/sathyam/media/media_files/2025/12/16/mm-mani-2025-12-16-14-35-18.jpg)
തിരഞ്ഞെടുപ്പുകൾ വരും പോകും, വിജയ പരാജയങ്ങൾ മാറിയും മറിഞ്ഞും വരും. പക്ഷെ ഒരു സത്യം നിങ്ങൾ നേതാക്കൾ മനസ്സിലാക്കണം. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് എം.എം മണി പോലുള്ള ഒരാളിന് ജനം വോട്ട് ചെയ്ത് വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ചപ്പോൾ അവരുടെയൊക്കെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ വോട്ട് ചെയ്തവർ വെറും പോങ്ങന്മാർ ആണെന്ന് തന്നെയാണ്.
കാരണം ഈ വക മണിമാർ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പേക്കൂത്തുകളും പോക്രിത്തരങ്ങളും അവർക്ക് നന്നായറിയാം. എന്നിട്ടും ഈ കഴുതകൾ എന്നെ പോലെ ഒരാൾക്ക് വോട്ട് ചെയ്യുന്നുണ്ട് എങ്കിൽ തീർച്ചയായും അവർ കഴുതകൾ തന്നെ !
ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ കഴിഞ്ഞു റിസൾട്ടുകൾ തെളിഞ്ഞു വരുന്ന നേരത്ത് ഇപ്പറഞ്ഞ മണി പൊതുജനത്തെ വെല്ലുവിളിച്ചു, ഒപ്പം അവരെ അപമാനിക്കുകയും ചെയ്തു.
''നല്ല ഒന്നാംതരം പെൻഷൻ വാങ്ങി ഇഷ്ടംപോലെ തിന്നയാളുകൾ നേരെ എതിരെ വോട്ട് ചെയ്തു, അതിന്റെ പേരാണ് പെറുപ്പ് പണി '' എന്ന് മുന്‍ മന്ത്രി കൂടിയായ ഈ പരട്ട ചാനലിലൂടെ വിളിച്ചു കൂവിയപ്പോൾ ഇവിടെ അതിനെതിരെ പ്രതികരിക്കുവാൻ ഒരു എസ് കെ എന്നും, ഒരു മൊട്ടയും, ഒരു വിനുവും വന്നില്ല എന്നത് തികച്ചും ഖേദകരമാണ്. ഇങ്ങനെയുള്ള വിഷയങ്ങളിൽ പ്രതികരിച്ചുകൊണ്ടായിരിക്കണം ഇങ്ങനെയുള്ള വിഷങ്ങളെ സമൂഹത്തിൽ ഒറ്റപ്പെടുത്താൻ.
/filters:format(webp)/sathyam/media/media_files/2025/12/16/mm-mani-2-2025-12-16-14-43-41.jpg)
പിന്നീട് ആരൊക്കെയോ ഉപദേശിച്ചപ്പോൾ ആ പരട്ട വാക്കുകളെ തിരുത്തി എങ്കിലും ഓരോരുത്തന്മാരുടെ മനസിലുള്ളതും അവരുടെ ചിന്താഗതിയും ഒക്കെ ഇങ്ങനെയൊക്കെ തന്നെയാണ് എന്നത് അവരെ ആരാധിക്കുന്നവരും അവർക്ക് കണ്ണടച്ചുകൊണ്ട് വോട്ടുകൾ ചെയ്തവരും മനസ്സിലാക്കിയാൽ നന്ന്.
ഇടുക്കിയിലെ ജനങ്ങൾ സ്വതവേ ശാന്തസ്വഭാവക്കാരും നന്മ കൂടുതൽ ഉള്ളവരുമൊക്കെ ആയതുകൊണ്ടാണ് ഈ വക ലംബോധരന്മാർ അവരുടെ മേൽ കയറി മെഴുകുന്നത്. കേവലം കിറ്റുകൾ കൊടുത്താലോ തിരഞ്ഞെടുപ്പിന് മുൻപായി അവർക്ക് അർഹതപ്പെട്ട പെൻഷൻ കൊടുത്താലോ അടിമകളെപ്പോലെ അവർക്ക് വോട്ട് ചെയ്യണമെന്ന ആ വാശി എന്നെന്നേക്കുമായി അവസാനിക്കണം.
അടുത്ത തിരഞ്ഞെടുപ്പിൽ ഇയാളൊക്കെ മത്സരിച്ചാൽ തൂത്തെറിയുവാൻ ജനം തയാറാകണം. ഇങ്ങനെയുള്ളവർ ഭൂമുഖത്ത് ഉള്ളപ്പോളാണ് തട്ടേക്കാടും തേക്കടിയും പന്നിയാരും പോലുള്ള ദുരന്തങ്ങൾ ജനങ്ങളെ തേടിയെത്തുന്നത്.
