/sathyam/media/media_files/2025/12/18/pinarai-shabarimala-2025-12-18-17-41-53.jpg)
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ തൊഴിലാളികളുടെയും കർഷകരുടെയും നീതിയുള്ള അവകാശങ്ങൾക്കായി ഉറച്ച നിലപാടെടുത്ത ശക്തമായ ഇടതുപക്ഷ രാഷ്ട്രീയധാരയാണ്.
കാർൽ മാർക്സും ഫ്രെഡറിക് ഏംഗൽസും ചൂഷണത്തിനെതിരായ ശാസ്ത്രീയ ചിന്തയിലൂടെ മനുഷ്യ വിമോചനത്തിന്റെ അടിത്തറ പാകി. ആ ദർശനത്തെ വിപ്ലവ ശക്തിയാക്കി മാറ്റിയ വ്ലാഡിമിർ ലെനിൻ ധൈര്യത്തിന്റെയും നേതൃത്വത്തിന്റെയും പ്രതീകമായി.
സാമ്രാജ്യത്വത്തിനെതിരെ അചഞ്ചലമായി നിലകൊണ്ട ഫിദൽ കാസ്ട്രോയും സ്വാർത്ഥതയില്ലാത്ത വിപ്ലവ മനുഷ്യന്റെ മുഖമായി മാറിയ ചെഗുവേരയും കമ്മ്യൂണിസ്റ്റ് ആത്മാവിന്റെ ശക്തി ലോകത്തിന് തെളിയിച്ചുകൊടുത്തു. ഈ ധൈര്യവും വ്യക്തിത്വവും തന്നെയാണ് ഇടതിന്റെ രാഷ്ട്രീയ പാതയെ ഇന്നും ഉറപ്പോടെ മുന്നോട്ട് നയിക്കുന്നത് എന്നാണ് വെയ്പ്പ്.
അയ്യയ്യേ ഇത് നാണക്കേട്. ചെഗ്വാരയുടെ ആരാധകർ, കാറൽ മാർക്സിന്റെ പിൻഗാമികൾ, എൻഗൽസിന്റെ വഴിയേ നടക്കുന്നവർ, ലെനിനെ പോലെ ധൈര്യശാലികൾ, കാസ്‌ട്രോയെ പോലെ വിപ്ലവകാരികൾ.. എന്നിട്ടും നാലുവരിപ്പാട്ടിൽ ഒലിച്ചുപോകുന്ന അവരുടെ വിപ്ലവവും ഉശിരും ചങ്കൂറ്റവും ഇരട്ടചങ്കും കാണുമ്പോൾ വെറുതെയല്ല ലോകം മുഴുവനും, ബംഗാളിലും ത്രിപുരയിലും ജനം കവണംമടലുകൊണ്ട് അടിച്ചോടിച്ചത് എന്നത് യാഥാർഥ്യമാകുന്നു.
സ്‌കൂളിൽ പിള്ളേർ തമ്മിൽ തല്ലുപിടിച്ചാൽ ഹെഡ്മാഷിന്റെ അടുത്തു പരാതി കൊടുക്കുന്നത് പോലെ അല്ലെങ്കിൽ അച്ഛനമ്മമ്മാരുടെ അടുത്തു പോയി പരാതി പറയുന്നതുപോലെ എന്തിനും ഏതിനും കേസ് കൊടുക്കുന്നവർ തന്നെയാണ് പുല്ലാണ്.. പുല്ലാണ്.. പോലീസ് ഞങ്ങൾക്ക് പുല്ലാണ്.. എന്ന മുദ്രാവാക്യം ഉണ്ടാക്കിയതും കോടതിയെ ശുംഭൻ എന്ന് അഭിസംബോധന ചെയ്തതും !
