/sathyam/media/media_files/2025/03/05/Ku55rLiUulZv1jAcMsb3.jpg)
ഇപ്പോള്‍ എന്തൂട്ട് പുനർജനി, എന്തൂട്ട് വിജിലൻസ് റിപ്പോർട്ട്, എന്തൂട്ട് സിബിഐ എന്നാണ് ഓരോ കോൺഗ്രസുകാരനും ചോദിക്കുവാനുള്ളത്.
മൂന്നാം പിണറായി എന്ന സ്വപ്നം കണ്ടിരുന്ന ഇടതു സഹയാത്രികർക്ക് മാനക്കേടുണ്ടാക്കികൊണ്ട് എല്ലാ ദിവസവും ഉണ്ടൻചുരുട്ട് തലക്കെട്ടുകൾ ചാനലുകളില്‍ നിറയുമ്പോൾ, എന്തിനധികം പറയുന്നു കൈരളിയും റിപ്പോർട്ടറും ന്യൂസ് 18 വരെ ശബരിമല കള്ളന്മാരെക്കുറിച്ചുള്ള വാർത്തകൾ അത്യഗ്രൻ തലക്കെട്ടുകളായി നൽകുമ്പോൾ, അവസാനമായി ഒരു ജെട്ടിയുടെ പേരിൽ മുൻമന്ത്രിയും എംഎൽഎയുമായ ഒരു അവസരവാദിയുടെ അയോഗ്യതകൾ കേരളം നിറയുമ്പോൾ അണികളിൽ ലേശം ആശ്വാസം പടർത്തുവാൻ ഇറക്കിവിട്ട ഉണ്ടയില്ലാ വെടിയാണ് 'പുനർജനി' !
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാം ഇടക്കിടക്ക് കേട്ടുകൊണ്ടിരുന്ന രണ്ടു വാർത്തകളായിരുന്നു, വെട്ടിമാറ്റിയ ജെട്ടി കേസും, പുനർജനി കേസും.
ഈ രണ്ടു ദിവസങ്ങളിലായി ഈ രണ്ടുകേസുകളും എന്തായിരുന്നുവെന്ന് ജനത്തിന് മനസ്സിലാക്കുവാൻ സാധിച്ചു എന്നതിൽ അവർക്ക് ആശ്വസിക്കാം.
ജെട്ടി കേസിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് അരങ്ങേറിക്കൊണ്ടിരുന്നത്. ഏതൊരു കള്ളന്റെയും മനസ്സിൽ ഉദിക്കാത്ത ഒരാശയം ഒരു വക്കീലിന്റെ മനസ്സിൽ ഉദിച്ചപ്പോൾ ആ കേസ് ഒന്നുമല്ലാതായി.
ഒരു പോലീസ് ഉദ്യോഗസ്ഥനെയും മാധ്യമ പ്രവർത്തകന്റെയും അശ്രാന്ത പരിശ്രമങ്ങൾക്കൊടുവിൽ കേസ് നിലനിർത്തിക്കൊണ്ട് വിജയം കൈവരിച്ചപ്പോൾ അങ്ങനെയൊരു ഊളയായിരുന്നു നമ്മുടെയൊക്കെ ട്രാൻസ്‌പോർട്ട് വകുപ്പ് ഭരിച്ചിരുന്ന മന്ത്രി എന്നതിൽ പിണറായി വിജയനും അഹങ്കരിക്കാം.
കാരണം ഈ ഭരണത്തിൽ ഇടപെട്ടിട്ടുള്ള എല്ലാവരും മിക്കവാറും ഈ മന്ത്രിയുടെ അതേ ഗണത്തിൽ പെട്ടവർ തന്നെയാണ് !
പുനർജനി കേസിനെ കുറിച്ച് പഠിച്ചപ്പോൾ ആശ്വാസമായത് പാവപ്പെട്ടവർക്ക് വീട് വെച്ചുകൊടുക്കുവാൻ പണം പിരിച്ച വകയിലുള്ള ചില അസൂയക്കാരുടെ കുത്തിത്തിരുപ്പുകളാണ്.
2018 ൽ രണ്ടു മന്ത്രിമാർ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിൽ ഒരേ സമയം കേരളത്തിലെ ഡാമുകൾ തുറന്നുവിട്ടുകൊണ്ട് പടച്ചുവിട്ട മനുഷ്യനിർമ്മിത പ്രളയത്തിൽ അപ്രതീക്ഷിതമായ സ്ഥലങ്ങളിലേക്ക് വെള്ളവും ചെളിയും ഇരച്ചു കയറി എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഒട്ടേറെ നാശനഷ്ടങ്ങൾ സംഭവിച്ചു.
