Advertisment

വാക്‌സിനുണ്ടെന്ന് പറഞ്ഞ് എന്തിനു ഞങ്ങളെ പറ്റിക്കുന്നു ? കോട്ടയം കളക്ടറോട് ചോദ്യമുന്നയിച്ച് കോവിഡ് വാക്‌സിന്‍ കാത്തിരിക്കുന്നവര്‍. കളക്ടറുടെ അറിയിപ്പ് അനുസരിച്ച് ആപ്പില്‍ ബുക്ക് ചെയ്യാനെത്തിയാല്‍ കാണുന്നത് 'ബുക്ക്ഡ് ' എന്നുമാത്രം ! ഇന്ന് 11 മണിക്ക് ഒരാഴ്ചത്തേക്കുള്ള വാക്‌സിന്‍ ബുക്കിങ് തുടങ്ങുമെന്ന കളക്ടറുടെ അറിയിപ്പ് അനുസരിച്ച് ബുക്ക് ചെയ്യാനെത്തിയവര്‍ കണ്ടത് 10 മണിക്കേ എല്ലാം ബുക്ക്ഡ് എന്ന സന്ദേശം ! 100 ദിവസം പൂര്‍ത്തിയായിട്ടും രണ്ടാം ഡോസു കിട്ടാത്തവരും കോട്ടയം ജില്ലയില്‍ ധാരാളം. കോവിഡ് പ്രതിരോധത്തിനൊപ്പം വാക്‌സിനേഷനിലും പാളി കോട്ടയം

New Update

publive-image

Advertisment

കോട്ടയം: 'എന്തിനു കളക്ടറേ ഞങ്ങളേ പറഞ്ഞു പറ്റിക്കുന്നു' ! കോട്ടയം ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജില്‍ കഴിഞ്ഞ കുറെ നാളുകളായി ഇങ്ങനെയുള്ള ചോദ്യം കാണാം. വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള കളക്ടറുടെ പോസ്റ്റിലാണ് ഈ പരാതികളേറെയും കാണാനാകുന്നത്.

സംഗതി സത്യമാണ്. കോട്ടയത്ത് വാക്‌സിന്‍ എടുക്കാന്‍ കാത്തിരിക്കുന്നവരുടെ ചോദ്യമാണ് ഇത്. വാക്‌സിന്‍ ബുക്കിങ് ഉണ്ടെന്നു കളക്ടറുടെ അറിയിപ്പ് കണ്ട് ബുക്ക് ചെയ്യാന്‍ ചെന്നാല്‍ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാകും.

കഴിഞ്ഞ ദിവസം ജൂലൈ 12 മുതല്‍ 19 വരെ കോവീഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ലഭ്യമാണെന്നായിരുന്നു കളക്ടറുടെ അറിയിപ്പ്. വാക്‌സിനു വേണ്ടി ഇന്നു രാവിലെ 11 മുതല്‍ ബുക്ക് ചെയ്യാമെന്നും അറിയിപ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍ രാവിലെ 10 മുതല്‍ കോവിന്‍ ആപ്പില്‍ കയറിയ എല്ലാവരും കണ്ടത് എല്ലാ കേന്ദ്രങ്ങളിലും ബുക്ക്ഡ് എന്ന ഓപ്ഷന്‍ മാത്രം.

കോട്ടയത്ത് 83 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. എന്നാല്‍ ഇതില്‍ ഒന്നോ രണ്ടോ കേന്ദ്രങ്ങളില്‍ അഞ്ചോ, ആറോ സ്ലോട്ട് മാത്രമാണ് കാണിച്ചത്. ഇതോടെ 11 മണിക്ക് ബുക്കിങിന് എത്തിയവരെല്ലാം നിരാശരായി.

എന്തുകൊണ്ടാണ് ഇങ്ങനെയുള്ളതെന്ന ചോദ്യം മാത്രമാണ് ഉത്തരമില്ലാതെ കിടക്കുന്നത്. ഇനി രണ്ടാം ഡോസുകാരുടെയും സ്ഥിതി വ്യത്യസ്തമല്ല. 100 ദിവസം കഴിഞ്ഞവര്‍ക്കുപോലും വാക്‌സിന്‍ കിട്ടാത്ത സ്ഥിതിയാണുള്ളത്.

രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ നേരിട്ട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ഇവര്‍ക്കെല്ലാം മെസേജ് അയച്ച് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുമെന്നും പറയുന്നുണ്ട്. എന്നാല്‍ 100ദിവസം കഴിഞ്ഞ പലരും കളക്ടറോട് സന്ദേശമയച്ച് കാത്തിരിക്കുകയാണ്.

ജില്ലയില്‍ ശരാശരി 6000 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നുണ്ടെന്നാണ് കണക്കുകകള്‍ സൂചിപ്പിക്കുന്നത്. 83 കേന്ദ്രങ്ങളിലും വാക്‌സിന്‍ നടന്നാലുള്ള കണക്കാണിത്. എന്നാല്‍ ഇത് ഇവരൊക്കെ എങ്ങനെ സംഘടിപ്പിക്കുന്നു എന്നത് ഇനിയും അജ്ഞാതമാണ്.

covid vaccination
Advertisment