പാട്ടിനാൽ വളർന്നു വന്നവർ പാട്ടാൽ തളരുന്ന കാഴ്ചകൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നു ! അയ്യപ്പൻറെ സ്തുതിഗീതം മോഷ്ടിച്ചെന്ന് സഖാക്കൾ യുഡിഎഫിനുമേൽ ആരോപിക്കുമ്പോൾ അവരറിയുന്നില്ല അവരെങ്ങനെ അവരായെന്ന് ! പക്ഷേ, അയ്യപ്പൻ സഖാക്കളുടെ കൂടെയല്ലല്ലോ ? 'ജോറാണെ.. ജോറാണെ..' പാട്ടൊന്നും ആരും മറന്നിട്ടില്ലല്ലോ. പോറ്റിയെ കേറ്റിയെ രണ്ടാം ഭാഗത്തിനായി കാതോര്‍ത്ത് - ദാസനും വിജയനും

ഏത് നേരവും പൊട്ടത്തരങ്ങൾ മാത്രം പുലമ്പുന്ന 'ജോറാണെ.. ജോറാണെ..' എന്ന മനോഹരമായ ഗാനത്തിന്റെ ഉപജ്ഞാതാവുമായ പാർട്ടിയുടെ ജീവിച്ചിരിക്കുന്ന യുവ നേതാവ് ആ അയ്യപ്പൻ പാട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. 

New Update
potty song
Listen to this article
0.75x1x1.5x
00:00/ 00:00

പത്മനെ അറിയാമോ സ്വർണ്ണ പത്മനെ അറിയാമോ
ചെമ്പട പോറ്റിയെ അറിയാമോ
സഖാവ് വാസൂനെ അറിയാമോ
ആ സ്വർണ്ണ കഥകളറിയാമോ

Advertisment

പത്മനെ അറിയാമോ സ്വർണ്ണ പത്മനെ അറിയാമോ
ചെമ്പട പോറ്റിയെ അറിയാമോ
സഖാവ് വാസൂനെ അറിയാമോ
ആ സ്വർണ്ണ കഥകളറിയാമോ

മയ്യഴിക്കുള്ളിൽ ആണെന്നറിയാം
ശബരിമല കാറ്റിനുമറിയാം

കട്ടെടുത്തിട്ടും ചാടാതങ്ങനെ
നിൽപ്പാണവരൊരു ചെമ്പടക്കൂട്ടം
അവരൊരു നാട് താങ്ങലാണേങ്ങളാണ്
കളവാണുശിരാണ്

പത്മനെ അറിയാമോ സ്വർണ്ണ പത്മനെ അറിയാമോ
ചെമ്പട പോറ്റിയെ അറിയാമോ
സഖാവ് വാസൂനെ അറിയാമോ
ആ സ്വർണ്ണ കഥകളറിയാമോ

മറക്കും കഷ്ടത്തിലേന്തിയ നാടിൻ
ഊർജ്ജവുമായി .. യി
ശബരിമലയിൽ മലയിൽ
കയറീ കള്ളകൂട്ടങ്ങൾ …

പണി തന്നു പത്മനും പണി തന്നു
പണി തന്നു വാസുവും പണി തന്നു

ആവേശം പൂണ്ടാർത്തു വിളിച്ചവർ
സ്വർണ്ണം കട്ടവർ ആരാടാ
സഖാക്കളാണേ അയ്യപ്പാ

പത്മനെ അറിയാമോ സ്വർണ്ണ പത്മനെ അറിയാമോ
ചെമ്പട പോറ്റിയെ അറിയാമോ
സഖാവ് വാസൂനെ അറിയാമോ
ആ സ്വർണ്ണ കഥകളറിയാമോ

കുറുനരി മന്ത്രി കരണ്ടു നാട്ടിൽ
സ്വർണ്ണം ചെമ്പായി മാറി
മലയിൽ പേക്കൂത്താടി
കാക്കിയണിഞ്ഞവരും കൂടി

