പണ്ട് പ്രതിപക്ഷ ദൗത്യം ഏറ്റെടുത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്ന മാധ്യമങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിനെ വാനോളം പുകഴ്ത്തുകയും പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്യുന്നതാണ് വിരോധാഭാസം. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ദിവസം 10 കള്ള വാര്‍ത്തകളും 10 വ്യാജ വീഡിയോകളുമാണ് ടാര്‍ജറ്റ് നല്‍കിയിരിക്കുന്നത്. ഇതെല്ലാം വിളിച്ചുകൂവി ഇപ്പോള്‍ പ്രതിപക്ഷം മാധ്യമങ്ങളെ നാറ്റിക്കുകയാണ് - ദാസനും വിജയനും

എതിർക്കുന്നവരുടെ വായടക്കുന്ന വാർത്തകളും ഫ്ലാഷ് ന്യൂസുകളും അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ആക്രമണ പാരമ്പരകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

New Update
kc vd cartoon
Listen to this article
0.75x1x1.5x
00:00/ 00:00

സാധാരണയായി ചാനലുകളും വാർത്താമാധ്യമങ്ങളും യൂട്യൂബുകാരും  രാഷ്ട്രീയ വിമർശകരും ചാനൽ ചർച്ചക്കാരും ഒക്കെ ഭരിക്കുന്ന പാർട്ടികളെയാണ് വിമർശിച്ചുപോന്നിരുന്നത്. അവരായിരുന്നു പ്രതിപക്ഷത്തിന്റെ സഹായകമായി പ്രവർത്തിച്ചിരുന്നത്. 

Advertisment

ഇക്കഴിഞ്ഞ പത്തുവർഷങ്ങളിലായി ചാനലുകളും മീഡിയകളും എല്ലാം പണത്തിന്റെ സ്വാധീനത്താൽ പ്രതിപക്ഷത്തെ വേട്ടയാടുവാനാണ് ഉപയോഗിച്ച് പോന്നിരുന്നത്. 

എതിർക്കുന്നവരുടെ വായടക്കുന്ന വാർത്തകളും ഫ്ലാഷ് ന്യൂസുകളും അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടുള്ള ആക്രമണ പാരമ്പരകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.


ഈയിടെ സുൽത്താൻ ബത്തേരിയിൽ വെച്ചുനടന്ന കോൺഗ്രസ്സ് ക്യാമ്പിൽ പ്രതിപക്ഷ നേതാവും, കെസി വേണുഗോപാലും മാധ്യമങ്ങളുടെ ഈ അജണ്ടകൾ  അക്കമിട്ടു നിരത്തിയപ്പോൾ ദിവസവും പത്തുകാർഡുകളും പത്തു വിഡിയോകളും നുണകളായി പ്രചരിപ്പിക്കുന്ന മാധ്യമ ശിഖണ്ഡികൾക്ക് ലേശം കൊണ്ടു കാണും. 


ദിവസവും ഓരോരോ ഇല്ലാക്കഥകൾ മെനയുന്ന, നേതാക്കളെ തമ്മിൽ തല്ലിക്കുന്ന വാർത്തകൾ പടച്ചുവിടുന്ന  ഇവർ കേരളം കണ്ട ഏറ്റവും വലിയ കൊള്ളകൾ മറച്ചുവെക്കുന്നു. അവർക്കതിൽ ഒരു വിഷയമേ കാണുന്നില്ല. 

അവർക്ക് വേണ്ടത് പ്രതിപക്ഷ നേതാക്കളുടെ ചോരയാണ്. ഈയിടെ ചില മാധ്യമപ്രവർത്തകർ തിരിച്ചറിവിന്റെ പാതയിലൂടെ കാര്യങ്ങളിൽ മാറ്റങ്ങളും വരുത്തി തുടങ്ങിയിട്ടുണ്ട്. റിപ്പബ്ലിക്ക് ഗോസാമിക്ക് എന്താണ് പറ്റിയതെന്നും മനസിലാകുന്നില്ല.

ഒരു നല്ല ചാനലിനെ ഒരു വിധമാക്കി പടിയിറങ്ങി സ്വന്തമായി മറ്റൊരു ചാനൽ ഉണ്ടാക്കിയ ഒരു കുമാരൻ, ഭാര്യയുടെ രണ്ടു ശതമാനമടക്കം 53 ശതമാനം ഷെയർ കയ്യിൽ വെച്ചുകൊണ്ട് ഒട്ടേറെ പേരിൽ നിന്നും പണം സമാഹരിച്ചു നടത്തി നോക്കിയെങ്കിലും അവസാനം മദ്രാസ് കമ്പനി കോടതിക്കേസ് മുതൽ ഇൻകം ടാക്‌സിന്റെ കേസുകളും തട്ടിപ്പ് കേസുകളുമൊക്കെയായി അറസ്റ്റിൽ വരെ കാര്യങ്ങൾ എത്തിയപ്പോൾ സ്വന്തം ചാനലിലെ ഒരു മാനേജർ ഭാര്യയുടെ സ്വർണ്ണം പണയം വെച്ച  തുകയും, മരിച്ചുപോയ ഒരു ബിഷപ്പിൽ നിന്നും കടം വാങ്ങിയ തുകയും അടച്ചുകൊണ്ട് തത്കാലം തടിതപ്പി. 