തന്നെ വിജയിപ്പിച്ചുകൊണ്ടിരുന്ന ജനങ്ങളിൽ സമാശ്വാസമായി മുന്നൂറോളം വീടുകൾ വെച്ചുകൊടുക്കുവാനും കുറെ വീടുകൾ അറ്റകുറ്റ പണികൾ നടത്തികൊടുക്കാനും സ്ഥലം എംഎൽഎ തീരുമാനിച്ചു.
അതിന്നായി പ്രത്യേക സംഘം രൂപീകരിച്ചുകൊണ്ട് എംഎൽഎ മേൽനോട്ടം വഹിച്ചു. ലണ്ടനിലെ ഒരു ചടങ്ങിൽ വെച്ച് ഇക്കാര്യം അവതരിപ്പിച്ചപ്പോൾ നല്ലവരായ കുറച്ചാളുകൾ ചേർന്നുകൊണ്ട് 19 ലക്ഷത്തോളം രൂപ ഈ സംഘടനയിലേക്ക് അയച്ചുകൊടുത്തു. വീടുകൾ ഒട്ടേറെ പണിതു, ഇപ്പോഴും പണിതുകൊണ്ടിരിക്കുന്നു !
/filters:format(webp)/sathyam/media/media_files/AYHmLClkgiRbmJpk7EVP.jpg)
ഈ ഒരു വിഷയം ഇപ്പോൾ വന്നതുകൊണ്ട് ആ മനുഷ്യന്റെ ഭൂരിപക്ഷം കൂടുകയല്ലാതെ കുറയുമെന്നാരും കരുതുന്നില്ല. ഇവിടെ പൊന്നമ്പലമേട്ടിലെ സ്വർണ്ണം കട്ടെടുത്തുകൊണ്ട് ആയിരം കോടിക്ക് മേലെ ഡീലുകൾ നടത്തിയ ഈ സർക്കാരിന്, പുനർജനിക്ക് പത്തൊമ്പത് ലക്ഷം സംഭാവന കിട്ടിയെന്നറിഞ്ഞപ്പോൾ അന്ന് തുടങ്ങിയ വേദന ഇന്നും തുടർന്നുകൊണ്ടിരിക്കുന്നേയുള്ളൂ.
പക്ഷെ അക്കാര്യത്തിൽ ലേശം മനുഷ്യത്വം കാണിച്ചത് അന്നത്തെ സ്‌പീക്കർ ശ്രീരാമകൃഷ്ണനായിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതികളിലെ വൻ തട്ടിപ്പുകളും പ്രളയത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് പിരിച്ചെടുത്ത 4970 കോടി രൂപ വകമാറ്റി ചിലവഴിച്ചതിലും സിപിഎം ഇലക്ഷനിൽ ദുരുപയോഗം ചെയ്തത് ചോദ്യം ചെയ്തപ്പോൾ അതിനെ ഒപ്പിക്കുവാൻ പടച്ചുവിട്ടതാണ് പുനർജനി കേസ് എന്നത് ജനത്തിന് മനസിലായി.
പണ്ടൊക്കെ പിണറായി വിജയന് ഉപദേശവും സഹായവും ഒക്കെ കൊടുത്തുവന്നിരുന്നത് കോടിയേരി ബാലകൃഷ്ണൻ എന്ന താപ്പാന ആയിരുന്നു. അദ്ദേഹത്തിന്റെ ചടുലമായ നീക്കങ്ങളിലൂടെയാണ് 375 കോടിയുടെ ലാവ്‌ലിൻ കൈക്കൂലി കേസിൽ പെട്ട് ജീവിതം ഇഴഞ്ഞുനീങ്ങിയിരുന്ന പിണറായി വിജയനെ അധികാരത്തിൽ എത്തിച്ചത്.
