/sathyam/media/media_files/2025/12/13/k-muraleedharan-vd-satheesan-roji-m-john-2025-12-13-19-31-35.jpg)
ഈ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനയിൽ തന്നെ യുഡിഎഫ് പ്രവർത്തകർ ഏറെ സന്തുഷ്ടരായിരുന്നു. ഇനി അങ്ങോട്ട് കേരളം ഒന്നടങ്കം തോറ്റമ്പിയാലും വിരോധമില്ല എന്നായിരുന്നു യുഡിഎഫ് അണികളുടെ കമന്റുകൾ.
സ്വന്തം വീടിന്റെ കോലായത്ത് ഇരുന്ന് ഭൂമിയുടെ അച്ചുതണ്ട് തിരിച്ചിരുന്ന ഒരു മഹാരഥന്റെ ജീവിതം എന്നെന്നേക്കുമായി കെട്ടു പോയതിന്റെ സന്തോഷത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ.
പാലക്കാട്ടെ പെരിങ്ങോട്ടുകുറിശ്ശിയിലെ ഹൃതിക്ക് റോഷൻ 130 വോട്ടുകൾക്ക് എവി ഗോപിനാഥ് എന്ന കടൽക്കിളവനെ മലർത്തിയടിച്ച വാർത്തകളായിരുന്നു കോൺഗ്രസുകാരിൽ ആവേശമുണർത്തിയത്.
പിന്നീട് അങ്ങോട്ട് ഒന്നൊന്നായി തകർന്നു വീണപ്പോൾ കേരളത്തിൽ ലേശം നന്മ ബാക്കിയുണ്ടെന്ന് ജനം മനസ്സിലാക്കി കൊടുത്തു. തല മൊട്ടയടിച്ച ലതിക സുഭാഷ് സ്വന്തം വാർഡിൽ മൊട്ടയടിച്ചപ്പോൾ അണികളുടെ ആവേശം പതിന്മടങ്ങായി.
കേരളത്തിലെ ജീവിച്ചിരിക്കുന്ന കള്ളനാണങ്ങൾക്ക് ജനം കൊടുത്ത പ്രഹരം നിസ്സാരമായി തള്ളിക്കളയുവാനാകില്ല.
കേരളത്തിന്റെ കപ്പിത്താൻ മുതൽ, കപ്പിത്താന്റെ തേരിലേറി അയ്യപ്പന്റെ സംഗമത്തിനായി പോയ വെള്ളാപ്പള്ളിക്കും, ഇഹലോകത്തും പരലോകത്തും കൂലി വാങ്ങി തരുവാൻ പ്രയത്നിച്ച അൽപ്പൻ ജലീലിനും, വായയില്ലാത്ത വെട്ടുകത്തിയായി സ്വയം പരിണമിച്ച ജപ്പാൻ അൻവറിനും, കോൺഗ്രസ്സ് വക്താവായി സ്വയം സ്ത്രീ ലമ്പടനായി മാറിയ രാഹുൽ മാങ്കൂട്ടത്തിലിനും, കുഴൽപ്പണ വിദ്വാൻ ഉള്ളി സുരക്കും, സ്വയം മണ്ടനായി മാറിക്കൊണ്ടിരിക്കുന്ന മാഷെന്ന് പറയുന്ന ഗോവിന്ദനും, സ്വന്തം മണ്ഡലത്തിൽനിന്നും കൂവി പായിച്ച പിസി ജോർജ്ജിനും, വലതിനെ വിട്ട് ഇടതിലേയ്ക്ക് പോയ ജോസ്‌മോനും, അളവുകോൽ നായികാ ലസിത നായർക്കും ഈ തിരഞ്ഞെടുപ്പ് ഏൽപ്പിച്ച അടി ചെറുതൊന്നുമല്ല.
ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പ് ജയങ്ങൾക്കായി പ്രത്യേക മുന്നണി സംവിധാനവും തിരഞ്ഞെടുപ്പ് സംവിധാനവും നടപ്പിലാക്കി ഒൻപത് സീറ്റിൽ നിന്നും 110 സീറ്റിലേക്ക് സ്വന്തം പാർട്ടിയെ ഉയർത്തിയ ലീഡർ കെ കരുണാകരന്റെ അനുയായിയായി വിഡി സതീശൻ മാറിയപ്പോൾ ഇവിടെ നാം കാണുന്നത് നിലപാടുകളുടെ ഒരു രാജകുമാരനെയാണ്.
