തെരഞ്ഞെടുപ്പിൽ തന്ത്രങ്ങളുടെ ലീഡർ ആയിരുന്നു കെ കരുണാകരൻ. തെരഞ്ഞെടുപ്പിൽ ഏത് ബൂത്തിൽ എത്ര വോട്ട് പിന്നിൽ പോകും, എവിടെ എത്ര വോട്ട് ലീഡ് ചെയ്യും എന്ന് കറക്റ്റായി പറയാൻ ഇതുവരെ കരുണാകരനേ കഴിയുമായിരുന്നുള്ളൂ. ഇപ്പോൾ ആ സ്ഥാനത്തേയ്ക് മറ്റൊരു അര ലീഡർ എത്തിയിരിക്കുന്നു - ദാസനും വിജയനും

എംവിആർ ജീപ്പിന്റെ ബോണറ്റിനുമുന്നിൽ കയറിനിന്ന് പ്രസംഗിച്ചപ്പോൾ കരുണാകരൻ മുണ്ടു മടക്കിക്കുത്തി ആ ജീപ്പിന്റെ ബോണറ്റിൽ കയറി എൽഡിഎഫിനെ വെല്ലുവിളിച്ചു. പ്രശ്നം വഷളാകുമെന്നു കണ്ടപ്പോൾ സിപിഎമ്മിലെ ചില നല്ല നേതാക്കൾ ഇടപെട്ട് പാട്ടുകൾ നിർത്തിവെപ്പിച്ചു.

New Update
vd satheesan k karunakaran
Listen to this article
0.75x1x1.5x
00:00/ 00:00

1991 നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്നതിന്റെ മുന്നോടിയായി ലീഡർ കെ കരുണാകരൻ അദ്ദേഹത്തിനെ മാണിക്യമായി കണ്ടിരുന്ന മാള മണ്ഡലത്തിലെ സുപ്രധാനമായ വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കോണത്തുക്കുന്നിൽ പാഞ്ഞെത്തി. 

Advertisment

കാരണം അദ്ദേഹത്തിന്റെ എതിരാളി സഖാവ് വികെ രാജൻ ആയിരുന്നു. മത്സരം കടുക്കുന്നു എന്ന് മനസ്സിലാക്കിയ ലീഡർ നേരിട്ടായിരുന്നു പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്.


കോണത്തുകുന്ന് ജങ്ഷനിലുള്ള എംഎസ് മേനോന്റെ കളത്തിൽ ആയിരുന്നു രഹസ്യ യോഗം ചേർന്നിരുന്നത്. വോട്ടിങ് പാറ്റേൺ വിലയിരുത്താനും അലംഭാവം കാണിക്കാതെ എങ്ങനെയെങ്കിലും ജയിച്ചേ പറ്റൂ എന്നത് നേതാക്കളിൽ ഉത്തേജനം ജനിപ്പിക്കുവാനുമായിരുന്നു ആ രഹസ്യ യോഗം.


ബാഹുലേയൻ, എംഎസ് വേണു, വിഎം അലിയാർ, ഐഷ ലത്തീഫ്, കമാൽ കാട്ടകത്ത്, മാധവൻ നായർ, കോന്തു പ്രഭാകരൻ, സനൽ, സലിം അറക്കൽ, അനീഷ്, അബ്ദുക്ക, മോഹൻദാസ് എന്നിവരൊക്കെ ആ മീറ്റിങ്ങിൽ സന്നിഹിതരായിരുന്നു.

നിങ്ങൾക്ക് ഈ പഞ്ചായത്തിൽ നിന്നും എനിക്ക് എത്ര വോട്ടുകൾ തരാൻ പറ്റുമെന്ന് കമാൽ കാട്ടകത്തിനോട് ലീഡർ ചോദിച്ചപ്പോൾ 1000 വോട്ടുകൾ അധികം തരാമെന്ന് പറഞ്ഞു.

k karunakaran

ആയിരം അധികം വേണ്ട, അഞ്ഞൂറ് വോട്ടുകൾക്ക് മേലെ താഴോട്ട് പോകാതെ നോക്കണമെന്ന് ലീഡർ പറഞ്ഞു. അതുപോലെ ഇത്തവണ നമ്മൾ തൊണ്ണൂറ് സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്നും ലീഡർ പറഞ്ഞു. 

