/sathyam/media/media_files/2025/11/15/narendra-modi-rahul-gandhi-nithish-kumar-2025-11-15-20-50-48.jpg)
വോട്ട് ചോരി ഇന്ത്യയിൽ ആദ്യമായി പരീക്ഷിച്ചു ഏകദേശം വിജയിച്ചത് 1991 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ മാള മണ്ഡലത്തിൽ നിന്നുമാണ്. അന്നത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കെ കരുണാകരനെതിരെ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന സഖാവ് വികെ രാജൻ മത്സരിച്ചപ്പോൾ ആ പരീക്ഷണം നടത്തിനോക്കിയിരുന്നു.
മാള മണ്ഡലത്തിൽ നിന്നും കല്യാണം കഴിച്ചുവിട്ട ഇടത് സഹയാത്രികരായ കുടുംബങ്ങളിലെ പെണ്ണുങ്ങളെ തൊട്ടടുത്ത മണ്ഡലങ്ങളായ ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി, വടക്കേക്കര, അങ്കമാലി എന്നിവിടങ്ങളിൽ നിന്നും മാളയിലെ സ്വന്തം കുടുംബങ്ങളിലേക്ക് ചേർത്തുകൊണ്ടും, മാളയിൽ നിന്നും ജോലി തേടിപ്പോയ ഇടത് സഹയാത്രികരെ മാളയിലേക്ക് തിരിച്ചുകൊണ്ടുവന്നും വോട്ടുകൾ ചേർത്തപ്പോൾ കരുണാകരന്റെ ഭൂരിപക്ഷം 2474 ൽ എത്തിക്കുവാൻ വികെ രാജന് സാധിച്ചു.
/filters:format(webp)/sathyam/media/media_files/2025/03/29/KOepJhsz2FSh5Lb9G31k.jpg)
അതുപോലെ ജാതി തിരിച്ചുകൊണ്ട് വീടുകൾ കയറി വോട്ടുകൾ അഭ്യർത്ഥിച്ചതും ആ തിരഞ്ഞെടുപ്പിൽ ആയിരുന്നു. പിന്നീട് അടവുനയം വിജയം കണ്ടത് 1999 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ എപി അബ്ദുള്ളക്കുട്ടി മുല്ലപ്പള്ളി രാമചന്ദ്രനെ മലർത്തിയടിച്ചപ്പോളായിരുന്നു.
തൊട്ടടുത്ത കാസർഗോട്, വടകര, കോഴിക്കോട് മണ്ഡലത്തിലെ വോട്ടുകൾ കൂട്ടത്തോടെ കണ്ണൂരിൽ ചേർത്തുകൊണ്ട് സിപിഎം വിജയം കണ്ടു. ഇക്കാര്യം അബ്ദുള്ളക്കുട്ടി പാർട്ടി വിട്ടപ്പോൾ പരസ്യമായി പ്രഖ്യാപിച്ചതുമാണ്.
/filters:format(webp)/sathyam/media/media_files/2025/08/11/ap-abdullakkutty-2025-08-11-20-36-31.jpg)
ഇക്കാര്യം ഇന്നത്തെ ഇലക്ഷൻ കമ്മീഷണർ കൊച്ചിയിൽ കളക്ടർ ആയി ഇരുന്നപ്പോഴും, കൊച്ചി മുൻസിപ്പൽ കമ്മീഷണർ ആയി ഇരുന്നപ്പോഴും, കേരളത്തിലെ സഹകരണ ബാങ്കുകളുടെ എംഡി ആയി ഇരുന്നപ്പോഴും തലയിൽ കയറ്റിക്കാണും.
വോട്ടുകൾ മാറ്റിമറിച്ചുള്ള വിജയം കേരളത്തിൽ നിന്നുമാണ് ഇപ്പോൾ കേന്ദ്രത്തിലേക്ക് പറിച്ചുനട്ടത് എന്ന് വേണം അനുമാനിക്കാൻ !!!
ഗുജറാത്തിൽ കുറെ കാലങ്ങളായി എതിരാളികളുടെ വോട്ടുകൾ വെട്ടിമാറ്റിക്കൊണ്ടുള്ള തിരഞ്ഞെടുപ്പുകളാണ് നടക്കുന്നത് എന്നത് ഗുജറാത്തിലൂടെ നാമൊന്ന് യാത്രചെയ്‌തുകൊണ്ട് ജനങ്ങളുമായി സംവദിച്ചാൽ മനസ്സിലാക്കാവുന്ന കാര്യങ്ങളേയുള്ളൂ.
അഹമ്മദാബാദിലെയും സൂറത്തിലെയും വഡോദരയിലെയും അതുപോലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് സാധാരണക്കാരുമായി ഇടപെഴകിയാൽ ഇക്കാര്യങ്ങൾ അവർ വെളിപ്പെടുത്തും.