ഇവരുടെയൊക്കെ വിചാരം അവരുടെ തന്തമാർ ഉണ്ടാക്കിയ മുതലോ, അല്ലെങ്കിൽ അവരുടെ അപ്പൂപ്പന്മാർ ഉണ്ടാക്കിയ കുടുംബസ്വത്തോ ഒക്കെയാണ് പെൻഷന്റെ പേരിലും കിറ്റിന്റെ പേരിലുമൊക്കെ വീശി എറിയുന്നത് എന്നാണ്.
അതിനും കാരണമായത് 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും ഇടുക്കിയിൽ ഒക്കെ ഒഴുക്കിയ പണം നമ്മുടെ ഖജനാവിലേക്ക് ജനം എറിഞ്ഞുകൊടുത്ത പ്രളയ ഫണ്ടുകളാണ്.
2018 പ്രളയത്തിന് ശേഷം വിദേശങ്ങളിൽ നിന്നും നമ്മുടെ സംസ്ഥാനത്തുനിന്നും സർക്കാർ ജോലിക്കാരിൽ നിന്നും നിർബന്ധപൂർവം പിരിച്ചെടുത്ത ഫണ്ടിനെ ഇടുക്കിയിലെ മുൻ എംപിയുടെ അളിയനിലൂടെ ആ മണ്ഡലങ്ങളിൽ ഒഴുക്കിയപ്പോൾ ഈ വക പരട്ടകൾ ജയിച്ചു കയറിയിരുന്നു. ആ ഓർമ്മകളിലാണ് അങ്ങേരു അങ്ങനെ തട്ടിവിട്ടത് !
നമ്മുടെ നാട്ടിലെ സാധാരണ പൊതുജനം കൊടുക്കുന്ന നികുതിപ്പണത്തിൽ നിന്നുമാണ് ഇവന്മാർ കയ്യിട്ടുവാരി ഇക്കളികൾ കളിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ അവരായിട്ട് അടിച്ചുമാറ്റുന്ന സ്വർണ്ണപ്പാളികൾ വേറെ.
ഓരോരോ മണ്ഡലത്തിലെയും ഗ്രാമത്തിലെയും കള്ളന്മാരും സ്വർണ്ണക്കടത്തുകാരും ഒന്നടങ്കം അവരവരുടെ മേച്ചിൽ പുറങ്ങളായി ഭരിക്കുന്ന പാർട്ടിയെ മാറ്റിയപ്പോൾ ഇവിടെ ഏതൊക്കെ അമ്പലത്തിൽ അവർ ഇടപെട്ടിട്ടുണ്ടോ, ഏതൊക്കെ സർക്കാർ സ്ഥാപനങ്ങളിൽ അവർ കൈകടത്തിയിട്ടുണ്ടോ അവിടെയൊക്കെ നല്ലോണം അടിച്ചുമാറ്റിയിട്ടുമുണ്ട്.
ഇക്കഴിഞ്ഞ പത്തുകൊല്ലങ്ങളായി ആ അടിച്ചുമാറ്റലുകൾ നിർബാധം തുടർന്നുകൊണ്ടേയിരിക്കുന്നു. അതിപ്പോൾ മുഖ്യമന്ത്രിയും മക്കളും മുതൽ ലോക്കൽ കമ്മറ്റി മെമ്പർമാർ വരെ ചക്കരക്കുടം നക്കിക്കൊണ്ടിരിക്കുന്നു !
റോഡ് പണികളുടെ പേരിൽ അവർ ചെയ്തുകൂട്ടുന്ന പോക്രിത്തരങ്ങൾ വേറെയാണ്.
റോട്ടിൽ ഒരു വര വരയ്ക്കുമ്പോൾ ബന്ധപ്പെട്ട മന്ത്രിമാരും ജനപ്രതിനിധികളും അതിന്റെ മുന്നിൽ നിന്നും സെൽഫികൾ റീലുകൾ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും റോഡ് വക്കിൽ കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിക്കുകയും ചെയ്തു കഴിഞ്ഞാൽ അടുത്ത മഴയത്ത് ആ റോഡ് ഒന്നടങ്കം ഇടിഞ്ഞുവീണാൽ അപ്പോൾ തന്നെ കേന്ദ്രത്തെയും അവിടത്തെ നാട്ടുകാരെയും എന്തിനധികം പറയുന്നു അമേരിക്കയിലെ നാസക്ക് നേരെ വരെ ആഞ്ഞടിക്കുന്ന മരുമോന്മാർ വിലസുന്ന ഈ കാലഘട്ടത്തിൽ ഇതിനെല്ലാം ഒരു അറുതി വരുത്തിയെ മതിയാകൂ.
