New Update
/sathyam/media/post_attachments/7IO1lrlF0cWRMMvebY0U.jpg)
പാലാ:അസുഖം മൂലം ഇന്നലെ അന്തരിച്ച പാലാ നഗരസഭാ ജീവനക്കാരൻ പരീക്കൊച്ചിനെ ജീവനക്കാരും കൗൺസിലർമാരും സംയുക്ത യോഗം ചേർന്ന് അനുസ്മരിച്ചു.
Advertisment
നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയുടെ നേതൃത്വത്തിൽ ചേർന്ന അനുസ്മരണാ സമ്മേളനത്തിൽ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ, തോമസ് പീറ്റർ, നീനാ ചെറുവള്ളി, കൗൺസിലർമാരായ സാവിയോ കാവുകാട്ട്, ലീനാ സണ്ണി, ബിജി ജോജോ ,മായാ രാഹുൽ, ജോസ് ചീരാങ്കുഴി, മുനിസിപ്പൽ ഉദ്യോഗസ്ഥരായ സലിം , വിശ്വൻ, ബിജോയി, തോംസൺ തുടങ്ങിയവർ സംസാരിച്ചു. ദുഖം ഘനീഭവിച്ചു നിന്ന വേദിയിൽ ഏറെ വികാരപരമായാണ് പലരും പരീക്കൊച്ചിനെ ഓർമ്മിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us