/sathyam/media/media_files/2025/12/30/aa-rahim-mp-2-2025-12-30-19-07-48.jpg)
ആറ്റുനോറ്റ് പിണറായി വിജയൻ മുഖ്യമന്ത്രിയായ നാളുകളിൽ അദ്ദേഹത്തിന്റെ സഹോദരതുല്യനായ സഖാവ് ഇപി ജയരാജൻ ആരംഭിച്ച ദീപശിഖ പ്രയാണം പിണറായിയുടെ മാനസപുത്രൻ എ.എ റഹീമിലൂടെ അവസാനിക്കുകയാണ്.
അന്നൊരു ജൂൺ മൂന്നിന് അമേരിക്കൻ ബോക്സിങ് രാജാവ് മുഹമ്മദലിയുടെ അകാലവിയോഗത്തിൽ അനുശോചന സന്ദേശത്തിനായി മനോരമയിൽ നിന്നും ജയരാജനെ വിളിച്ചപ്പോൾ ''മുഹമ്മദലി അമേരിക്കയിൽ വെച്ച് മരിച്ചു എന്നുള്ള വാർത്ത ഞാൻ ഇപ്പോഴാണ് അറിയുന്നത്, കേരളത്തിലെ കായികരംഗത്ത് പ്രഗത്‌ഭനായിരുന്ന വ്യക്തിത്വമായിരുന്ന ഇദ്ദേഹത്തിന് നമ്മുടെ കേരളത്തിന്റെ പ്രശസ്തി വാനോളമുയർത്തുവാൻ ലോകരാഷ്ട്രങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ വിയോഗത്തിൽ കേരളത്തിന്റെ ദുഃഖം, കായിക ലോകത്തിന്റെ ദുഃഖം ഞാൻ അറിയിക്കുന്നു''.
/filters:format(webp)/sathyam/media/media_files/UBRdAFZPK2w3UrnS2kL2.jpg)
അന്ന് ആ അവതാരിക കുറച്ചുകൂടി ചോദ്യങ്ങൾ ചോദിച്ചിരുന്നുവെങ്കിൽ ഇനിയും കൂടുതൽ കഥകൾ നമ്മുടെ കായികമന്ത്രിയിൽ നിന്നും കായിക കേരളത്തിന് ലഭിച്ചിരുന്നേനെ.
പക്ഷെ ഇനിയും അദ്ദേഹത്തെ കൊല്ലേണ്ട എന്ന് തീരുമാനിച്ചുകൊണ്ട് പുള്ളിക്കാരി പെട്ടെന്ന് ആ വാർത്ത അവസാനിപ്പിച്ചു. അത് വേറെ ഏതെങ്കിലും ചാനലുകാർ ആയിരുന്നെങ്കിൽ അദ്ദേഹത്തെ വറ ചട്ടിയിലിട്ട് വറുത്തേനെ.
എംഎൽഎ മാരിൽ ഭൂരിഭാഗവും എം.എ - എൽഎൽബി - എൽഎൽഎം - ചിലർ ബിഎൽ എൽഎൽബി - കുറെയെണ്ണം ഡോക്ടർമാർ (മനുഷ്യനെ പരിശോധിക്കുന്ന ഡോക്ടർ അല്ല) - അതുപോലെ എംഎ ലിറ്ററേച്ചർ - എംഎ ഇംഗ്ലീഷ് - അങ്ങനെയങ്ങനെ പോകുന്നു കാര്യങ്ങൾ. പക്ഷേ ഇംഗ്ലീഷിൽ വഴി ചോദിക്കാൻ അറിയില്ലെന്ന് മാത്രം.
ഈ അസംബ്ലിയിൽ 38 പേരാണ് എൽഎൽബിക്കാർ, പിന്നെ നാല് ഡോക്ടർമാരും. ഇവരൊക്കെ എസ്എസ് എൽസി പാസായിട്ടാണോ പ്രീഡിഗ്രി കോളേജിൽ പോയിട്ടാണോ വക്കീലന്മാർ ആയതെന്ന് അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടിനായി വരുമ്പോൾ ചോദിച്ചറിയണം !
