/sathyam/media/media_files/2026/01/03/vd-satheesan-vellappally-natesan-kc-venugopal-2026-01-03-19-32-46.jpg)
വെള്ളാപ്പള്ളി നടേശൻ - കേരളത്തിൽ ഏറ്റവും കൂടുതൽ പണമുണ്ടാക്കിയ കച്ചവടക്കാരിൽ ഒരാൾ ആണെങ്കിലും അദ്ദേഹത്തെ കാണുമ്പോഴും അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങൾ കാണുമ്പോഴും ഏറ്റവും കൂടുതൽ ഓർമ്മയിൽ വരുന്നത് ഒരു കൊള്ളപ്പലിശക്കാരനെയാണ്.
കൊള്ളപ്പലിശയുടെ രാജാവായിരുന്ന ഷൈലോക്ക് എറണാകുളത്ത് വിമാനമിറങ്ങി ചേർത്തല കടന്ന് ശ്രീ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി നടേശനെ കണ്ടപ്പോൾ തൊഴുതു .. ആര് തൊഴുതു ഷൈലോക്ക് തൊഴുതു...
എന്നിട്ട് നിങ്ങളെ ഞാൻ നമസ്കരിക്കുന്നു .. ആര് ഷൈലോക്ക് .. ആരെ വെള്ളാപ്പള്ളി നടേശനെ .. അപ്പോൾ ഷൈലോക്ക് വരെ നമസ്കരിക്കുന്ന കൊള്ളപ്പലിശയാണ് സ്വന്തം സമുദായത്തിലെ പെണ്ണുങ്ങളിൽ നിന്നും അമ്മമാരിൽ നിന്നും വെള്ളാപ്പള്ളി ഈടാക്കി കൊണ്ടിരിക്കുന്നത് '' - വിഎസ് അച്യുതാന്ദന്റെ ആലപ്പുഴയിലെ ഒരു പ്രസംഗമാണിത്.
മുഖം മനസ്സിന്റെ കണ്ണാടി എന്നുള്ളത് തീർച്ചയായും സത്യമാണ്. അതുപോലെ ആ നാവുകടി കാണുമ്പോൾ മനസ്സിൽ പതിയുന്നത് അദ്ദേഹത്തിന്റെ എതിരാളിയെന്ന് അദ്ദേഹം ചിന്തിക്കുന്ന ഗോകുലം ഗോപാലേട്ടന്റെ മകന്റെ അപകട മരണവും അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്ന വിദ്യാസാഗറിന്റെ മകന്റെ അപകടമരണവുമാണ്.
ആലുവയിലെ പെരിയാറിൽ മുങ്ങിമരിച്ചുവെന്ന് പറയപ്പെടുന്ന ആ സ്വാമിയുടെ പ്രേതം വട്ടമിട്ട് പറക്കുന്നതുപോലെ തോന്നിപ്പോകുന്നു. ഒരു മനുഷ്യന് എത്രയൊക്കെ പരട്ടയാകുവാൻ സാധിക്കുന്നോ അതൊക്കെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ ബഹുമാനപ്പെട്ട വെള്ളാപ്പള്ളി നടേശന് സാധിച്ചിരുന്നു എന്ന കാര്യത്തിൽ ആ മനുഷ്യന് അഹങ്കരിക്കാം !
''എസ്എൻഡിപി എന്ന ചന്ദനമരത്തിലെ മൂർഖൻ പാമ്പാണ് വെള്ളാപ്പള്ളി നടേശൻ'' എന്ന് സുകുമാർ അഴീക്കോട് പ്രസംഗിച്ചിരുന്നു .
ഒരു കാലത്ത് ഇസ്ലാമിനെയും ഗൾഫുകാരെയും മുസ്ലിം കച്ചവടക്കാരെയും അടച്ചാക്ഷേപിച്ചിരുന്ന ആ മനുഷ്യൻ ഇറക്കി വിട്ട ഭൂതങ്ങളിൽ ഒന്നായിരുന്നു കുഞ്ഞൂഞ്ഞ് - കുഞ്ഞുമാണി - കുഞ്ഞാലിക്കുട്ടി എന്നതും, ലീഗിന് അഞ്ചാം മന്ത്രി എന്നതും.
