/sathyam/media/media_files/2025/12/06/indigo-flight-2025-12-06-19-08-09.jpg)
IndiGO ഇപ്പോൾ DidntGo ആയിരിക്കുന്നു. ഇന്ത്യൻ ആകാശത്തിന്റെ 65 ശതമാനം കൈകാര്യം ചെയ്യുന്ന വിമാനക്കമ്പനിയും കമ്പനി ജീവനക്കാരും ചക്രശ്വാസം വലിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.
ഒരു നാളിൽ 137 സ്ഥലങ്ങളിൽ നിന്നായി 2700 വിമാനങ്ങളായിരുന്നു ഇൻഡിഗോ പറത്തിയിരുന്നത്. കൃത്യനിഷ്ഠയായിരുന്നു അവരുടെ മുഖമുദ്ര. പലപ്പോഴും പറഞ്ഞതിലും നേരത്തെ വിമാനം എത്തിക്കുവാൻ അവർക്ക് സാധിച്ചിരുന്നു.
എന്നിട്ടും എന്തുകൊണ്ടായിരിക്കും ഇങ്ങനെയൊരു ദുരന്തം ഇൻഡിഗോക്ക് സംഭവിച്ചത് എന്നതാണ് ഏവരുടെയും മനസ്സിനുള്ളിൽ. ആരെങ്കിലും മനപ്പൂർവം പണി കൊടുത്തതാണോ അതോ നിയമത്തിൽ കുരുങ്ങി പണി വാങ്ങിയതാണോ എന്നൊന്നും ആർക്കും പറയുവാനാകുന്നില്ല.
എന്തും ഏതും കുത്തകയാക്കുമ്പോൾ ഓർക്കണമായിരുന്നു ഇതുപോലെ പണികൾ വരുമെന്ന് !
നമ്മുടെ സ്വന്തം എയർ ഇന്ത്യയുടെ ചരിത്രം 1932-ൽ ജെ.ആർ.ഡി ടാറ്റ സ്ഥാപിച്ച ടാറ്റ എയർലൈൻസ് എന്ന പേരിലാണ് ആരംഭിച്ചത്. ആദ്യം ഇന്ത്യയിലെ വിവിധ നഗരങ്ങൾക്കിടയിൽ എയർ മെയിൽ സേവനങ്ങൾ നൽകുന്നതിലായിരുന്നു കമ്പനിയുടെ ശ്രദ്ധ.
/filters:format(webp)/sathyam/media/media_files/2025/12/06/tata-airlines-2025-12-06-19-12-33.jpg)
തുടർന്ന് യാത്രക്കാരുടെ സർവീസുകളിലേക്കും വ്യാപിച്ചു. 1946-ൽ കമ്പനി എയർ ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1953-ൽ ഇന്ത്യൻ സർക്കാർ എയർലൈൻ ദേശീയവത്കരിച്ചു, അതിനെ രാജ്യത്തിന്റെ ഔദ്യോഗിക ദേശീയ വിമാനക്കമ്പനിയാക്കി.
തുടർന്നുള്ള വർഷങ്ങളിൽ എയർ ഇന്ത്യ ജെറ്റ് വിമാനങ്ങൾ, ആധുനിക സേവനങ്ങൾ, അന്താരാഷ്ട്ര റൂട്ടുകൾ എന്നിവ അവതരിപ്പിച്ച് ഇന്ത്യയുടെ വ്യോമഗതാഗത വളർച്ചയിൽ നിർണായക പങ്കുവഹിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/06/air-india-2025-12-06-19-14-30.jpg)
ലോകമെമ്പാടുമുള്ള യാത്രക്കാരുടെ മനസ്സിൽ ഇടം നേടിയ “മഹാരാജ” എന്ന മാസ്കോട്ടും എയർ ഇന്ത്യയുടെ തിരിച്ചറിയലായി മാറി. ദീർഘകാലമായി നേരിട്ട സാമ്പത്തിക നഷ്ടങ്ങൾക്കും വെല്ലുവിളികൾക്കും ശേഷം, 2022-ൽ എയർ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലേക്ക് മടങ്ങിയെത്തി.