പിന്നീട് കേസുകളിൽ അതിൽ നിന്നും രക്ഷനേടുവാൻ സ്വന്തം അച്ഛനെ ഇല്ലാതാക്കിയ ഒരു രാഷ്ട്രീയ പാർട്ടിയിൽ നുഴഞ്ഞുകയറി മത്സരിച്ചുവെങ്കിലും അവിടെയും ദൈവം പരാജയം സമ്മാനിച്ചു. അവസരവാദനയങ്ങൾക്കുള്ള തിരിച്ചടിയായിരുന്നു അന്ന് കിട്ടിയത്. കൂടാതെ ആ  പാവം ഉമ്മൻചാണ്ടിയുടെ പ്രാക്കും !!


ഭരണത്തിലെത്തിയ മുഖ്യമന്ത്രിയുടെ കാലുപിടിച്ചുകൊണ്ട് കാര്യങ്ങൾ ഒരു വിധേന പറഞ്ഞവസാനിപ്പിച്ച് പിന്നെയും ഓരോരുത്തരുടെ ഖബ്ർ മാന്തിത്തുടങ്ങി. ദിലീപിന്റെ മെക്കട്ട് കുറെ കയറിനോക്കി, അവിടെയും പരാജയമായിരുന്നു ഫലം. അങ്ങനെയിരിക്കുമ്പോൾ ഈനാം പേച്ചിക്ക് മരപ്പട്ടിയെന്നോണം മാംഗോ മൊബൈൽ - മുട്ടിൽ മരംമുറി - മെസ്സി മാച്ച് (എംഎംഎം) സഹോദരങ്ങളെ ദൈവം മുന്നിലേക്കയച്ചുകൊടുത്തു.

അവരുടെ പിന്നാമ്പുറ സഹായത്താൽ ഭരണത്തെ വെളുപ്പിക്കുവാനുള്ള ക്വട്ടേഷനുമായി ഇറങ്ങിത്തിരിച്ചു. എവിടെയോ വെളുപ്പിക്കൽ നടത്തി അവിടെയൊക്കെ വീണ്ടും വീണ്ടും പരാജയങ്ങൾ മാത്രമായിരുന്നു നുണയേണ്ടി വന്നത്. ഇന്ത്യൻ പര്യടനത്തിൽ വരുന്ന മെസ്സിക്ക് 130 കോടി വിലയിട്ടുകൊണ്ട് ആരെയൊക്കെയോ പറ്റിക്കുവാൻ ശ്രമിച്ചു. അവിടെയും പരാജയം. 


തൃക്കാക്കര - പുതുപ്പള്ളി - പാലക്കാട് - നിലമ്പൂർ - 2024 ലോക്സഭാ തിരഞ്ഞെടുപ്പ് - 2025 പഞ്ചായത്ത് തിരഞ്ഞെടുപ്പ്, അങ്ങനെ തൊട്ടതെല്ലാം പരാജയമാക്കുവാൻ അവർക്ക് സാധിച്ചു. അച്ഛനെതിരെ പാർട്ടിയും പിണറായിയും ചെയ്തുകൂട്ടിയ ചെയ്തികൾക്ക് മകനിലൂടെ മധുരപ്രതികാരമായും വേണേൽ ചിന്തിച്ചാൽ തെറ്റില്ല !!


എന്തായാലും ജീവിതത്തിൽ ഇതുവരെ പരാജയം മാത്രം കൈമുതലായുള്ളവർ പണം കൈപ്പറ്റി പിആർ കളികൾ ഏറ്റെടുത്തുകൊണ്ട് ഒരു സംസ്ഥാനത്തെ ഒന്നടങ്കം നശിപ്പിക്കുവാൻ നോക്കിയാൽ, പുണ്യമാക്കപ്പെട്ട ഒരു അമ്പലത്തിലെ കൊള്ളകൾ മൂടി വെക്കുവാൻ നോക്കിയാൽ, ഒരു സമൂഹത്തെ ഒന്നടങ്കം പഠിക്കുവാൻ ശ്രമിച്ചാൽ, പുതിയ തലമുറയെ വഴി തെറ്റിക്കുവാൻ കൂട്ടുനിന്നാൽ, ഭക്തരുടെ ദൗർബല്യങ്ങളെ ചോദ്യം ചെയ്‌താൽ നിങ്ങളെ കേരളജനത വെറുതെ വിടുമെന്ന് കരുതേണ്ട. എല്ലാറ്റിനും ഒരു അതിരുണ്ട് !!

ന്യൂസ് മലയാളവും ഈ അവിഞ്ഞ കളികൾ നിർത്തണമെന്ന് അപേക്ഷിച്ചുകൊണ്ട് ദാസനും കാത്തിരുന്നു കാണാം എന്ന വിശ്വാസത്തിൽ വിജയനും

Advertisment