കരിമ്പനകളുടെ നാട്ടിൽ അങ്കത്തിനൊരുങ്ങി മുന്നണികൾ. ഇടതു കോട്ടകളിലെ വിള്ളലുകൾ മുതലാക്കിയാൽ ഇത്തവണ യുഡിഎഫ് കാറ്റ് വീശും. എംഎൽഎ പാഴ്മരങ്ങൾക്കപ്പുറം ജനകീയ മുഖങ്ങൾ വരട്ടെയെന്ന് ജനങ്ങൾ പറയുന്നു. പാലക്കാട്, തൃത്താല, ഒറ്റപ്പാലം, ഷൊർണൂർ, മണ്ണാർക്കാട്, കോങ്ങാട്, തരൂർ, പട്ടാമ്പി മണ്ഡലങ്ങളിലെ യഥാർത്ഥ സ്ഥാനാർത്ഥി സാധ്യതകൾ ഇങ്ങനെ - 'തൃശൂർക്കാരൻ' എഴുതുന്നു പാലക്കാടൻ ജനാഭിപ്രായം

New Update
37903f53-cd4c-4a29-aa7f-eb13748e2eb4

കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് വിവിധ സ്വഭാവങ്ങളിലുള്ള ജനങ്ങളുമായി ഇടപഴകിക്കൊണ്ട് , ചായക്കടകളിലും തട്ടുകടകളിലും കോളേജ് ക്യാംപസുകളിലും ചുറ്റിക്കറങ്ങി രൂപപ്പെടുത്തിയ ചില സ്ഥാനാർത്ഥി സാധ്യതകളാണ് ഇവിടെ ചേർക്കുന്നത്. 

Advertisment

സ്ഥാനാർത്ഥി മോഹങ്ങളുമായി കുപ്പായം തയ്പ്പിച്ചിരിക്കുന്നവരെ മാറ്റി നിർത്തിക്കൊണ്ട് ജനങ്ങളുമായി കൂടുതൽ അടുത്തു പ്രവർത്തിക്കുന്ന ആളുകളെയാണ് നാം ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. 


ഇക്കഴിഞ്ഞ പത്തു വർഷങ്ങളായി നമ്മുടെ മണ്ഡലങ്ങളിൽ നിന്നും ജയിച്ചുവരുന്ന എംഎൽഎ മാർ ഒട്ടുമിക്കവരും നാടിനോ നാട്ടുകാർക്കോ യാതൊരു ഗുണമില്ലാത്ത പാഴ്മരങ്ങളാണ് എന്ന തിരിച്ചറിവിലാണ് നാം ഇവിടെ കുറിക്കുന്നത്. 


കേരളത്തിലെ സാധാരണക്കാരുടെ നാടായ, കരിമ്പനകളുടെ നാടായ, പാലക്കാടാണ് ഇത്തവണ !!!

തൃശൂരിനടുത്ത തൃത്താലയിൽ നിന്നും തുടങ്ങുമ്പോൾ അവിടെ രണ്ടു യുവരക്തങ്ങളാണ് അങ്കത്തിനായി കച്ചകെട്ടിയിരിക്കുന്നത്.

ഇന്നത്തെ എക്സൈസ് മന്ത്രിയും മുൻ എം പിയുമായ എംബി രാജേഷ് കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യത്തിൽ ജയിച്ചുകയറിയ മണ്ഡലത്തിൽ ജനകീയൻ ഇപ്പോഴും വിടി ബൽറാം തന്നെ. 

mb rajesh-5

എകെജിയെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതുകൊണ്ടും പിണറായി വിജയനെ നേരിട്ട് വിമർശിക്കുന്നതുകൊണ്ടും തപ്പിയെടുത്ത് തോൽപ്പിച്ച ഒരു ചെറുപ്പക്കാരൻ. ഇന്നാണെങ്കിൽ പിണറായി വിജയനെ വിമർശിച്ചാൽ സഖാക്കളുടെ മാത്രം വോട്ട് കൂടുതൽ കിട്ടി ജയസാധ്യതയും ഏറെയാണ്. 

