കോടതി വിധി എന്തുകൊണ്ടും ഗംഭീരം. ദിലീപിന് നീതി കിട്ടി, അത്യാവശ്യം ശിക്ഷയും കിട്ടി. കരിയര്‍ നശിച്ചു എന്ന് പറയുമ്പോള്‍ ഇതിനപ്പുറം കരിയറിനുള്ള കൈയ്യിലിരുപ്പ് എന്തുണ്ട് കൈയ്യില്‍ ? അര്‍ഹതപ്പെട്ടതിനപ്പുറം വെട്ടിപ്പിടിച്ച കോടികള്‍ നഷ്ടമായി, 86 ദിവസം ജയിലിലും കിടന്നു. അഹങ്കാരം നല്ലതല്ലെന്നതും മനസിലായി, അത് മറ്റ് താരങ്ങള്‍ക്കും പാഠമായി. അതിക്രമത്തിന്‍റെ മറുപുറമാണ് സത്യമെന്ന് തെളിയുന്നു - ദാസനും വിജയനും

തിയറ്ററുകളിൽ സിനിമകൾ കൂവി തോൽപ്പിക്കുന്ന കൂവൽ മാഫിയ തലവനായി ഒക്കെ വിലസുന്ന സമയത്താണ് ഒളിഞ്ഞിരുന്ന ശത്രുപക്ഷം പൾസർ സുനിയുടെ വേഷത്തിൽ ഗോപാലകൃഷ്ണന്റെ മേൽ ആഞ്ഞു വെട്ടിയത്. ഗോപാലകൃഷ്ണനെ സംബന്ധിച്ചിടത്തോളം കിട്ടിയത് എല്ലാം ലാഭം, അനുഭവിച്ചതും ലാഭം !

New Update
dileep-3
Listen to this article
0.75x1x1.5x
00:00/ 00:00

സമീപകാലത്ത് കേരളം അനുഭവിച്ച ഏറ്റവും സുഖകരമായ വിധി, ഇന്ന് അതിജീവിതക്ക് മേൽ ഒരു നിരപരാധിക്കായി നമ്മുടെ കോടതി വിധിച്ചിരിക്കുന്നു. ഈ വിധിയിൽ ഏറ്റവും നന്മയായി കാണേണ്ടത് - ഇത് കേരളാ പോലീസിനെതിരെ ദൈവം കൊടുത്ത കടുത്ത ശിക്ഷയാണ്. 

Advertisment

കേരളത്തിൽ മനപ്പൂർവം നടന്ന പാതകങ്ങളും തട്ടിപ്പുകളും കണ്ടില്ലെന്ന് നടിക്കുകയും ഇല്ലാത്ത സംഭവങ്ങൾ ഊതിപ്പെരുപ്പിക്കുകയും ചെയ്തു പോന്നിരുന്ന ഒരു ചാനൽ സംസ്കാരത്തെയും അതിന് ഒത്താശ പാടിക്കൊണ്ടിരുന്ന ചില പോലീസുദ്യോഗസ്ഥർക്കെതിരെയും ചില ഭരണകര്‍ത്താക്കൾക്കെതിരെയും മാത്രമാണ് ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്. ഇത് ഒരു പാഠമാക്കിയാൽ അവർക്കും നന്ന് !


ദിലീപിനെ സംബന്ധിച്ചിടത്തോളം ഇതുവരെ ലഭിച്ചതും ഇതുവരെ അനുഭവിച്ചതും എല്ലാം കിറു കൃത്യമാണ്. വെറും ഒരു സംവിധാന സഹായി ആയി ജീവിതം ആരംഭിച്ച ഗോപാലകൃഷ്ണൻ പിന്നീട് സഹനടനായി, നടനായി, നായകനായി, മഹാനടനായി, ജനപ്രിയനായകനായി, ഹിറ്റ് മേക്കറായി, നിർമ്മാതാവായി, അമ്മയുടെ എല്ലാമെല്ലാമായി. ആര് വാഴണം, ആര് വീഴണം എന്ന് തീരുമാനിക്കുന്നയാളായി.

Dileep-6-1

തിയറ്ററുകളിൽ സിനിമകൾ കൂവി തോൽപ്പിക്കുന്ന കൂവൽ മാഫിയ തലവനായി ഒക്കെ വിലസുന്ന സമയത്താണ് ഒളിഞ്ഞിരുന്ന ശത്രുപക്ഷം പൾസർ സുനിയുടെ വേഷത്തിൽ ഗോപാലകൃഷ്ണന്റെ മേൽ ആഞ്ഞു വെട്ടിയത്. ഗോപാലകൃഷ്ണനെ സംബന്ധിച്ചിടത്തോളം കിട്ടിയത് എല്ലാം ലാഭം, അനുഭവിച്ചതും ലാഭം !


മഞ്ജുവിനെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം - സ്വന്തം മകൾ ഒപ്പം പോരാത്തതും പിന്നെ ഇപ്പോൾ വന്ന ഈ വിധിയും. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന നടന്നു എന്ന് മഞ്ജു വെട്ടിത്തുറന്നു പറഞ്ഞപ്പോൾ അതിത്രയും മാരകമാവുമോ എന്ന് ചിന്തിച്ചുകാണില്ല. 


