സിനിമയും യാഥാര്‍ഥ്യവുമൊക്കെയായി സിബിഐ, ഇ ഡി, എൻഐഎ, എൻഫോഴ്‌സ്‌മെന്റ് എന്നീ പുലികൾ കേരളത്തിൽ രാജാക്കന്മാരായി വിലസിയ ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ എല്ലാം പഴംകഥ. ഇ.ഡി എന്ന് കേള്‍ക്കുമ്പോഴേ ചിലര്‍ക്ക് മനസില്‍ ലഡു പൊട്ടും. അതിപ്പോള്‍ അയ്യപ്പന്‍റെ സ്വര്‍ണം അടിച്ചു മാറ്റിയവര്‍ക്കും അങ്ങനെ തന്നെ. അറസ്റ്റിലായ അമ്പലംവിഴുങ്ങികളുടെ പ്രതീക്ഷ ഇനി ഇ.ഡിയിലത്രെ - ദാസനും വിജയനും

കരിമ്പട്ടികയിലായ എസ്എൻസി ലാവ്‌ലിൻ എന്ന കനേഡിയൻ കമ്പനിക്കാർ വരെ അക്ഷരാർത്ഥത്തിൽ പേടിച്ചുപോയ ഒരു കേസിനെ വളരെ ലാഘവത്തോടെ നാൽപ്പതിൽ പരം തവണ മാറ്റിവെച്ചത് സിബിഐയും സുപ്രീം കോടതിയുമാണ്.

New Update
shabarimala ed
Listen to this article
0.75x1x1.5x
00:00/ 00:00

ശബരിമലയിലും ഇ.ഡി എത്തിയിരിക്കുന്നു, ഏറ്റവുമധികം ആഹ്ളാദിക്കുന്നത്, സൈബർ സഖാക്കളും വാസുവിനും പത്മകുമാറിനും പിന്നാലെ പ്രവർത്തിച്ചിട്ടുള്ള മുൻമന്ത്രിയും ദേവസ്വം നേതാക്കളും പാർട്ടി മാറിയെത്തിയ ദേവസ്വത്തിന്റെ മുൻ കാര്യക്കാരനും പിന്നെ സ്വർണ്ണപ്പാളിയും കട്ടിളയും ജനലും ശ്രീകോവിലും അടിച്ചുമാറ്റിയവരും അതിനു കൂട്ടുനിന്നവരുമാണ്.

Advertisment

കാരണം ഇപ്പോൾ എസ്ഐടിയും കോടതിയും വളരെ മാന്യമായാണ് അന്വേഷണം നടത്തുന്നതും ഓരോരുത്തരെയായി പൂട്ടിടുന്നതും. 


പണ്ട് ടിപി കേസിലെ കൊമ്പൻ സ്രാവുകളിലേക്ക് അന്വേഷണം എത്തിയതും പട്ടാപ്പകൽ നടുറോട്ടിലിട്ട് മോഹനൻ മാസ്റ്ററെ ഓടിച്ചിട്ട് പിടിച്ചതും കണ്ടപ്പോൾ സംഗതി കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ സ്രാവുകൾ അന്നത്തെ ആഭ്യന്തര മന്ത്രിയെ ചാക്കിട്ട് പിടിച്ച് കാര്യം കോംപ്രമൈസിൽ എത്തിച്ചതുപോലെ ഇപ്പോൾ ശബരിമലയിലും കേന്ദ്രസർക്കാരിനെ ദൂതന്മാർ മുഖേന സ്വാധീനിച്ചു കോംപ്രമൈസിൽ എത്തിച്ചുകൊണ്ടിരിക്കുന്നു

ലോക ചരിത്രത്തിൽ ആദ്യമായി ഒരു കേസ് മാറ്റിവെച്ച വകയിൽ ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ്. കരിമ്പട്ടികയിലായ എസ്എൻസി ലാവ്‌ലിൻ എന്ന കനേഡിയൻ കമ്പനിക്കാർ വരെ അക്ഷരാർത്ഥത്തിൽ പേടിച്ചുപോയ ഒരു കേസിനെ വളരെ ലാഘവത്തോടെ നാൽപ്പതിൽ പരം തവണ മാറ്റിവെച്ചത് സിബിഐയും സുപ്രീം കോടതിയുമാണ്. 


അവിടെയും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സിബിഐ രക്ഷക്കെത്തി എന്ന് വേണം അനുമാനിക്കാൻ. അന്ന് കോൺഗ്രസുകാർ സഹായിച്ചപ്പോൾ ഇപ്പൊ ബിജെപിക്കാർ സഹായിക്കുന്നു എന്ന് മാത്രം.


