മൂന്ന് രാഹുല്‍മാരാണ് ഇപ്പോള്‍ മലയാളിയുടെ വാര്‍ത്തകളില്‍ നിറയുന്നത്. ഒരാള്‍ രാജ്യത്തെ വീണ്ടെടുക്കാന്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ കേരളത്തിലെ രാഹുല്‍ വേറെ പണിയുമായി നാട് ചുറ്റുകയാണ്. ആ രാഹുലിനെ വെളുപ്പിക്കാന്‍ വേറൊരു രാഹുലും. എന്തായാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത നേതാക്കളെ പാര്‍ട്ടികളും ചുമക്കരുത്. അവിഹിത ഗര്‍ഭങ്ങളോട് വിട പറയുക - ദാസനും വിജയനും

ഇപ്പോഴിതാ മൂന്നാമത്തെ രാഹുൽ രണ്ടാമത്തെ രാഹുലിനെ രക്ഷിക്കുവാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത് അറസ്റ്റ് വരിച്ചിരിക്കുന്നു. ഈശ്വർ ആണെങ്കിലും ആ രാഹുൽ പറയുന്നതിൽ കഴമ്പ് ഉണ്ടോ എന്നത് ഇനി പോലീസ് പരിശോധിക്കും.

New Update
rahul eswar rahul gandhi rahul mankoottathil
Listen to this article
0.75x1x1.5x
00:00/ 00:00

രാഹുലാ നീ തനിച്ചല്ല, ഉരുകുന്നു നിന്നിലെന്ന പോലെ ഉള്ളിൽ ഉടുക്കും തുടിതൻ തുടിപ്പുമായ് ജനഗണമെന്നും... എന്ന് നമ്മുടെ പ്രിയങ്കരനായിരുന്ന കവി അനിൽ പനച്ചൂരാൻ കുറിച്ചപ്പോൾ അന്നത് രാഹുൽഗാന്ധിയെ മാത്രം ഉദ്ദേശിച്ചായിരുന്നു.

Advertisment

ഇന്ത്യൻ ജനാധിപത്യത്തിന് വേണ്ടി അഹോരാത്രം പോരാടുന്ന രാഹുൽ ഗാന്ധിക്ക് ശക്തി പകരുവാനായി എഴുതിയ വരികൾ പനച്ചൂരാന്റെ അകലമരണത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭാര്യ മായ രാഹുൽഗാന്ധിയെ കേൾപ്പിച്ചത്. 

Untitledodi


അപ്പോൾ തന്നെ രാഹുൽഗാന്ധിയുടെ മറുപടി 'നിങ്ങളും തനിച്ചല്ല, വിഷമിക്കേണ്ട, എന്ത് പ്രയാസമുണ്ടായാലും എന്നെ അറിയിക്കുക, അതുപോലെ മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളും അറിയിക്കുക' !


ഒരു രാഹുൽ ഇന്ത്യക്കുവേണ്ടിയും, ഭരണഘടനക്ക് വേണ്ടിയും, സുതാര്യമായ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടിയും, ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയും അവരുടെ ക്ഷേമത്തിനും നന്മക്കും വേണ്ടി ഇന്ത്യയിലുടനീളം നടന്നുകൊണ്ടും യാത്രകൾ ചെയ്തും സമരങ്ങൾ ചെയ്തും വെല്ലുവിളികളെ നേരിട്ടും നിലകൊള്ളുന്നു.

ആകെ തകർന്നു പോയ പ്രസ്ഥാനത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ അശ്രാന്ത പരിശ്രമം നടത്തുമ്പോൾ മറുഭാഗത്ത് മറ്റൊരു രാഹുൽ സ്വന്തം കയ്യിലിരുപ്പുകൊണ്ടും ചെയ്തികൾ കൊണ്ടും പാർട്ടിക്കും പാർട്ടിയെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന അണികൾക്കും അവമതിപ്പുണ്ടാക്കി കൊണ്ടിരിക്കുന്നു.

rahul mankoottathil


ജീവിതത്തിൽ വളരെ ചെറുപ്പത്തിൽ തന്നെ നേതാവാകാനും പാർട്ടിയുടെ വക്താവാകാനും ടെലിവിഷനിൽ കയറിയിരുന്നുകൊണ്ട് പാർട്ടിക്കെതിരെ വരുന്ന ഏതൊരുത്തനെയും അക്ഷരങ്ങളും വാളുകൾ കൊണ്ട് വെട്ടി വീഴ്ത്തുകയും ചെയ്യുന്നത് കണ്ടപ്പോൾ തന്നെ ശത്രുക്കൾ നോട്ടമിടും എന്ന് മനസ്സിലാക്കുവാനുള്ള പ്രായോഗിക ബുദ്ധി ഇല്ലാതെ പോയതിൽ അണികൾക്കും നേതാക്കൾക്കും ഏറെ വിഷമമുണ്ട്. 


