ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത രാഷ്ട്രീയക്കാരുടെ കാലം അവസാനിക്കണം. ലോകം കണ്ടവരും സേവനത്തിൽ തെളിഞ്ഞവരും ജീവിതം കൊണ്ട് നേതൃത്വം പറഞ്ഞവരും നിയമസഭ കാണേണ്ട സമയമാണിത്. നാടിന് വേണ്ടത് വാചകക്കസർത്തുകാരെയല്ല, പ്രവൃത്തിയിൽ തെളിഞ്ഞവരെ ! - തൃശൂർക്കാരൻ എഴുതുന്നു ‘നിയമസഭ കാണേണ്ടവർ’

New Update
santhosh thrissurkkaranan

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ആരൊക്കെ നിയമസഭ കാണണം ആരൊക്കെ കാണരുത് എന്ന ഒരു ലേഖനം തൃശൂർക്കാരന്റെ പേരിൽ 'നിയമസഭ കാണേണ്ടവർ' എന്ന തലക്കെട്ടിൽ ആരംഭിക്കുകയാണ്.

Advertisment

ഇക്കഴിഞ്ഞ കുറെ വർഷങ്ങളായി ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറെ കുഞ്ഞാപ്പുമാരെയും കുഞ്ഞയ്യപ്പന്മാരെയുമാണ് കേരളം നിയമസഭയിലേക്ക് തിരഞ്ഞെടുത്ത് അയച്ചിരുന്നത്.


നേരാംവണ്ണം നിയമസഭയിൽ ഇരുന്ന് ഒന്നുറങ്ങാൻ പോലും അറിയാത്ത അത്തരക്കാരെയല്ല ഇനിയുള്ള കേരളത്തിനാവശ്യം.


സമൂഹത്തിനായി എന്തെങ്കിലുമൊക്കെ ചെയ്തവരും, ലോകം ചുറ്റിയവരും, നാടിനുവേണ്ടി അധ്വാനിച്ചവരുമൊക്കെ ആയിരിക്കണം നിയമസഭയിൽ ഞെളിഞ്ഞു ഇരിക്കേണ്ടത്. മനസ്സിലുദിച്ച ചില പേരുകൾ ഇവിടെ ഉൾക്കൊള്ളിക്കുന്നു !!

സന്തോഷ് ജോർജ്ജ് കുളങ്ങര: ലോകം കണ്ട രാഷ്ട്രീയബോധം

കേരളത്തില്‍ നടക്കില്ല മറ്റ് സംസ്ഥാനങ്ങളില്‍ നടക്കും', കാരണം വിശദീകരിച്ച് സന്തോഷ്  ജോര്‍ജ് കുളങ്ങര - KERALA - SPECIAL | Kerala Kaumudi Online

സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ സഞ്ചാരങ്ങളിൽ നിന്ന് ലഭിച്ച അറിവ് വെറും അനുഭവകഥകളായി പുസ്തകങ്ങളിലും പരിപാടികളിലും ഒതുങ്ങേണ്ടതല്ല. 151 രാജ്യങ്ങളിൽ നിന്നായി അദ്ദേഹം സമ്പാദിച്ച ഭരണബോധവും സാമൂഹിക കാഴ്ചപ്പാടുകളും വികസന മാതൃകകളുമൊക്കെ കേരളം പ്രായോഗികമായി ഉപയോഗിക്കണമെങ്കിൽ, ആ അറിവ് തീരുമാനങ്ങളെടുക്കുന്ന വേദികളിലേക്ക് കടന്നുവരണം. 

ലോകത്ത് എവിടെയാണ് വികസനം മനുഷ്യനെ ചേർത്തുപിടിച്ചത്, എവിടെയാണ് അത് മനുഷ്യനെ തള്ളിയത്, എങ്ങനെ സംസ്കാരവും സമ്പദ്‌ വ്യവസ്ഥയും ഒരുമിച്ച് മുന്നേറാം — ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ട ഒരാളുടെ ശബ്ദം നിയമസഭയിൽ ഉയരുന്നത് കേരളത്തിന്റെ ബൗദ്ധിക രാഷ്ട്രീയത്തിന് വലിയ ശക്തിയാകും.


അതുകൊണ്ടുതന്നെ, സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്ക് കേരളനിയമസഭ പോലുള്ള ഒരു വേദിയിൽ സാന്നിധ്യമുണ്ടാകണം എന്നത് വ്യക്തിപരമായ അംഗീകാരം മാത്രമല്ല, സംസ്ഥാനത്തിന്റെ ദീർഘകാല താൽപ്പര്യവുമാണ്. 