പണി തീരുന്നതിനു മുൻപുള്ള ഉത്‌ഘാടനങ്ങള്‍ക്കെതിരെയും ജനങ്ങൾ പ്രതികരിച്ചേ മതിയാകൂ !
/filters:format(webp)/sathyam/media/media_files/2025/12/16/high-mast-light-2025-12-16-15-00-26.jpg)
നമ്മുടെ നാൽക്കവലകളിൽ സ്ഥാപിക്കുന്ന ഹൈ മാസ്റ്റ് വിളക്കുകളും, റോഡ് വക്കുകളിൽ സ്ഥാപിക്കുന്ന വെയിറ്റിങ് ഷേഡുകളും, കുളിമുറിയും മൂത്രപ്പുരകളും, കനാലുകളും വരെ സ്ഥലം എംപിയുടെ അല്ലെങ്കിൽ സ്ഥലം എംഎൽഎ യുടെ പേരും വെച്ചുകൊണ്ട് അവരുടെ കുടുംബത്തുനിന്നും കൊണ്ടുവന്ന പണം കൊണ്ടുണ്ടാക്കിയതാണെന്ന ബോർഡുകൾ ജനം പിഴുതെറിയണം.
എംപി ഫണ്ടിൽ നിന്നും അല്ലെങ്കിൽ എംഎൽഎ ഫണ്ടിൽ നിന്നും എന്നൊക്കെ അവർക്ക് എഴുതാം. പക്ഷെ എംപി കോതണ്ഡരാമൻ അല്ലെങ്കിൽ എംഎൽഎ ഘടോൽക്കചൻ സ്ഥാപിച്ച വഴിവിളക്ക് എന്നത് ജനം പിഴുതെറിയണം.
ആരും വീട്ടിൽ നിന്നും കൊണ്ടുവന്ന പണം കൊണ്ടല്ല എന്ന തിരിച്ചറിവ് അവർക്കും ഉണ്ടാകണം. എല്ലാം നമ്മുടെ നികുതി പണം കറങ്ങിതിരിച്ചുകൊണ്ട് നമ്മളിലേക്ക് വരുന്നതാണ് എന്നതും അവർക്ക് മനസിലാക്കി കൊടുക്കണം.
ഇപ്പോൾ ഈ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനുകളിലും ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള ഫണ്ടുകൾ അന്നത്തെ പഞ്ചായത്തീ രാജ് നഗരപാലിക ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനകീയാസൂത്രണം മുതൽ തൊഴിലുറപ്പ് പദ്ധതികൾ ഒക്കെ നമ്മുടെ തന്നെ നികുതി പണംകൊണ്ട് കേന്ദ്രവും കേരളവും നൽകുന്നതാണ്.
അല്ലാതെ പാർട്ടി സെക്രട്ടറിമാർ നാട് നന്നാക്കുവാൻ എണ്ണി കൊടുക്കുന്നതല്ല എന്ന തിരിച്ചറിവും ജയിച്ചുകയറിയ പുതിയ മെമ്പർമാരിൽ അവബോധം ഉണ്ടാകണം. ഒന്നും ആരുടെയും തറവാട്ട് സ്വത്തല്ല.
ഇനിയുള്ള കേരളത്തിൽ തുടർഭരണത്തിന്റെ പേരിൽ ആരും അഹങ്കാരം കാണിക്കാനും നടക്കേണ്ട. അന്നത്തെ കോവിഡ് കാലത്തെ ഒരു പ്രത്യേക സാഹചര്യത്തിൽ ജനം ഇടം വലം നോക്കാതെ വോട്ട് ചെയ്തതിന്റെ ക്ഷീണം അല്ലെങ്കിൽ നഷ്ടം നമ്മൾ ഏതാണ്ടൊക്കെ അനുഭവിച്ചു കഴിഞ്ഞുകൊണ്ടിരിക്കുന്നു !!!
മണിമാരെ പോലുള്ളവരെ കയറൂരി വിടുവാൻ അനുവദിക്കരുത് എന്ന തീരുമാനത്തിൽ സഖാവ് ദാസനും റോഡ്‌വക്കിലെ എല്ലാ പേരുകളും ഇന്ന് തന്നെ മായ്ചുകളയുവാൻ ഇറങ്ങിതിരിച്ചുകൊണ്ട് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us