/sathyam/media/post_attachments/cUkdeiwjbydAd9Pvr9ie.jpg)
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാൻ നിർദ്ദേശം നൽകിയതായി പരാതി. കോഴിക്കോട് മീഞ്ചന്ത ആർട്ട്സ് കോളേജ് അധികൃതരാണ് വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ നിർദ്ദേശം നൽകിയത് എന്നാണ് ആരോപണം. പോലീസ് ഈ ആരോപണം നിഷേധിച്ചു.
ഇങ്ങനെ ഒരു നിർദ്ദേശം കോളേജ് അധികൃതരോട് തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം പ്രതിഷേധം കണക്കിലെടുത്ത് കർശന സുരക്ഷയാണ് ജില്ലയിൽ മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്.
പരിപാടിയിൽ എത്തുന്ന ആളുകളുടെ ബാഗ് അടക്കം പരിശോധിച്ചാണ് അകത്തേക്ക് കയറ്റിവിടുന്നത്. കോളേജ് തിരിച്ചറിയൽ കാർഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കുകയില്ല.
രണ്ട് കെ എസ് യു പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് നീക്കം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us