നിയമസഭയിൽ അദ്ദേഹത്തിന്റെ അനുഭവജ്ഞാനം നയനിർണയങ്ങളായി മാറുമ്പോൾ, ടൂറിസം മുതൽ വിദ്യാഭ്യാസം വരെ പല മേഖലകളിലും കേരളത്തിന് പുതിയ ദിശകൾ തുറക്കാൻ കഴിയും. 

കേരളം കണ്ട വലിയ സഞ്ചാരി; സന്തോഷ് ജോർജ്ജ് കുളങ്ങരയും സഞ്ചാരവും – ആനവണ്ടി  ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam

ലോകം കണ്ട ഒരാളുടെ അറിവ് കേരളം ഉപയോഗപ്പെടുത്തണമെങ്കിൽ, ആ അറിവ് നിയമസഭയുടെ ചർച്ചകളിലും ഭരണത്തിന്റെ തീരുമാനങ്ങളിലുമുണ്ടാകണം — അതാണ് കാലം ആവശ്യപ്പെടുന്ന ബുദ്ധിമുട്ടില്ലാത്ത സത്യം. 

അദ്ദേഹത്തെ വിജയസാധ്യതയുള്ള ഒരു നല്ല സീറ്റിൽ നിന്നും വിജയിപ്പിച്ചെടുക്കുവാൻ ഇനി ഭരണത്തിലെത്തുവാൻ സാദ്ധ്യതയുള്ള യുഡിഎഫ് തയ്യാറാവണം എന്നഭ്യർത്ഥിക്കുന്നു.

കോവിഡ് കാലത്തെ കരുത്തായ നേതൃത്വം — അൻവർ നഹ

Destnation Education Consulting | Study MBBS in Abroad

കോവിഡ് കാലം അടക്കമുള്ള ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിൽ പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി നിന്ന വ്യക്തിത്വമാണ് അൻവർ നഹ.

ഏഴ് വർഷം ദുബായ് കെഎംസിസി പ്രസിഡന്റായും നിലവിൽ യു.എ.ഇ. നാഷണൽ കെഎംസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച അദ്ദേഹം, 30 വർഷത്തിലേറെ നീണ്ട പ്രവാസലോക പരിചയത്തിന്റെ കരുത്തോടെ സംഘടനയെ ജനകീയ സേവനങ്ങളുടെ കേന്ദ്രമാക്കി. 

കോവിഡ് മഹാമാരിക്കാലത്ത് 13,000 പേർക്ക് DHAയുടെ മാനദണ്ഡങ്ങൾ പാലിച്ച് ഐസൊലേഷൻ ക്യാമ്പുകൾ സജ്ജമാക്കാനും, 38,000 യാത്രക്കാർക്ക് വിമാനയാത്ര സൗകര്യം ഒരുക്കാനും വിവിധ കെഎംസിസി ഘടകങ്ങളെ ഏകോപിപ്പിച്ച നേതൃത്വം പ്രവാസി ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ അധ്യായമാണ്.


അതോടൊപ്പം പ്രളയകാലത്ത് 55 ടൺ സാധനസാമഗ്രികൾ എയർലിഫ്റ്റ് ചെയ്ത് കേരളത്തിലെത്തിച്ച് വിതരണം ചെയ്തതും, മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയമില്ലാത്ത ഇടപെടലുകളുടെ ഉദാഹരണമായി നിലകൊള്ളുന്നു.


കെഎംസിസി വഴി മെഡിക്കൽ ഇൻഷുറൻസ്, കേരള സർക്കാരിന്റെ എസ്എസ്എൽസി തുല്യത, ജോബ് ഫെയറുകൾ, അപ്‌സ്‌കില്ലിംഗ് കോഴ്സുകൾ, ജേർണലിസം പരിശീലനം തുടങ്ങിയ നിരവധി ജനകീയ പദ്ധതികൾ നടപ്പാക്കി പ്രവാസികളുടെ ജീവിതത്തിൽ നേരിട്ടുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ അൻവർ നഹയ്ക്ക് കഴിഞ്ഞു. 

