/sathyam/media/media_files/2026/01/26/mammootty-vellappally-nadesan-vs-achuthanandan-ek-nayanar-k-karunakaran-jayaram-2026-01-26-15-40-17.jpg)
അങ്ങനെ അതിനും ഒരു തീരുമാനമായി. സത്യം പറയാല്ലോ, ഒരു കാലത്ത് ഇന്ത്യക്കാർ ഏറ്റവും അഭിമാനിച്ചിരുന്ന ഈ പത്മ പുരസ്കാരങ്ങളെ ഈ ഗതിയിലാക്കിയത് പഴയ യുപിഎ സർക്കാരാണ്.
അക്കാര്യം മൻമോഹൻ അറിഞ്ഞിട്ടോ സോണിയാജി അറിഞ്ഞിട്ടോ ആണെന്ന് തോന്നുന്നില്ല. ദൽഹി കേന്ദ്രമായി വിലസിയിരുന്ന ചില കോൺഗ്രസ് നേതാക്കളും അവരുടെ സിൽബന്ധികളുമാണ് ഈ പത്മ പുരസ്‌കാരങ്ങൾ റോഡ് വക്കിൽ വിൽക്കാൻ വെച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് 'പ്രാഞ്ചിയേട്ടൻ' സിനിമയിൽ ഇപ്പോൾ പത്മഭൂഷൺ കിട്ടിയ സാക്ഷാൽ മമ്മുട്ടി തന്നെ പത്മ കിട്ടിയവരെ ഒന്നടങ്കം കളിയാക്കുവാൻ അവസരമുണ്ടാക്കി കൊടുത്തത്.
/filters:format(webp)/sathyam/media/media_files/2025/08/20/mammootty-kozhi-thankachan-oru-kuttanadan-blog-2025-08-20-10-13-08.jpg)
ഐഎഎസ് രാജിവെച്ചുകൊണ്ട് കേന്ദ്രമന്ത്രിയായ ഒരാളുടെ ഡൽഹിയിലെ സോഷ്യൽ ഭാര്യ ദുബായിലെ ഊട്ടുപുരയിൽ ഇരുന്നുകൊണ്ട് വെറും അമ്പത് ലക്ഷം രൂപയ്ക്കാണ് പത്മശ്രീ വിൽക്കാൻ വെച്ചത്. അമ്പതിൽ പകുതി പകുതി എന്നതായിരുന്നു ഡീൽ.
അന്ന് അവരാണ് ബിആർ ഷെട്ടിക്ക് പത്മശ്രീ കൊടുക്കാൻ ഇടനിലക്കാരിയായത്. അയാൾ പിന്നീട് ഭൂലോക തട്ടിപ്പ് കേസിൽ പെട്ട് രാജ്യം വിട്ടു.
/filters:format(webp)/sathyam/media/media_files/2025/10/02/yusuf-ali-2025-10-02-16-49-42.jpg)
യൂസഫലിക്ക് പത്മശ്രീ കിട്ടിക്കഴിഞ്ഞപ്പോൾ ദുബായിലെയും ഖത്തറിലെയും സൗദിയയിലെയും കേരളത്തിലെയും സകലമാന പ്രാഞ്ചീമാർക്കും എങ്ങനെയെങ്കിലും ഒരു പത്മശ്രീ കിട്ടണമെന്ന വാശി വന്നപ്പോൾ ഡൽഹിയിലെ സാമൂഹ്യ പ്രവർത്തകർ പത്മശ്രീയുടെ കുത്തക വ്യാപാരികളായി മാറുകയായിരുന്നു. അറ്റ്ലസ് രാമചന്ദ്രേൻ പത്തു ലക്ഷം കുറച്ചു ചോദിച്ചപ്പോൾ അങ്ങേർക്ക് പത്മ കൈവിട്ടു പോയി.
പ്രാഞ്ചിയേട്ടൻ സിനിമയിൽ പത്മക്കാരെ കളിയാക്കിയതുകൊണ്ടാണ് മമ്മുട്ടിക്ക് പത്മഭൂഷൺ കിട്ടിയത് എന്ന് തോന്നിപ്പോകുന്നു. കേരളസർക്കാർ
ഒന്ന് രണ്ടു തവണ അദ്ദേഹത്തിന്റെ പേര് എഴുതികൊടുത്തിരുന്നുവെങ്കിലും പലപല കാരണങ്ങളാൽ കൈവിട്ട് പോകുകയായിരുന്നു.
തമിഴ്നാട് സർക്കാർ കമൽ ഹാസൻ പറഞ്ഞിട്ട് പേര് എഴുതികൊടുത്തപ്പോൾ ജയറാമിനും കിട്ടി ഒരു പത്മശ്രീ. പിഎൻസി മേനോന് പത്മശ്രീ കിട്ടിയപ്പോൾ ബന്ധുവായ സുന്ദർമേനോനും തപ്പിയെടുത്തു ഒരു പത്മശ്രീ.
