/sathyam/media/media_files/2025/11/19/adila-nura-housewarming-function-2025-11-19-18-57-31.jpg)
ഒരു കുറ്റിപൂജ അഥവാ ഗൃഹപ്രവേശം ഇത്രയും വഷളായതിനെ കുറിച്ച് ഓർക്കുമ്പോൾ ഒറിജിനൽ പ്രാഞ്ചിയേട്ടന്മാർക്ക് വരെ അക്കാര്യത്തിൽ തീരാത്ത ദുഖമുണ്ട്. പ്രാഞ്ചിയേട്ടൻ എന്ന പേര് വരെ പുനഃപ്രതിഷ്ഠിക്കേണ്ടതായാണ് അവരുടെ ഭാഷ്യം.
എന്നാലും അതിത്രക്ക് വഷളാകുമെന്ന് നടത്തിപ്പുകാർ വരെ കരുതിക്കാണില്ല. പക്ഷെ ഇത്തരം കോപ്രായങ്ങൾ ചെയ്തുകൂട്ടുന്നത് കേരളത്തിലാണെന്ന യാതൊരു ചിന്താഗതിയുമില്ലാതെ നീങ്ങുമ്പോൾ വീഴ്ചകളും താങ്ങാനാവാത്തതായിരിക്കും എന്നോർക്കുന്നത് നന്ന്.
ഒരു വീടെന്നത് ഏതൊരാളിന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്; അതിപ്പോൾ നാട്ടിൽ കൂലിപ്പണി ചെയ്തു ജീവിക്കുന്ന ബംഗാളികൾ മുതൽ ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും ഒക്കെ ജീവിക്കുന്ന മലയാളികളുടെ വരെ ഏറ്റവും വലിയ സ്വപ്നം.
അവർ അമ്പത് ഡിഗ്രി ചൂടിലും ഷവർമ മുറിച്ചും ട്രക്കുകൾ ഓടിച്ചും കച്ചവടങ്ങൾ ചെയ്തും ഒക്കെ സമ്പാദിച്ചു കൂട്ടുന്നത് വീടെന്ന സ്വപ്നം പൂർത്തിയാക്കുവാനാണ്. അപ്പോൾ പിന്നെ അതിന്റെ ഉത്‌ഘാടനം ഗംഭീരമാക്കിയതിൽ തെറ്റൊന്നുമില്ല എന്ന് വേണം ആശ്വസിക്കുവാൻ.
പക്ഷെ ലക്ഷക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിൽ ഇരുന്നു കാണുമ്പോൾ അവരിൽ ഇഷ്ടമുള്ളവരുണ്ട്, ഇല്ലാത്തവരുണ്ട്, ഭൂലോക കുശുമ്പന്മാരുണ്ട്, വർഗീയവാദികളുണ്ട്, വിമർശകരുണ്ട്, ആരാധകരുണ്ട് എന്നൊക്കെ കരുതിതന്നെ വേണം എല്ലാം റീൽസുകളായി പോസ്റ്റ് ചെയ്യേണ്ടത്..
കേരളത്തിലെ ഏറ്റവും വലിയ വീട് വെച്ചുകൊണ്ട് ഒരു പാവം വയനാട്ടുകാരൻ ആ വീടിനെ ടിവിയിലും സോഷ്യൽ മീഡിയയിലും സംസാര വിഷയം ആക്കിയപ്പോൾ അതിന്റെ കണ്ണേറ് അല്ലെങ്കിൽ പ്രഹരം ഏറ്റത് ആ വീടിന്റെ ഉടമസ്ഥന് തന്നെയാണ്.
ദുബായിലെ കെട്ടിടത്തിന്റെ മുകളിൽ നിന്നും സ്വന്തം മകന്റെ മുന്നിൽ വെച്ച് അദ്ദേഹം ചാടി ജീവനൊടുക്കിയപ്പോൾ നഷ്ടപെട്ടത് ആ വീട്ടുകാർക്കാണ്. അവരിപ്പോഴും ആ ദുഃഖത്തിൽ നിന്നും നഷ്ടങ്ങളിൽ നിന്നും കരകയറിയിട്ടില്ല.
അതുപോലെ ഇടുക്കിയിലെ ഏറ്റവും വലിയ വീട് വെച്ചുകൊണ്ട് പബ്ലിസിറ്റി നടത്തിയ ഒരു ചെറുപ്പക്കാരൻ അവനറിഞ്ഞോ അറിയാതെയോ ഒരു കൊലക്കേസിൽ പെട്ടപ്പോൾ ആ വീടിനെ കോടതി ജപ്തി ചെയ്ത വാർത്തകളും നാം വായിച്ചു.
കേരളത്തിലെ പൊതുവായ കണക്കെടുത്തു നോക്കിയാൽ ഒരു കോടിക്ക് മേലെ പണം ചിലവഴിച്ചു വീട് വെക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ പണികൾ ഇടക്ക് വെച്ച് നിർത്തിയും പൂർത്തീകരിക്കുവാനാകാതെ നിശ്ചലമാക്കേണ്ടി വന്ന വീടുകൾ ചാവക്കാട് മാത്രം നൂറിന് മുകളിലാണ്.
മലപ്പുറത്തും കോഴിക്കോടും കണ്ണൂരും കാസർകോട്ടും ആയിരക്കണക്കിന് വീടുകളാണ് പാതിവഴിയിൽ സ്തംഭിച്ചിരിക്കുന്നത്. വീടുപണി നടക്കുമ്പോൾ അവരുടെ ഗൾഫിലെ ജോലി പോയതോ, കച്ചവടം തകർന്നതോ, പാർട്ണർ വിഷയങ്ങളാക്കിയതോ ഒക്കെ ആയിട്ടാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്.