റീ ബിൽഡ് കേരള, നോർക്ക, ലോക കേരള സഭ എന്നിവയെ രാഷ്ട്രീയത്തിനപ്പുറം പ്രവാസികളുടെ ആവശ്യങ്ങൾക്ക് പരമാവധി ഉപയോഗപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ശ്രദ്ധേയമാണ്.

images - 2026-02-06T170829.325

എക്സ്പോ 2020-ൽ 500-ലധികം ഇന്ത്യൻ കലാകാരന്മാർക്ക് അവസരം ഒരുക്കിയതും, അദ്ദേഹത്തിന്റെ സാംസ്കാരിക ബോധത്തിന്റെയും സംഘടനാശേഷിയുടെയും തെളിവാണ്. 

നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായ അൻവർ നഹ പോലുള്ള, ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളിൽ നിറസാന്നിധ്യമായ നേതാവിനെ നിയമസഭയിലെത്തിക്കുക എന്നത് ബന്ധപ്പെട്ട പാർട്ടികൾക്ക് ഒരു രാഷ്ട്രീയ ബാധ്യത മാത്രമല്ല, കേരളത്തിന് ലഭിക്കുന്ന ഒരു ഭരണസമ്പത്തുമാണ്.

ചെളിക്കളങ്ങളിൽ നിന്ന് ദേശീയ അഭിമാനത്തിലേക്ക് — ഐ.എം. വിജയൻ

വിരമിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ ഐ.എം വിജയന് സ്ഥാനക്കയറ്റം

പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നുയർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ അജയ്യനായ മുഖമായി മാറിയ വ്യക്തിത്വമാണ് ഐ.എം. വിജയൻ. ചെളിക്കളങ്ങളിൽ നിന്ന് ദേശീയ സ്റ്റേഡിയങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര, കേരളത്തിലെ അനേകം കുട്ടികൾക്ക് ഇന്നും പ്രചോദനമാണ്. 

അസാധാരണമായ ഡ്രിബ്ലിംഗും ഗോളടിക്കുന്ന മികവും മാത്രമല്ല, കഠിനാധ്വാനവും അച്ചടക്കവുമാണ് വിജയനെ ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമാക്കിയത്. 


രാജ്യത്തിനായി ബൂട്ടണിഞ്ഞ കാലം മുതൽ ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം ഒരിക്കലും കുറഞ്ഞിട്ടില്ല. കളിക്കളത്തിനപ്പുറവും ഫുട്ബോളെന്ന സ്വപ്നം ജീവനോടെ സൂക്ഷിച്ച മനുഷ്യനാണ് വിജയൻ.


വിജയന്റെ സംഭാവനകൾ കായിക നേട്ടങ്ങളിലൊതുങ്ങുന്നില്ല. കേരളത്തിലെ ഫുട്ബോൾ സംസ്കാരത്തെ ജനഹൃദയങ്ങളിൽ പുനർജീവിപ്പിച്ച ഒരു പ്രതീകമാണ് അദ്ദേഹം. യുവതലമുറയ്ക്ക് ഫുട്ബോളിനെ ജീവിതത്തിലേക്കുള്ള വഴിയായി കാണാൻ ധൈര്യം നൽകിയതും, കായികരംഗത്ത് ഗ്രാമീണ പ്രതിഭകൾക്ക് അവസരങ്ങൾ തുറക്കണമെന്ന് നിരന്തരം വാദിച്ചതും വിജയന്റെ സാമൂഹിക ഉത്തരവാദിത്തബോധത്തിന്റെ ഭാഗമാണ്. 

I M Vijayan to retire today കാക്കിയഴിച്ച് ഇതിഹാസം; ഐ എം വിജയന് പൊലീസില്‍  നിന്ന് ഇന്ന് പടിയിറക്കം

ഇത്തരമൊരു കരുത്തൻ കേരളനിയമസഭയിൽ എത്തുകയാണെങ്കിൽ, നമ്മുടെ നാട് ഏറ്റവും സ്നേഹിക്കുന്ന ഫുട്ബോൾ വീണ്ടും ഉയർത്തെഴുന്നേൽക്കുമെന്നത് സംശയമില്ല. 

കായികരംഗത്തെ അനുഭവജ്ഞാനവും ജീവിതപാഠങ്ങളും നയരൂപീകരണങ്ങളായി മാറുമ്പോൾ, കേരളത്തിന് ഒരു പുതിയ കായിക നവോത്ഥാനത്തിന്റെ തുടക്കം കുറിക്കാൻ കഴിയും.

