Advertisment

വിലകൂട്ടി വില കൂട്ടി യുവാക്കളെ മദ്യത്തില്‍ നിന്നകറ്റിയത് സര്‍ക്കാര്‍ ? ഒരു ചെറുതടിച്ചു വാഹനമോടിച്ചാലും പോലീസ് പിടിക്കുമെന്നായതും യുവാക്കളെ മയക്കു മരുന്നിലേയ്ക്ക് എത്തിച്ചു. സര്‍ക്കാര്‍ കൂലിക്ക് പ്രസംഗിക്കുന്ന സാംസ്‌കാരിക നായകരുടെ വാക്ക് കേട്ടപ്പോള്‍ ഒരു തലമുറ നടന്നടുത്തത് ലഹരിയിലേയ്ക്ക്. ചികിത്സ രോഗത്തിനാകരുത്, രോഗകാരണത്തിനാകണം. അതില്ലാതെ കുരുന്നിന് കൊടുക്കുന്ന മാപ്പിനെന്തര്‍ത്ഥം ?- ദാസനും വിജയനും

പത്തും ഇരുപതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാലപീഡനങ്ങള്‍ ഏറെ നടന്നിരുന്നത് ഇടുക്കി ജില്ലയില്‍ ആയിരുന്നു. കഞ്ചാവാണ് അതിന്റെ മുഖ്യ കാരണമായി കണ്ടിരുന്നത്. മദ്യം എത്ര കഴിച്ചാലും സ്വന്തം മകളെ.. പെങ്ങളെ .. അമ്മയെ തിരിച്ചറിയാന്‍ അവര്‍ക്കാകും. പക്ഷെ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കഴിച്ചാല്‍ അമ്മയാരെന്നോ ചേട്ടത്തി ആരെന്നോ പെങ്ങള്‍ ആരെന്നോ മകള്‍ ആരെന്നോ തിരിച്ചറിയാനുള്ള ശേഷി ഇല്ലാതാകുന്നു എന്നതാണ് ദുരന്തം. 

author-image
ദാസനും വിജയനും
Updated On
New Update
DJ

ഇന്നത്തെ പത്രത്തില്‍  തലക്കെട്ടടക്കം ആകെ ഏഴു പോക്‌സോ കേസുകളാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലോ ബീഹാറിലോ ആസാമിലോ ആയിരുന്നുവെങ്കില്‍ കേരളം മുഴുവന്‍ പ്രതിഷേധ ജ്വാലകള്‍ കാണാമായിരുന്ന ആലുവയിലെ കുരുന്ന് മരിച്ച കേസിനെ കുറിച്ച് പോലീസിന്റെ മാപ്പ് പറച്ചില്‍ അല്ലാതെ ഒരു ശ്രീലക്ഷ്മിയും ഒരു മാലാ പാര്‍വതിയും ഒരു ഷാഹിനയും ഒരു സാറാജോസഫും ഒരു കേരളവര്‍മ്മ ടീച്ചറും പ്രതികരിച്ചു കണ്ടില്ല എന്നതും കേരളത്തിന്റെ ഇന്നത്തെ ഭരണകര്‍ത്താക്കള്‍ക്ക് അഭിമാനിക്കാവുന്നതാണ് .

Advertisment

DJ5

പത്തും ഇരുപതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാലപീഡനങ്ങള്‍ ഏറെ നടന്നിരുന്നത് ഇടുക്കി ജില്ലയില്‍ ആയിരുന്നു. കഞ്ചാവാണ് അതിന്റെ മുഖ്യ കാരണമായി കണ്ടിരുന്നത്. മദ്യം എത്ര കഴിച്ചാലും സ്വന്തം മകളെ.. പെങ്ങളെ .. അമ്മയെ തിരിച്ചറിയാന്‍ അവര്‍ക്കാകും. പക്ഷെ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കഴിച്ചാല്‍ അമ്മയാരെന്നോ ചേട്ടത്തി ആരെന്നോ പെങ്ങള്‍ ആരെന്നോ മകള്‍ ആരെന്നോ തിരിച്ചറിയാനുള്ള ശേഷി ഇല്ലാതാകുന്നു എന്നതാണ് ദുരന്തം. 

അച്ഛനല്ല രണ്ടാനച്ഛന്‍ !

ഭാര്യാഭര്‍തൃ ബന്ധങ്ങളില്‍ വിടവുകള്‍ വരുമ്പോള്‍, അവര്‍ പരസ്പരം വേര്‍പിരിയുമ്പോള്‍ അമ്മ വേറെ കല്യാണം കഴിക്കുമ്പോള്‍ അല്ലെങ്കില്‍ അച്ഛന്‍ വേറെ കല്യാണം കഴിക്കുമ്പോള്‍ മക്കളുടെ സുരക്ഷിതാവസ്ഥയെ അത് ബാധിക്കുന്നു. 