പിന്നീട് ആ കളികൾ മഹാരാഷ്ട്രയിൽ വളരെ ഭംഗിയായി അവതരിപ്പിച്ചുകൊണ്ട് വൻ വിജയം കാണുവാൻ സാധിച്ചു. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്താൽ അവിടെയൊന്നും എൻഡിഎ യുടെ പൊടിപോലും കണ്ടുപിടിക്കുവാൻ സാധിക്കില്ല എങ്കിലും തിരഞ്ഞെടുപ്പ് റിസൾട്ട് വന്നപ്പോൾ എൻഡിഎ തൂത്തുവാരുകയിരുന്നു.
ഹരിയാനയിലേത് പച്ചവെളിച്ചം പോലെ ഏതൊരാൾക്കും മനസ്സിലാക്കാവുന്ന സംഭവ വികാസങ്ങൾ മാത്രം.
/filters:format(webp)/sathyam/media/media_files/2025/11/15/nithish-kumar-2025-11-15-20-52-51.jpg)
ബീഹാറിലേത് തികച്ചും പ്രതീക്ഷിച്ച റിസൾട്ടുകൾ മാത്രമാണ്. ഒന്നരക്കോടി (കണക്കിൽ 75 ലക്ഷമാണ് കാണിക്കുന്നത്) സ്ത്രീ ജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ മഹിളാ റോസ്ഗാർ യോജന വഴി പതിനായിരം രൂപ കൈക്കൂലിയായി ബാങ്കിലൂടെ അയച്ചുകൊടുത്തപ്പോൾ അവിടെ അവരെ ജയിപ്പിച്ചില്ലെങ്കിൽ ദൈവം വരെ പൊറുക്കില്ല.
അപ്പോൾ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം തിരഞ്ഞെടുപ്പിന് ഒരു കൊല്ലം മുൻപേയെങ്കിലും ഈ വക കൈക്കൂലി കളികൾ ചെയ്യുവാൻ അനുവദിക്കാൻ പാടില്ല എന്നതായിരുന്നു. അതിപ്പോൾ ഇന്നത്തെ ഇലക്ഷൻ കമ്മീഷനും കമ്മീഷണറും ഒക്കെ ശേഷന്മാരല്ലല്ലൊ.
/filters:format(webp)/sathyam/media/media_files/2025/01/30/2Wi92vVgqBfQYnK3BP26.jpg)
ടിഎൻ ശേഷൻ ഉണ്ടാക്കിവെച്ച സത്‌പേര് മറ്റുള്ളവർ കാത്തുസൂക്ഷിക്കണം എന്ന് നിർബന്ധമൊന്നുമില്ലല്ലോ. ജയലളിത തമിഴ്‍നാട്ടിൽ തിരിച്ചുവരുവാൻ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് നാടകങ്ങളായിരുന്നു, ടിവി - സൈക്കിൾ - കംപ്യുട്ടർ - അരി - പണം എന്നിവ വീശിയെറിയൽ.
അതിപ്പോൾ കേരളത്തിൽ തുടർഭരണത്തിനായി പിണറായി വീശിയപ്പോൾ ബുദ്ധിയുള്ളവർ എന്നവകാശപ്പെടുന്ന മലയാളികൾ വരെ അതിൽ തകർന്നടിഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/10/16/pinarai-vijayan-bahrain-2025-10-16-18-19-38.jpg)
വടക്കേ ഇന്ത്യയിൽ വർഗീയതയും, അമ്പലവും, പള്ളിയും, പശുവും ഒക്കെ ഏകദേശം ജനങ്ങൾക്ക് തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ പുതിയ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുന്നത് ഭരണക്കാർക്കുള്ള ഉപദേശകരാണ്.
ഉപദേശകർ ഡാറ്റ അനലിസ്റ്റുകളെ ഉപയോഗിച്ചുകൊണ്ട് കണക്കിലെ കളികളിൽ ആണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. അതിലും ഏറ്റവും പ്രാവീണ്യം നേടിയവർ കേരളത്തിലെ പഴയ കമ്മ്യുണിസ്റ്റ് തന്ത്രജ്ഞരാണ്.
എതിരാളിയുടെ ഒരു വോട്ടിനു രണ്ടു വോട്ടുകളുടെ വിലയാണ് എന്ന തിരിച്ചറിവ് വടക്കേ ഇന്ത്യയിലെ നേതാക്കൾക്ക് ഉപദേശകർ പഠിപ്പിച്ചുകൊടുത്തപ്പോൾ ഇവിഎമ്മിൽ ചെയ്യുന്നത് പോലുള്ള തലവേദനയുള്ള സൂത്രങ്ങൾ അവസാനിപ്പിച്ചുകൊണ്ട് കണക്കിലെ കളികളിൽ വടക്കേ ഇന്ത്യക്കാർ എത്തിച്ചേർന്നു.
ഇക്കളികൾ പ്രതിപക്ഷ പാർട്ടികൾക്കും പരീക്ഷിക്കാവുന്നതേയുള്ളൂ. പക്ഷെ ലേശം പണിയെടുക്കേണ്ടിവരും, അല്ലെങ്കിൽ അദ്ധ്വാനിക്കേണ്ടിവരും എന്ന് മാത്രം !!!