എ.എ റഹിം - എംപിയെ പരിചയപ്പെടുത്തുമ്പോൾ “ബിരുദങ്ങൾ എണ്ണിയാൽ ഒരു ചെറിയ സർവകലാശാല തന്നെ” എന്ന് പറയാം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇസ്‌ലാമിക് ചരിത്രത്തിൽ ആദ്യം ബി.എ, പിന്നെ എം.എ - ചരിത്രം പഠിച്ചു പഠിച്ചു ഭൂതകാലം പോലും അദ്ദേഹത്തെ തിരിച്ചറിയും.
/filters:format(webp)/sathyam/media/media_files/2025/12/30/aa-rahim-2025-12-30-19-15-06.jpg)
അതിനുശേഷം “വാദിക്കാനും വക്കാലത്ത് പിടിക്കാനും” വേണ്ടിയുള്ള എൽ.എൽ.ബി ബിരുദം കേരള ലോ അക്കാദമിയിൽ നിന്ന് നേടി (നമ്മുടെ കൈരളി ഫെയിം ലക്ഷ്മി നായരുടെ സ്വന്തം അക്കാദമി) നേരെ കേരള ബാർ കൗൺസിലിലേക്കും.
ഇതോടെ തീർന്നോ ? ഇല്ല. വാർത്ത എങ്ങനെ എഴുതണം, വാർത്ത എങ്ങനെ വായിക്കണം എന്നറിയാൻ ഭാരതീയ വിദ്യാഭവനിൽ നിന്ന് ജേർണലിസം ഡിപ്ലോമയും കരസ്ഥമാക്കി. അതും പോരാതെ, “കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളും അച്ചടി മാധ്യമങ്ങളും” എന്ന വിഷയത്തിൽ ഗവേഷണവും നടത്തി.
ചുരുക്കി പറഞ്ഞാൽ, ചരിത്രം അറിയാം, നിയമം അറിയാം, വാർത്ത പറയാനും അറിയാം - അതുകൊണ്ടുതന്നെ രാജ്യസഭയിൽ സംസാരിക്കുമ്പോൾ കേൾക്കുന്നവർക്ക് ഉറങ്ങാൻ പോലും സമയം കിട്ടാറില്ല !
തനിക്ക് ഡിഗ്രികൾ തന്നു സഹായിച്ച പാർട്ടി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റമ്പിയപ്പോൾ കുത്തിത്തിരിപ്പിനായി ബെംഗളുരുവിലേക്ക് ഇറങ്ങിത്തിരിച്ചു.
കുത്തിത്തിരിപ്പിൽ ഡോക്ടറേറ്റ് കൈമുതലായുള്ള, കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുകയും തന്റേതായ ചില അല്പത്തരങ്ങൾക്കൊണ്ട് ഓംബുഡ്‌സ്മാന്റെ ചീത്തവിളികേട്ട് രാജിവെക്കണ്ടിയും വന്ന ഡോക്ടർ ജലീലുമൊത്ത് ബെംഗളൂരിൽ എത്തിയ റഹീമിനോട് പത്രക്കാരൻ എന്തോ ഇംഗ്ലീഷിൽ ചോദിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/29/aa-rahim-mp-2025-12-29-14-14-17.jpg)
റഹീമിന്റെ ഇംഗ്ലീഷിലുള്ള മറുപടി ഇംഗ്ലീഷിലാണോ മലയാളത്തിലാണോ ചോലനായ്ക്കൻ ഭാഷയിലാണോ കുറിച്ചിയൻ ഭാഷയിലാണോ ഇരുള ഭാഷയിലാണോ എന്നത് ഗോവിന്ദന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കണ്ടു പിടിക്കേണ്ടി വരും. എന്തിനാണ് ഇങ്ങനെയൊക്കെ ജീവിച്ചുപോകുന്നത് എന്ന് തോന്നിപ്പോകുന്ന അഭ്യാസപ്രകടനങ്ങൾ !
