/sathyam/media/media_files/2025/12/09/dileep-5-2025-12-09-20-06-11.jpg)
വിവേക ശൂന്യരായ ചില ചാനലുകാര്‍ കഴിഞ്ഞ ദിവസം ആരാന്റെ വീടിന്റെ മേലേക്കൂടി ഡ്രോൺ ക്യാമറകൾ പറത്തി അവരുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നത് നാം കണ്ടു. അവിടെ ഏതെങ്കിലും ഒരുത്തൻ നല്ല വടി കൊണ്ടോ കല്ല് കൊണ്ടോ ആ ഡ്രോൺ വീഴ്ത്തണമായിരുന്നു.
അല്ലാതെ അതവിടെ പറത്തുവാൻ ഒരിക്കലും സമ്മതിക്കുവാൻ പാടില്ലായിരുന്നു. തോന്ന്യാസങ്ങൾ അതിരു കടക്കുമ്പോൾ ജനം നിയമം കയ്യിലെടുക്കേണ്ടി വന്നേക്കാം. ഒരു വലിയ സാമൂഹിക വിപത്തിലൂടെയാണ് ഇന്നത്തെ കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
ഈ സംസ്കാരം തുടങ്ങിയിട്ട് നാളേറെയായി. 2006 ൽ അന്നത്തെ അതിജീവിതയെ പട്ടപാതിരാക്ക് കോഴിക്കോട്ടെ നടുറോഡിൽ കൈക്കുഞ്ഞുമായി ഇറക്കിവിട്ട അതേ ചെറ്റത്തരം തന്നെയാണ് ഇന്നും നടന്നുകൊണ്ടിരിക്കുന്നത്.
അതുപോലെ ഒരു ഭരണം വീഴ്ത്താൻ ഇല്ലാത്ത നുണക്കഥകൾ ശ്രീധരൻ നായരെക്കൊണ്ട് എഴുതി പിടിപ്പിച്ചു കേവലം ഒരു 'ഒരുമ്പെട്ടവളെ' കണ്ടെത്തി പാവപ്പെട്ട ഉമ്മൻചാണ്ടിയുടെ നെഞ്ചത്തേക്ക് കല്ലെറിയുവാൻ വഴിയൊരുക്കിയ അതേ ഫ്രോഡുകൾ തന്നെയാണ് ഇപ്പോഴും ഭരണത്തിലെ പെണ്ണുപിടിയന്മാരെ കൂട്ടുപിടിച്ചുകൊണ്ട് ഇതെല്ലാം ചെയ്തുകൂട്ടുന്നത്.
രാഷ്ട്രീയ ലാഭത്തിനായി കേരളത്തിൽ പെണ്ണ് കേസിൽ പെടുത്തിയ എല്ലാ നേതാക്കളും തത്ക്കാലം നാറിയെങ്കിലും പിന്നീട് ഇരട്ടിയിൽ അധികം വോട്ടുകൾ നേടിക്കൊണ്ടാണ് തിരിച്ചുവരവ് നടത്തിയിട്ടുള്ളത്.
പിജെ കുര്യൻ ആയാലും, കുഞ്ഞാലിക്കുട്ടി ആയാലും, പിജെ ജോസഫ് ആയാലും, കോവളം വിൻസെന്റ് ആയാലും എല്ലാവരുടെയും തിരിച്ചുവരവ് ഗംഭീരമായിരുന്നു. കുഞ്ഞാലിക്കുട്ടി അന്ന് തോറ്റില്ലയിരുന്നു എങ്കിൽ ഇന്ന് ലീഗ് എന്ന പാർട്ടി ഛന്നം പിന്നമായിരുന്നേനെ.
അതുപോലെ ഉമ്മൻചാണ്ടിക്ക് ലഭിച്ച അംഗീകാരമാണ് മരണശേഷം നാം കണ്ട ആ വിലാപയാത്ര. ഇതിനെല്ലാം വഴിയൊരുക്കി കൊടുത്തത് ഇതേ ചാനൽ വിചാരണക്കാരാണ്.
ഒരു ഗൾഫുകാരനെയും, എട്ടും പൊട്ടും തിരിയാത്ത ഒരു ഇടുക്കിക്കാരിയെയും അതുപോലെ കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് കാരനെയും ഒക്കെ കണ്ടെത്തി അവരെക്കൊണ്ട് പണം നിക്ഷേപിച്ചുകൊണ്ട് അവർക്ക് 47 ശതമാനവും പണം ഇറക്കാത്തവർക്ക് വിയർപ്പോഹരിയായി 53 ശതമാനവും വീതിച്ചുകൊണ്ട് ആരംഭിച്ച ചാനൽ അതിന്റെ മധുവിധു കാലഘട്ടത്തിൽ തന്നെ അടിച്ചു പിരിഞ്ഞപ്പോൾ നടത്തിപ്പുകാരന്റെ മേൽ പത്തിലധികം തട്ടിപ്പ് കേസുകളും അതിന്റെ പേരിൽ അറസ്റ്റ് വാറണ്ടുകളും ഉണ്ടായിരുന്നു.