/filters:format(webp)/sathyam/media/media_files/ViE6Jj24zto8ciBZSkWG.jpg)
രവി പിള്ളക്കും, ആസാദ് മൂപ്പനും, സണ്ണി വർക്കിക്കും പത്മശ്രീ കിട്ടിയപ്പോൾ ജോയ് ആലുക്കാസ് അക്കാര്യം വേണ്ടെന്നു വെച്ചു. മാമ്മൻ മാപ്പിളക്ക് കിട്ടിയപ്പോൾ മംഗളം വർഗീസിന് ഒരു മോഹമുദിക്കുകയും പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു.
മലയാളം അക്ഷരങ്ങൾ കൂടി വായിക്കാൻ അറിയാതിരുന്ന വർഗീസാണ് മലയാളികളെ കൊണ്ട് മംഗളം വായിപ്പിച്ചുകൊണ്ട് സാക്ഷര കേരളം കെട്ടിപ്പടുത്തത്. പക്ഷേ പൈസയുടെ കണക്ക് പറഞ്ഞു വേണ്ടപ്പെട്ടവർ തന്നെ അത് വേണ്ടെന്ന് വച്ചു.
ഭരിക്കുന്ന പാർട്ടിയുമായി നല്ല അടുപ്പം ഉള്ളതുകൊണ്ട് ഒരു പത്മഭൂഷൺ ഒക്കെ സംഘടിപ്പിച്ചുകൂടെ എന്ന് സാക്ഷാൽ വെള്ളാപ്പള്ളിയോട് ഒരു മാധ്യമ പ്രവർത്തക ചോദിച്ചപ്പോൾ, 'പണമെറിഞ്ഞാൽ ആർക്കും കിട്ടാവുന്ന ഒരു സാധനമാണ് പത്മഭൂഷണ്‍, എന്റെ പട്ടിപോകും അതൊക്കെ വാങ്ങിക്കാൻ' എന്നാണ് പറഞ്ഞത്.
/filters:format(webp)/sathyam/media/media_files/2025/01/01/KByubaILDT1TaS0uAMFa.jpg)
ഇന്നിപ്പോൾ വെള്ളാപ്പള്ളി ഡൽഹിക്ക് ആരെ വിടണം എന്ന ചിന്തനയിലാണ് ? 124 സാമ്പത്തിക തട്ടിപ്പ് കേസുകൾ നിലനിൽക്കുന്ന വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ കിട്ടിയ സ്ഥിതിക്ക് ഇനിയിപ്പോൾ ബണ്ടി ചോറിനും കിട്ടിയാൽ അത്ഭുതപ്പെടേണ്ടതില്ല.
കേരളത്തിൽ പച്ചക്ക് മതം പറയുന്ന, പച്ചക്ക് വംശീയം പറയുന്ന, പച്ചക്ക് വർഗീയം പറയുന്ന ഒരാൾക്ക് ഇങ്ങനെയുള്ള പുരസ്‌കാരം കിട്ടുമ്പോൾ ഇനി ചിലപ്പോൾ അതുപോലെയുള്ള തീട്ട വർത്തമാനങ്ങൾ പറയുവാൻ മനസ്സ് സമ്മതിക്കില്ല എന്ന് കരുതി മലയാളിക്ക് ആശ്വസിക്കാം.
അനാവശ്യ നെഗറ്റീവ്-തടസവാദങ്ങൾ ഉന്നയിച്ച് കേരളത്തെ 20-30 വർഷങ്ങൾ പിറകോട്ടടിച്ച സഖാവ് വിഎസ് അച്യുതാനന്ദന് എന്തിനാണ് പത്മവിഭൂഷൺ കൊടുത്തത് എന്നത് ഒട്ടും മനസ്സിലാകുന്നില്ല. ആ നായനാർക്കോ, കരുണാകരനോ, ഉമ്മൻചാണ്ടിക്കോ കൊടുത്തിരുന്നുവെങ്കിൽ അതിനൊരു മൂല്യമുണ്ടായിരുന്നു.
/filters:format(webp)/sathyam/media/media_files/2024/10/19/IPmoLNtv1z6hmbZYEUoI.jpg)
കരുണാകരന്റെ ഇച്ഛാശക്തിയും ഉമ്മൻചാണ്ടിയുടെ ജനകീയതയും ഒക്കെ മരണശേഷം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. വിഎസ് ആണെങ്കിൽ പൊതു ജീവിതത്തിലെ സത്യസന്ധതയ്‌ക്ക് അംഗീകാരം കിട്ടിയ നേതാവാണെങ്കിലും, പാർട്ടിക്കകത്തെ സ്ഥിരം കലഹങ്ങളും പൊതു വേദികളിലെ അഭിപ്രായവ്യത്യാസങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ പലപ്പോഴും അസ്ഥിരമാക്കി.
