൺ ബേദിയും, പ്രശാന്ത് ഭൂഷണും ഡൽഹിയിൽ സമരങ്ങൾ ആരംഭിച്ചു.
വളരെ പെട്ടെന്നായിരുന്നു എവിടെ നിന്നോ നൂലിൽ കെട്ടിയിറക്കിയ ഒരു മനുഷ്യൻ അരവിന്ദ് കെജ്രിവാൾ എന്ന പേരിൽ ഡൽഹിയിൽ ഇറങ്ങുന്നത്. പിന്നീട് അങ്ങോട്ട് സമരങ്ങളുടെ സംസ്ഥാന സമ്മേളനങ്ങളായി.
ആ സമയം സോണിയാഗാന്ധിക്ക് അസുഖം മൂർച്ഛിക്കുകയും ലോക്സഭയിൽ കുഴഞ്ഞു വീഴുകയും ചെയ്തു, മന്മോഹൻസിംഗിന് ബൈപ്പാസ് സർജറി, വൈഎസ്ആറിന്റെ അകാലമരണം എല്ലാം കൂടി യുപിഎ പ്രതിരോധത്തിലായി.
കൂടാതെ അസറുദ്ധീനെതിരെ മറാഠി വിനോദ് കാംബ്ലിയുടെ ആരോപണം, അതും യുപിയിൽ യുപിഎ 22 സീറ്റുകൾ നേടിയതിന്റെ കാരണം അസറുദ്ധീൻറെ സ്ഥാനാർത്ഥിത്വം എന്ന് തിരിച്ചറിഞ്ഞപ്പോൾ. എല്ലാം കൂടി തവിട് പൊടിയായി യുപിഎ.
നിതിൻ ഗഡ്കരിയുടെ മനസ്സിൽ നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടി 2014 തിരഞ്ഞെടുപ്പിനെ നേരിട്ടുകൊണ്ട് ഗുജറാത്തിലെ പോലെ കേന്ദ്രത്തിലും പിടിമുറുക്കാം എന്നുതന്നെയായിരുന്നു.
പകരം അമിത്ഷായെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുക, നിതിൻ ഗഡ്കരി മന്ത്രിസഭയിൽ രണ്ടാമൻ ആവുക എന്നിങ്ങനെയുള്ള സ്വപ്നങ്ങളെ ഗുജറാത്തികൾ കടക്കു വെച്ച് തന്നെ വെട്ടിയപ്പോൾ അവിടെ തകർന്നുപോയത് ഗഡ്കരിയുടെ അപാര ബുദ്ധിയും സ്വപ്നങ്ങളുമായിരുന്നു.
അതിന്നായി ഗഡ്കരി നരേന്ദ്രമോദിക്ക് അമേരിക്കയിൽ പ്രവേശിക്കുവാനുള്ള പിആർ പണികളും എല്ലാം ആരംഭിച്ചു കഴിഞ്ഞിരുന്നു.
ഭരണം വന്നപ്പോൾ അമിത്ഷാ മോദിയുടെ രണ്ടാമൻ ആയപ്പോൾ നിതിൻ ഗഡ്കരി തന്റെ ബുദ്ധി ഉപയോഗിച്ചുകൊണ്ട് ഇന്ത്യയിൽ ഏറ്റവുമധികം പണം കൈകാര്യം ചെയ്യുന്നതിൽ രണ്ടാമത്തെ വകുപ്പ് ഏറ്റെടുത്തു മൗനത്തിൽ സ്വന്തം പണികൾ ചെയ്തുകൊണ്ടിരുന്നു. ഇതെല്ലാം മഹാജനും മുണ്ഡെയും കാണുന്നുണ്ടാകാം !!!
അതിന്നിടയിൽ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിൽ സ്വര ചേർച്ച ഇല്ലാതായി. അടുത്ത പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന യോഗിക്ക് അതും തിരിച്ചടിയായി.
പകരം ആർഎസ്എസുമായി ചേർന്ന് കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ ബിജെപിയെ ഞെട്ടിച്ചു. രാജ്‌നാഥ് സിങ്ങും മോദിയും തമ്മിൽ കണ്ടാൽ മിണ്ടിയിട്ട് നാളുകൾ ഏറെയായെന്നും വർത്താനമുണ്ട്.
നദ്ദയെ മുൻനിർത്തിയുള്ള ചതുരംഗ കളികളിൽ ഇന്നിപ്പോൾ ഗുജറാത്ത് ലോബിയാണ് ഇന്ത്യയെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഗഡ്കരിക്കെതിരായി രഹസ്യമായി ഫഡ്നാവിസിനെ വളർത്തുന്നു.
എന്തായാലും ഈ വരുന്ന സെപ്തംബറിൽ ഇന്ത്യയിൽ ആർഎസ്എസ് ചില സുപ്രധാന തീരുമാനങ്ങൾ എടുക്കും എന്നത് തീർച്ച തന്നെ. അത് മനസിലാക്കി തന്നെയാണ് മോദിയുടെ സ്വാതന്ത്ര്യ ദിന സന്ദേശവും !!!
എന്തായാലും ഇവിഎം കളികൾ അന്നും ഇന്നും എന്നും നടക്കുന്നു എന്ന വിഷമത്തിൽ ദാസനും വോട്ട് തട്ടിപ്പുകൾ ഇല്ലാതെ ഭരണത്തിൽ കയറുവാൻ ഉപദേശിച്ചുകൊണ്ട് വിജയനും