/sathyam/media/media_files/2026/01/31/cj-roy-13-2026-01-31-21-28-54.jpg)
കോൺഫിഡന്റ് ഗ്രൂപ്പ് എന്ന പേര് കേൾക്കുമ്പോൾ ഒരുകാലത്ത് മലയാളിക്ക് തോന്നിയത് ധൈര്യവും ഉറപ്പുമായിരുന്നു. ആ പേരിന് പിന്നിൽ നിന്ന ഡോ. സി.ജെ. റോയിയുടെ ജീവിതവും അതുപോലെ തന്നെ—ഉയർച്ചയും താഴ്ചയും ചേർന്ന ഒരു ദീർഘവൃത്തം.
വിജയകഥയെന്ന പോലെ അവതരിപ്പിക്കപ്പെട്ടത് എവിടെവെച്ചാണ് സംശയകഥയായി മാറിയത് എന്നതാണ് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ബാക്കിയാകുന്ന ചോദ്യം.
ബിസിനസ് ലോകത്ത് റോയ് അവതരിപ്പിച്ചത് കടമില്ലാത്ത കമ്പനിയുടെ ചിത്രം. “ഡെബ്റ്റ്-ഫ്രീ” എന്ന വാക്ക് ബ്രാൻഡായി.
/filters:format(webp)/sathyam/media/media_files/2026/01/31/cj-roy-12-2026-01-31-20-28-30.jpg)
എന്നാൽ പിന്നീടുള്ള ചർച്ചകളിൽ ആ അവകാശവാദങ്ങൾ അനാവശ്യ പ്രൊപഗണ്ട ആയിരുന്നോയെന്ന സംശയങ്ങൾ ഉയർന്നു. സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും നിക്ഷേപ ഘടനകളെക്കുറിച്ചും വ്യക്തതയില്ലായ്മ ആരോപണങ്ങളായി മാറി.
ക്രിസ്റ്റൽ ഗ്രൂപ്പുമായുള്ള ബന്ധങ്ങൾ—പാർട്ണർഷിപ്പാണോ, ഫണ്ടിംഗ് ബന്ധമാണോ—എന്നതും വ്യക്തമായി ജനങ്ങളോട് പറയപ്പെട്ടില്ലെന്ന വിമർശനവും നിലനിന്നു.
പല ഇവന്റുകൾക്കും പണം നൽകിയില്ലെന്ന ആരോപണങ്ങൾ, വാഗ്ദാനങ്ങൾ പറഞ്ഞ് പൂർത്തിയാക്കാത്ത ഇടപാടുകൾ—ഇവയെല്ലാം “വളർച്ചയുടെ പാർശ്വഫലങ്ങൾ” എന്നു ന്യായീകരിക്കപ്പെട്ടെങ്കിലും, വിശ്വാസം ക്ഷയിപ്പിച്ച സംഭവങ്ങളായി മാറി.
/filters:format(webp)/sathyam/media/media_files/2026/01/31/cj-roy-9-2026-01-31-20-23-50.jpg)
ഇല്ലാത്തത് കൂട്ടിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്താവനകൾ, എണ്ണം കൂട്ടി പറഞ്ഞ ആസ്തികൾ—ഇവയൊക്കെയാണ് കോൺഫിഡന്റ് എന്ന പേരിനൊപ്പം കോൺഫ്യൂഷൻ എന്ന നിഴൽ വീഴ്ത്തിയത്.
ഏറ്റവും വിവാദമായ ചർച്ചകളിലൊന്ന് സ്ലോവാക്യൻ ഓണററി കോൺസുലാർ പദവിയുമായി ബന്ധപ്പെട്ടതാണ്. ആ പദവി പണം കൊടുത്തു വാങ്ങിയതാണെന്ന ആരോപണവും, പിന്നീട് അത് ദുരുപയോഗം ചെയ്തുവെന്ന വിമർശനവും വ്യാപകമായി ഉയർന്നു.
ഇതിന് ഔദ്യോഗിക സ്ഥിരീകരണങ്ങൾ പലതും വ്യക്തമല്ലെങ്കിലും, സംശയത്തിന്റെ ഭാരംമാത്രം തന്നെ ഒരു ബിസിനസ് നേതാവിന് വലിയതാണ്.
/filters:format(webp)/sathyam/media/media_files/2026/01/31/cj-roy-11-2026-01-31-20-26-30.jpg)
ഇൻകം ടാക്സ് വിഷയങ്ങളും നിയമപ്രശ്നങ്ങളും റോയിയുടെ ജീവിതത്തെ മറ്റൊരു വഴിയിലേക്ക് നയിച്ചു. ദുബായിലെ ആഡംബര ജീവിതം, സിനിമ നിർമ്മാണം, അവിടത്തെ പാർട്ണർമാർ—എല്ലാം ചേർന്ന് ഒരു ഗ്ലാമർ ചിത്രം വരച്ചു. പക്ഷേ ആ ചിത്രത്തിനുള്ളിലെ കണക്കുകൾ ശരിയാണോയെന്ന ചോദ്യം അവശേഷിച്ചു.
അവസാനം, കോൺഫിഡന്റ് എന്ന പേരിട്ടിട്ടും സ്വയം കോൺഫിഡന്റ് അല്ലാതായ മരണമാണ് ഈ കഥയുടെ ഏറ്റവും ദുഃഖകരമായ അധ്യായം. ഒരാൾ സ്വയം പണിയുന്ന ലോകം—അത് നാകമാകാമോ നരകമാകാമോ—എന്നത് അവന്റെ തീരുമാനങ്ങളിലാണ്.
അർഹിക്കാത്തത് സ്വന്തമാക്കിയാൽ ഓരോ ചോദ്യത്തിനും മറുപടി പറയേണ്ടിവരും. ചില ചോദ്യങ്ങൾ വഴിമധ്യേ തന്നെ ഭാരമായി മാറും.
/filters:format(webp)/sathyam/media/media_files/2026/01/31/cj-roy-4-2026-01-31-19-32-28.jpg)
ഡോ. സി.ജെ. റോയിയുടെ ജീവിതം ഒരു മുന്നറിയിപ്പാണ്:
വിജയം മാത്രമല്ല, സുതാര്യതയും സ്ഥിരതയും ഇല്ലെങ്കിൽ, ഉയരം തന്നെ വീഴ്ചയുടെ അളവായി മാറും.
നമ്മൾ നമുക്ക് പണിയുന്നത്—നാകമോ നരകമോ ? ഒടുവിൽ നമ്മളെ തന്നെയാണ് തേടി വരുന്നത്.
വേതാളത്തെ തോളിലേറ്റിക്കൊണ്ട് വിക്രമാദിത്യൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us