അടുത്ത തലമുറയ്ക്ക് പ്രചോദനം: മാത്യു ആന്റണി

ഇന്ന് കേരളം നേരിടുന്ന വെല്ലുവിളികൾ—തൊഴിൽക്ഷാമം, കുടിയേറ്റ മലയാളികളുടെ അവഗണന, യുവതയുടെ അനിശ്ചിതത്വം, ആശയദാരിദ്ര്യം—ഇവയ്ക്കെല്ലാം ഉത്തരം നൽകാൻ അനുഭവസമ്പത്തും ദൂരദൃഷ്ടിയും ഉള്ള നേതൃത്വമാണ് ആവശ്യം.

സാങ്മയെ എത്തിച്ച ചങ്ങനാശേരിക്കാരൻ; കോൺഗ്രസിന്റെ വടക്കുകിഴക്കൻ  തുറുപ്പുചീട്ട്; രണ്ടാംവരവിൽ കളംനിറഞ്ഞു! | മനോരമ ഓൺലൈൻ ന്യൂസ് - Matthew  Antony ...

കേരളത്തിന് പുറത്തുനിന്ന് കേരളത്തെ വ്യക്തമായി കാണുന്ന, മുംബൈയിൽ ജീവിച്ചുകൊണ്ട് കേരളത്തിന്റെ വേദന ഹൃദയത്തിൽ ചുമന്ന ഒരു മുംബൈ മലയാളി, നിയമസഭയിൽ എത്തുമ്പോൾ അത് വെറും ഒരു സീറ്റിന്റെ വിജയംമാത്രമാകില്ല. അത് കേരളത്തിൽ നിന്ന് ജോലി തേടി പുറത്തുപോയ ലക്ഷക്കണക്കിന് മലയാളികൾക്ക് സ്വന്തം ആളുണ്ടെന്ന ആത്മവിശ്വാസമാകും. 

അത്തരം ഒരു നേതാവിന്റെ സാന്നിധ്യം നിയമസഭയിൽ ഉണ്ടാകുന്നത്, ഇന്ന് കേരളം കാത്തിരിക്കുന്ന ധൈര്യമുള്ള, മൂല്യാധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ തുടക്കമാകും.

കരിപ്പപ്പറമ്പിൽ കുടുംബത്തിലെ കെ. ടി. തോമസ് എന്ന മഹാനായ നേതാവിന്റെ പാരമ്പര്യവും, അക്കമ്മ ചെരിയാൻ പ്രതിനിധാനം ചെയ്ത ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും പാതയും, വെറും ചരിത്രസ്മരണകളല്ല—അവ ഇന്നും തുടരേണ്ട രാഷ്ട്രീയ മൂല്യങ്ങളാണ്. 


അധികാരത്തെ സേവനമായി കണ്ട, ജനാധിപത്യത്തെ ആത്മാവായി കണ്ട ആ പാരമ്പര്യത്തിന്റെ തുടർച്ചയാണ് മാത്യു ആന്റണി.


ഭരണഘടനയോടുള്ള ബഹുമാനം, ജനങ്ങളോടുള്ള ഉത്തരവാദിത്വം, അനീതിക്കെതിരായ ഉറച്ച നിലപാട്—ഇവയൊക്കെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളിൽ വ്യക്തമായി പ്രതിഫലിക്കുന്നു. ചില ജീവിതയാത്രകൾ നമ്മൾ തിരഞ്ഞെടുത്തതല്ല—അവ നമ്മൾക്ക് പാരമ്പര്യമായി ലഭിക്കുന്നതാണ്.

मॅथ्यू अँटनी|Mathew Antony|മാത്യു ആന്റണി (@mathewmantony) / Posts / X

നീതിയും, സേവനവും, ജനങ്ങളോടുള്ള ഉത്തരവാദിത്വവും കുടുംബസംഭാഷണങ്ങളിലൂടെ തന്നെ പഠിക്കപ്പെടുന്ന ഒരു അന്തരീക്ഷത്തിലാണ് മാത്യു ആന്റണി വളർന്നത്.

അധികാരമല്ല, സാന്നിധ്യമാണ് യഥാർത്ഥ നേതൃത്വം എന്ന ബോധം അദ്ദേഹത്തിന്റെ ജീവിതത്തെ തുടക്കം മുതൽ തന്നെ രൂപപ്പെടുത്തിയതാണ്. അതുകൊണ്ടുതന്നെ, മാത്യു ആന്റണി ഒരു പുതിയ മുഖമല്ല; വിശ്വാസ്യതയുള്ള ഒരു തുടർച്ചയാണ്.

Advertisment