ടാക്സ് കേസിൽ അര ദിവസം അറസ്റ്റിൽ ആകുകയും ചെയ്തിരുന്നു. പിന്നീട് വന്ന ഇടതുസർക്കാരാണ് എല്ലാം തേച്ചുമാച്ചു കളഞ്ഞതും അതിന്റെ ഉപകാരസ്മരണയാണ് ഇപ്പോൾ ഈ ചാനലുകാർ കാണിച്ചുകൂട്ടുന്ന പേക്കൂത്തുകളും !
ആയിടക്കാണ് മാങ്ങ എന്ന പേരിലുള്ള കമ്പനിക്കാരുടെ കടന്നു വരവും ആ പദ്ധതി പാളിയപ്പോൾ മരം വെട്ടിൽ പെടുകയും അതിന്റെ വിചാരണ നടക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ നഷ്ടപ്രതാപം വെളുപ്പിക്കുവാൻ മീഡിയക്ക് മാത്രമേ കഴിയു എന്ന് മനസ്സിലാക്കിയ അവർ മറ്റേ ഗാംഗുമായി ചേർന്നുകൊണ്ട് അവരുടെ മുങ്ങിക്കൊണ്ടിരുന്ന ചാനലിനെ ഏറ്റെടുക്കുകയും ചെയ്തു.
ആ തീരുമാനത്തിൽ അവർ ഏറെക്കുറെ വിജയിച്ചെങ്കിലും നഷ്ടം സംഭവിച്ചത് കേരളത്തിനും നന്മ ലേശം ബാക്കി നിൽക്കുന്ന മലയാളിക്കുമാണ്.
തട്ടിപ്പിന്റെ ഏറ്റവും മൂർത്തീഭാവമായിരുന്നു മെസ്സിയുടെ പേരിൽ കേരളം കാണുവാനിരുന്നത്. ഏതോ കാരണവന്മാരുടെ ഗുരുത്വം ഉള്ളതുകൊണ്ട് അർജന്റീന ടീമിനെ ആരൊക്കെയോ കാര്യങ്ങൾ ബോധിപ്പിക്കുകയും അവർ അക്കളികളിൽ നിന്നും സ്ക്രൂട്ടാവുകയും ചെയ്തു.
മെസ്സി എങ്ങാനും വന്നിരുന്നെങ്കിൽ കേരളം തട്ടിപ്പുകാരുടെ ഒരു പറുദീസ ആകുമായിരുന്നു. ആ വിഷയം തന്നെ അവർ ഇന്ന് മിണ്ടുന്നില്ല എന്നതും നമ്മുക്ക് ആശ്വാസം.
ദിലീപ് വിഷയത്തിൽ എത്രയോ മാസങ്ങളാണ് അവർ കേരളത്തിൽ വിചാരണ നടത്തിയത്. എന്നും രാത്രി പനമ്പിള്ളി നഗറിലെ അപ്പാർട്മെന്റിൽ പോയിരുന്നു മൂക്കറ്റം കുടിച്ചും കൂത്താടിയും മലയാള ഭാഷയെ അമ്മാനമാടിയും പടച്ചുവിട്ടിരുന്ന നുണപ്രചാരണങ്ങൾക്ക് കോടതിയിൽ നിന്നും പ്രഹരമേറ്റപ്പോൾ അവരുടെ ഒക്കെ മുഖഭാവം കാണണമായിരുന്നു.
അവർക്ക് ഇൻഡിഗോ വിഷയം സംസാരിക്കുവാനാകുന്നില്ല. അവർക്ക് സ്വണ്ണപ്പാളി വിഷയം അറിയുക തന്നെയില്ല. അവരെപ്പോഴും ചിലതരം നടിമാരുടെ പാവാടാവള്ളിയിൽ തൂങ്ങി തന്നെ നടന്നു. വിധി വന്ന നാളിൽ എല്ലാം അടിച്ചു ഫിറ്റായി എന്നാണ് മറ്റുള്ളവർ പറഞ്ഞുനടക്കുന്നത് !
ഇവരുടെ ഒക്കെ ചാനലുകളിൽ പണിയെടുത്തു പീഡനം ഏൽക്കേണ്ടി വന്നവർ ധൈര്യമായി മുന്നോട്ട് വരണം, കേരളജനത നിങ്ങളോടൊപ്പം നിൽക്കും !
ഇവരുടെ ഒക്കെ കുളിമുറിയിൽ ഡ്രോൺ പറത്തണം എന്ന വാശിയുമായി റിപ്പോർട്ടർ ദാസനും ഭരണം മാറിയാൽ ആദ്യം ഇവന്മാരെ പൊക്കണം എന്ന ആവശ്യവുമായി വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us