കേരളത്തിലാണ് താൻ ജീവിക്കുന്നത് എന്നതും അങ്കം വെട്ടുന്നത് നിസ്സാരക്കാരോടല്ല എന്നതും ചിന്തിക്കാതെ സകലമാന പെണ്ണുങ്ങളെയും വളച്ചൊടിച്ചുകൊണ്ട് ഗർഭം ഉണ്ടാക്കുവാനും അത് കലക്കുവാനുമുള്ള മെസേജുകളും രാത്രികാല ഫോൺ വിളികളുമായി മുന്നിട്ടിറങ്ങിയപ്പോൾ ഓർക്കണമായിരുന്നു വന്നു കയറിയ പല പെണ്ണുങ്ങളും പ്രത്യേക ഉദ്ദേശത്തോടെ തന്നെയായിരുന്നു എന്നത് !

ഇപ്പോഴിതാ മൂന്നാമത്തെ രാഹുൽ രണ്ടാമത്തെ രാഹുലിനെ രക്ഷിക്കുവാനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത് അറസ്റ്റ് വരിച്ചിരിക്കുന്നു. ഈശ്വർ ആണെങ്കിലും ആ രാഹുൽ പറയുന്നതിൽ കഴമ്പ് ഉണ്ടോ എന്നത് ഇനി പോലീസ് പരിശോധിക്കും.

rahul eswar

ഇവരൊക്കെ സന്ദേശം സിനിമയിലെ ശങ്കരാടിയുടെ ആ കലക്കൻ ഡയലോഗ് നൂറു തവണയെങ്കിലും കേട്ടിട്ടുണ്ടാകും, എന്നിട്ടും ഈ വക വള്ളികളിൽ ചുറ്റിത്തിരിയേണ്ട കാര്യമില്ലായിരുന്നു. 

അത്രേം കഴപ്പ് കൂടുകയാണെങ്കിൽ സിലോണിലോ, ഫുക്കറ്റിലോ ഒക്കെ പോയി അത് തീർക്കേണ്ടതായിരുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ലക്ഷക്കണക്കിന് പെൺപിള്ളേരാണ് വക്ക് പൊട്ടിയ അവസ്ഥയിൽ അടുത്ത അത്താണി തേടി അലയുന്നത് !


സോഷ്യൽ മീഡിയ ചുമ്മാ ഒന്ന് തുറന്നു നോക്കിയാൽ കല്യാണം കഴിച്ചവരും, ബന്ധം വേർപെടുത്തിയവരും, കല്യാണം കഴിക്കാത്തവരും, കുഴിയിലേക്ക് കാലു നീട്ടി തുടങ്ങിയ അമ്മായിമാർ വരെ റീൽസും പാട്ടും കൂത്തുമായി എവിടെയെങ്കിലും ഒന്ന് കയറി കൊളുത്തുവാൻ പാഞ്ഞു നടക്കുന്നത്.


എത്രയോ കച്ചവടക്കാരാണ് ഹണി ട്രാപ്പിന്റെ പേരിൽ ആരോരുമറിയാതെ കോടികൾ വീശിയെറിയുന്നത്. അതിന്നായി ഒരു ലോബി തന്നെ കൊച്ചിയും കോഴിക്കോട്ടുമായി പ്രവർത്തിച്ചും വരുന്നുണ്ട്.

സ്ത്രീ വിഷയങ്ങളിൽ ഞരമ്പൻമാരെ കണ്ടുപിടിച്ചുകൊണ്ട് അവരെ ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബന്ധപ്പെട്ടുകൊണ്ട് നേരിട്ട് വിളിച്ചും കണ്ടും കളിച്ചും പിന്നീട് ആ ചെയ്തികൾ എല്ലാം റെക്കോർഡ് ചെയ്തുകൊണ്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്‍നങ്ങളിൽ ഒന്ന്, ഫോൺ കോളുകളും മറ്റും റെക്കോർഡ് ചെയ്യുക എന്നതാണ്. ഫോൺ റെക്കോർഡ് ചെയ്യാത്തവർ ചുരുക്കമാണ്. 


എന്തോ വലിയ കാര്യം ചെയുന്നതുപോലെയാണ് അവരുടെ റെക്കോർഡിങ് കളികൾ. എത്രയോ പേർ ഈ കളികളിൽ പെട്ടിട്ടും ഇതൊന്നും മുഖവിലക്കെടുക്കാതെ പിന്നെയും ആ വലകളിൽ ചെന്നുചാടുന്നവരാണ് പ്രബുദ്ധരായ മലയാളികൾ.