വോട്ടെണ്ണിയപ്പോൾ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ നിന്നും മാത്രം 490 വോട്ടുകൾ ലീഡർ പിറകിലായിരുന്നു, കൂടാതെ യുഡിഎഫ് 89 സീറ്റുകൾ നേടി അധികാരത്തിൽ വരികയും ചെയ്തു, അന്ന് ഏറ്റുമാനൂർ സീറ്റിലെ യുഡിഎഫ് സ്ഥാനാർത്ഥി ബാബു ചാഴികാടൻ പര്യടനത്തിനിടയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ടത് കാരണം തിരഞ്ഞെടുപ്പ് നടന്നില്ല. പിന്നീട് തോമസ് ചാഴിക്കാടൻ അവിടെ ജയിച്ചുവരികയും 90 തികക്കുകയും ചെയ്തു.


ആ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മാള മണ്ഡലത്തെ മറ്റൊരു കണ്ണൂരാക്കുവാൻ ശ്രമിച്ചിരുന്നു. മാളയിലെ പെരേപ്പാടന്റെ കാറും അലിമാഷിന്റെ കാറും തല്ലിപ്പൊളിച്ചു. തിരഞ്ഞെടുപ്പിൽ അങ്ങോളമിങ്ങോളം അരക്ഷിതാവസ്ഥ ഇറക്കിവിട്ട് അണികളിൽ ഭയപ്പാടുണ്ടാക്കി. 


ഒരു കൊല്ലം മുൻപ് നടന്ന ജില്ലാകൗൺസിൽ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കേരളം തൂത്തുവാരിയതിന്റെ അഹങ്കാരമായിരുന്നു അന്നവർക്ക്. സിഐടിയു എന്ന സംഘടനയെ കയറൂരി വിട്ടതും അക്കാലത്തായിരുന്നു. എംവിആർ പാർട്ടി വിട്ടതിന് ശേഷം ഡിഫിയുടെ വളർച്ചയും അക്കാലത്തുതന്നെ.

ഭീഷണികളും അക്രമങ്ങളും ലീഡറെ അറിയിച്ചപ്പോൾ ലീഡർ പറഞ്ഞു' ഓരോരോ മണിക്കൂറിലും മധ്യപ്രദേശ് റെജിസ്ട്രേഷനിലുള്ള ജീപ്പുകൾ നിങ്ങളുടെ റോഡുകളിൽ കാണാം. ഹിന്ദി അറിയാവുന്നവർ അവരോട് കാര്യങ്ങൾ പറഞ്ഞാൽ മതി. ബാക്കി അവർ നോക്കിക്കൊള്ളും എന്ന് '

അതുപോലെ എംവി രാഘവൻ ലീഡറുടെയൊപ്പം കോണത്തുകുന്നിൽ പ്രസംഗിക്കുവാൻ എത്തി. തളിക്കുളം ഹാജിയാരുടെ കെട്ടിടത്തിന്റെ മുന്നിൽ എംവിആർ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ എൽഡിഎഫുകാർ ഉച്ചത്തിൽ വിപ്ലവഗാനങ്ങൾ വെച്ചുകൊണ്ട് പ്രസംഗം തടസ്സപ്പെടുത്തുവാൻ ശ്രമിച്ചു.

mvr


എംവിആർ ജീപ്പിന്റെ ബോണറ്റിനുമുന്നിൽ കയറിനിന്ന് പ്രസംഗിച്ചപ്പോൾ കരുണാകരൻ മുണ്ടു മടക്കിക്കുത്തി ആ ജീപ്പിന്റെ ബോണറ്റിൽ കയറി എൽഡിഎഫിനെ വെല്ലുവിളിച്ചു. പ്രശ്നം വഷളാകുമെന്നു കണ്ടപ്പോൾ സിപിഎമ്മിലെ ചില നല്ല നേതാക്കൾ ഇടപെട്ട് പാട്ടുകൾ നിർത്തിവെപ്പിച്ചു.