ഭരണപരമായ തീരുമാനങ്ങളേക്കാൾ നൈതിക പ്രസംഗങ്ങൾക്കാണ് കൂടുതൽ ഊന്നൽ എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി ആയിരുന്ന കാലത്ത് വികസന പദ്ധതികളിൽ തീരുമാനമെടുക്കൽ വൈകിയെന്ന ആരോപണവും ഉണ്ടായിരുന്നു. പകരം വെട്ടിനിരത്തലിൽ ആയിരുന്നു അദ്ദേഹം ജീവിതം ആസ്വദിച്ചിരുന്നത്.
ജസ്റ്റിസ് കെടി തോമസ് ആണെങ്കിൽ നീതിപീഠത്തിലെ കർശന നിലപാടുകൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയിരുന്നു എങ്കിലും ജുഡീഷ്യൽ ആക്ടിവിസം അതിരുകടന്നുവോ എന്ന ചർച്ചകൾ നിയമവൃത്തങ്ങളിൽ ഉണ്ടായി. ചില വിധികൾ വ്യക്തിഗത അഭിപ്രായത്തിന്റെ പ്രതിഫലനം പോലെയായി എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/26/kt-thomas-2026-01-26-15-46-55.jpg)
ഗുഡ് സമരിറ്റൻ പ്രോജക്റ്റ് ഓഫ് ഇന്ത്യയുടെ പേരിൽ ജീവകാരുണ്യ പ്രവർത്തനത്തിനും സുനാമി പുനരുദ്ധാരണത്തിനും വേണ്ടി പാലാ ഫെഡറൽ ബാങ്കിന്റെ എഫ്‌സിഎൻആർ മുഖാന്തിരം അയച്ചുകൊടുത്ത ഫണ്ട് ദുരുപയോഗം ചെയ്തുകൊണ്ട് കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, തമിഴ്നാട് എന്നിവിടങ്ങളിൽ സ്വന്തം കാര്യത്തിനായി ഭൂമി ഇടപാട് നടത്തിയെന്നും ഹോളണ്ട് ആസ്ഥാനമായ ഒരു സംഘടന സുനാമി പുനരുദ്ധാരണത്തിന് അയച്ചുകൊടുത്ത പണവും ദുരുപയോഗം ചെയ്തുവെന്ന കേസുകളും സിബിഐയിൽ നിലവിലുണ്ട്.
/filters:format(webp)/sathyam/media/media_files/2026/01/26/vimala-menon-2026-01-26-15-48-49.jpg)
കലാമണ്ഡലം വിമലാ മേനോന്റെ, പാരമ്പര്യ കലാരംഗത്തെ സംഭാവനകൾ വിലമതിക്കപ്പെടുമ്പോഴും, കലയുടെ ആധുനിക പരിണാമങ്ങളോട് അകലം പാലിക്കുന്നു എന്ന വിമർശനം ചില യുവകലാകാരന്മാർ ഉന്നയിച്ചിട്ടുണ്ട്. ഗുരു–ശിഷ്യ ബന്ധത്തിൽ അധികാരപരമായ സമീപനം ഉണ്ടെന്ന അഭിപ്രായങ്ങളും കേട്ടിട്ടുണ്ട്.
കൊല്ലക്കൽ ദേവകി അമ്മ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ പ്രശംസനീയമായിരിക്കുമ്പോഴും, ചിലർ ഇത്തരം വ്യക്തിഗത വനപദ്ധതികൾ ശാസ്ത്രീയ മേൽനോട്ടമില്ലാതെ നടപ്പാക്കുമ്പോൾ പരിസ്ഥിതി തുല്യതയ്ക്ക് ഭീഷണിയാകാം എന്ന ആശങ്ക ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇത് വിമർശനമാണ്, ആരോപണമല്ല.
/filters:format(webp)/sathyam/media/media_files/2026/01/26/kollackal-devakiyamma-2026-01-26-15-51-16.jpg)
മമ്മുട്ടി ആണെങ്കിൽ കേരളത്തെ ബാധിക്കുന്ന ഒരു വിഷയത്തിലും അഭിപ്രായം പറയാതെ മൗനിബാബയായി മാറുകയായിരുന്നു.
അഭിനയത്തിലെ മഹത്വം സംശയാതീതമാണെങ്കിലും, സ്റ്റാർ പവർ ഉപയോഗിച്ച് സിനിമാ വ്യവസായത്തിൽ അമിത സ്വാധീനം ചെലുത്തുന്നു എന്ന വിമർശനം കാലാകാലങ്ങളിൽ ഉയർന്നിട്ടുണ്ട്. നിശ്ശബ്ദത തന്നെയാണ് പല വിവാദങ്ങളിലും അദ്ദേഹത്തിന്റെ പ്രതികരണം - അതും വിമർശിക്കപ്പെട്ടിട്ടുണ്ട്.
എല്ലാം പ്രഹസനം:
അടുത്ത പത്മശ്രീക്കായി കാത്തിരുന്നുകൊണ്ട് ബണ്ടിചോർ ദാസപ്പനും ഗോവിന്ദസ്വാമിക്ക് പത്മഭൂഷൺ തന്നെ വേണം എന്ന ദൃഢനിശ്ചയത്തിൽ വിജയപ്പനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us