1986 -1987 കാലഘട്ടത്തിൽ പിജെ ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം അന്നത്തെ രൂപതകളുടെ എതിർപ്പുകളെ മാനിച്ചുകൊണ്ട് കെ കരുണാകരൻ നിരോധിച്ചപ്പോൾ ഡിഫി കുഞ്ഞുങ്ങൾ തെരുവിൽ ആവിഷ്കാരസ്വാതന്ത്ര്യത്തിനായി പോലീസ് ജീപ്പുകളും കെഎസ്ആര്ടിസി ബസുകളും തല്ലിപ്പൊളിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/15/k-karunakaran-2025-11-15-20-37-58.jpg)
കൂടാതെ കേരളത്തിലെ ആസ്ഥാന സാഹിത്യകാരെന്ന് പറയുന്ന തെണ്ടികൾ സർക്കാരിനെതിരെ ലേഖനങ്ങൾ എഴുതുകയും ഉടനീളെ പ്രസംഗിച്ചുനടക്കുകയും ചെയ്തു. 1987 ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ കരുണാകരൻ പോയി നായനാർ മുഖ്യമന്ത്രിയാവുകയും ചെയ്തു.
നായനാരുടെ മുന്നിൽ ആദ്യം വന്നത് ഇതേ ക്രിസ്തുവിന്റെ മുറിവ് തന്നെയായിരുന്നു. അന്ന് വീരവാദം അടിച്ചിരുന്നവരും ആവിഷ്കാരസ്വാതന്തൃ പ്രേമികളും ആ നാടകം വീണ്ടും നിരോധിക്കേണ്ടിവന്നു.
നമ്മുടെ നിയമസഭയിൽ നടന്ന കയ്യാങ്കളിയെക്കുറിച്ച് പ്രതിപക്ഷനേതാക്കള്‍ നടത്തിയ ആരോപണങ്ങളില്‍ മനംനൊന്ത പ്രതിപക്ഷ എംഎല്‍എ ടിവി രാജേഷ് മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു.
സഭയിലെ വീഡിയോ പരിശോധനയ്ക്ക്‌ശേഷം ജയിംസ് മാത്യു എം.എല്‍.എയ്‌ക്കൊപ്പം പുറത്തുവന്ന രാജേഷ് തന്റെ കുടുംബത്തെക്കുറിച്ച് പി.സി. ജോര്‍ജും, കെ.സി. ജോസഫും മോശമായ പരാമര്‍ശങ്ങള്‍ നടത്തി എന്നു പറഞ്ഞാണ് പൊട്ടിക്കരഞ്ഞത്.
/filters:format(webp)/sathyam/media/media_files/2025/12/18/tv-rajesh-2025-12-18-18-02-05.jpg)
തനിക്കും അച്ഛനും ഭാര്യയും കുടുംബവുമുണ്ടെന്ന് ആരോപണം നടത്തിയവര്‍ ഓര്‍ക്കണമെന്ന് പറഞ്ഞ് സംസാരിച്ചു തുടങ്ങിയ രാജേഷ് പൊടുന്നനെ പൊട്ടിക്കരയുകയായിരുന്നു. പി.സി. ജോര്‍ജും, കെ.സി. ജോസഫും മാപ്പു പറയണമെന്നും കരച്ചിലിനിടയില്‍ രാജേഷ് പറയുന്നുണ്ടായിരുന്നു.
മറ്റുള്ളവരെ എന്തും പറയാം, മറ്റുള്ളവരുടെ മേൽ എന്തും അടിച്ചുകയറ്റാം, അവരെ ആക്ഷേപിക്കാം, നാറ്റിക്കാം, പക്ഷെ അതേ കുന്തമുന സ്വന്തം കുണ്ടിയിൽ തറയ്ക്കുമ്പോൾ കരച്ചിലും പിഴിച്ചിലും ഒന്നുമല്ലെങ്കിൽ ഗുണ്ടാ ആക്രമണവും അൻപത്തിയൊന്നു വെട്ടുകളും.
പണ്ട് കൈരളിയിൽ സാക്ഷി എന്നൊരു കലാപരിപാടിയുണ്ടായിരുന്നു. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എൻ സൂപ്പിയെയും, കുഞ്ഞാലിക്കുട്ടിയെയും, കെഎം മാണിയെയും എന്തിനധികം എകെ ആന്റണിയെയും അവർ എന്നും ആക്ഷേപിച്ചുകൊണ്ട് ചാനൽ പ്രേക്ഷകരെ കൂട്ടിയിരുന്നു.