നമ്മുടെ വിദ്യാഭ്യസവകുപ്പുകൾ കൈകാര്യം ചെയ്യുന്നവരെ കാണുമ്പൊൾ ഉന്നത വിദ്യാഭ്യാസമായാലും സാധാരണ വിദ്യാഭ്യസമായാലും വല്ലാത്തൊരു ഗതികേട് തന്നെയാണ് നമ്മുടെ നാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ചെങ്കൽച്ചൂളയിലെ പാവപ്പെട്ട ജനങ്ങൾ പ്രതികരിച്ചപ്പോൾ അവരോട് സ്റ്റേജിൽ വെച്ച് മൈക്കിലൂടെ പച്ചക്ക് തെറി വിളിച്ച ഒരാൾ (ആ വീഡിയോ യുട്യൂബിൽ നിന്നും സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ചു നീക്കി), ഒരു നിയമസഭ തല്ലിപ്പൊളിക്കുവാൻ സ്പീക്കറുടെ ഡയസിൽ കയറി അടിയിലെ ജെട്ടികാണിച്ചുകൊണ്ട് കസേര തള്ളിമറിച്ച ഒരാൾ ഇന്ന് നമ്മുടെ വിദ്യാഭ്യസമന്ത്രിയായി ഇരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
മുഖ്യമന്ത്രി മലയാളികളോട് ചെയ്ത കടും വെട്ടാണത്. മറ്റേ വിദ്യാഭ്യസമന്ത്രിയെ കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. താഥ്വികനായ യുവ നേതാവിന്റെ ഭാര്യയുടെ നിയമനം മുതൽ തൊട്ടതെല്ലാം പൊന്നാക്കുവാൻ ആ മന്ത്രിക്കും സാധിച്ചിരുന്നു.
അടുത്ത സർക്കാർ വന്നാൽ ആദ്യം അന്വേഷിക്കേണ്ടത് ഇവരുടെയൊക്കെ ഡിഗ്രികളും ഡോക്ടറേറ്റുകളും മാത്രമാണ്. ആദ്യം അവരോടൊക്കെ എസ്എസ്എൽസി പുസ്തകം കൊണ്ടുവരുവാൻ ആവശ്യപ്പെടുക. എന്നിട്ട് അവർ പഠിച്ചു എന്നവകാശപ്പെടുന്ന കോളേജുകളുടെ രെജിസ്റ്റർ ബുക്കുകൾ പരിശോധിക്കുക.
തലസ്ഥാനത്ത് എൽഎൽബി വാരിക്കോരി കൊടുക്കുന്ന ലോ അക്കാദമി വിവാദത്തിൽപ്പെട്ടു, കാരണം ചില സർട്ടിഫിക്കറ്റുകൾ നിയമാനുസൃതമല്ലാതെ വിതരണം ചെയ്തത് ആണ്. പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ നേതൃത്വംവഴി കോഴ്‌സ് രേഖകളും വിദ്യാർത്ഥി യോഗ്യത വിവരങ്ങളും ശരിയായി കൈകാര്യം ചെയ്യപ്പെടാതിരുന്നതായി ആരോപണം ഉയർന്നു.
/filters:format(webp)/sathyam/media/media_files/2025/12/30/lakshmi-nair-2025-12-30-19-20-43.jpg)
ഇതിന് പിന്നാലെ വിദ്യാർത്ഥികളും സാമൂഹിക സംഘടനകളും ശക്തമായ പ്രതിഷേധം നടത്തി, കോളേജിന്റെ പ്രവർത്തനശേഷിയും മാനദണ്ഡങ്ങളും പൊതുചർച്ചയുടെ വിഷയമായി മാറി. സംഭവങ്ങൾ കേരളത്തിലെ നിയമ വിദ്യാഭ്യാസ രംഗത്ത് നൈതികതയും ഉത്തരവാദിത്വവും സംബന്ധിച്ച വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.
റഹീം എന്നയാൾ ഒരു തൊള്ളേമ്പാറൻ ആണെന്നതിൽ യാതൊരു തർക്കവുമില്ല. ചാനലുകളിൽ വന്നിരുന്ന് എന്ത് തോന്ന്യാസവും വിളിച്ചു പറയുന്നതിനാൽ ചാനലുകാരും അങ്ങേരെ തഴഞ്ഞിരുന്നു. നേരാം വണ്ണം മലയാളം സംസാരിക്കുവാൻ കഴിയാത്ത അയാളെയൊക്കെയാണ് കമ്മ്യുണിസ്റ്റ് പാർട്ടി യുവത്വത്തിന്റെ നേതാവായി രാജ്യസഭാ എംപി വരെയാക്കിയത്.