ഇങ്ങനെ, സ്ഥാപകന്റെ കൈകളിലേക്ക് തിരിച്ചെത്തിയതോടെ എയർ ഇന്ത്യയുടെ യാത്ര ഒരു പൂർണ്ണചക്രം പൂർത്തിയാക്കി.
1991-ലെ വ്യോമഗതാഗത രംഗത്തെ സ്വതന്ത്രീകരണത്തിന് ശേഷം ഇന്ത്യയിൽ ഉദിച്ച ആദ്യ സ്വകാര്യ ഷെഡ്യൂൾഡ് എയർലൈൻ ആയിരുന്നു ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്.
/filters:format(webp)/sathyam/media/media_files/2025/12/06/east-west-airlines-2025-12-06-19-16-59.jpg)
1992-ൽ തഖിയുദ്ദീൻ അബ്ദുൽ വഹിദിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ എയർലൈൻ വളരെ കുറച്ചുകാലത്തിനുള്ളിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളിലൂടെ ശ്രദ്ധേയമായി.
എന്നാൽ കടബാധ്യതകൾ, കർശനമായ മത്സരരംഗം, പ്രവർത്തനച്ചെലവിലെ ഉയർച്ച എന്നിവ കാരണം കമ്പനി സാമ്പത്തികമായി തളർന്നു. 1995-ൽ സ്ഥാപകനായ വഹിദിന്റെ കൊലപാതകവും കമ്പനിയെ ഗുരുതര പ്രതിസന്ധിയിലേക്ക് നയിച്ചു.
ഒടുവിൽ 1996-ൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് പ്രവർത്തനം നിർത്തി. സ്വകാര്യ വ്യോമഗതാഗതത്തിന്റെ ഉണർന്നുയർച്ചയും പെട്ടെന്നുള്ള പതനവും പ്രതിഫലിപ്പിക്കുന്ന ഒരു ചെറുതെങ്കിലും തീവ്രമായ അധ്യായമായിരുന്നു ഈ എയർലൈന്റെ കഥ.
/filters:format(webp)/sathyam/media/media_files/2025/12/06/jet-airways-2025-12-06-19-19-10.jpg)
1993-ൽ ആരംഭിച്ച ജെറ്റ് എയർവേസ്, രണ്ടു ദശാബ്ദങ്ങൾക്ക് മേൽ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ഉയർന്ന നിലവാരമുള്ളതുമായ എയർലൈൻകളിൽ ഒന്നായി വളർന്നു.
ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിശാലമായ നെറ്റ്വർക്ക്, മികച്ച സേവന നിലവാരം, ശക്തമായ വിപണി നിലപാട് എന്നിവയിലൂടെ ഇത് ഇന്ത്യയുടെ വ്യോമഗതാഗത മേഖലയിലെ ഒരു പ്രധാന ശക്തിയായി മാറി.
എന്നാൽ കുറഞ്ഞ നിരക്കുള്ള എയർലൈൻകളുടെ വരവ്, ഉയർന്ന പ്രവർത്തനച്ചെലവ്, കടബാധ്യതകൾ, തുടർച്ചയായ സാമ്പത്തിക നഷ്ടങ്ങൾ എന്നിവ കമ്പനിയെ തളർത്തി. ഇതിന്റെ ഫലമായി 2019 ഏപ്രിലിൽ എല്ലാ സർവീസുകളും നിർത്തേണ്ടി വന്നു.
തുടർന്ന് പുനരുജ്ജീവനശ്രമങ്ങൾ നടന്നുവെങ്കിലും, നീണ്ടുനിന്ന നിയമ-സാമ്പത്തിക തടസ്സങ്ങൾ കാരണം, 2024-ൽ ജെറ്റ് എയർവേസ് ലിക്വിഡേഷനിലേക്ക് നീക്കപ്പെട്ടു.
ഒരിക്കൽ ഇന്ത്യൻ ആകാശത്തെ ശക്തമായി അധിനിവേശിച്ചിരുന്ന ഈ എയർലൈന്റെ വീഴ്ച വ്യോമമേഖലയിലെ മാറ്റങ്ങളുടെയും വെല്ലുവിളികളുടെയും ഒരു ശക്തമായ ഓർമ്മപ്പെടുത്തലാണ്.