അന്ന് വൈകീട്ട് തന്നെ നിരാഹാരം ഇരിക്കുവാൻ ആസൂത്രണം ചെയ്ത മഞ്ജുവിനെ പിന്തിരിപ്പിച്ചത് മമ്മുട്ടിയും ഇന്നസന്റുമാണ്. ഭാര്യ- ഭർതൃ കലഹം ജീവിതത്തിൽ എഴുന്നള്ളിക്കുവാൻ നോക്കിയപ്പോൾ നഷ്ടമായത് സ്വന്തം ജീവിതമാണ് എന്ന് മഞ്ജു ഇപ്പോൾ കരുതുന്നുണ്ടാകും !

ശരിക്കും പറഞ്ഞാൽ പി.ടി തോമസ് പോലീസിനെ വിളിച്ചില്ലായിരുന്നു എങ്കിൽ ഈ വിഷയം നാമൊന്നും അറിയില്ലായിരുന്നു !


അതിജീവിതയും കൂടെയുള്ള പെൺപടയുമായിരുന്നു വിവാഹമോചനത്തിനായുള്ള സൂത്രപ്പണികൾ ചെയ്തുകൊണ്ടിരുന്നത്. പനമ്പിള്ളി നഗറിലുള്ള അവരുടെ അപ്പാർട്മെന്റിലും അതുപോലെയുള്ള മീറ്റിംഗ് പോയന്റുകളിലും ചാനൽ തലവനും നിത്യ സന്ദർശകൻ ആയിരുന്നു. 


manju warrierr

അഥവാ വിവാഹമോചനം നടന്നാൽ തന്റെ പേരിലുള്ള ബിനാമി സ്വത്തുക്കൾ മഞ്ജുവിന്റെ പേരിലേ കൊടുക്കൂ എന്ന പിടിവാശിയും മറ്റും ഉരുത്തിരിഞ്ഞത് ഈ മീറ്റിംഗ് റൂമുകളിൽ നിന്നുമാണ്. അനാവശ്യ കുത്തിത്തിരുപ്പുകൾ കൂടിയപ്പോൾ പെട്ട് പോയത് ഒരു കുടുംബമാണ് എന്നത് അവർ ഓർത്തില്ല, അല്ലെങ്കിൽ എല്ലാം മനഃപൂർവമായിരിക്കും !

സർക്കാരിനെ സംബന്ധിച്ചിടത്തോളം ഈ കേസ് അന്നവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഓഖി ദുരന്തത്തിലെ നാണക്കേടും, മന്ത്രിമാരുടെ രാജിയിലെ നാണക്കേടും, വിഷ്ണു പ്രണോയ് വിഷയത്തിലെ നാണക്കേടും, അമിത്ഷായുടെ പിണറായി സന്ദർശനവും, ഭരണത്തിന്റെ പ്രതിച്ഛായ നഷ്ടവും എല്ലാം ഈ പുകമറയിൽ ഇല്ലാതാവുകയായിരുന്നു. 


ഇന്ന് ഈ വിധി വന്നപ്പോൾ ആഭ്യന്തര മന്ത്രിക്കും മന്ത്രിയെ നിയന്ത്രിക്കുന്നവർക്കും, കേരളത്തിൽ ജനങ്ങളുടെ മുന്നിൽ വീണ്ടും അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നു. ആഭ്യന്തരവകുപ്പ് വെറും വാഴയാണെന്നുള്ള പ്രചാരണം ശക്തിപ്പെടുത്തിയിരിക്കുന്നു !


ഏറ്റവും നഷ്ടം കേരളാപോലീസിനാണ്. സ്കോട്ലൻഡ് യാർഡ് കഴിഞ്ഞാൽ വലിയ സംഭവമാണെന്ന് ഒക്കെ വീമ്പിളക്കിയ പോലീസ് വകുപ്പ് യുപിയെക്കാൾ ബീഹാറിനെക്കാൾ അധഃപതിച്ചിരിക്കുന്നു. 

ഇല്ലാത്ത കേസുകൾ അവർക്കിഷ്ടമല്ലാത്ത ആളുകളിൽ കെട്ടി വെക്കുവാൻ പോലീസിന്റെ സത്യസന്ധത ദുരുപയോഗം ചെയ്തു വന്നിരുന്നവർക്ക് പൂരം കലക്കിയതിനേക്കാൾ വലിയ തിരിച്ചടി ഈ വിധിയിലൂടെ നേടിയെടുക്കുവാൻ സാധിച്ചു !

“ഇവിടെ ഒരു കാഞ്ഞിരം നടുക; നമ്മൾ ഇന്നോളം അനുഭവിച്ച നീതിയുടെ മധുരം നിറഞ്ഞ ഓർമ്മയ്ക്ക്... “

വക്കീൽസാറിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട് ദാസനും ഭ.. ഭ.. ഭ.. ക്കായി കാത്തിരുന്നുകൊണ്ട് ഫാൻസ്‌ വിജയനും

Advertisment