അഗ്നിപഥ് പ്രതിഷേധം; വാരണാസിയില്‍ അക്രമം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനൊരുങ്ങുന്നു

author-image
Charlie
Updated On
New Update

publive-image

വാരണാസി: അഗ്നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായ വാരണാസിയില്‍ അക്രമം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി സംഭവിച്ച നഷ്ടത്തിന്റെ കണക്കെടുക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.

Advertisment

നഷ്ടത്തിന്റെ കണക്കെടുപ്പ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയാല്‍ കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയെടുക്കാനാണ് വാരണാസി സര്‍ക്കാ‌ര്‍ തീരുമാനിച്ചിരിക്കുന്നത്. വാരണാസിയില്‍ മാത്രം 36ബസുകള്‍ നശിപ്പിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ പേരില്‍ മാത്രം 12.97 ലക്ഷത്തിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സംഭവത്തില്‍ 27പേരെ അറസ്റ്റ് ചെയ്യുകയും നിരവധി പേരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതിന്റെ കണക്കെടുപ്പ് നടക്കുന്നുണ്ട്. കണക്കെടുപ്പ് പൂര്‍ത്തിയായ ശേഷം ഇതിലും നടപടിയുണ്ടാകും.

Advertisment