/filters:format(webp)/sathyam/media/media_files/2025/12/06/air-deccan-2025-12-06-19-21-47.jpg)
2003-ൽ ജി.ആർ ഗോപി നായക് ആരംഭിച്ച എയർ ഡെക്കൻ, ഇന്ത്യയിലെ ആദ്യ ലോ-കോസ്റ്റ് എയർലൈൻ ആയി വ്യോമയാത്രയെ സാധാരണ ജനങ്ങളുടെ കൈവശമെത്തിച്ചു.
“Every Indian Can Fly” എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാക്കി, ചെലവുകുറഞ്ഞ ടിക്കറ്റുകളും ചെറുനഗരങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകളും കൊണ്ട് രാജ്യത്തിന്റെ യാത്രാശീലങ്ങൾ മാറ്റിമറിച്ചു.
എന്നാൽ കഠിനമായ മത്സരം, പ്രവർത്തനച്ചെലവിന്റെ ഉയർച്ച, സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവ കാരണം ഡെക്കൻ എയർലൈൻസ് വെല്ലുവിളികൾ നേരിട്ടു. ഒടുവിൽ 2007-ൽ ഇത് കിംഗ്ഫിഷർ എയർലൈൻസുമായി ലയിച്ച് അതിന്റെ മേൽവിലാസം നഷ്ടപ്പെടുത്തി.
2005-ൽ വിജയ് മല്യ ആരംഭിച്ച കിംഗ്ഫിഷർ എയർലൈൻസ്, ആഡംബര സേവനവും ആധുനിക വിമാനപ്പടയും കൊണ്ട് ഇന്ത്യയിലെ ഏറ്റവും സ്റ്റൈലിഷ് എയർലൈനുകളിൽ ഒന്നായി ഉയര്‍ന്നു.
/filters:format(webp)/sathyam/media/media_files/2025/12/06/kingfisher-2025-12-06-19-24-10.jpg)
“Fly the Good Times” എന്ന മുദ്രാവാക്യത്തിന്റെ പോലെ, ഉയർന്ന നിലവാരമുള്ള കാബിൻ അനുഭവം നൽകിയെങ്കിലും, അതിവേഗ വ്യാപനവും വൻചിലവും ലയനത്തിനുശേഷമുള്ള സാമ്പത്തിക ബാധ്യതകളും കമ്പനിയെ തളർത്തി.
കടബാധ്യതകൾ നിയന്ത്രിക്കാനാകാതെ വന്നതോടെ 2012-ൽ കിംഗ്ഫിഷർ എയർലൈൻസ് പൂർണ്ണമായി പ്രവർത്തനം നിർത്തി. ഒരിക്കൽ ആഡംബരത്തിന്‍റെ പ്രതീകമായിരുന്ന ഈ എയർലൈൻ്റെ വീഴ്ച ഇന്ത്യയുടെ വ്യോമഗതാഗത രംഗത്തിലെ ഏറ്റവും ശ്രദ്ധേയമായ പാഠമായി ഇന്നും തുടരുന്നു.
നഷ്ടത്തിലേക്ക് മെല്ലെ മെല്ലെ കൂപ്പുകുത്തിയിരുന്ന കിങ്ഫിഷറിനെ രക്ഷിക്കുവാൻ അന്നത്തെ വ്യോമയാന സഹമന്ത്രി വയലാർ രവി വലിയ ഒരു ഫണ്ട് അനുവദിക്കുവാൻ ശ്രമിക്കുകയും സോണിയ ഗാന്ധി അന്ന് രാത്രി തന്നെ വയലാർ രവിയെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്തു.