അതുപോലെ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ് ലീഡർ മണ്ഡല പര്യടനം നടത്തുന്നതിനിടയിൽ മനക്കലപ്പടി മുതൽ കോണത്തുകുന്നു വരെ റോഡിന് ഇരുവശവും വാഴപ്പിണ്ടിയിൽ ചുവന്ന കൊടികൾ കുത്തിക്കൊണ്ട് എൽഡിഎഫ് രംഗം കീഴടക്കിയിരുന്നു. 

ഇത് കണ്ടു കോപിതനായ ലീഡർ പറഞ്ഞു,' ഓരോരോ ചുവന്ന വാഴപ്പിണ്ടിക്കിടയിലും വെള്ളക്കൊടികളും പച്ചക്കൊടികളും ഉള്ള വാഴപ്പിണ്ടികൾ കുത്തി റോഡ് നമ്മുടേതാക്കുക'. വൈകുന്നേരം അദ്ദേഹം തിരിച്ചു വന്നപ്പോൾ ആ റോഡിലെ വാഴപിണ്ടികൾ ചുവപ്പ് - വെള്ള - പച്ചയാൽ നിറഞ്ഞുനിന്നു.

k karunakaran-2

തിരഞ്ഞെടുപ്പ് നാളിൽ ഒരു പ്രിസൈഡിങ് ഓഫീസർ ലോക്സഭയിലേക്കുള്ള ബാലറ്റ് പേപ്പർ മാത്രം വോട്ടർമാർക്ക് കൊടുത്തിരുന്നുള്ളൂ. നിയമ സഭയിലേക്കുള്ളതിൽ അവർ തന്നെ വോട്ട് കുത്തി പെട്ടിയിലിട്ടു.


ഇതറിഞ്ഞ ലീഡർ നേരെ ആ ഓഫീസറുടെ അടുത്തു ചെന്ന് ചിരിച്ചുകൊണ്ട് പുറത്തു തട്ടി. പിന്നെ എന്താണ് സംഭവിച്ചത് എന്നാർക്കും അറിയില്ല.


1984 ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ചർച്ച സമയത്ത് കേരളാകോൺഗ്രസ് ജെ ക്കുവേണ്ടി മുകുന്ദപുരം സീറ്റ് അനുവദിക്കുകയും കെ മോഹൻദാസ് എന്ന ഒരു സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കുകയും ചെയ്തു.

ആന ചിഹ്നത്തിൽ മത്സരിച്ച കേരളാ കോൺഗ്രസ്സുകാരനായ കെ മോഹൻദാസിന് കേരളാകോൺഗ്രസ് എന്തെന്ന് അറിയില്ലായിരുന്നു. ജോസഫ് ജീവിതത്തതിൽ അതുവരെ കണ്ടിട്ടില്ലാത്ത ഒരാളായിരുന്നു കെ മോഹൻദാസ്.

എന്തായാലും 45000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുകയും എംപിയാകുകയും ചെയ്തു. ഇതുവരെ അതെങ്ങനെ സംഭവിച്ചു എന്ന് ഒരൊറ്റ കോൺഗ്രസ്സുകാരനും അറിയില്ല !!

vd satheesan the leader


ഇതിപ്പോൾ ഈ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇപ്പോഴത്തെ ലീഡർ എത്ര കോർപ്പറേഷനുകൾ കിട്ടും, എത്ര ജില്ലാപ്പഞ്ചായത്തുകൾ കിട്ടും, എത്ര ഗ്രാമപഞ്ചായത്തുകൾ കിട്ടും എന്ന് കിറു കൃത്യമായി പ്രവചിച്ചിരുന്നു ! 


ലീഡറുടെ പ്രഭാവം കേരളത്തിൽ ഇനിയും പ്രതീക്ഷിക്കാം ! അദ്ദേഹത്തിന്റെ വികസന സ്വപ്‌നങ്ങൾ കേരളത്തിൽ നിറയട്ടെ !

മാളക്കാരുടെ മാണിക്യം ... മലയാളികളുടെ മണിമുത്ത് ... നെടുമ്പാശ്ശേരിയുടെ പിതാവ് ... ഇന്ത്യൻ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ...

ലീഡറുടെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ദാസനും ഇനിയും നല്ല ലീഡർമാർ വരട്ടെ എന്ന് പ്രാർത്ഥനയോടെ വിജയനും 

Advertisment