കട്ടെടുത്തു പത്മൻ കട്ടെടുത്തു
കട്ടെടുത്തു വാസു കട്ടെടുത്തു
കട്ടെടുത്തു പോറ്റി കട്ടെടുത്തു
ഒട്ടും പതറാതാർത്തു വിളിച്ചവർ
പോറ്റിയെ കേറ്റിയെ സ്വർണ്ണം ചെമ്പയ് മാറ്റിയേ

പത്മനെ അറിയാമോ സ്വർണ്ണ പത്മനെ അറിയാമോ
ചെമ്പട പോറ്റിയെ അറിയാമോ
സഖാവ് വാസൂനെ അറിയാമോ
ആ സ്വർണ്ണ കഥകളറിയാമോ

പാട്ടിനാൽ വളർന്നു വന്നവർ പാട്ടാൽ തളരുന്ന കാഴ്ചകൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നു. നാടെവിടെ മക്കളേ.. വീടെവിടെ മക്കളേ.. നാടെവിടെ വീടെവിടെ കൂടെവിടെ മക്കളേ.. എന്നാർത്തു വിളിച്ചവർ, പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട് മനുഷ്യ പുത്രന് തല ചായ്ക്കാൻ മണ്ണിലിടമില്ല.. എന്ന് വിളിച്ചു മോങ്ങിയവർ , സഖാവിന്റെ സഖിയായവരും .. നമ്മള് കൊയ്യും വയലെല്ലാം നമ്മുടെതാക്കിയവരും ഇന്നിപ്പോൾ ഒരു പാട്ടിനെയോർത്ത് കയറു പൊട്ടിക്കുന്നു.


ശരിക്കും പറഞ്ഞാൽ ആ ഒരൊറ്റ പാട്ട്, 'പോറ്റിയെ.. കേറ്റിയെ..' എന്നത് സഖാക്കളുടെ ഇടനെഞ്ച് തകർത്ത് കേരളം ഒന്നിച്ചു മുഴങ്ങിയപ്പോൾ പല നല്ല സഖാക്കളും വീട്ടിൽ നിന്നിറങ്ങാതെ പേരക്കുട്ടികളെ താലോലിച്ചും ചെടികൾക്ക് വെള്ളം നനച്ചും പശുവിനെ മേച്ചും സോഷ്യൽ മീഡിയയിൽ റീൽസ് സ്ക്രോൾ ചെയ്തും ജീവിതം തള്ളിനീക്കിയ നാളുകളാണ് ഇപ്പോൾ കടന്നു പോയത്.


ഏത് തിരഞ്ഞെടുപ്പുകൾ സമാഗതമായാലും ഒരു കോലീബി സഖ്യവും, ഒട്ടേറെ പെണ്ണ് കേസുകൾ കൊണ്ട് ആയാലും, ജമാഅത്ത് ഇസ്ലാമിടെ പേരിലായാലും പാട്ടുകൾ ഇറക്കി വിട്ട് സ്റ്റീരിയോ സൗണ്ടും, തൊണ്ട പൊട്ടുന്ന ഒച്ചയിൽ മുദ്രാവാക്യങ്ങളും, ഇമ്പമാർന്ന കവിതകളും, പണം വീശിയുള്ള ഡിജെ സെറ്റപ്പുകളും കൊണ്ട് കേരളം കീഴടക്കിയിരുന്നവർക്ക് അണ്ണാക്കിൽ കിട്ടിയ പണിയാണ് നാം ആ അയ്യപ്പൻറെ പാട്ടിലൂടെ കണ്ടത്.

ഏത് നേരവും പൊട്ടത്തരങ്ങൾ മാത്രം പുലമ്പുന്ന 'ജോറാണെ.. ജോറാണെ..' എന്ന മനോഹരമായ ഗാനത്തിന്റെ ഉപജ്ഞാതാവുമായ പാർട്ടിയുടെ ജീവിച്ചിരിക്കുന്ന യുവ നേതാവ് ആ അയ്യപ്പൻ പാട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. 