വിർജിൻ അറ്റ്ലാന്റിക് എയർലൈൻ മാതൃക പിന്തുടരുവാൻ ശ്രമിച്ചെങ്കിലും എല്ലാം ദുരന്തമായി പര്യവസാനിക്കുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/12/06/spice-jet-2025-12-06-19-26-07.jpg)
സ്പൈസ്‌ജെറ്റ് ഇന്ത്യയിലെ പ്രമുഖ കുറഞ്ഞ നിരക്ക് ആസ്ഥാനമാക്കുന്ന സ്വകാര്യ എയർലൈൻകളിലൊന്നായി ഉയർന്നു, അതിന്റെ ഇക്കോൺമി-കേന്ദ്രീകൃത ഫ്ലൈറ്റ് മോഡൽ, കാര്യക്ഷമ സർവീസ്, സ്ഥിരമായ ഉപഭോക്തൃ പിന്തുണ എന്നിവകൊണ്ട് വിപണിയിൽ ശക്തി നേടി.
പക്ഷേ കഴിഞ്ഞ കുറേ വർഷങ്ങളായി കമ്പനി സാമ്പത്തിക പ്രതിസന്ധികളും, ഇന്ധന ചെലവിൽ ഉയർച്ചയും, പൈലറ്റ്-ക്രൂ റിക്രുട്ട്മെന്റ് പ്രശ്നങ്ങളും, കൂടാതെ ബാങ്കിംഗ് കടബാധ്യതകളും നേരിടുന്നു.
യുപിഎ സർക്കാരിന്റെ പിൻബലത്തിൽ മാരൻ സഹോദരന്മാർ ആരംഭിച്ച സ്‌പൈസ് ജെറ്റിനെ ഇന്നത്തെ ഭരണകൂടം ഞെക്കിയമർത്തുകയായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവരിപ്പോൾ ഓരോരോ സർവീസുകളും കൊണ്ടുനടക്കുന്നത്.
തുർക്കിയിലെ ഒരു വിമാനക്കമ്പനിയുമായി കൈകോർത്താണ് ചില അന്താരാഷ്ട്ര സർവീസുകൾ നടത്തിവരുന്നത്. അതിന്നിടയിൽ മാരൻ സഹോദരന്മാരുടെ കുടുംബവഴക്കും കമ്പനിയെ സാരമായി ബാധിച്ചു.
ഇന്ത്യൻ വ്യോമയാന മേഖല എന്നും ചതിയുടെയും വഞ്ചനയുടെയും കഥകൾ മാത്രമേ ബാക്കിയാക്കുന്നുള്ളൂ. ഇന്ത്യയിൽ സ്വകാര്യ വിമാനക്കമ്പനികൾ വളർന്നു തുടങ്ങിയത് മുതൽ തന്നെ ശക്തമായ ബിസിനസ് മത്സരങ്ങൾ ഉയർന്നു.
കുറഞ്ഞ നിരക്കിൽ സർവീസ് വാഗ്ദാനം ചെയ്ത ഡെക്കൻ എയർലൈൻസ് ഇന്ത്യൻ വ്യോമയാനത്തെ പൂർണ്ണമായി മാറ്റിമറിച്ചപ്പോൾ, പ്രീമിയം സേവനവുമായി കിംഗ്ഫിഷർ എയർലൈൻസ് വിപണിയിൽ തങ്ങളുടേതായ ശൈലി അവതരിപ്പിച്ചു.
രണ്ടു മോഡലുകളും പരസ്പരം വ്യത്യസ്തമായിരുന്നെങ്കിലും, നിരക്കുകൾ, റൂട്ടുകൾ, മാർക്കറ്റ് കബളിപ്പിക്കൽ, പെട്ടെന്നുള്ള വിപുലീകരണങ്ങൾ എന്നിങ്ങനെ പല മേഖലകളിലും കഠിനമായ മത്സരം ഉയർന്നിരുന്നു.
ചിലപ്പോൾ മാധ്യമ റിപ്പോർട്ടുകളും വ്യവസായ ചർച്ചകളും ഇതിനെ ‘ബിസിനസ് ബാറ്റിലുകൾ’ എന്ന പേരിൽ അവതരിപ്പിച്ചിരുന്നു. ജെറ്റ് എയർവേസ്, എയർ ഇന്ത്യ, കിംഗ്ഫിഷർ, ഡെക്കൻ തുടങ്ങിയ കമ്പനികൾ ഒരേ റൂട്ടുകളിൽ ഇടം പിടിക്കാൻ നീങ്ങിയപ്പോൾ, വിലയിടിവുകളും സീറ്റുകളുടെ അതിവിപണിയും പരസ്പര ആരോപണങ്ങളും നിർണ്ണായകമായ ഘട്ടങ്ങളായി മാറി.