/filters:format(webp)/sathyam/media/media_files/Fgt6tY1LfT7wFBN3Zj2b.jpg)
സകലമാന പള്ളീലച്ചന്മാരെയും, മദനിമാരെയും, വെള്ളാപ്പള്ളിമാരെയും, ജമാഅത്ത് ഇസ്ലാമിക്കാരെയും, പിഡിപിക്കാരെയും, സിനിമക്കാരെയും, സ്ഥലത്തെ പ്രധാന പയ്യൻസുകളെയും, പൗരപ്രമുഖരെയും, കച്ചവടക്കാരെയും, എഴുത്തുകാരെയും ഏകോപിച്ചുകൊണ്ട്, ആ പാവപ്പെട്ട ഉമ്മൻചാണ്ടിയുടെ മെക്കട്ട് കയറിയും, ബാര്‍ കോഴക്കെതിരെയുള്ള തൂറൽ സമരകോലാഹലങ്ങളും ഒക്കെ ചേർത്ത് പിടിച്ചു സ്വന്തം കളിക്കൂട്ടുകാരനായ പിണറായിയെ അധികാരത്തിൽ എത്തിക്കുവാൻ കോടിയേരി നന്നേ പണിപ്പെട്ടിരുന്നു.
പിണറായി ഭരണത്തിൽ എത്തിയ ഉടനെ ഒരു ശല്യം ഒഴിവായി കിട്ടിയത് കോടിയേരിയുടെ മകനെ പരപ്പന അഗ്രഹാരയിലേക്ക് വിരുന്നിനായി അയക്കുകയും മറ്റൊരു ബന്ധുവിനെ പൂട്ടുകയും അവസാനം കോടിയേരിയുടെ തന്നെ വിലാപയാത്ര ഒഴിവാക്കിക്കൊണ്ട് സാമ്രാജ്യത്വ അമേരിക്കയിലേക്ക് പറക്കുകയും ചെയ്തത് കേരളം കണ്ടതാണ് !
ഇന്നിപ്പോൾ പിണറായിക്ക് ഉപദേശം കൊടുക്കുന്നവർ പിണറായിയുടെ ശത്രുക്കൾ ആണോ എന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. ഇതുവരെ ചെയ്തു കൂട്ടിയതും, പത്രസമ്മേളനത്തിൽ വായിക്കുവാൻ എഴുതികൊടുക്കുന്നതുമായ എല്ലാറ്റിലും എന്തൊക്കെയോ ചീഞ്ഞുനാറുന്നു.
ഗോവിന്ദൻ മാഷിന് നേരെ ചൊവ്വേ ഒരു കാര്യം അവതരിപ്പിക്കുവാൻ വരെ ആകാതെ ഭാഭഭ യാണ്. ജയരാജന്മാരെ ആ പരിസരത്തേക്ക് അടുപ്പിക്കുന്നില്ല. ശൈലജ ടീച്ചർ തള്ളിമറിക്കലുമായി ജീവിതം തള്ളിനീക്കുന്നു. പി ശശി പണ്ടത്തെ എന്തോ വൈരാഗ്യം ഇപ്പോൾ തീർക്കുന്നതായി തോന്നിപ്പോകുന്നു.
കേരളം കണ്ട ഏറ്റവും മോശം സർക്കാർ 1996 നായനാർ സർക്കാരായിരുന്നു. അന്ന് ശശി നായനാരെ ഏഷ്യാനെറ്റിന്റെ കോമാളിയാക്കുവാൻ പറഞ്ഞയച്ചുകൊണ്ട് നല്ലവണ്ണം പൂന്തു വിളയാടി.
ശശിയുടെ പെണ്ണുകേസിനുപിന്നിൽ പിണറായി വിജയനാണോ എന്ന സംശയം ശശിക്കുള്ളതുപോലെ ഇപ്പോഴത്തെ ഉപദേശങ്ങളിൽ നിന്നും നമ്മുക്ക് തോന്നിപ്പോകുന്നത് !!!
/filters:format(webp)/sathyam/media/media_files/2025/09/01/kadakampally-2025-09-01-01-53-23.jpg)
ചിലപ്പോൾ ഈ ആഴ്ച തന്നെ എസ്ഐടി കടകംപള്ളിയെ പൂട്ടുമെന്ന് തോന്നിപ്പോകുന്നു, അതാണിത്ര തത്രപ്പാടുകൾ ! എന്തായാലും വിനാശകാലേ വിപരീത ബുദ്ധി: 100 സീറ്റ് എന്നുള്ളത് 110 ആകുമെന്നാണ് ഇപ്പോൾ വിഡി പറയുന്നത് !
സഖാക്കൾ വരെ നേതാക്കളെ ഓടിച്ചിട്ട് അടിക്കുന്ന ബംഗാളി കാലത്തിലേക്കാണ് ഈ പോക്ക് എന്ന് സഖാവ് വിജയനും ഉപ്പു തിന്നവർ വെള്ളകുട്ടിക്കട്ടെ എന്ന് സഖാവ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us