പിന്നെയുള്ളത് വിഘടിപ്പിച്ചു ഭരിക്കുക അല്ലെങ്കിൽ വിഘടിപ്പിച്ചുകൊണ്ട് ഭരണത്തിൽ കയറുക എന്നതാണ്. 1967 ൽ കേവലം ഒമ്പത് സീറ്റുകളിൽ മാത്രം ഒതുങ്ങേണ്ടി വന്ന കോൺഗ്രസ് പാർട്ടിയെ പിന്നീട് 111 സീറ്റിലേക്ക് കെ കരുണാകരൻ എത്തിച്ചത് വിഘടിച്ചുനിൽക്കുന്ന വിഭാഗങ്ങളെ ഒത്തൊരുമിപ്പിച്ചുകൊണ്ടായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/11/15/k-karunakaran-2025-11-15-20-37-58.jpg)
അങ്ങനെയാണ് ഇന്ത്യയിൽ ആദ്യമായി മുന്നണി സംവിധാനം കരുണാകരൻ വിഭാവനം ചെയ്യുന്നത്. കേരളത്തിലെ വോട്ടിങ് നിലവാരം എടുത്തുനോക്കിയാൽ 140 മണ്ഡലങ്ങളിൽ ഏകദേശം 30 മണ്ഡലങ്ങളിൽ അയ്യായിരത്തിൽ താഴെ മാത്രം വോട്ടുകൾക്ക് വിജയിക്കുന്നവയും, 40 മണ്ഡലങ്ങൾ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ മാർജിനിൽ വിജയിക്കുന്നവയും, 40 മണ്ഡലങ്ങൾ പതിനായിരത്തിനും ഇരുപത്തിനായിരത്തിനും ഇടയിൽ വോട്ടുകൾക്ക് വിജയിക്കുന്നവയും 30 മണ്ഡലങ്ങൾ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുന്നവയുമാണ്.
അവിടെയാണ് ഈർക്കിലി പാർട്ടികളുടെയും സമുദായവോട്ടുകളുടെയും പ്രാധാന്യം മനസിലാക്കി കെ കരുണാകരൻ മുന്നണി സംവിധാനം പ്രയോജനപ്പെടുത്തിയത്.
ബിജെപി അധികാരത്തിൽ കയറിയ 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആപ്പ് എന്ന കെജ്രിവാൾ പാർട്ടി നൂറോളം സീറ്റുകളിലാണ് യുപിഎ സഖ്യത്തിന്റെ വോട്ടുകൾ ചിന്നഭിന്നമാക്കി കളഞ്ഞത്.
കേരളത്തിൽ ചാലക്കുടിയിലും തൃശൂരിലും ആപ്പ് പിടിച്ച മുപ്പതിനായിരം വോട്ടുകളും അമ്പതിനായിരം വോട്ടുകളും അവിടത്തെ വിജയത്തെ ബാധിച്ചതുപോലെ കോൺഗ്രസ് ഭൂരിപക്ഷമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഈ സ്ഥിതി കാണാമായിരുന്നു.
/filters:format(webp)/sathyam/media/media_files/JEot11A58LCrr1e6lOpq.jpg)
കോൺഗ്രസ് പ്രധാനമല്ലാതിരുന്ന ബീഹാറിലും യുപിയിലും തമിഴ്‍നാട്ടിലും ഒന്നും ആപ്പിനെ കാണാനേ ഉണ്ടായിരുന്നില്ല. ആ തന്ത്രങ്ങൾ ഇന്നിപ്പോൾ ബീഹാറിലും എൻഡിഎ നടപ്പിലാക്കി എന്നേയുള്ളൂ.
എൻഡിഎയുടെ ബി ടീം എന്നറിയപ്പെടുന്ന ഒവൈസിയും ആപ്പും മായാവതിയും ഒക്കെ ചേർന്നുകൊണ്ട് അമ്പതോളം മണ്ഡലങ്ങളിൽ എൻഡിഎ ക്ക് വിജയം സമ്മാനിച്ചുകൊടുത്തു.
കൂടാതെ കെജ്‌രിവാൾ ഏകദേശം വെടി തീർന്നു തുടങ്ങിയപ്പോൾ അവതരിച്ച മറ്റൊരു അവതാരമായിരുന്നു പ്രശാന്ത് കിഷോർ. അദ്ദേഹവും അദ്ദഹത്തിന് കിട്ടിയ കൂലിക്ക് നന്നായി പണിയെടുത്തുകൊടുത്തു.
ഇനി ഇക്കളികൾ നാം കാണുവാൻ പോകുന്നത് കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലുമാണ്. അതിപ്പോൾ വിജയ് മോഡലിലും ക്രിസങ്കി മോഡലിലും ഒക്കെ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു !!
ജയിക്കുവാനായി ജനാധിപത്യം തകരാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചുകൊണ്ട് ദാസപ്പനും ഇനി എന്ത് ചെയ്യുമെന്ന കൺഫ്യൂഷനിൽ വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us