സ്റ്റേജിൽ ഇരുന്നു ഉറങ്ങുന്ന മന്ത്രിമാരെയും മുഖ്യമന്ത്രിയെയുമൊക്കെയായിരുന്നു അവർ വേട്ടയാടിയിരുന്നത്. പിന്നീട് മുഖ്യമന്ത്രിയായ അച്യുതാനന്ദനും ഗുരുദാസനും ഒട്ടുമിക്ക നേരവും സ്റ്റേജിൽ ഇരുന്നു ഉറങ്ങിയപ്പോൾ അവര്‍ക്ക് ആ പരിപാടി നിർത്തിവെക്കേണ്ടിവന്നു.
അതുപോലെ ഇടതുസഹയാത്രികരായ ചാനലുകാരും ചാനലുകളും ആ കരുണാകരനെയും മകനെയും മകളെയും എകെ ആന്റണിയെയും കെഎം മാണിയെയും കുഞ്ഞാലിക്കുട്ടിയെയും മിമിക്രിയിലൂടെ അനുകരിച്ചും കളിയാക്കിയും ഒക്കെയാണ് അവരുടെ പാർട്ടികൾ വളർത്തിയിരുന്നത്.
ടെലിവിഷൻ തുറന്നാൽ സിനിമാലയായിട്ടും കോമഡിഷോ ആയിട്ടും ആ പാവം കരുണാകരനെയും ആന്റണിയെയും അവർ വെറുതെ വിട്ടിരുന്നില്ല. ഇന്നിപ്പോൾ അന്ന് നടന്നതിനേക്കാൾ വലിയ അഴിമതികളും ബിരിയാണി ചെമ്പിലെ സ്വര്ണക്കടത്തും സ്വർണ്ണം ചെമ്പാക്കലും നടന്നിട്ടും സിനിമാല ഇല്ല, കോമഡി ഷോകൾ ഇല്ല, അന്നത്തെ പോലെ രാഷ്ട്രീയ വിമർശന സിനിമകൾ ഇല്ല.
എല്ലാവരെയും ഈ കമ്മ്യുണിസ്റ്റുകൾ പേടിപ്പിച്ചു നിർത്തിയിരിക്കുകയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലുള്ള സിനിമകൾ ഒരു ഷോ മാത്രമേ കളിച്ചുള്ളൂ, രാമലീലക്ക് മുട്ടൻ പണിയും കൊടുത്തു. എമ്പുരാനെ തൊടാനുമായില്ല !
കേരളത്തിലെ അഞ്ചോളം യുഡിഎഫ് എംപിമാർ ബിജെപിയിലേക്ക്, പത്തോളം എംഎൽഎ മാർ ബിജെപിയിലേക്ക്, കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവരും ബിജെപിയിലേക്ക് എന്ന് ഇടതു പത്രങ്ങളും കൈരളി ചാനലും തട്ടിവിട്ടപ്പോൾ പോരാളിഷാജിമാരും കാഫിർ സ്‌ക്രീൻ ഷോട്ടുകാരും അതേറ്റുപിടിച്ചു.
അങ്ങനെ അവർ വിജയിച്ചുകൊണ്ടിരിക്കുമ്പോൾ പി ജയരാജൻ ബിജെപിയിലേക്ക്, എഎം ആരിഫ് കോൺഗ്രസിലേക്ക്, കെടി ജലീൽ ലീഗിലേക്ക് എന്ന് യുഡിഎഫുകാരും തിരിച്ചു മറുപടി കൊടുത്തപ്പോൾ ജയരാജൻ അത് വെളുപ്പിക്കുവാൻ നന്നേ പാടുപെട്ടു.
എഎം ആരിഫ് അന്ന് ഫേസ്‌ബുക്കിൽ തെറി എഴുതി പ്രതികരിച്ചു. ജലീൽ ഖുർആൻ കയ്യിലെടുത്തു സത്യം ചെയ്തു കാണിച്ചു. അപ്പോൾ ഇത്രേ ഉള്ളൂ ഇവരുടെയൊക്കെ വീരവാദങ്ങൾ !