കടിച്ചാൽ പൊട്ടാത്ത മലയാളം ഭാഷയിൽ പ്രസംഗിച്ചു നടക്കുന്ന മന്ത്രി എംബി രാജേഷ് പാലക്കാട്ടെ ഡിസ്റ്റിലറി വിഷയത്തിൽ കുറച്ചുനാളുകൾ ആദർശം പണയം വെച്ചിരുന്നു. മണ്ഡലത്തിൽ ഇക്കഴിഞ്ഞ അഞ്ചുകൊല്ലം ഓടിനടന്ന് പണിയെടുത്തതുകൊണ്ട് സാധ്യത ഇപ്പോഴും വിടി ബൽറാമിന് തന്നെ.


വിടി പാലക്കാട് സീറ്റിൽ മത്സരിച്ചാൽ സന്ദീപ് വാര്യർ ഇങ്ങോട്ട് മാറിയാൽ കൂടുതൽ ഭൂരിപക്ഷം കിട്ടുവാൻ സാധ്യതയുള്ള മണ്ഡലവും തൃത്താല തന്നെ.


ബിജെപിയുടെ കപട വിലാപങ്ങളുടെ മെഗാ ഫോണ്‍'; എം ബി രാജേഷിന് എതിരെ വി ടി ബല്‍റാം  | vt balram | mb rajesh | Kerala News | VT Balram steps down as KPCC social  media wing chief |

ഒറ്റപ്പാലം മണ്ഡലത്തെ കുറിച്ച് പറയുമ്പോൾ ഇടതു മണ്ഡലമാണെങ്കിലും മൃഗീയ ഭൂരിപക്ഷം ഒന്നും ആർക്കും കിട്ടിയിട്ടില്ല . വിസി കബീർ കുത്തകയാക്കി വെച്ചിരുന്ന മണ്ഡലം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 6460 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. 

ഒരു നല്ല ചെറുപ്പക്കാരനെ രംഗത്തിറക്കിയാൽ എളുപ്പമായി പിടിച്ചെടുക്കാവുന്ന ഒരു സീറ്റായി ഒറ്റപ്പാലം മാറിയിരിക്കുന്നു. അവസരവാദനങ്ങളുമായി പാർട്ടി മാറിയ പി സരിൻ മത്സരിക്കുകയാന്നെകിൽ സന്ദീപ് വാര്യരുമായി ഒരു നല്ല അങ്കവും വാചക കസർത്തുകളും കാണാം. 


സന്ദീപ് വാര്യർക്ക് നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു കയറുവാനുമാകും. കെ എസ് ജയഘോഷ്‌, ജില്ലാ യൂത്ത് കോൺഗ്രസ് സ്ഥാനം വഹിച്ചിരുന്ന ടി എച്ച് ഫിറോസ് ബാബുവിനും നല്ല കടുത്ത മത്സരം കാഴ്ച വെക്കുവാനാകും.


ഷൊർണൂർ ജങ്ഷനിലേക്ക് എത്തിയാൽ ശരിക്കും ഒരു ഇടതു കോട്ട തന്നെയാണ്. പുതിയ മണ്ഡലമാണെങ്കിലും ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 4451 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടതിനോടൊപ്പം നിന്നു.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം മുൻ എംഎൽഎ പികെ ശശിയെ രംഗത്തിറക്കിയാൽ വേണമെങ്കിൽ സീറ്റ് പിടിച്ചെടുക്കാം. 

ഇപ്പോൾ കേരളത്തിലെ കാറ്റ് യുഡിഎഫ് നു അനുകൂലമായതിനാൽ ശശി സമ്മതിക്കാതിരിക്കില്ല. അല്ലെങ്കിൽ കഴിഞ്ഞതവണ മത്സരിച്ചു തോറ്റ ടി എച് ഫിറോസ് ബാബുവോ മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ഗിരീഷ് ഗുപ്തയോ മത്സരിച്ചാൽ വേണേൽ ഒരു കരുനാഗപ്പള്ളി ആവർത്തിക്കാം. 