രണ്ടും കേരളത്തിലെ സാധാരണ മനുഷ്യർക്കിടയിൽ വിദ്വേഷത്തിന്റെ വിത്തുപാകുവാൻ മിസ്റ്റർ വെള്ളാപ്പള്ളിക്ക് സാധിച്ചിരുന്നു. അന്നതിനൊക്കെ കുട പിടിച്ചുകൊടുത്തതും ഈ റിപ്പോർട്ടർ ചാനൽ തന്നെയാണ്.
2019 ൽ നാസിൽ അബ്ദുള്ള എന്ന തൃശൂർക്കാരൻ അജ്മാനിൽ ഫയൽ ചെയ്ത ചെക്ക് കേസിൽ ബിഡിജെഎസ് ചെയർമാനും വെളളാപ്പള്ളിയുടെ സന്തതിയുമായ തുഷാറിനെ അജ്‌മാൻ പോലീസ് ജയിലിൽ അടച്ചപ്പോൾ രക്ഷക്കെത്തിയതും തൃശൂർക്കാരനായ യൂസഫലി ആയിരുന്നതും കാലത്തിന്റെ ഒരു മറുപടി തന്നെയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/10/02/yusuf-ali-2025-10-02-16-49-42.jpg)
അജ്‌മാൻ കേസിൽ നിന്നും കഷ്ടിച്ച് തടിയൂരിയതിൽ പിന്നെ കുറച്ചുനാളത്തേക്ക് വെള്ളാപ്പള്ളിയുടെ ശല്യം ഏറെക്കുറെ കുറവായിരുന്നു. പിന്നീട് കോവിഡ് ഒക്കെ കഴിഞ്ഞപ്പോൾ 2021 തിരഞ്ഞെടുപ്പിൽ വീണ്ടും തലപൊക്കി തുടങ്ങി. രണ്ടാം പിണറായി സർക്കാർ എന്നത് പിണറായി വരെ സ്വപ്നം കണ്ടിരുന്നില്ല എന്നതായിരുന്നു സത്യം.
വലിയ മോശമല്ലാത്ത ഒരു തോൽവി പ്രതീക്ഷിച്ചിരുന്ന പിണറായി വിജയനിൽ ആർഎസ്എസ് അജണ്ടയുടെ ഭാഗമായുള്ള വിഘടിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം പയറ്റുന്നതിൽ വെള്ളാപ്പള്ളിയുടെ സംഭാവന ഒട്ടേറെയായിരുന്നു.
മകന്റെ പാർട്ടിയെ എൻഡിഎയുടെ ഭാഗമാക്കി സമുദായ വോട്ടുകൾ ഭിന്നിപ്പിച്ചപ്പോൾ പിണറായിയുടെ വിജയം അനായാസമായി.
/filters:format(webp)/sathyam/media/media_files/2025/06/10/xMRbdI56Iu9IbuJYJjml.jpg)
ആഗോള അയ്യപ്പ സംഗമത്തിൽ വഴിയിൽ വണ്ടികാത്തുനിന്ന ഒരു കിളവനെ തന്റെ പുത്തൻ വാഹനത്തിൽ പിണറായി കയറ്റിയതിൽ എന്താ തെറ്റ് ? ചെയ്തുതന്ന ഉപകാരത്തിന് ക്ലിഫ് ഫൗസിൽ ഒരു മുറി കൂടി കൊടുക്കണം എന്നാണ് ഗോവിന്ദന്റെ മനസ്സിൽ !!
ആലപ്പുഴയിലെ ലോക്സഭാ സ്ഥാനാർത്ഥികളെ തോൽപ്പിക്കുവാൻ അദ്ദേഹം മെനക്കെട്ട് ഇറങ്ങിയെങ്കിലും അവരൊക്കെ വൻഭൂരിപക്ഷത്തിൽ ജയിച്ചുകയറി.
