'ടുഗെദര്‍ വി ചാന്റ് ഫോര്‍ യു.എ.ഇ': കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ ബാല്‍ക്കണിയില്‍ നിന്ന് ദേശീയഗാനം ആലപിക്കാന്‍ യു.എ.ഇയില്‍ ആഹ്വാനം; ആലപിക്കേണ്ടത് രാത്രി 9ന്; ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കണം

New Update

publive-image

ദുബായ്: കൊവിഡ് മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തില്‍ പിന്തുണയര്‍പ്പിക്കുന്നതിന്റെ ഭാഗമായി ബുധന്‍, വെള്ളി ദിവസങ്ങളില്‍ ബാല്‍ക്കണിയില്‍ നിന്ന് ദേശീയഗാനം ആലപിക്കണമെന്ന് യു.എ.ഇയില്‍ ആഹ്വാനം. രാത്രി ഒമ്പതിനാണ് ദേശീയഗാനം ആലപിക്കേണ്ടത്.

Advertisment

ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണാധികാരികള്‍ക്കും പിന്തുണയര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ പരിപാടിക്ക് 'ടുഗെദര്‍ വി ചാന്റ് ഫോര്‍ യു.എ.ഇ' എന്നാണ് പേരിട്ടിരിക്കുന്നത്.

എല്ലാവരിലും ആത്മവിശ്വാസം പകരുന്നതിനായി ദേശീയഗാനം ആലപിക്കുന്നത് നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്‌.

പ്രവാസികള്‍ ദേശീയഗാനം ആലപിക്കുന്നത് കേട്ടപ്പോള്‍ കണ്ണു നിറഞ്ഞതായി അബുദാബി കിരീടവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ നേരത്തെ പറഞ്ഞിരുന്നു.

പൗരന്മാരെയും ഈ മണ്ണില്‍ താമസിക്കുന്നവരെയും ഓര്‍ത്ത് അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

corona uae national anthem
Advertisment