/sathyam/media/media_files/2025/12/12/election-dasanum-vijayanum-2025-12-12-13-07-04.jpg)
കേരളത്തിന്റെ ഇനിയുള്ള ഭാവി നിശ്ചയിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് കഴിഞ്ഞിരിക്കുന്നത്. ത്രിതല പഞ്ചായത്ത്, നഗരസഭകൾ, കോർപ്പറേഷനുകൾ എല്ലാം ജനവിധി കാത്തുകൊണ്ട് പെട്ടിയിലാണ്.
ഇനി വരാൻ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ പൈലറ്റാണ് ഈ തിരഞ്ഞെടുപ്പ്. ആയതിനാൽ പരമാവധി വിയർപ്പൊഴുക്കുവാൻ മുന്നണികൾ കച്ചകെട്ടി ഇറങ്ങിയിരുന്നു.
ആധികാരികമായി പറഞ്ഞാൽ കഴിഞ്ഞ എല്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളെക്കാൾ കൂടുതൽ അദ്ധ്വാനിച്ചത് യുഡിഎഫ് ആയിരുന്നു എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത്.
/filters:format(webp)/sathyam/media/media_files/Fgt6tY1LfT7wFBN3Zj2b.jpg)
കോടിയേരിയുടെ അഭാവം എൽഡിഎഫിനു മറ്റൊരു ഒരു കപ്പിത്താനെ നഷ്ടപ്പെട്ടു എന്ന തോന്നൽ ഉണ്ടാക്കിയിരുന്നു. എൻഡിഎയെ സംബന്ധിച്ചിടത്തോളം പുതിയ പ്രസിഡണ്ടിനെ ആരൊക്കെയോ അംഗീകരിക്കുന്നില്ല എന്ന് തോന്നിപ്പോകുന്ന അവസ്ഥയും.
തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചു എന്നതിലും നേതാക്കന്മാർക്ക് അവരവരുടെ മേച്ചിൽ മേഖലകൾ കൃത്യമായി ഏല്പിച്ചുകൊടുത്തു എന്നതിലും ലേശം മുൻതൂക്കം ലഭിച്ചേക്കാം, അക്കാര്യത്തിൽ അഭിമാനിക്കുകയും ചെയ്യാം.
കൂടാതെ ''പോറ്റിയെ.. കേറ്റിയെ...സ്വർണ്ണം ചെമ്പായി മാറ്റിയേ '' എന്ന ഗാനം അണികളിൽ ഉയർത്തിയ ആവേശം വീട്ടമ്മമാരിലും നാട്ടിലെ സാധാരണക്കാരിലും ഏറ്റിട്ടുണ്ട് എന്നാണ് ജനങ്ങളിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നത്.
പെണ്ണ് വിഷയം മറികടക്കുവാൻ അയ്യപ്പൻ സഹായിച്ചു എന്ന് വേണം കരുതുവാൻ. പെണ്ണ് വിഷയം ആദ്യം വന്നപ്പോൾ യുഡിഎഫ് അണികളിൽ ലേശം മനഃപ്രയാസം ഉണ്ടാക്കിയിരുന്നു എങ്കിലും രണ്ടാമത് അതിറക്കിയപ്പോൾ അണികൾ കൂടുതൽ വാശിയിലായി എന്നതാണ് നഗ്നസത്യം.
/filters:format(webp)/sathyam/media/media_files/2025/10/18/shabarimala-gold-2025-10-18-17-47-13.jpg)
എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം, ഉദാഹരണമായി പറയുകയാണെങ്കിൽ ഇക്കഴിഞ്ഞ പതിനഞ്ചു കൊല്ലങ്ങളായി ഭരിച്ചുകൊണ്ടിരുന്ന തൃശൂരിലെ വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ പോലും മുൻ പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനും എതിരെയും വിമതന്മാർ മത്സരിച്ചു എന്നത് ദുഖകരമായ സാഹചര്യമാണ്.
ഇക്കാലമത്രയും വിമതന്മാരെ കൊണ്ട് പൊറുതി മൂട്ടിയിരുന്ന യുഡിഎഫ് ഇത്തവണ അതിരപ്പിള്ളി പോലുള്ള സ്ഥലങ്ങൾ ഒഴിച്ചാൽ വളരെ മനസ്സമാധാനത്തോടെയും ലാഘവത്തോടെയുമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
ഇനിയും ഭരണമില്ലെങ്കിൽ ട്രൗസർ കീറും എന്ന തിരിച്ചറിവാവാം കാരണമായത്. എൻഡിഎ മത്സരിക്കുവാൻ സ്ഥാനാർത്ഥികളെ കിട്ടാതെ ഓടിനടന്നു ചാക്കിട്ടു പിടുത്തവും ചെയ്യേണ്ടി വന്നതും ഇത്തവണ തന്നെ !!