ചില കമ്പനികൾ കുറഞ്ഞ നിരക്കുകൾ അവതരിപ്പിച്ചതിന് പിന്നാലെ, മറ്റു കമ്പനികൾ അത് ‘അനാരോഗ്യകരമായ മത്സരം’ എന്ന് വിശേഷിപ്പിച്ചു; ചിലപ്പോൾ വലിയ കമ്പനികൾ ചെറിയവരെ ‘വിപണിയിൽ നിന്ന് പുറന്തള്ളുന്ന ശ്രമം’ നടത്തുന്നതായും ചർച്ചകളുണ്ടായി.
വ്യോമമേഖലയിലെ ഈ ടെൻസ് അന്തരീക്ഷം പലപ്പോഴും ഉടമകളും മാനേജ്മെന്റ് ടീമുകളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും വ്യവസായ വേദികളിലെ തുറന്ന വിമർശനങ്ങൾക്കും കാരണമായി.
ഈസ്റ്റ് വെസ്റ്റ് എയർലൈനിനെ വെട്ടിയൊതുക്കിയത് ജെറ്റ് എയർവേസ് ആണെന്ന് മുംബയിൽ അറിയാത്തവരായി ആരുമില്ല. ഈസ്റ്റ് വെസ്റ്റ് അവരുടെ ആസ്ഥാനം ചെന്നൈയിലേക്ക് മാറ്റുവാൻ ശ്രമിക്കുമ്പോൾ ആയിരുന്നു അദ്ദേഹത്തിനെതിരെ അജ്ഞാതർ വെടിയുതിർത്തത്.
വാളെടുത്തവൻ വാളാൽ എന്ന് പറഞ്ഞതുപോലെ ആ ജെറ്റിനെ ഒതുക്കി ഇല്ലാതാക്കിയത് ഇന്നത്തെ ഇൻഡിഗോ ആണെന്ന് ഏവർക്കും അറിയാം.
/filters:format(webp)/sathyam/media/media_files/2025/12/06/rakesh-gangwal-and-rahul-bhatia-2025-12-06-19-30-50.jpg)
2005-2006 കാലഘട്ടത്തിൽ ഹരിയാനയിലെ ഗുർഗാവിൽ നിന്നും രാഹുൽ ഭാട്ടിയയും അമേരിക്കൻ ഇന്ത്യനായ രാകേഷ് ഗാംഗ്വാലും സ്ഥാപിച്ച ഇൻഡിഗോ 2014 നു ശേഷമാണ് ഇന്ത്യൻ വ്യോമയാന മേഖലയെ കൈപ്പിടിയിൽ ഒതുക്കി തുടങ്ങിയത്.
ശരിക്കും ഒരു കുത്തകയായിട്ടായിരുന്നു അവർ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. എന്തായാലും മറ്റൊരു കുത്തക സാമ്രാജ്യവും തകരുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു !
മൊണോപൊളി അഥവാ കുത്തക എന്നും നന്നല്ല എന്നത് ഇപ്പോഴെങ്കിലും ഇന്ത്യൻ ജനത ഓർക്കുന്നത് നന്ന്. ഇന്നിപ്പോൾ മറ്റാരോ ആ കുത്തക തകർക്കുവാൻ ഇറങ്ങി പുറപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളും കൈക്കലാക്കി കൊണ്ടിരിക്കുന്ന അദാനിക്കും ചില മോഹങ്ങളും ആഗ്രഹങ്ങളും കാണില്ലേ ?
വിമാനം വൈകിയപ്പോൾ സ്വന്തം മകൾക്ക് സാനിറ്ററി പാഡിനായി നിലവിളിച്ചുകൊണ്ട് അച്ഛൻ ദാസനും ഇൻഡിഗോ കൗണ്ടറിന്റെ ഗ്ലാസിൽ പൊത്തിപ്പിടിച്ചു കയറി ബഹളം വെച്ചുകൊണ്ട് മിസ്സിസ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us