കേരളം ഞെട്ടിത്തരിച്ച ഒരു കേസായിരുന്നു സ്വർണ്ണ കള്ളക്കടത്ത്. ബിരിയാണി ചെമ്പിലും കോൺസുലേറ്റ് ബാഗിലും എന്തിനധികം ഖുറാനിലും ഈന്തപ്പഴത്തിൽ വരെ കേരളത്തിലേക്ക് സ്വർണ്ണം ഒഴുകുകയും മുഖ്യമന്ത്രിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ വരെ അകത്താകുകയും ചെയ്തപ്പോൾ ദേ വരുന്നു ശ്രീ ശ്രീ എമെന്ന പേരിലൊരു അവതാരവും കൂടെ എൻഐഎ, എൻഫോഴ്‌സ്‌മെന്റ് എന്നിവരെ കേന്ദ്രത്തിൽ നിന്നും സഹായത്തിനായി വിളിക്കുകയും അവർ ആ കേസിനെ ചുരുട്ടി കൂട്ടി കളയുകയും ചെയ്തു.

അതുകഴിഞ്ഞു കരിമണൽ മുതലാളി മാസാമാസം മുഖ്യന്റെ മകൾക്ക് ശമ്പളം കൊടുക്കുകയും അത് ആരോ കുത്തിപ്പൊക്കി കേസാക്കുകയും ചെയ്തപ്പോൾ കേന്ദ്രത്തിൽ നിന്നും പുതിയ അവതാരങ്ങളായ എസ്എഫ്ഐഓ അന്വേഷണമാരംഭിക്കുകയും ഫ്രോഡ് ചാർജ് അടിച്ചുകൊടുക്കുകയും ചെയ്തു. 


സഖാക്കളുടെ ധാരണ അവരുടെ കേസുകൾ എന്നും പാർട്ടിക്കാർ അളവുകോൽ വെച്ച് അളക്കുന്നത് പോലെ എസ്എഫ്ഐഒ അന്വേഷിക്കുന്നു എന്നാണ്. എന്തായാലും തൃശൂരിലെ പൂരം കലക്കലോടെ ആ ഗർഭവും കലങ്ങിപ്പോയി !! എസ്എഫ്ഐഒ പിരിച്ചുവിട്ടു എന്ന് തോന്നുന്നു !!


പിന്നെ വരുന്നത് മുഖ്യന്റെ മകനുള്ള സമൻസ് ആയിരുന്നു. നല്ല മനസുള്ള ആളായതുകൊണ്ടാകാം മകന് സമന്‍സ് മാത്രമായി ചുരുങ്ങിയത്. മണി ലോണ്ടറിംഗ് അഥവാ കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ചായിരുന്നു അങ്ങനെ ഒരു സമൻസ് ഇ ഡി അയച്ചത് എന്നാണറിവ്. 

പക്ഷെ അങ്ങനെ ഒരു സമൻസോ ലെറ്ററോ ആരും കണ്ടവരുമില്ല കൈപറ്റിയവരുമില്ല. പക്ഷെ വന്നത് ക്ലിഫ് ഹൌസിലേക്കാണെന്നു ഇ ഡി പറയുന്നു. അതും അങ്ങനെ നാഥനില്ലാത്ത അവസ്ഥയിൽ ആവിയായി പോയി.

സിബിഐ, ഇ ഡി, എൻഐഎ, എൻഫോഴ്‌സ്‌മെന്റ് എന്നീ പുലികൾ കേരളത്തിൽ രാജാക്കന്മാരായി വിലസിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. സിബിഐ സിനിമകളിലൂടെ അവർക്ക് കേരളത്തിൽ സൽപ്പേരും കിട്ടിയിരുന്നു.

പക്ഷെ ഒരു അഭയാക്കേസിൽ തുടങ്ങിയ ശനിദശ അവരെ വിടാതെ പിൻതുടർന്നു കൊണ്ടിരിക്കുന്നു. ഷുക്കൂർ, ഫൈസൽ കേസുകളിൽ അഭയ ആവർത്തിക്കുന്നു. കരുവന്നൂർ കേസിൽ പവനായി ശവമാകുന്നു !

സിബിഐയുടെ ആറാം പാർട്ട് എഴുതാൻ എസ്എൻ സ്വാമിയോട് അഭ്യർത്ഥിച്ചുകൊണ്ട് സംവിധായകൻ ദാസനും ഇ.ഡിയെ കാണിച്ചു പേടിപ്പിക്കേണ്ട എന്ന് കരുവന്നൂർ വിജയനും

Advertisment