കേരളത്തിന്റെ ചരിത്രത്തിൽ പഞ്ചായത്ത്, നഗരസഭാ, കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ എന്നും ഒരു ഇടത് ചായ്‌വ് ആണ് ഇതുവരെ കണ്ടുവന്നിരുന്നത്. 1990 ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഒരു സമ്പൂര്‍ണ ഇടതു കാറ്റാണ് വീശിയതും.
അതിന്റെ അടിസ്ഥാനത്തിലാണ് ഇടത് ബുദ്ധിജീവികൾ നാല് കൊല്ലത്തിൽ ഭരണം പിരിച്ചുവിട്ട് അസംബ്ലി തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതും എട്ട് നിലകളിൽ കരുണാകരൻ അവരെ പൊട്ടിക്കുകയും ചെയ്തത്.
''ചരിത്രപരമായ മണ്ടത്തരം'' എന്ന് ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തിയ ആ സംഭവത്തിന്റെ വിഷമം തീർക്കുവാനാണ് അവർ ആ കരുണാകരന്റെ മേൽ ചാരക്കേസ് മുദ്രകുത്തി കണ്ണീരോടെ ഇറക്കിവിടുകയും ചെയ്തത്.
/filters:format(webp)/sathyam/media/media_files/2025/11/15/k-karunakaran-2025-11-15-20-37-58.jpg)
കരുണാകരനെതിരെ തക്കം പാർത്തിരുന്ന മാനുവൽ സൺസ് ലോബി കോൺഗ്രസ്സിലെ ഒരു പ്രത്യേക വിഭാഗത്തെ ഉപയോഗിച്ചുകൊണ്ട് ആ ഓപ്പറേഷന് പിന്തുണയും നൽകി.
പിന്നീട് കുറേക്കാലങ്ങളിൽ പഞ്ചായത്ത്, നഗരസഭാ, കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾ നടത്താതെ കരുണാകരൻ ശ്രമിച്ചു.
അതുകഴിഞ്ഞു 2010 ൽ ഒരൊറ്റ തവണ കേരളത്തിലെ 71 ശതമാനം പഞ്ചായത്തുകളും എൺപത് ശതമാനം നഗരസഭകളും രണ്ടു കോർപ്പറേഷനുകളും പിടിച്ചടക്കികൊണ്ട് യുഡിഎഫ് കളം സ്വന്തമാക്കി.
വിഎസ്-പിണറായി തർക്കങ്ങളും, ബിജെപിയുടെ മുന്നേറ്റങ്ങളും എല്ലാം കൂടി ഇടതിന് കേരളത്തിൽ പ്രസക്തി നഷ്ടപ്പെടും എന്ന് മനസ്സിലാക്കിയ കുഞ്ഞാലിക്കുട്ടി അത് കഴിഞ്ഞു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 2015 ൽ കോൺഗ്രസുമായി സൗഹൃദ മത്സരം ഒരുക്കിക്കൊണ്ട് ഇടതിന് കേരളത്തിൽ സ്ഥാനം നഷ്ടപ്പെടുത്താതെ സഹായിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/12/vs-pinarai-2025-12-12-13-12-36.jpg)
ആ താപ്പിൽ എൽഡിഎഫ് 2016 ഭരണവും പിടിച്ചു. 2020 ൽ കോവിഡും അതിന്റെ പേരിലെ കിറ്റ് വിതരണവും പെൻഷനും പ്രളയവും എല്ലാം ചേർന്ന് എൽഡിഎഫ് യുഡിഎഫിനെ മലർത്തിയടിച്ചു.
ഇപ്പോഴത്തെ സാഹചര്യങ്ങൾ വെച്ച് നോക്കിയാൽ, ഇലക്ഷൻ മാനേജ്‌മെന്റ് നിരീക്ഷിച്ചാൽ യുഡിഎഫ് 70 ശതമാനം പഞ്ചായത്തുകൾ പിടിക്കും എന്ന് തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ കണക്ക് കൂട്ടൽ.
മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് നാളിലെ പത്ര പ്രസ്താവന സൂക്ഷ്മമായി നിരീക്ഷിച്ചാൽ അദ്ദേഹം ഈ തിരഞ്ഞെടുപ്പിൽ വളരെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നില്ല എന്ന് തന്നെയാണ്. അയ്യപ്പൻറെ സ്വർണ്ണക്കൊള്ള ഈ എൽഡിഎഫിനെ ബാധിക്കില്ല എന്നും കോൺഗ്രസ്സിലെ സ്ത്രീലമ്പടന്മാർ എന്നുള്ള പ്രയോഗത്തിലും ആ നിരാശ വ്യക്തമായി പ്രകടമായിരുന്നു.
പെണ്ണ് വിഷയത്തിൽ മുഖ്യമന്ത്രി അത്രയും താഴോട്ട് പോകരുതായിരുന്നു എന്നാണ് ഇടതു അനുകൂലികൾ പറയുന്നത്. ചുറ്റിലും പെണ്ണ് വിഷയക്കാരെ കൊണ്ടുനടന്നുകൊണ്ട് വേശ്യയുടെ ചാരിത്ര പ്രസംഗം പോലെയായി എന്നാണ് യുഡിഎഫ് കാർ ആരോപിക്കുന്നത്.