പിണറായി വിജയൻറെ പിണറായിയിലെ വീട് കാണുവാൻ പിണറായിയിലെ ഗുണ്ടകൾ അനുവദിച്ചിരുന്നില്ല. കണ്ടൽക്കാട് വെട്ടിയൊതുക്കി ജയരാജൻ പണിത ഒരു റിസോർട്ടിന്റെ പേരിൽ സിപിഎമ്മുമായി തെറ്റിയ ടിപി ചന്ദ്രശേഖരനും ഒറിജിനൽ കമ്മ്യുണിസ്റ്റുകാരും ചേർന്ന് പിണറായിയിലെ വീടിന്റെ ഫോട്ടോ എടുക്കുവാൻ പോയപ്പോൾ അദ്ദേഹത്തിന് നഷ്ടമായത് ഒരു ജീവനാണ്.
ആ തക്കം നോക്കി കേരളത്തിലെ കുന്നംകുളത്തിനടുത്തുള്ള ഒരു വീടിന്റെ ഫോട്ടോ പിണറായിയുടെ വീട് എന്ന പേരിൽ ഒരുത്തൻ സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ അവനെ ഖത്തറിൽ നിന്നും പുറത്താക്കുവാനും പിണറായി മടിച്ചില്ല. കേരളത്തിൽ തൃശൂരിലെ സിറ്റി സെന്ററിനെ കെ മുരളീധരന്റെ ബിനാമി സെന്റർ ആക്കിയ വിരുതന്മാരാണ് ഇവരെന്നും നാം മറക്കരുത്.
പണ്ട് ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾ അവർക്കെതിരെ സമരം ചെയ്ത കോൺഗ്രസ്സുകാരെ തീവ്രവാദികളാക്കി ആൻഡമാനിലേക്ക് നാടുകടത്തി. പിന്നീട് കോൺഗ്രസ്സ് ഭരിച്ചപ്പോൾ സമരം ചെയ്ത കമ്മ്യുണിസ്റ്റുകളെ ഓടിച്ചിട്ട് പിടിച്ചതിനാൽ അവരെല്ലാം ഒളിവിൽ പോകേണ്ടിവന്നു.
അത് കഴിഞ്ഞു കമ്മ്യുണിസ്റ്റുകള്‍ അധികാരത്തിൽ വന്നപ്പോൾ അവർക്കെതിരെ സമരം നയിച്ചവരെ നക്സലുകളാക്കി, മാവോയിസ്റ്റുകളാക്കി ഇന്നിപ്പോൾ തീവ്രവാദികളും ആക്കുവാൻ മടിക്കുന്നില്ല.
അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ എന്നും വാളോങ്ങുന്ന ഈ സിപിഎമ്മുകാർ, പത്ര സ്വാതന്ത്ര്യത്തിനും സോഷ്യൽ മീഡിയ സ്വന്തന്ത്ര്യത്തിനും വേണ്ടി എന്നും പൊരുതുന്നവർ ഇന്നിപ്പോൾ അമേരിക്കയെക്കാളും നമ്മുടെ കേന്ദ്രസർക്കാരിനെക്കാളും ശക്തമായി സോഷ്യൽ മീഡിയയെയും ചാനലുകാരെയും ഭയക്കുന്നു. മിണ്ടിയാൽ പോലീസ് കേസ്, അതും നടന്റെ മേൽ ചാർത്തിയതുപോലുള്ള കള്ളക്കേസുകൾ !
കേരളത്തിൽ പെണ്ണുകേസുകൾ കണ്ടുപിടിച്ചത് സിപിഎം ആണ്. പെണ്ണ് കേസുകൾ കൊണ്ടുമാത്രമാണ് ഭരണത്തിൽ എത്തിയിട്ടുള്ളത് എന്നും അവർക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് പെൺകേസുകൾക്ക് കാരണഭൂതരായവരെയൊക്കെ മന്ത്രിമാരാക്കിയതും പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതും.
പക്ഷെ സിപിഎം പെണ്ണ് കേസിൽ പെടുത്തിയിട്ടുള്ളവരൊക്കെ പിന്നീട് എംഎൽഎ ആയതും എംപി ആയതുമൊക്കെ അട്ടിമറി ഭൂരിപക്ഷത്തിലായിരുന്നു എന്നതും അവർ ചിന്തിക്കണം.