/filters:format(webp)/sathyam/media/media_files/2025/06/23/vd-satheesan-nilambur-victory-2025-06-23-17-54-33.jpg)
പണ്ടൊക്കെ ഒരു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കോൺഗ്രസ്സിലെ നേതാക്കൾ അവർക്ക് തോന്നിയത് പോലെ അവരുടെ ഏറാൻ മൂളികളെ സ്ഥാനാർത്ഥികളാക്കി കെട്ടിയിറക്കിയും, ഗ്രൂപ്പടിസ്ഥാനത്തിൽ സ്ഥാനങ്ങൾ വീതം വെച്ചുള്ള കളികൾക്ക് വിരാമമിട്ടുകൊണ്ട് ഓരോരോ നേതാക്കളുടെ കഴിവുകളും സ്വഭാവരൂപീകരണവും കണ്ടെത്തി അവർക്ക് അനുയോജ്യമായ സ്ഥലങ്ങളിൽ അവരോധിച്ചുകൊണ്ട് ഒരു നല്ല ഇലക്ഷൻ മാനേജ്‌മെന്റ് സെറ്റ് ചെയ്തപ്പോൾ തൃക്കാക്കരയും, പുതുപ്പള്ളിയും, പാലക്കാടും, നിലമ്പൂരും വിജയിച്ച ഫോർമുലകൾ ഈ തിരഞ്ഞെടുപ്പിലും സംജാതമായി.
കുറെയധികം കോടികൾ ചിലവഴിച്ചുകൊണ്ട് റോഡ് നീളെ കൂറ്റൻ ഹോർഡിങ്ങുകളും, മുഴുവൻ പേജ് പരസ്യങ്ങളും, ചാനലിൽകൂടിയുള്ള പരസ്യങ്ങളും, പിആർ കമ്പനിക്കാരുടെ തള്ളി മറിക്കലുകളും, ചാനലുകാരെ ഒന്നടങ്കം അവരുടെ കടങ്ങൾ വീട്ടി ഒപ്പം നിർത്തിയിട്ടും, അവരുടെ കേസുകൾ ഒതുക്കി കൊടുത്തിട്ടും, തിരഞ്ഞെടുപ്പാകുമ്പോഴുള്ള പെണ്ണുകേസുകൾ നിരത്തിയിറക്കിയിട്ടും, ഗൾഫിലുടനീളം വിലസി നടന്നിട്ടും, എതിർപാർട്ടിക്കാർക്ക് നോമിനേഷൻ കൊടുക്കാൻ സമ്മതിക്കാതെ ഭീഷണിപ്പെടുത്തിയിട്ടും, സ്ഥാനാർത്ഥികളുടെ പേരുകൾ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയിട്ടും, പൊലീസുകാരെ കയറൂരി വിട്ട് നേതാക്കളുടെ മൂക്കത്ത് ലാത്തി കൊണ്ടടിപ്പിച്ചും ഒന്നും ഒരു ജനതയെ തോൽപ്പിക്കുവാൻ ആകില്ല എന്ന് മലയാളി തെളിയിച്ചപ്പോൾ ഇവിടെ പുതിയ ഒരു സംസ്കാരം ഉടലെടുക്കുന്നു.
തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചു എന്നതാണ് അണികളിൽ കയറിയ ആവേശം. കെ മുരളീധരൻ തലസ്ഥാനം ഏറ്റെടുത്ത് കെഎസ് ശബരീനാഥനെയും, വൈഷ്ണയെയും, നേമം ഷജീറിനെയും സ്ഥാനാർത്ഥികളാക്കി പ്രഖ്യാപിച്ചപ്പോൾ തന്നെ ഒരു മാറ്റം ജനങ്ങളിൽ ഉരുത്തിരിഞ്ഞിരുന്നു.