കേരളത്തിലെ പോക്സോ കേസുകളില്‍ അറുപത് ശതമാനവും രണ്ടാനച്ഛനില്‍ നിന്നും പീഡനം ഏല്‍ക്കേണ്ടിവന്ന പെണ്‍കുട്ടികളുടെ കഥകളാണ്. ഇങ്ങനെ പീഡനം നടക്കുന്നതില്‍ വെറും പത്ത് ശതമാനം കേസുകള്‍ മാത്രമേ പുറം ലോകം അറിയുന്നുളളൂ. ബാക്കിയൊക്കെ കുട്ടികളും അല്ലെങ്കില്‍ മുതിര്‍ന്നവരും മൂടിവെക്കപ്പെടുന്നു . 

DJ1

ഏഴോ എട്ടോ വയസിനു മേലെയുള്ള ഒരു പെണ്‍കുട്ടിയുടെ കൂടെ സ്വന്തം പിതാവ് വരെ ഉറങ്ങാന്‍ കിടക്കരുത് എന്ന് വിശുദ്ധ ഗ്രന്ഥങ്ങളില്‍ വരെ പ്രതിപാദിക്കുന്നുണ്ട്. ഉറക്കത്തില്‍ ഒരാളുടെ ഉപബോധ മനസ്സിനെ നിയന്ത്രിക്കുവാന്‍ അവര്‍ക്കാവുന്നില്ല.

 ഇങ്ങനെയുള്ള കേസുകളില്‍ ധാരാളം പെണ്‍കുട്ടികളും അകപ്പെട്ടുപോകുന്നു. അവര്‍ക്കും അതൊരു ലഹരിയായി മാറുന്നു. ചിലര്‍ മാത്രം, കൂട്ടുകാരികളോടോ ടീച്ചര്‍മാരോടോ അമ്മമാരോടോ പറയുന്നു. കുറെയധികം കുട്ടികള്‍ അതിന്റെ ദൂഷ്യ വശങ്ങള്‍ മനസ്സിലാക്കാതെ ആസ്വദിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

ഒരു കണ്ണ് അതിഥിയിലും 

കേരളത്തിലെ ചില വീടുകളില്‍ അനാവശ്യമായി ആളുകള്‍ കയറിയിറങ്ങുന്നു, ആങ്ങളയുടെ കൂട്ടുകാര്‍ ആയിട്ടോ അകന്ന ബന്ധുക്കള്‍ ആയിട്ടോ അല്ലെങ്കില്‍ അയല്‍വാസികള്‍ ആയിട്ടോ ഒക്ക. ഇവരില്‍ പലരുടെയും കയ്യിലിരുപ്പ് ശരിയല്ലാതെ വരുമ്പോള്‍ അവിടെയൊക്കെ ഇമ്മാതിരി കളികള്‍ കാണപ്പെടുന്നു.

ഇന്നത്തെ ആധുനിക യുഗത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ മൊബൈല്‍ ഫോണുകളും കംപ്യുട്ടറും കുട്ടികളുടെ കയ്യില്‍ എത്തുമ്പോള്‍ മാതാപിതാക്കള്‍ അതൊരു അഹങ്കാരമായി കാണാതെ എപ്പോഴും ഒരു കണ്ണ് അവരുടെ ഭാവമാറ്റങ്ങളിലും സ്വഭാവവ്യത്യാസത്തിലും ഉണ്ടായിരിക്കണം. 

കിടപ്പറയാണ് ഔഷധം

പോക്‌സോ കേസുകളില്‍ ഏറ്റവും അധികം കാണപ്പെടുന്നത് അന്‍പതും അറുപതും വയസായ കാരണവന്മാരും അധ്യാപകരും ഒക്കെയാണ്. കേരളത്തിന്റെ പൊതുവായ സ്വഭാവം അനുസരിച്ചു ആണിന് അമ്പതു വയസാകുമ്പോള്‍ ഭാര്യമാര്‍ക്ക് നാല്പതും നാല്‍പ്പത്തിയഞ്ചും വയസാകുന്നു. 

 പിന്നീട് ഭാര്യമാര്‍ ദൈവവിശ്വാസത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഭര്‍ത്താവിന്റെ കൂടെ കിടക്കാതെ വേറെ മുറികളില്‍ പോയിക്കിടക്കുന്നു. ആണുങ്ങള്‍ക്ക് വല്ലപ്പോഴെങ്കിലും ശാരീരിക ബന്ധം ആവശ്യവുമായി വരുമ്പോള്‍ അവര്‍ പേരക്കുട്ടികളിലോ അയല്‍വക്കത്തെ കുട്ടികളെ മടിയിലിരുത്തി താലോലിക്കുന്നതിലോ ഒക്കെ രസം കണ്ടെത്തുന്നു.