ജീവിതത്തിൽ ആദ്യത്തെ പത്തുമാസം മാതാവിന്റെ ഗർഭപാത്രത്തിലും പിന്നീടുള്ള ജീവിതം എയറിലുമായിരുന്ന ഒരു സഖാവിന് ലോക്സഭക്ക് മുന്നിൽ സീനിയർ എംപിമാർ കേരളത്തിന്റെ ഇപ്പോഴത്തെ ദേശീയഗാനം മുഴക്കിയപ്പോൾ നേരെ ചൊവ്വേ ഒരു വാർഡിൽ മത്സരിച്ചു ജയിക്കാൻ കഴിയാത്ത റഹിം സഖാവിന് കുരു പൊട്ടിയിരിക്കുന്നു.


ശബരിമല ഒന്നടങ്കം, സ്വർണ്ണം മാത്രമല്ല അവിടത്തെ പട്ടു വസ്ത്രങ്ങളും, കട്ടിലും ജനലും എന്തിനധികം പറയുന്നു നാളികേരം പൊതിക്കുന്ന കട്ടപ്പാര വരെ മോഷ്ടിച്ച് കടത്തിയ സഖാക്കൾ അയ്യപ്പൻറെ സ്തുതിഗീതം മോഷ്ടിച്ചു എന്ന് യുഡിഎഫിന്റെ മേൽ ആരോപിക്കുമ്പോൾ അവരറിയുന്നില്ല അവരെങ്ങനെ അവരായെന്ന്. 


ചോദിക്കാനും പറയാനും ആരുമില്ല എന്ന അഹങ്കാരം തുടർഭരണം ലോട്ടറിയടിച്ചപ്പോൾ തന്നെ സഖാക്കളിൽ സംജാതമായിരുന്നു. കരുവന്നൂർ ബാങ്ക് മുതൽ എത്രയെത്ര കളവുകൾ ഇനി കയ്യോടെ പിടിക്കുവാൻ കിടക്കുന്നു.

ക്യാപ്റ്റൻ മൂന്നാമതും തുടരും എന്ന ആത്മവിശ്വാസത്തിൽ സകലമാന കരുവന്നൂർ കള്ളന്മാരും മുട്ടിലെ മരം മുറി കള്ളന്മാരും അവരെ വെളുപ്പിക്കുവാൻ ഇറങ്ങി പുറപ്പെട്ട ചാനൽ കൊള്ളക്കാരും പരിശുദ്ധ ഖുർആനിലും ബിരിയാണി ചെമ്പിലും സ്വർണ്ണവും ഡോളറും കടത്തിയവരും കടത്തിയവരെ പൊട്ടിച്ചവരും കോവിഡിൽ കിറ്റ് വാങ്ങിയ വകയിൽ കയ്യിട്ട് വാരിയവരും ഒക്കെ ഈ പാട്ട് എഴുതിയവരെയും പാടിയവരെയും ഇനി പാടുന്നവരെയും മൂക്കിൽ കയറ്റി കളയുമെന്ന് പറഞ്ഞു നടക്കുകയാണ്.

അയ്യപ്പൻറെ ഭക്തി ഗാനത്തെ ഇസ്ലാം തീവ്രവാദികൾ കളിയാക്കുന്നു എന്ന് വരെ പോസ്റ്റിടുന്ന സഖാക്കളുടെ അവസ്ഥ നാം കാണാതെ പോകരുത്

നാളെ ഈ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞിറങ്ങും

നാളെ ഈ പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞിറങ്ങും
കൊല്ല പരീക്ഷയെത്താറായ സഖാവേ
കൊല്ലം മുഴുക്കെ ജയിലിൽ ആണോ
കൊല്ല പരീക്ഷയെത്താറായ സഖാവേ
കൊല്ലം മുഴുക്കെ ജയിലിൽ ആണോ

അയ്യപ്പൻ സഖാക്കളുടെ കൂടെയില്ല എന്ന തിരിച്ചറിവുമായി സഖാവ് ദാസനും

പോറ്റിയെ കേറ്റിയെ രണ്ടാം ഭാഗത്തിനായി കാതോർത്തുകൊണ്ട് ഭക്തൻ വിജയനും

Advertisment