/filters:format(webp)/sathyam/media/media_files/9GOGucinbgFacoJA5xkD.jpg)
തൃശൂർ പോലുള്ള ഒരു അഴകൊഴമ്പൻ നഗരത്തിലേക്ക് റോജി എം ജോൺ പോലുള്ള ഒരു ഇലക്ഷൻ മാനേജരെ നിശ്ചയിച്ചപ്പോൾ തന്നെ അവിടെ വിജയം സുനിശ്ചിതമാക്കി. അനിൽ അക്കരെയെ പോലുള്ളവർ മത്സരിച്ചപ്പോൾ അണികൾ ഉഷാറായി. എളവള്ളിയിൽ ജിയോ ഫോക്സ് പോലെയുള്ള ഇടത് പഞ്ചായത്ത് പ്രസിഡന്റുമാരെ വലത്തോട്ട് അടുപ്പിച്ചതും ഏറെക്കുറെ ഗുണം ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/02/27/jS3m8OYKo4Zd2qkeOQcn.jpg)
റിജിൽ മാക്കുറ്റിയും , കെഎം അഭിജിത്തും, ഷിന്റോ ജോണും, ഫാത്തിമ തെഹ്‌ലിയയും, അതുപോലെ നല്ല ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടനവധി ചെറുപ്പക്കാരും നാടിനുവേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയപ്പോൾ പെണ്ണ് കേസുകളാൽ തിരഞ്ഞെടുപ്പുകൾ വിജയിച്ചു പോന്നിരുന്ന ഒരു സംസ്കാരത്തിന് തിരശ്ശീല വീണു.
എല്ലാ തരത്തിലുള്ള കള്ളത്തരങ്ങളും തട്ടിപ്പുകളും തോന്ന്യാസങ്ങളും ചെയ്തുകൊണ്ട് കേസുകൾ വരുമ്പോൾ ചാനലുകളിൽ കയറിയിരുന്നുകൊണ്ട് എന്തും വിളിച്ചുകൂവി ജനത്തിന്റെ കണ്ണിൽ പൊടിയിടുന്ന ഒരു കൂട്ടം തെമ്മാടി കൂട്ടങ്ങൾക്കുള്ള അവസാനത്തെ മുന്നറിയിപ്പ് കൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ്.
കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാരെ വലവീശി പിടിച്ചുകൊണ്ട് അവർക്ക് രാത്രികാല മെസേജുകളും അവരുമായി കമ്പി സംസാരങ്ങളും പിന്നീട് അവരുമായി കിടക്ക പങ്കിട്ടും സുഖം കണ്ടെത്തി എല്ലാം കഴിയുമ്പോൾ രാഷ്ട്രീയക്കാരിൽ നിന്നും പണം പറ്റി മുഖ്യമന്ത്രിക്ക് പരാതികൊടുക്കുന്ന 'അതിജീവിത വർഗ'ത്തിനും ജനം കൊടുത്ത ചാട്ടവാറടിയാണ് ഈ റിസൾട്ടുകൾ !
/filters:format(webp)/sathyam/media/media_files/2025/10/28/pinarai-vijayan-2-2025-10-28-13-28-41.jpg)
മുഖ്യമന്ത്രി ഇപ്പോഴുള്ള ഉപദേശകരായ ശശിമാരെ മാറ്റി നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വളരെ നാറാതെ അതിജീവിക്കാം. ഇപ്പോഴത്തെ ഈ കുത്തഴിഞ്ഞ അല്ലെങ്കിൽ കെടുകാര്യസ്ഥതയുള്ള ഈ ഭരണരീതി മാറ്റിപ്പിടിക്കുവാൻ തയ്യാറാവുക.
മരുമകനായാലും ചാനൽ മുതലാളിമാർ ആയാലും, അല്ലാത്ത മുതലാളിമാർ ആയാലും അങ്ങനെ ഭരിക്കുവാൻ അല്ലെങ്കിൽ അങ്ങയെ തെറ്റിദ്ധരിപ്പിക്കുവാൻ അവസരം നൽകാതിരിക്കുക.
നമ്മുടെ ഭൂപ്രദേശം കേരളമാണ്, പ്രളയത്തിലും കോവിഡിലും കിറ്റിലും ഒക്കെ ജനം അങ്ങയെ വിശ്വസിച്ചുകൊണ്ട് വോട്ടുകൾ ചെയ്തുകൊണ്ട് പിടിച്ചു നിർത്താൻ സഹായിച്ചപ്പോൾ അത് അവരുടെ ബലഹീനതയായി കണക്കാക്കാതിരിക്കുക. അവരെ പൊട്ടന്മാരായി ചിത്രീകരിക്കാതിരിക്കുക. ഇനിയും സമയമുണ്ട്, എല്ലാം നന്നാക്കിയെടുക്കുവാൻ !!!
മലയാളിയുടെ സ്വയബോധം നഷ്ടപ്പെട്ടിട്ടില്ല എന്ന സന്തോഷത്തിൽ ദാസനും ചാനലുകാരെ വിധികർത്താക്കളാക്കുവാൻ അനുവദിക്കാതിരിക്കുക എന്ന ഉപദേശത്താൽ വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us