അതുപ്പോലെ മണ്ണാർക്കാട് സീറ്റിൽ കൂടുതലായൊന്നും ചിന്തിക്കുവാനോ പറയുവാനോ ഇല്ല. അവിടെ എൻ ഷംസുദ്ധീൻ അദ്ദേഹത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇത്തവണ ഒരു മന്ത്രിയാകാനുള്ള സാധ്യത ഇല്ലാതില്ല !!

n-shamsudheen

പട്ടികജാതി സംവരണ മണ്ഡലമായ കോങ്ങാട് രൂപീകരണത്തിന് ശേഷം സിപിഎം ജയിച്ചു കയറുന്നു എങ്കിലും അതൊരു കോട്ടയായി കണക്കാക്കുവാൻ സാധിക്കില്ല. 


ലോക്സഭയിൽ വികെ ശ്രീകണ്ഠൻ 6658 വോട്ടുകൾ അധികം നേടിയതും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലഭിച്ച  സീറ്റുകളും വെച്ച് കണക്കുകൂട്ടിയാൽ ശ്രീകണ്ഠന്റെ ഭാര്യ തുളസി ടീച്ചർക്ക് ജയിച്ചു കയറുവാനാകും. 


ലീഗിലെ യുസി രാമനായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചത്. ഇത്തവണ വെച്ചുമാറ്റങ്ങൾ പ്രതീക്ഷിക്കാം . ജയമാണ് മുഖ്യം . അല്ലെങ്കിൽ രമ്യ ഹരിദാസിനും വിജയസാധ്യത കാണുന്നുണ്ട്. അതുപോലെ തരൂർ സീറ്റ്  ഇടതു ആധിപത്യം നിലനിൽക്കുന്നുവെങ്കിലും ലോക്സഭയിൽ ഭൂരിപക്ഷം നന്നേ കുറഞ്ഞു. 

2406071-ramya-haridas

കൂടാതെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് കുതിച്ചു ചാട്ടം നടത്തുകയും ചെയ്തു. തുളസി ടീച്ചറോ, ഷീബയോ മത്സരിക്കട്ടെ. രമ്യ ഹരിദാസിന് മധുരമായ പകരം വീട്ടുവാൻ സാധ്യത ഇല്ലാതെയില്ല. വേണേൽ ഫുട്‍ബോളർ ഐഎം വിജയനെയും പരീക്ഷിക്കാം , വിജയം ഉറപ്പ് .

പട്ടാമ്പി സീറ്റ് ശരിക്കും ഭരണത്തിനൊപ്പം നിലനിൽക്കുന്ന ഒരു മണ്ഡലമാണ്. സഖാവ് ഇഎംഎസും കെ ഇ ഇസ്മായിലും ഹാട്രിക് നേടിയിട്ടുള്ള മണ്ഡലത്തിൽ ഒരു നല്ല സ്ഥാനാർത്ഥി വന്നാൽ യുഡിഎഫിന് വിജയം സുനിശ്ചിതം. 

vk sreekandan mp

വി കെ ശ്രീകണ്ഠൻ നേടിയത് 27030 വോട്ടുകളുടെ ഭൂരിപക്ഷമാണ്. കാലുവാരൽ നടന്നില്ലെങ്കിൽ ടി പി ഷാജിയോ റിയാസ് മുക്കോളിയോ നിന്നാൽ ജയിക്കാം. ഏറ്റവും നല്ലത് കോൺഗ്രസ്സിൽ നിന്നും സീറ്റ് ലീഗ് വാങ്ങിയെടുത്തുകൊണ്ട് ഒരു നല്ല സംസ്ഥാന നേതാവിനെ അവിടെ മത്സരിപ്പിച്ചാൽ നല്ല വിജയം നേടാനാവും. 

കെഎൻഎ ഖാദർ ഒരു നല്ല സാരഥിയാണ്. അല്ലെങ്കിൽ പ്രാദേശിമായ സിഎഎംഎ കരീമോ, കെ ഇ തങ്ങളോ ഒക്കെ മത്സരിച്ചു ജയിച്ചുവരട്ടെ !!

Advertisment