പ്രശസ്തിയിലേക്ക് കുതിക്കുന്ന സിനിമ താരങ്ങളുടെയും, നല്ല ഭാവിയുള്ള രാഷ്ട്രീയക്കാരുടെയും, അത്യവശ്യം കോടികൾ ആസ്തിയുള്ള പ്രാഞ്ചിമാരുടെയും പിന്നാലെ കൂടുകയും നല്ല സമയം നോക്കി അവരെ പൂട്ടുകയും ചെയ്യുന്നു. 

girl chatting

എഐ നിര്‍മ്മിത ചിത്രം

പലരും പലതും പുറത്തുപറയുന്നില്ല എന്നേയുള്ളൂ. അതുപോലെ നല്ല വീടുകളിലെ വീട്ടമ്മമ്മാരെ ചാക്കിട്ടുപിടിച്ച് അവരെയും ഈ ചതിക്കുഴികളിൽ വീഴ്‌ത്തുന്ന ന്യൂ ജെൻ ചെറുപ്പക്കാരും ധാരാളം.


പിന്നത്തെ ഏറ്റവും വലിയ പ്രശ്നം, സ്വന്തം ഭാര്യമാരേക്കാൾ വേവലാതിയാണ് കാമുകിമാർക്ക്. അവരുടെ ധാരണ താൻ മാത്രമേ കാമുകിയായി ഉള്ളൂ എന്നതാണ്. ഒരു ആവറേജ് ഞരമ്പ് രോഗിക്ക് ഏറ്റവും ചുരുങ്ങിയത് മൂന്നോ നാലോ കാമുകിമാരെ ഒരേ സമയം കിട്ടുവാൻ വളരെ എളുപ്പം.


പണ്ടൊക്കെ ഒരു പെണ്ണിനെ വീഴ്ത്താൻ ഏറ്റവും ചുരുങ്ങിയത് അഞ്ചോ ആറോ മാസം എങ്കിലും എടുക്കും. ഇന്നിപ്പോൾ സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും വളരെ അരികെയെത്തിയിരിക്കുന്നു. 

മൂന്നോ നാലോ മണിക്കൂർ ഒറ്റ പിടുത്തം പിടിച്ചാൽ ചില പെണ്ണുങ്ങൾ വീണുപോകും. പണക്കാരൻ ആണെങ്കിൽ പറയുകയും വേണ്ട. എല്ലാവരും സൗകര്യങ്ങൾക്കും ആഡംബരങ്ങളും പിറകിൽ ആയതിനാൽ കാര്യങ്ങൾ സുതാര്യമാണ്. 


പിന്നെ ഗൂഗിൾ പേ, ഫോൺ പേ ഒക്കെ ഉള്ളതുകൊണ്ട് രണ്ടാമത് ഒരു വട്ടം ചിന്തിക്കാൻ നിൽക്കാതെ പണം അയക്കുവാനും ഈസി. എല്ലാം കൂടിയായപ്പോൾ അവിഹിത ഗര്ഭങ്ങളുടെ സംസ്ഥാനസമ്മേളനമായി മാറിക്കഴിഞ്ഞിരിക്കുന്നു !


പിന്നെ നമ്മുടെ മാപ്രാക്കൾ എന്ന് വിളിക്കുന്ന ചാനൽ പ്രവർത്തകർ. അവരുടെ ഇടയിലാണ് ഏറ്റവുമധികം കള്ള കൊത്തുകൾ അരങ്ങേറി കൊണ്ടിരിക്കുന്നത്.

honey trap

അവർക്ക് എന്തും ആകാം, അവർക്ക് അവിഹിതം ഹലാലും മറ്റുള്ളവർക്ക് അവിഹിതം ഹറാമും. ഏറ്റവും അധികം എതിർക്കുന്നതും നാറ്റിക്കുന്നതും ഏറ്റവും വലിയ കളിക്കാരാണ് എന്നതും അവരെ അടുത്തറിയുന്നവർക്ക് നന്നായറിയാം. 

അവരതിൽ ഒരു സുഖം കണ്ടെത്തുന്നു. എന്നിരുന്നാലും നല്ല ഭാവി മുന്നിലുള്ളവർ ഈ വക ചീഞ്ഞ കളികൾക്ക് നിൽക്കാതെ, മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാതെ മുന്നോട്ട് നീങ്ങിയാൽ നിങ്ങൾക്ക് നല്ലത് !!!

ചെറുപ്പക്കാരായ രാഷ്ട്രീയക്കാർ വീട്ടിൽ കയറ്റാൻ കൊള്ളാത്തവരായി മാറല്ലേ എന്നുപദേശിച്ചുകൊണ്ട് ദാസേട്ടനും ഉണ്ണുന്ന ചോറിൽ എണ്ണയിട്ട് ഇളക്കല്ലേ എന്നഭ്യർത്ഥിച്ചുകൊണ്ട് വിജയേട്ടനും

Advertisment