മലബാറിലെയും മധ്യ കേരളത്തിലെയും മാപ്ല സഖാക്കളിൽ എൺപതു ശതമാനവും പാർട്ടിയെ കൈവിട്ടു കൊണ്ടിരിക്കുന്നു എന്ന സത്യം എൽഡിഎഫും മനസ്സിലാക്കിയിരിക്കുന്നു.
ആയതിനാൽ എ വിജയരാഘവൻ പോലുള്ള നേതാക്കന്മാരെ കളത്തിൽ ഇറക്കിയില്ല, അഴിമതിക്കാര്യത്തിൽ ജനം കല്ലെറിയും എന്ന് മനസിലാക്കി കൊണ്ട് മാംദാനി വരെ ആരാധിച്ചിരുന്ന തലസ്ഥാനത്തെ പ്രായം കുറഞ്ഞ മേയറെ കെട്ട്യോന്റെ വീട്ടിലേക്ക് പറഞ്ഞയച്ചുകൊണ്ട് അവരെയും മുന്നിൽ നിർത്തിയില്ല എന്നതും ചിന്തിക്കേണ്ട കാര്യങ്ങളാണ്.
എൽഡിഎഫ് ഇത്തവണ ഇലക്ഷൻ മാനേജ്‌മെന്റിൽ ഒട്ടേറെ പിറകിൽ ആയിരുന്നു എന്നാണ് അണികളുടെ വേദന. അത് സോഷ്യൽ മീഡിയയിൽ ആയാലും ഹൈവേകളിലെ കട്ടൗട്ടുകളിൽ ആയാലും മുഴുവൻ പേജ് പരസ്യങ്ങളിൽ ആയാലും പിണറായിയുടെ തല വെച്ചുള്ള പ്രചാരണം വരെ അണികൾ മതിയാക്കിയിരുന്നു.
സ്ഥാനാർത്ഥികൾ വ്യത്യസ്ത ചിഹ്നങ്ങളും നിറങ്ങളും ഉപയോഗിച്ചു എന്നതും കാണാതെ പോകരുത്.
/filters:format(webp)/sathyam/media/media_files/2025/11/28/rahul-mankoottathil-6-2025-11-28-15-53-06.jpg)
ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത ഒട്ടേറെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസം നേടിയവർ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നു വന്നു എന്നുള്ളതാണ്. അതിപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോ റീൽസ് പോസ്റ്റ് ചെയുവാൻ മാത്രമാകരുത്.
അങ്ങനെ വന്നാൽ ആര്യ രാജേന്ദ്രന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും അവസ്ഥ നിങ്ങളേയും തേടി വന്നേക്കാം. ജനങ്ങൾക്ക് ലേശമെങ്കിലും ഉപകാരം ചെയ്തു കൊടുക്കണം, എന്നിട്ട് എന്ത് വേണേലും ആയിക്കോ !!
കൂടാതെ ഇപ്പോഴത്തെ എൽഡിഎഫ് ഉപദേശകർ എന്ന് സ്വയം വീമ്പിളക്കുന്ന മുൻ ചാനൽ മേധാവിയും ഇപ്പോഴത്തെ ചില ചാനൽ മേധാവികളും അവരെക്കൊണ്ടായ രീതിയിൽ പെണ്ണുകേസുകൾ കേരളത്തിൽ കുത്തിനിറക്കാൻ ശ്രമിച്ചുവെങ്കിലും ആദ്യം മെസ്സി അവരെ തോൽപ്പിച്ചു, പിന്നീട് ദിലീപ് അവരെ തോൽപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/09/dileep-5-2025-12-09-20-06-11.jpg)
ഇനി അവരെ കേരളജനതയും തോൽപ്പിക്കും എന്നാണ് അയ്യപ്പന്റെ ഭാഷ്യം. ഇനി പെൻഷൻ പോലുള്ള മാജിക്കുകളിൽ വോട്ടമർമാർ വഴുതി വീണുകൊണ്ട് എൽഡിഎഫിനെ വീണ്ടും സഹായിക്കുമോ എന്നൊന്നും പറയുവാനാകില്ല.
തമിഴ്‍നാടും ബംഗാളും യുപിയും ഒക്കെ ജനങ്ങൾ ലേശം ബോധം വെച്ച് തുടങ്ങുമ്പോൾ ബോധമുണ്ടെന്നു വിശ്വസിച്ചിരുന്ന കേരളീയർ വീണ്ടും വീണ്ടും പടുകുഴികളിൽ വീഴുമോ എന്നാണ് ഓരോരുത്തരുടെയും ഭയം.
അയ്യപ്പനെ ഓർത്ത് ഇത്തവണ ചിഹ്നം മാറ്റി കുത്തി എന്ന സമാധാനത്തിൽ സഖാവ് ദാസനും അസംബ്ലി തിരഞ്ഞെടുപ്പിനുള്ള പെണ്ണുകേസുകൾ തപ്പിക്കൊണ്ട് സഖാവ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us