കേരള പിഎസ്‌സിയിൽ എഴുപത്തയേഴാം റാങ്കിൽ ഉണ്ടായിട്ടും ജോലികിട്ടാതിരുന്ന നെയ്യാറ്റിങ്കരക്കാരൻ അനുവിന്റെ ആത്മഹത്യയെ തുടർന്ന് കേരളത്തിലെ ജോലിയന്വേഷിക്കുന്ന ചെറുപ്പക്കാരുടെ രോഷം സർക്കാരിനെതിരെ വലിയ പ്രക്ഷോഭമായി മാറുന്നതുകണ്ടപ്പോൾ 2020 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അക്കാര്യം ആളിക്കത്തും എന്ന് മനസിലാക്കിയപ്പോൾ വെഞ്ഞാറമ്മൂട്ടിൽ രണ്ടു ചെറുപ്പക്കാരുടെ കൊലപാതകത്തിൽ എല്ലാം മാറി മറിഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/12/30/anu-2025-12-30-19-26-30.jpg)
കേരളത്തിലെ ഓരോരോ സംഭവങ്ങളും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നതായി പരിശോധിച്ചാൽ കണ്ടെത്തുവാനാകും.
ഇംഗ്ലീഷൊന്നും ഒന്നിനും ഒരു മാനദണ്ഡം അല്ല എന്ന് കർണ്ണാടകയിലെ തന്നെ ദേവഗൗഡയും ഹരിയാനയിലെ ദേവിലാലും ഒക്കെ ഇന്ത്യയുടെ പ്രധാനമന്ത്രി ഉപപ്രധാനമന്ത്രി ഒക്കെ ആയപ്പോൾ തെളിയിച്ചതാണ്.
ഒമ്പതിൽ പരം ഭാഷ അറിയാവുന്ന നരസിംഹ റാവുവും നമ്മുടെ പ്രധാനമന്ത്രി ആയിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ നിന്നും വരുന്ന ഒരൊറ്റ എംപിക്കും ഇംഗ്ലീഷ് ഭാഷയിൽ അത്ര പ്രാവീണ്യം ഒന്നുമില്ല. ഇംഗ്ലീഷ് ഭാഷയെ വയറിളകുന്നത് പോലെ ഉപയോഗിക്കുന്ന ശശി തരൂരിന്റെ അവസ്ഥകളും നാം കാണുന്നു.
ഇവിടെ റഹീമിന് പറ്റിയത് നിയ്യത്ത് അഥവാ ഉദ്ദേശശുദ്ധി നന്നാവാതെ വരുമ്പോൾ അജണ്ടകളിൽ കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ദൈവം തന്നെ പണി ഇതേ രൂപത്തിൽ കൊടുക്കും. കൂടാതെ ആളുകളെ പറ്റിക്കുവാൻ അനാവശ്യ ഡിഗ്രികൾ കൂടെ കൂട്ടുമ്പോൾ അതിനുള്ള തിരിച്ചടികൾ കിട്ടുന്നത് സ്വാഭാവികം മാത്രം !!
മന്ത്രി പറയുന്നത് ഗ്രാമർ ഒന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല എന്നാണ്. പുവറിനെ പ്യുവർ ആക്കുന്നത് ഗ്രാമർ അല്ലല്ലോ ശിവനേ !
ഇനി നിങ്ങൾ എന്ത് ചെയ്താലും വടി പാമ്പായി മാറുകയേ ഉള്ളൂ. അയ്യപ്പകോപം നിങ്ങളെ വീണ്ടും വീണ്ടും എയറിലാക്കും, തീർച്ച !
റഹീം ആ രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചുകൊണ്ട് ബോധമുള്ള ഒരാളിനെ അങ്ങോട്ട് അയക്കണമെന്ന് സഖാവ് ദാസനും ജോറാണെ ജോറാണെ ബംഗളൂർ യാത്ര ബോറാണെ എന്ന് സഖാവ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us