ആർ.എസ്.എസ് തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് വെള്ളാപ്പള്ളി പ്രവർത്തിക്കുന്നതെന്നും, അദ്ദേഹത്തിന്റെ ഓരോ പ്രസ്താവനക്കും പിന്നിൽ നരേന്ദ്ര മോദിയും അമിത് ഷായും നേതൃത്വം നൽകുന്ന ഭാരതീയ ജനതാ പാർട്ടിയാണെന്നും, കേരളത്തിലെ തൊഗാഡിയ ആണ് വെള്ളാപ്പള്ളിയെന്നും സുധീരൻ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/lgmlD2nk3RztnSIa8lf5.jpg)
സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്ന ഇത്തരം ഇടപെടലുകൾ കേരളത്തിന്റെ സാമൂഹിക ഐക്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോൺഗ്രസ് നേതാവായ കെ.സി. വേണുഗോപാൽ വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.
സമുദായത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന നിലപാടുകളാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയുടെ ഒരു വോട്ടും തനിക്ക് വേണ്ട എന്ന് പ്രസ്താവിച്ച പറവൂർക്കാരന്റെ ചിന്തയിൽ ഇനിയും പിണറായി വിജയൻ അദ്ദേഹത്തെ കൊണ്ടുനടക്കണം എന്നും ഇതുപോലെയുള്ള സംഗമവേദികളിൽ എത്തിക്കണം എന്നുമാണ്.
ഓരോരോ തിരഞ്ഞെടുപ്പുകളിലും വെള്ളാപ്പള്ളിയോട് നേരിട്ട് വെല്ലുവിളിക്കുകയും അങ്കം വെട്ടുകയും ചെയ്യുന്ന വിഡി സതീശന് ഇപ്പോൾ വെള്ളാപ്പള്ളി നേരിടുന്ന അവഗണനകൾ കാണുമ്പോൾ ഉള്ളിൽ ചിരിയാണ് വരുന്നത് എന്ന് അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങളിൽ കാണാം.
/filters:format(webp)/sathyam/media/media_files/2025/04/04/uhnkQxRkVnFGyv14yDuc.jpg)
ഇനിയും ആഗോളസംഗമങ്ങളും കാർ ലിഫ്റ്റുകളും ഒക്കെ കൊടുത്ത് വെള്ളാപ്പള്ളിയെക്കൊണ്ട് പരമാവധി വർഗീയ പ്രസ്താവനകൾ ഓരോരോ ആഴ്ചകളിലും നടത്തിക്കണമെന്ന് തന്നെയാണ് പ്രതിപക്ഷ നേതാവിന് പിണറായി വിജയനോട് പറയുവാനുള്ളത്.
അതിൽ ഏറ്റവും രസകരമായ മൗനം ലീഗിന്റേത് തന്നെയാണ്. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തിൽ കാണിക്കുന്ന പക്വത അതുപോലെ അണികളെ സമാധാനിപ്പിക്കുവാൻ കെഎം ഷാജി ഇടക്ക് ഇടക്ക് തൊടുക്കുന്ന അമ്പുകൾ എല്ലാം ലീഗിനെ കൂടുതൽ കരുത്തരാക്കുവാനെ വെള്ളാപ്പള്ളിക്ക് സാധിക്കുന്നുള്ളൂ.
/filters:format(webp)/sathyam/media/media_files/NITbjrM6Yckyzig6hiAW.jpg)
അഞ്ചാം മന്ത്രിയിൽ കേരളത്തിൽ വർഗീയ വിഷം തുപ്പിക്കൊണ്ടിരുന്ന നടേശൻ 2006 വിഎസ് സർക്കാരിലും 2016 - 2021 പിണറായി സർക്കാരുകളിലും മുഖ്യമന്ത്രിയടക്കം എട്ടിൽ പരം ഈഴവ മന്ത്രിമാരുള്ളത് പുറത്തുപറയുന്നില്ല.
22 ശതമാനം വരുന്ന ഈഴവരും 26 ശതമാനം വരുന്ന മുസ്ലിം സമുദായവും 19 ശതമാനം വരുന്ന ക്രൈസ്തവരും 13 ശതമാനം വരുന്ന നായന്മാരും ഒത്തൊരുമയോടെ 10 ശതമാനം വരുന്ന പട്ടികജാതി പട്ടികവർഗക്കാരും 2 ശതമാനത്തോളം വരുന്ന ബ്രാഹ്മണ സമൂഹവും ഒത്തൊരുമിച്ചു പോകുന്നതിൽ ഈ മനുഷ്യന് ഉറക്കം വരുന്നില്ല എന്ന് വേണം അനുമാനിക്കാൻ.