അക്കാര്യത്തിൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുന്നവർ കോട്ടയത്തുകാരും പത്തനംതിട്ടക്കാരുമൊക്കെയാണ്. അവർ ആവറേജ് വീടുണ്ടാക്കി അത് ആർക്കെങ്കിലും വാടകക്ക് കൊടുക്കുകയും അവർ നാട്ടിൽ വരുമ്പോൾ സ്വന്തം നിലയിൽ കൊച്ചിയിലോ സിറ്റിയിലോ അപാർട്മെന്റ് വാടകക്ക് എടുത്തു താമസിക്കുകയും ചെയ്യുന്നു.
അതുപോലെ ആയിരക്കണക്കിന് വീടുകളാണ് താമസിക്കുവാൻ ആളില്ലാതെ നല്ല മെയിന്റനൻസ് ചെയ്യാതെയും പെയിന്റടിക്കാതെയും നശിച്ചുപോയിക്കൊണ്ടിരിക്കുന്നത്.
കേരളത്തിൽ ഇപ്പോൾ നടന്ന ആ വീട് താമസത്തിന് മലയാള സിനിമയിലെയും രാഷ്ട്രീയത്തിലെയും കച്ചവടക്കാരിലെയും രണ്ടാം നിരയിലെ ഒട്ടനവധി ആളുകൾ പങ്കെടുക്കുകയും അവരെയൊക്കെ കൂടെ നിർത്തി ഫോട്ടോ എടുക്കുകയും അവരെ കെട്ടിപ്പിടിക്കുകയും നെറ്റിയിലും കവിളിലും ഒക്കെ ഉമ്മ വെക്കുകയും ചെയ്തപ്പോൾ വിളിക്കാതെ വന്നു എന്ന് പറയപ്പെടുന്ന സ്വവര്‍ഗാനുരാഗികളെ കെട്ടിപ്പിടിക്കുവാനോ ഉമ്മ വെക്കുവാനോ വീട്ടുടമസ്ഥൻ മുതിരാതിരുന്നത് അദ്ദേഹത്തിന്റെ ഭാഗ്യമായി കണക്കാക്കാം.
എന്നാലും പുള്ളിയുടെ ഏതെങ്കിലും നല്ല കൂട്ടുകാരനോ അല്ലെങ്കിൽ ബന്ധുക്കൾക്കോ ഇക്കാര്യങ്ങളിലൊക്കെ നേരിയ ഒരു ഉപദേശം കൊടുക്കാമായിരുന്നു എന്നതാണ് അതിന്റെ ശരി. കൂട്ടുകാരിൽ പലരും ഇതുപോലെയുള്ള തട്ടുപൊളിപ്പൻ വീട് പാർക്കലുകൾ നടത്തിയതുകൊണ്ട് അവർക്കും ഉപദേശിക്കുവാനുള്ള അവകാശമില്ല എന്നാണറിഞ്ഞത്.
ഒരു കച്ചവട സ്ഥാപനം ഉത്‌ഘാടനം ചെയുമ്പോൾ പരമാവധി പബ്ലിസിറ്റി സ്റ്റണ്ട് ആവശ്യമാണ്. അല്ലെങ്കിൽ കാശ് മുടക്കുന്നവന് നഷ്ടമായി ഭവിച്ചേക്കാം. അല്ലെങ്കിൽ ഒരു പ്രോഡക്റ്റ് ലോഞ്ച് ചെയ്യുമ്പോഴും പരമാവധി സോഷ്യൽ മീഡിയയെ പ്രയോജനപ്പെടുത്തണം. പക്ഷെ ഇവിടെ സംഭവിച്ചത് നേരെ വിപരീതമാണ്.
ആ വീട്ടുടമസ്ഥൻ പ്രതിനിധാനം ചെയുന്ന സ്വർണ്ണക്കടക്ക് വരെ ഭംഗം വരുന്ന രീതിയിലാണ് സോഷ്യൽ മീഡിയ കളികൾ വ്യാപിച്ചുകൊണ്ടിരിക്കുന്നത്.
അതിനിടക്ക് ജനപ്രീതി നേടാൻ വികലാംഗരെ സഹായിക്കുകയോ അംഗവൈകല്യം ബാധിച്ചവരുടെ കല്യാണം നടത്തികൊടുക്കുകയോ ചെയ്യുന്നുണ്ടെങ്കിലും അതും പബ്ലിസിറ്റിക്ക് ഉപയോഗിക്കാൻ പാടില്ല എന്നാണ് അവരൊക്കെ വിശ്വസിക്കുന്ന മതം പറയുന്നത്. വലത് കൈകൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയുവാൻ പാടില്ല എന്ന കാര്യം അവർ മറന്നു.
മൂക്കാതെ പഴുത്ത കേരളത്തിലെ ഒരുവിധം സോഷ്യൽ മീഡിയ താരങ്ങളും ഇൻഫ്ളുവൻസേർസ് എന്ന് സ്വയം വിശേഷിപ്പിക്കുന്നവരും ഒന്നടങ്കം മൂക്കും കുത്തി വീഴുന്ന കാഴ്ചകളാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
വളരെ പാവപ്പെട്ട വീടുകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും വന്ന് എങ്ങനെയൊക്കെയോ ധാരാളം സൗകര്യങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ തല മറന്നു എണ്ണ തേക്കരുത് !
വിളിക്കാത്ത പൊരെപാർക്കലിന് പോയി റീൽസിൽ അഭിനയിച്ചുകൊണ്ട് ലെസ്ബിയൻ ദാസനും ഡിജിറ്റൽ ക്ഷണക്കത്തിൽ വീട് താമസത്തിനു പോയി ബിരിയാണി അടിച്ചുകൊണ്ട് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us