/sathyam/media/post_attachments/7BbTof1Rzry2x9QqJ3Aa.jpg)
ജിദ്ദ: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കമ്മ്യുണി കിച്ചണുകൾക്ക് ആഹാര സാധനങ്ങളും അണുവിമുക്ത സാധനങ്ങളും വിതരണം ചെയ്തു ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്സ് )കോവിഡ് കാലപ്രവർത്തങ്ങൾ കൂടുതൽ ഊർജ്ജ്വസ്വലമാക്കി.
/sathyam/media/post_attachments/8PTy4odfPQXRILghUSNK.jpg)
പത്തനംതിട്ട ജില്ലയിലെ അടൂർ , പന്തളം മുൻസിപ്പാലിറ്റി, ഇലന്തൂർ, വടശ്ശേരിക്കര, പെരുനാട്, തേക്കുതോട്, കടപ്ര, ചിറ്റാർ, ഓമല്ലൂർ, ചെന്നീർക്കര, വള്ളിക്കോട് തുടങ്ങിയ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വിവിധ ആഹാരവസ്തുക്കൾ അടങ്ങുന്ന ഭക്ഷ്യവസ്തുക്കൾ നേരിട്ട് എത്തിച്ചു നൽകുകകയും .കൂടാതെ മെംബർമാരും അവരുടെ കുടുംബങ്ങളും ഈ സംരംഭത്തിൽ പങ്കാളികൾ ആയി കിറ്റുകൾ വിതരണം വിവിധ പഞ്ചായത്തുകളിൽ വിതരണം ചെയ്തു .
/sathyam/media/post_attachments/QVx56UIcoPRGErxVaipF.jpg)
ജില്ലയിലെ കൂടുതൽ പഞ്ചായത്തുകൾക്ക് ഈ സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ജീവകാരുണ്യ പ്രവർത്തനകൺവീനർ മനോജ് മാത്യു അടൂർ അറിയിച്ചു. പിജെസ്ന്റെ നേതൃത്വത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ജില്ലയിലെ വിവിധ പഞ്ചായത്തുകൾക്ക് കൈമാറിയ ശേഷം പിജെസ് ഏറ്റെടുക്കുന്ന മറ്റൊരു വലിയ പ്രവർത്തനമാണ് ഈ ഭക്ഷ്യവിതരണമെന്ന് ഭാരവാഹികളായ പ്രസിഡൻറ് ജയൻനായർ പ്രക്കാനം വൈസ് പ്രസിഡന്റ്മാരായ അലിതേക്ക്തോട് ,ജോസഫ് വർഗ്ഗിസ് വടശേരിക്കര , ജനറൽസെക്രട്ടറി അയൂബ് ഖാൻ പന്തളം, ട്രഷറർ സന്തോഷ് കെ ജോൺ എന്നിവർ അറിയിച്ചു.
/sathyam/media/post_attachments/xmGdtLpROAekpgyfQx5z.jpg)
ഈ പ്രവർത്തനങ്ങൾക്ക് പിജെസ് പ്രസിഡന്റ് ജയൻ നായർ പ്രക്കാനം, സന്തോഷ് ജി നായർ, മാത്യു തോമസ്, ജോസഫ് നെടിയവിള , യൂണിറ്റ് പ്രസിഡൻറ് മെഹബൂബ് അഹമ്മദ്, ഷുഹയ്ബ്പന്തളം, പ്രണവം ഉണ്ണി കൃഷ്ണൻ, ശശിനായർ തുടങ്ങിയവർ ഭക്ഷ്യധാന്യവിതരണത്തിന് നേതൃത്വം നൽകി. എബിചെറിയാൻ മാത്തൂർ, വിലാസ് അടൂർ സിയാദ് അബ്ദുള്ള പടുതോട്, ജോർജ് വർഗീസ്, അനിൽ കുമാർ പത്തനംതിട്ട, വർഗീസ് ഡാനിയൽ, നൌഷാദ് അടൂർ, സജികുറുങ്ങാട്ട്, സന്തോഷ് പൊടിയൻ, , മനുപ്രസാദ്ആറന്മുള, ആർട്ടിസ്റ്റ് അജയകുമാർ, ഷറഫുദീൻമൌലവി ചുങ്കപ്പാറ, നവാസ് റാവുത്തർചിറ്റാർ, അനിയൻ ജോർജ്ജ് തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.