അന്ന് കുഞ്ഞാലിക്കുട്ടിയെ കുടുക്കിയില്ലായിരുന്നു എങ്കിൽ ഇന്ന് മുസ്ലിം ലീഗ് പന്ത്രണ്ട് കഷ്ണമായിരുന്നേനെ. കെ മുരളീധരനെ രാമനിലയത്തിൽ കുടുക്കി, ഉണ്ണിത്താനെ മഞ്ചേരിയിൽ കുടുക്കി, വിൻസെന്റിനെ കോവളത്ത് കുടുക്കി, കുര്യനെ സൂര്യനെല്ലിയിൽ കുടുക്കി, ഉമ്മൻചാണ്ടിയെ സോളാറിൽ കുടുക്കി. പക്ഷെ അവരെല്ലാം പിന്നീട് ഇടതുകോട്ടകളിൽ നിന്നും മിന്നും പ്രകടനം കാഴ്ചവെച്ചുകൊണ്ട് ജയിച്ചുകയറി. ഉമ്മൻചാണ്ടി കേരളത്തിന്റെ ദൈവപുത്രനായി !
ഈയിടെ ഒരു എംഎൽഎയെ നാട്ടുകാർ കയ്യോടെ പൊക്കി എന്നൊരു വാർത്ത വന്നു. അതും പാർട്ടിയിലെ ഒരുന്നതയുമായുള്ള നട്ടുച്ച ചർച്ചകൾക്കിടയിലായിരുന്നത്രെ. വാർത്തകൾ വെളിയിൽ വരുന്ന നിമിഷം മുതൽ ഭരിക്കുന്നവരുടെ പിആർ ടീമുകൾ സകലമാന ചാനലുകളെയും ഓൺലൈൻ വാർത്താമാധ്യമങ്ങളേയും യൂട്യൂബർമാരെയും വിളിച്ചു ഭീഷണിപ്പെടുത്തുകയും അവരെ സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കയും ചെയ്തു.
അവരുടെ ആക്ഷൻ എല്ലാം വളരെ പെട്ടെന്നായിരുന്നു. പ്രതിപക്ഷത്തെ ഒന്ന് രണ്ടു ലോക്കൽ നേതാക്കളെ പോസ്റ്റിട്ടതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിപക്ഷവും പ്രതിപക്ഷ നേതാവും അതേക്കുറിച്ചു പ്രതികരിച്ചില്ല എന്നതും പിആർ കമ്പനികൾക്ക് ആശ്വാസകരമായിരുന്നു.
കേസ്, പോലീസ്, അറസ്റ്റ് എന്നൊക്കെ പറയുമ്പോൾ സാധാരണ ജനങ്ങൾ പേടിക്കും എന്ന് മനസ്സിലാക്കിയപ്പോഴാണ് ഇന്നിപ്പോൾ കേവലം ഒരു പാട്ടിന്റെ പേരിൽ കേസെടുത്തിരിക്കുന്നത്.
പാട്ടെടുത്തവൻ പാട്ടാൽ എന്നത് ഇവിടെ പ്രാവർത്തികമായി, ശരിക്കും 'സ്വർണ്ണം കട്ടവനാരാപ്പാ സഖാക്കളാണ് പൊന്നപ്പാ' എന്നത് ഉച്ചത്തിൽ കേൾക്കുമ്പോൾ ഏതൊരു സഖാവിന്റെയും ഉറക്കവും മനസ്സമാധാനവും നഷ്ടപ്പെടും എന്നത് ഇപ്പോൾ മനസ്സിലാകുന്നു.
ആകെയുള്ള ഒരു പ്രശ്നം ആ പാട്ട് മനുഷ്യന്റെ മനസ്സിൽ നിന്നും ചുണ്ടിൽ നിന്നും പോകുന്നില്ല എന്നതാണ്. കേസെടുക്കുന്ന പോലീസുകാർ വരെ മൂളിപ്പാട്ട് പാടിക്കൊണ്ടാണ് എഫ്‌ഐആർ എഴുതുന്നത് എന്നതാണ് ആശ്വാസം !
ആ പാട്ടീൽ പേരക്കുട്ടിയെ ഉറക്കികൊണ്ട് ദാസനും കക്കൂസിൽ ഇരുന്നു പാടിക്കൊണ്ട് സഖാവ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us