DJ2

മദ്യത്തിന് വില കൂട്ടിയപ്പോള്‍ .. 

ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരുകളുടെ പല ചെയ്തികളും മയക്കുമരുന്നിന് അറിയാതെ വഴിവെച്ചുകൊടുക്കുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മദ്യത്തിന്റെ വില കുത്തനെ കൂട്ടിയപ്പോളും, ഒന്നോ രണ്ടോ ബിയര്‍ അടിച്ചു വാഹനമോടിക്കുമ്പോള്‍ പോലീസ് പിടിക്കുന്നത് ഭയന്നും ധാരാളം ചെറുപ്പക്കാര്‍ കഞ്ചാവിലേക്കും എംഡിഎംഎ യിലേക്കും കൊക്കൈനിലേക്കും ചേക്കേറി.

 അതുപോലെ അതിഥി തൊഴിലാളികള്‍ വസിക്കുന്ന ഇടങ്ങളില്‍ യാതൊരു കണ്‍ട്രോളും സര്‍ക്കാരിനോ പോലീസിനോ ഇല്ലാതായി. കൊച്ചി കോഴിക്കോട് പോലുള്ള സിറ്റികളില്‍ വമ്പന്‍ മയക്കുമരുന്ന് ലോബികള്‍ സര്‍ക്കാരിന്റെ അനുഗ്രഹാശിര്‍വാദങ്ങളോടെ വിഹരിക്കുന്നു. അവരെ സംരക്ഷിക്കുവാന്‍ സിനിമ മേഖലയിലുള്ള ഉന്നതന്മാരും പൊലീസിലെ ഉന്നതന്മാരും മത്സരിക്കുന്നു . 

ഇനി കുരുന്നിനെന്തിന്  മാപ്പ് ! 

കേരളത്തിലെ നഗരങ്ങളിലും മുന്‍സിപ്പല്‍ പ്രദേശങ്ങളിലും മസാജ് പാര്‍ലറുകളൊ അതുപോലെയുള്ള സൗകര്യങ്ങളോ ചെയ്തുകൊടുക്കുകയാണെങ്കില്‍ കുട്ടികളുടെ മേലെയുള്ള ഈ കടന്നുകയറ്റങ്ങള്‍ ഏറെക്കുറെ ഒഴിവാക്കുവാന്‍ സാധിക്കുന്നു. അല്ലാതെ സാംസ്‌കാരിക നായകരുടെ വാക്കുകളെ ഭയന്നുകൊണ്ട് ഒരു നഗരത്തിനാവശ്യമായ ക്യാബറെകളും മസാജ് പാര്‍ലറുകളും അനുവദിക്കാതെ കെട്ടിപ്പൊതിഞ്ഞു വെക്കുമ്പോള്‍ മനുഷ്യനില്‍ ഒളിഞ്ഞുകിടക്കുന്ന മൃഗവാസനകള്‍ വെളിയില്‍ ചാടുന്നു . 

ഇന്നിപ്പോള്‍ കണ്ടുവരുന്നത് മയക്കുമരുന്ന് കച്ചവടക്കാരും അതിനു കൂട്ടുനില്‍ക്കുന്നവരും ഒക്കെ ഭരിക്കുന്ന പാര്‍ട്ടിയിലേക്ക് കൂറുമാറി അവരുടെ ഭാഗം സുരക്ഷിതമാക്കുന്നു. ഓരോ ഗ്രാമങ്ങളിലും ഓരോ സെന്ററുകളിലും ഇന്നിപ്പോള്‍ ഇതാണാവസ്ഥ. സാധാരണ ജനങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ ചോദ്യം ചെയ്യുവാന്‍ ആകാത്ത രീതിയില്‍ അവരൊക്കെ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഒപ്പം കുട്ടികള്‍ പിച്ചി ചീന്തപ്പെടുന്നു. 

DJ3

മകളേ മാപ്പ്, കേരളജനതയുടെ മാപ്പ് 

മയക്കുമരുന്നുകളാണ് ഇന്നിപ്പോള്‍ കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത് എന്ന വിശ്വാസത്തില്‍ ദാസനും 

പോലീസുകാര്‍ മൈക്കുകള്‍ക്ക് പിന്നാലെ പോകാതെ ലേശം ഉത്തവാദിത്വം കാണിക്കണമെന്ന് വിജയനും

 

Advertisment