ഈരാറ്റുപേട്ടയിലെ ഒരു തീവ്രവാദി പയ്യനെ റിപ്പോർട്ടർ ചാനലിന്റെ മൈക്കുമായി വലിയ തീവ്രവാദികൾ വെള്ളാപ്പള്ളിയുടെ അടുത്തേക്ക് പറഞ്ഞയച്ചു എന്നദ്ദേഹം പുലമ്പുമ്പോൾ പിസി ജോർജ്ജ് ലേശം ആസ്വദിക്കുന്നുണ്ടാകും എങ്കിലും അങ്ങേരുടെ ഉള്ളിന്റെ ഉള്ളിലും ഇപ്പോൾ ഈരാറ്റുപേട്ടക്കാരോട് പഴയപോലെ അടുക്കണം എന്നുതന്നെയാണ്.
/filters:format(webp)/sathyam/media/media_files/sSt43aZ7xtvIl1B9JXgr.jpg)
റിപ്പോർട്ടർ ചാനലിനെ സംബന്ധിച്ചിടത്തോളം അവരിൽ നിന്നും അകന്നുപോയിരുന്ന മുസ്ലിം സമൂഹം അവരോട് കൂടുതൽ അടുപ്പിക്കുവാൻ ഈ അവസരം മുതലെടുക്കുന്നതുമായും കാണാം.
ശരിക്കും പറഞ്ഞാൽ ആ റിപ്പോർട്ടർ പയ്യൻ റഹീസ് റഷീദ് മാനനഷ്ടത്തിന് കേസ് കൊടുത്തില്ലെങ്കിൽ ഇനിയും തീവ്രവാദി വിളികൾ കടുപ്പിക്കും.
നമ്മുടെ നാട്ടിൽ ആളുകൾ ബസുകൾ വാങ്ങുമ്പോൾ പുത്തൻ ബസ്സിന് സൂപ്പർസോണിക്ക് - സൂപ്പർ റോഡ്‌സ് - കൊമ്പൻ - സുൽത്താൻ എന്നൊക്കെ പേരുകൾ ഇടും. ബസ്സുകൾ ലേശം പഴയതാകുമ്പോൾ മാറ്റപ്പിള്ളി - കരിമ്പനക്കൽ - എംഎസ് മേനോൻ - കെകെ മേനോൻ എന്നൊക്കെയുള്ള തറവാട്ട് പേരുകളും വീട്ടുകാരുടെ പേരുകളും ഒക്കെ ഇടും.
ബസ്സുകൾ കണ്ടം വെക്കാറാകുമ്പോൾ അൽ അമീൻ, വേളാങ്കണ്ണി മാതാ, കൊടുങ്ങല്ലൂരമ്മ, ഭഗവതി എന്നൊക്കെയുള്ള ദൈവീക നാമങ്ങൾ ഇട്ടുകൊണ്ട് താൻ പാതി ദൈവം പാതി എന്ന നിലയിൽ ദൈവങ്ങൾക്ക് സമർപ്പിക്കും.
അതുപോലെയാണ് നമ്മുടെ വെള്ളാപ്പള്ളിപോലുള്ള ആളുകൾ പ്രായം ചെല്ലുന്തോറും പരമാവധി വർഗീയതയിലേക്ക് ഇറങ്ങിച്ചെന്ന് ദൈവിക പ്രീതിയോ ചാത്തൻ പ്രീതിയോ സമ്പാദിക്കുവാൻ ശ്രമിക്കുന്നു !
ഏഷ്യാനെറ്റ് മാത്രമല്ല എല്ലാ ചാനലുകാരും ഇനി തൂറിമെഴുകട്ടെ എന്ന് ദാസനും ചാനൽ മൈക്കുകൾ വായിൽ കുത്തി കയറ്റട്ടെ എന്ന് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us