/sathyam/media/post_attachments/6RHX63N8Cmq0taMuRbPl.jpg)
കൊല്ലം; കൊല്ലത്ത് വീട്ടില്‍ പ്രസവിച്ചതിനു പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ബിജെപി പ്രധാനമന്ത്രിക്ക് പരാതി നല്‍കി. ബിജെപി ജില്ലാ സെക്രട്ടറി കെആര്‍ രാധാകൃഷ്ണനാണ് പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി, ദേശീയ പട്ടികജാതി കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
മരണത്തിന് കാരണം സര്‍ക്കാര്‍ തലത്തിലെ വീഴ്ചയാണെന്നും നടപടി വേണമെന്നുമാണ് ആവശ്യം. രണ്ട് വര്‍ഷം മുന്‍പ് മറ്റൊരു കുട്ടി മരിച്ച വിവരം പുറത്ത് അറിയാതിരുന്നത് ആരോഗ്യ വകുപ്പിന്റെ വീഴ്ചയാണെന്നും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാണ് ആവശ്യം.
കള്ളിക്കാട് സ്വദേശിനി അശ്വതിയും നവജാത ശിശുവുമാണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. യുവതിക്ക് പ്രസവ വേദനയുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവും മറ്റൊരു മകനും ചേര്‍ന്ന് പ്രവസമെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അര്‍ധരാത്രി ഒരു മണിയോടെയാണ് അശ്വതിക്ക് പ്രവസവേദനയുണ്ടായത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറാകാതെ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവമെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us